Latest Post

  | നൗഷാദ് മണ്ണിശ്ശേരി |  

1991-ലെ ഒരു മധ്യവേനലവധി. മലപ്പുറം ഗവണ്‍മെന്റ് കോളേജ് അങ്കണത്തില്‍ സംഘടിപ്പിക്കപ്പെട്ട ഒരു പ്രസംഗ മത്സര വേദിയില്‍ സുമുഖനും ഊര്‍ജ്ജസ്വലനുമായ ഒരു വിദ്യാര്‍ത്ഥി സംഘാടകര്‍ നല്‍കിയ വിഷയത്തില്‍ ഒതുങ്ങി നിന്ന് കൊണ്ട് അഞ്ച് മിനിറ്റിനുള്ളില്‍ അതിമനോഹരമായ ഒരു പ്രസംഗം കാഴ്ചവെക്കുകയാണ്. സംഘാടകരുടേയും ശ്രോതാക്കളുടേയും മുഴുവന്‍ ശ്രദ്ധയും തന്നിലേക്ക് ആകര്‍ഷിക്കുന്ന ആ പ്രസംഗപാടവം എല്ലാവരുടെയും പ്രശംസ പിടിച്ച് പറ്റുകയുണ്ടായി. ജൂനിയര്‍ വിഭാഗത്തില്‍ ഈ വിദ്യാര്‍ത്ഥി മത്സരിക്കുമ്പോള്‍ സീനിയര്‍ വിഭാഗത്തില്‍ മത്സരാര്‍ത്ഥിയായി ഞാനുമുണ്ടായിരുന്നു അവിടെ. പന്തല്ലൂര്‍ സ്വദേശിയായ സത്താര്‍ എന്ന  വിദ്യാര്‍ത്ഥിയായിരുന്നു അത്. അന്ന് മുതലാണ് സത്താര്‍ പന്തല്ലൂരിനെ ഞാന്‍ കണ്ടു തുടങ്ങുന്നത്.  

മലപ്പുറം ജില്ലാ എം.എസ്.എഫ് കമ്മിറ്റി 'മാറ്റ്-91' എന്ന പേരില്‍ സര്‍ഗധനരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിന് വേണ്ടി ശാഖാ തലം മുതല്‍ ജില്ലാ തലം വരെ നടത്തിയ കലാസാഹിത്യമത്സരങ്ങളുടെ വേദിയായിരുന്നു അത്. ആനക്കയം പഞ്ചായത്തിനെ പ്രതിനിധീകരിച്ചായിരുന്നു സത്താര്‍ പന്തല്ലൂര്‍ പങ്കെടുത്തത്. പിന്നീട്  മലപ്പുറം കോട്ടപ്പടി ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂളില്‍ വെച്ച് നടത്തിയ ജില്ലാതല മത്സരത്തില്‍ വിജയിച്ചതും മലപ്പുറം മണ്ഡലത്തെ പ്രതിനിധീകരിച്ച സത്താര്‍ തന്നെയായിരുന്നു. 'സാമുദായിക രാഷ്ട്രീയത്തിന്റെ പ്രസക്തി' എന്ന വിഷയത്തിലെ സംസാരമാണ് അദ്ദേഹത്തിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. 

അടുത്ത കാലത്തായി സത്താര്‍ പന്തലൂരിനെതിരെ ചിലര്‍ സൈബര്‍ ആക്രമണം നടത്തുന്നത് പലപ്പോഴും ശ്രദ്ധയില്‍പ്പെടാറുണ്ട്.  സത്താറുമായി ഒരിക്കലും ഇടപഴകാത്തവരാണ് അദ്ദേഹത്തിനെതിരെ രംഗത്തുവരുന്നതെന്ന് അവരുടെ പ്രചാരണങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. വര്‍ഷങ്ങളായി അടുത്ത ബന്ധമുള്ള എനിക്ക് അദ്ദേഹത്തെ ഒരു ലീഗ് വിരോധിയായി കാണാന്‍ കഴിയില്ല. മാത്രമല്ല പാര്‍ട്ടിക്ക് ഗുണകരമായ ധാരാളം ആശയങ്ങളും കാഴ്ചപ്പാടുകളും അദ്ദേഹം ഞാനുള്‍പ്പടെയുള്ളവരുമായി  പലപ്പോഴും പങ്ക് വെച്ചിട്ടുമുണ്ട്.

ആനക്കയം പഞ്ചായത്തില്‍ മുസ്ലിംലീഗ് കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ച പ്രധാനികളിലൊരാളാണ് ഇന്നും പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റായ പാലപ്ര മുഹമ്മദ് മാസ്റ്റര്‍. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകനാണ് പ്രിയപ്പെട്ട സത്താര്‍. പാര്‍ട്ടിക്ക് വേണ്ടി വലിയ ത്യാഗം ചെയ്ത കുടുംബമാണ് അവരുടേത്. ഒരു സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ശത്രുക്കള്‍ ഉണ്ടാക്കിയ കള്ളക്കേസിന്റെ പേരില്‍ പാലപ്ര മുഹമ്മദ് മാസ്റ്റര്‍ ഒന്നര വര്‍ഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷയനുഭവിച്ചു. ആ കേസുമായി ബന്ധപ്പെട്ട ഫയലുകളുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന സത്താറിനെ പലപ്പോഴും കണ്ടിട്ടുണ്ട്. ജയിലില്‍ നിന്നു തിരിച്ച് വന്നിട്ടും യാതൊരു മടിയുമില്ലാതെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമാണ് പാലപ്ര മാസ്റ്റര്‍.

ആനക്കയം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി വിശുദ്ധ റമളാനില്‍ വര്‍ഷങ്ങളായി നടത്തി വരുന്ന പഠനക്യാമ്പില്‍ ഒരു ക്ലാസ്സ് സത്താറിന്റേതായിരിക്കും.  അവരുടെ കുടുംബത്തില്‍ ആരും ലീഗ് രാഷ്ട്രിയത്തിന്റെ പുറത്തല്ല. ഇതൊക്കെ ആര്‍ക്കും അന്വേഷണത്തില്‍ മനസ്സിലാക്കാവുന്നതാണ്. മലപ്പുറം മണ്ഡലത്തില്‍, ആനക്കയം പഞ്ചായത്തില്‍ സത്താറിനോളം പൊതു വിഷയങ്ങളിലും സാമുദായിക കാര്യങ്ങളില്‍ കൃത്യമായ ധാരണയും നല്ല ധാരാളം കാഴ്ചപ്പാടുകളും ഉള്ള ഒരു യുവജന നേതാവിനെ ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പാര്‍ട്ടി ഘടന കാര്യക്ഷമമാക്കുവാനും കീഴ്ഘടകങ്ങളില്‍ പ്രവര്‍ത്തകരെ ചിട്ടപ്പെടുത്താനും എന്റെ ആവശ്യപ്രകാരം സത്താര്‍ ഒരു പ്രൊജക്ട് തന്നെ തയ്യാറാക്കി നല്‍കിയിരുന്നു. അത് ഒരു പരിധി വരെ വിജയകരമായി നടപ്പാക്കുകയും ചെയ്തു.

പിന്നെ അദ്ദേഹത്തിന്റെ വ്യക്തി ബന്ധങ്ങള്‍ ഒരു പോരായ്മയായല്ല, ഗുണമായാണ് കാണേണ്ടത്. തന്റെ ആശയങ്ങളിലും സംഘടനാ നിലപാടുകളിലും ഉറച്ച് നില്‍ക്കുമ്പോഴും വിവിധ മതവിഭാഗങ്ങള്‍, മറ്റു മത സംഘടനാ നേതാക്കള്‍, വിവിധ രാഷ്ടീയ പാര്‍ട്ടി നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, മറ്റു പൊതുപ്രവര്‍ത്തകര്‍ ഇങ്ങനെ നിരവധി പേരുമായി അദ്ദേഹത്തിന് വ്യക്തി ബന്ധങ്ങളുണ്ട്. എന്നാല്‍ അവരുടെ മുന്നിലൊന്നും അത് അടിയറ വെക്കുകയുമില്ല. സമസ്തയുടെ പ്രധാന പോഷക ഘടകമായ എസ് കെ എസ് എസ് എഫിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി മൂന്നാമതും ഐക്യഖണ്ഡേന തെരഞ്ഞെടുക്കപ്പെടുന്നത് സംഘടനാ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്. 

സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ എന്നും കൗതുകത്തോടെയാണ് ഞാന്‍ വീക്ഷിക്കാറുള്ളത്. പലരും ചില തെറ്റായ മുന്‍ വിധിയോടെ അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ഖേദകരമാണ്. വിവിധ രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള നിരവധി വിദ്യാര്‍ത്ഥി യുവജനങ്ങള്‍ അണിനിരന്ന ഒരു സംഘടനയുടെ നേതൃസ്ഥാനത്ത് അദ്ദേഹത്തിന് നിഷ്പക്ഷ നിലപാട് സ്വീകരിക്കേണ്ടി വരുന്നതും സമുദായത്തിന്റെ ആവശ്യങ്ങള്‍ തുറന്ന് പറയേണ്ടി വരുന്നതും സ്വാഭാവികമാണ്. അത് ഇന്ന് വരെ അദ്ദേഹത്തിന്റെ സംഘടനയുടെ പാരമ്പര്യത്തിനും ആദര്‍ശത്തിനും എതിരായിട്ടില്ലൊന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പലപ്പോഴും പറയാന്‍ സാധിക്കാതെ വരുന്ന കാര്യങ്ങള്‍ സത്താറിനെ പോലുള്ളവര്‍ പറയുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ട്. ഇങ്ങനെയൊരു വ്യക്തിയെ അനാവശ്യ വിവാദത്തില്‍പ്പെടുത്തി ക്രൂശിക്കാന്‍ ശ്രമിക്കുന്നത് ഒരിക്കലും നീതികരിക്കാന്‍ കഴിയില്ല. നന്മയെ കാണാനും അതിനെ പ്രോത്സാഹിപ്പിക്കാനുമാണ് നല്ല മനസ്സുള്ളവര്‍ ശ്രദ്ധിക്കേണത്.

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയാണ് ലേഖകന്‍.


 | ഫായിസ് വി.കെ കൊടക്കാട് | 

സമീപകാലത്ത് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ ഒന്നായിരുന്നു തുർക്കിയിലെ ഹഗിയ സോഫിയയുടെ മ്യൂസിയം പദവി റദ്ദാക്കി കൊണ്ടുള്ള കോടതി വിധിയും തുടർന്ന് പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ ഹഗിയ സോഫിയയെ മുസ്ലിം ആരാധനാലയമായി പ്രഖ്യാപിച്ചതും. ഇത്തരമൊരു ചരിത്ര നടപടിയുടെ ഭാഗമായി തുർക്കിയും ഉർദുഗാനും വിവിധ രാജ്യങ്ങളുടെ വിമർശനങ്ങൾക്കും ലോകനേതാക്കളുടെ അതൃപ്തിക്കും വിധേയരായിയെന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. 

പുരാതന ക്രിസ്ത്യൻ കത്രീഡലായ ഹഗിയ സോഫിയയെ മുസ്ലിം ആരാധനാലയമാക്കി മാറ്റിയതിൽ പ്രതിഷേധിച്ച്, ചരിത്രമറിയാതെ വിടുവായത്തം വിളമ്പുന്നവരും ഏറെയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ എന്തും വിളിച്ചു പറയാമെന്ന ധൈര്യത്തിൽ ചില "മതേതരവാദികൾ" ഇതിനെ ബാബരി മസ്ജിദ് കേസിനോട് പോലും കൂട്ടിച്ചേർക്കുന്നുവെന്നത് ഏറെ അതിശയകരം തന്നെ. 

ഹഗിയ സോഫിയയുടെയും തുർക്കിയുടെയും ചരിത്രം അറിയാതെ വെറും ഇസ്ലാമിക വിരോധത്തിൽ നിന്നുമുയരുന്ന വാദഗതികളായേ അത്തരക്കാരുടെ വിമർശനങ്ങളെ നമുക്ക് മനസ്സിലാക്കാനാവൂ. ഹഗിയ സോഫിയയുടെ ചരിത്രം മനസ്സിലാക്കണമെങ്കിൽ പ്രവാചകാഗമനത്തിന് മുമ്പ് തൊട്ടേ തുടങ്ങേണ്ടതുണ്ട്. ഹഗിയ സോഫിയയുടെ ഒരു വിശാലമായ ചരിത്രമാണ് ഈ എഴുത്തിലൂടെ അനാവരണം ചെയ്യുന്നത്...

ബൈസാന്റിയൻ സാമ്രാജ്യവും ഇസ്ലാമും 

പ്രവാചകാഗമനത്തിനു മുമ്പേ നിലവിലുണ്ടായിരുന്ന സാമ്രാജ്യമായിരുന്നു ബൈസാന്റിയൻ സാമ്രാജ്യം. ബോസ്ഫറസ് തീരത്തെ ബൈസാന്റിയയായിരുന്നു ഇവരുടെ ഭരണസിരാകേന്ദ്രം. അക്കാലത്ത് പേർഷ്യയോട് സമാനമായ സാമ്രാജ്യം തന്നെയായിരുന്നു ബൈസാന്റിയൻ സാമ്രാജ്യവും. എ.ഡി 330-ൽ അക്കാലത്തെ ബൈസാന്റിയൻ സാമ്രാജ്യാധിപനായിരുന്ന കോൺസ്റ്റന്റൈൻ ചക്രവർത്തി ബോസ്ഫറസ് കടലിടുക്കിനോട് ചേർന്ന് ഒരു നഗരം സ്ഥാപിക്കുകയും സാമ്രാജ്യ തലസ്ഥാനം അങ്ങോട്ട് മാറ്റുകയും, തന്റെ സ്മരണ നിലനിർത്തുന്നതിനായി പ്രസ്തുത നഗരത്തിന് കോൺസ്റ്റാന്റിനോപ്പിൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 

ഇസ്ലാമിന്റെ വ്യാപന കാലഘട്ടത്തിൽ ഹിർക്കൽ ആയിരുന്നു ബൈസാന്റിയൻ ചക്രവർത്തി. നബി(സ്വ) വിദൂര രാജ്യങ്ങളിലെ രാജാക്കന്മാർക്ക് ഇസ്ലാമിക സന്ദേശമറിയിച്ച് കത്തുകളയച്ച കൂട്ടത്തിൽ ഹിർക്കലിനും അയച്ചിരുന്നു. എന്നാൽ അയാളതിനെ അവഗണിക്കുകയും ഇസ്ലാമിനെതിരെ യുദ്ധ ഭീഷണി മുഴക്കുകയും ചെയ്തുകൊണ്ടേയിരുന്നു. ഹന്തഖ് യുദ്ധയവസരത്തിൽ പ്രവാചകൻ തന്റെ അനുചരരോട് ഇപ്രകാരം പറഞ്ഞു : ഉത്തമനായൊരു നേതാവിന്റെ കീഴിൽ മഹത്തായൊരു സൈന്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുക തന്നെ ചെയ്യും. ഇമാം അഹമ്മദ് (റ ) അടക്കമുള്ളവർ ഇത് റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. 

ഖലീഫ മുആവിയ(റ) യുടെ കാലത്താണ് (ഹിജ്റ 52, എ.ഡി 672) ആദ്യമായൊരു മുസ്ലിം സൈന്യം കോൺസ്റ്റാന്റിനോപ്പിൾ ലക്ഷ്യമാക്കി നീങ്ങുന്നത്. എന്നാൽ നിരാശയായിരുന്നു ഫലം. ദിനേനെ അംഗബലം കുറഞ്ഞു കൊണ്ടിരുന്ന മുസ്ലിം സൈന്യം വൈകാതെ തന്നെ തിരിച്ചു മടങ്ങേണ്ടി വന്നു. തുടർന്നു വന്ന അനവധി മുസ്ലീം ഭരണാധികാരികൾ കോൺസ്റ്റാന്റിനോപ്പിൾ ലക്ഷ്യമാക്കി പടയോട്ടം നടത്തിയിട്ടുണ്ട്. പക്ഷേ, അവർക്കാർക്കും കോൺസ്റ്റാന്റിനോപ്പിളിനു മേൽ ഭീതിയുടെ നിഴൽ പോലും വീഴ്ത്താനായില്ല.

ഹഗിയ സോഫിയ; ചരിത്രപഥങ്ങളിലൂടെ... 

കോൺസ്റ്റാന്റിനോപ്പിൾ ഒട്ടോമൻ ആധിപത്യത്തിനു കീഴിൽ വരുന്നതിനു മുമ്പേ നിർമ്മിക്കപ്പെട്ടതാണ് പുരാതന ക്രിസ്ത്യൻ കത്രീഡലായിരുന്ന ഹഗിയ സോഫിയ. കോൺസ്റ്റാന്റിനോപ്പിൾ ഭരണാധികാരിയായിരുന്ന കോൺസ്റ്റാന്റിയസ് രണ്ടാമനാണ് ഈ കെട്ടിടത്തിന്റെ ആദ്യ ശില്പി. എ.ഡി 360-ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പ്രാചീന ലത്തീൻ വാസ്തുകലാശൈലിയിലായിരുന്നു അതിന്റെ നിർമ്മാണം. എ.ഡി 440 ലുണ്ടായ കലാ പരമ്പരകളിൽ ഇതിന്റെ അധികഭാഗവും കത്തിനശിച്ചു. 

തിയോഡോഷ്യസ് രണ്ടാമത്തെ നേതൃത്വത്തിൽ എ.ഡി 405 ഒക്ടോബർ 10 നാണ് തൽസ്ഥാനത്ത് രണ്ടാമത്തെ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്. എ.ഡി 532-ൽ അതും നശിക്കപ്പെട്ടു. പിന്നീട് എ.ഡി 532 നും 537 നുമിടക്ക് ബൈസാന്റിയൻ സാമ്രാജ്യധിപനായിരുന്ന ജെസ്റ്റീനിയനാണ് ഇന്ന് നിലനിൽക്കുന്ന രീതിയിലുള്ള ക്രൈസ്തവ ദേവാലയം നിർമ്മിച്ചത്. 

ശാസ്ത്രജ്ഞനായിരുന്ന ഇസിഡോർ മിലെറ്റസും, ഗണിതജ്ഞനായിരുന്ന അന്തിമിയസുമാണ് ഈ കെട്ടിടത്തിന്റെ ശില്പികൾ. ഗ്രീസ്,സിറിയ,ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത വർണാഭമായ മാർബിൾ പാളികളുപയോഗിച്ചായിരുന്നു നിർമ്മാണം. ആയിരം വർഷത്തോളം ഇത് ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയായി നിലനിന്നു.

ഓട്ടോമൻ ആധിപത്യവും 
സുൽത്താൻ മുഹമ്മദുൽ ഫാത്തിഹും

ഉസ്മാനിയ്യ ഖിലാഫത്തിലെ ഏഴാമത്തെ ഭരണാധികാരിയായിരുന്നു സുൽത്താൻ മുഹമ്മദ് ബ്നു മുറാദ് (എ.ഡി 1451-1498). ഇരുപത്തിരണ്ടാം വയസ്സിൽ അധികാരത്തിലെത്തിയ അദ്ദേഹം തുടർന്നുള്ള മൂന്ന് പതിറ്റാണ്ട് കാലം ഭരണം നടത്തി. ആത്മീയമായി വളരെ ഔന്നിത്യം നേടിയ അദ്ദേഹം വളരെ മാതൃകാ യോഗ്യമായ പ്രവർത്തനങ്ങളാണ് തന്റെ ഭരണ കാലത്ത് ചെയ്തു തീർത്തത്. ഒട്ടേറെ മഹത്തായ ഭരണ നേട്ടങ്ങളും പരിഷ്ക്കാരങ്ങളും അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തിൽ ഉണ്ടായിട്ടുണ്ട്. 

ബൈസാന്റിയൻ സാമ്രാജ്യത്തിന്റെ ഭരണ സിരാ കേന്ദ്രവും ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഉരുക്കു കോട്ടയമായിരുന്ന കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും മഹത്തരമായ ഭരണനേട്ടം. അന്നുവരെ ഇസ്ലാമിന് അപ്രാപ്യ മേഖലയായിരുന്ന  ബൈസാന്റിയൻ സാമ്രാജ്യത്തെ അദ്ദേഹം കീഴടക്കി. ഈ അതുല്യ വിജയമാണ് സുൽത്താൻ മുഹമ്മദിന് അൽ ഫാത്തിഹ് (ജയിച്ചടക്കിയവൻ) എന്ന പേരിൽ ചരിത്ര പ്രസിദ്ധി നേടിക്കൊടുത്തത്. 

കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കണമെന്നത് സുൽത്താൻ മുഹമ്മദിന്റെ ബാല്യം തൊട്ടേയുള്ള ആഗ്രഹമായിരുന്നു. തന്റെ ഗുരുനാഥനായ ശൈഖ് ഹഖ് ശംസുദ്ധീന്റെ (ഹിജ്‌റ 792-863) നിരന്തര പ്രേരണയാണ് അദ്ദേഹത്തിൽ ഇത്തരമൊരാഗ്രഹത്തിന് വഴിവെച്ചത്. "ഉത്തമനായൊരു നേതാവിന്റെ  കീഴിലുള്ള മഹത്തായൊരു  സൈന്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുമെന്ന പ്രവാചക പ്രവചനത്തിലെ ഉത്തമനായ നേതാവ് നീയാണ്. അത് നിനക്കു മാത്രമേ സാധിക്കുകയുള്ളൂ" എന്ന ഗുരുവിന്റെ വാക്കുകൾ സുൽത്താൻ മുഹമ്മദിന്റെ മനസ്സിൽ ആവേശം ഇരട്ടിയാക്കി.
 
പക്ഷേ, അക്കാലത്ത് ഉസ്മാനിയ ഭരണകൂടത്തിലെ സൈനിക ബലം വളരെ ശുഷ്കമായിരുന്നു. ഭരണത്തിലെത്തിയ ഉടനെ സുൽത്താൻ മുഹമ്മദ് ശ്രദ്ധ ചെലുത്തിയത് സൈനികരെ പുന:സംഘടിപ്പിക്കുന്നതിലും ആയുധ ശേഷി വർദ്ധിപ്പിക്കുന്നതിലുമായിരുന്നു. ആദ്യമായി രണ്ടര ലക്ഷത്തിലധികം ആളുകൾക്ക് സൈന്യത്തിൽ പുതുതായി നിയമനം നൽകി. അവർക്ക് തീവ്ര പരിശീലനവും ഏർപ്പെടുത്തി. 

പിന്നീട് ബോസ്ഫറസ് കടലിടുക്കിൽ യൂറോപ്പിനോട് ചേർന്ന് നിൽക്കുന്ന പ്രദേശത്ത് വലിയൊരു കോട്ട പണിതു. കോൺസ്റ്റാന്റിനോപ്പിളിനെ സഹായിക്കാനെത്തുന്ന യൂറോപ്യൻ ശക്തികളെ തുരത്തിയോടിക്കുക എന്നതായിരുന്നു ഈ കോട്ടയുടെ ലക്ഷ്യം. കൂടാതെ കോൺസ്റ്റാന്റിനോപ്പിളിനെ നേരിടാനായി അത്യുഗ്രൻ സംഹാര ശേഷിയുള്ള വെടിക്കോപ്പുകളും പീരങ്കികളും നിർമ്മിച്ചു. കടലിലൂടെയുള്ള പോരാട്ടത്തിനായി ഒരു നാവികസേനയെയും നാനൂറിലധികം പടക്കപ്പലുകളും നിർമ്മിച്ചു. 
 
ഇത്തരത്തിൽ സർവ സന്നാഹങ്ങളുമൊരുക്കിയ ശേഷം മാത്രമാണ് സുൽത്താൻ യുദ്ധത്തിനായി പുറപ്പെടുന്നത്. എ.ഡി 1453 ഏപ്രിൽ 6 വ്യാഴാഴ്ച സൈനികരെയെല്ലാം ഒരുമിച്ചു കൂട്ടി സുൽത്താൻ ഒരു പ്രഭാഷണം നടത്തി. പ്രസ്തുത പ്രഭാഷണത്തിൽ ശത്രുക്കളോട് ചെയ്യുന്ന ധർമ്മ സമരത്തിന്റെ  മഹത്വങ്ങളും, രക്തസാക്ഷികൾക്ക് ലഭിക്കുന്ന പാരത്രിക നേട്ടങ്ങളുമെല്ലാം പ്രതിപാദിച്ചു. തുടർന്ന് പ്രവാചക പ്രവചനവും അദ്ദേഹം തന്റെ സൈനികരെ ഓർമിപ്പിച്ചു. സുൽത്താന്റെ പ്രഭാഷണം ശ്രവിച്ച് ആവേശഭരിതരായ മുസ്ലിം സൈന്യം എന്തിനും സന്നദ്ധരായി. 

അങ്ങനെയാണ് മുസ്ലിം സൈന്യം യുദ്ധമാരംഭിക്കുന്നത്. ബൈസാന്റിയൻ സാമ്രാജ്യത്തെ ദിവസങ്ങളോളം ഉപരോധിച്ചിട്ടും അവർക്കെതിരെ ഒന്നും ചെയ്യാൻ മുസ്ലിം സൈന്യത്തിനായില്ല. കാരണം, കപ്പലുകൾക്ക് പ്രവേശിക്കാനാവാത്ത വിധം ബലവത്തായ ചങ്ങലകൾ കൊണ്ട് നഗരത്തിലേക്കുള്ള മുഴുവൻ കവാടങ്ങളും അവർ അടച്ചു വെച്ചിരുന്നു. അങ്ങനെ കപ്പൽ മാർഗം കോൺസ്റ്റാന്റിനോപ്പിളിലേക്കുള്ള വഴി ഇല്ലാതായി. നാവികപ്പടയില്ലാതെ യുദ്ധവും അസാധ്യമാണ്. 

ഈയവസരത്തിൽ  സൈനിക കമാൻഡർമാർ തിരിച്ചു മടങ്ങാൻ സുൽത്താനെ നിർബന്ധിച്ചു. എന്നാൽ സുൽത്താൻ അതിന് ഒരുക്കമായിരുന്നില്ല. ദിവസങ്ങൾ നീണ്ട ആഴത്തിലുള്ള ചിന്തകൾക്ക് ശേഷം സുൽത്താൻ ഒരു മാർഗ്ഗം കണ്ടെത്തി. കപ്പലുകൾ കരയിലൂടെ കൊണ്ടുപോയി ഖർനു ദഹബിൽ നങ്കൂരമിടാമെന്ന വിചിത്ര തീരുമാനത്തിൽ സുൽത്താൻ എത്തിച്ചേർന്നു. മൂന്നു മൈൽ അകലെയുള്ള ഖർനു ദഹബിലേക്ക് കരമാർഗ്ഗം കപ്പലോട്ടാനും സുൽത്താൻ വഴി കണ്ടെത്തി. 

മുസ്ലിം സൈന്യത്തിന്റെ താൽക്കാലികമായ പിൻമാറ്റം കോട്ടയ്ക്കുള്ളിലെ ശത്രുക്കളിൽ ഉത്സവ ലഹരി നിറച്ചു. അവർ ആ രാത്രി മദ്യപിച്ച് മതിമറന്ന് ആഘോഷിച്ചു ബോധരഹിതരായി കിടന്നുറങ്ങി. അതേ രാത്രിയിൽ സുൽത്താൻ മുഹമ്മദിന്റെ സൈന്യം കരയിലൂടെ കപ്പലോട്ടുക എന്ന മഹാത്ഭുതം സൃഷ്ടിച്ചു. ഖർനു ദഹബിലേക്കുള്ള കല്ലും മുള്ളും നിറഞ്ഞ ദുർഘടമായ പാത അവർ നിരപ്പാക്കിയെടുത്തു. പിന്നീട് ആ പാതയിൽ മരത്തടികളും പലകകളും നിരത്തി. തുടർന്ന്, ആ മരത്തടികളിൽ മൃഗങ്ങളുടെ നെയ്യും കൊഴുപ്പുമെല്ലാം പുരട്ടി മിനുസപ്പെടുത്തി. മിനുസമാക്കപ്പെട്ട ആ മരത്തടികളുടെ മുകളിലൂടെ കപ്പലുകൾ ഉന്തിയും വലിച്ചുമെല്ലാം അവർ ഖർനു ദഹബ് തീരത്തെത്തിച്ചു. 

ബൈസാന്റിയൻ സൈന്യം സമുദ്രത്തിൽ വിരിച്ച ചങ്ങലകൾക്ക് ഒരു ഇളക്കവും  തട്ടാതെ സുൽത്താൻ മുഹമ്മദിന്റെ  സൈന്യം എ.ഡി 1453 മെയ്‌ 29 ന് കോൺസ്റ്റാന്റിനോപ്പിൾ തീരത്ത് നങ്കൂരമിട്ടു. വളരെ സുരക്ഷിത ബോധത്തോടെ ഉറങ്ങിയ ശത്രു സൈന്യം മുസ്ലിം സൈന്യത്തെ കണ്ട് ഞെട്ടിവിറച്ചു. അവർ പ്രതിരോധിക്കാൻ പോലും മുതിർന്നില്ല. 24 വയസ്സുകാരനായ ആ മുസ്ലിം യുവാവിന് മുന്നിൽ കോൺസ്റ്റാന്റിനോപ്പിൾ മഹാനഗരം കീഴടങ്ങി. 

 ഭയപ്പാടിൽ സമനില തെറ്റി ചിതറിയോടിയ നഗരവാസികൾക്കെല്ലാം സുൽത്താൻ നിരുപാധികം മാപ്പു നൽകി. അവരെ ആക്രമിക്കാനോ പ്രതികാരം ചെയ്യാനോ സുൽത്താൻ മുതിർന്നില്ല. ഇത്തരത്തിലുള്ള യുദ്ധ മുറയിലൂടെയാണ് സുൽത്താൻ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയത്. അങ്ങനെയാണ് കോൺസ്റ്റാന്റിനോപ്പിളിൽ അഥവാ ആധുനിക തുർക്കിയിൽ ഓട്ടോമൻ ആധിപത്യം നിലവിൽ വരുന്നത്. 


ഹഗിയ സോഫിയ വിലക്കു വാങ്ങുന്നു... 

1453-ൽ സുൽത്താൻ മുഹമ്മദുൽ ഫാതിഹ് കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയതോടെയാണ് തുർക്കിയിൽ ഓട്ടോമൻ ആധിപത്യത്തിന് തുടക്കം കുറിക്കുന്നത്. സുൽത്താൻ  മുഹമ്മദുൽ ഫാതിഹ് കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയപ്പോൾ ക്രിസ്ത്യാനികളിൽ നിന്നും വിലകൊടുത്തു വാങ്ങി മസ്ജിദായി വഖഫ് ചെയ്ത കെട്ടിടമാണ് ഹഗിയ സോഫിയ എന്ന് വിവിധ ചരിത്ര രേഖകളിൽ നിന്ന് മനസ്സിലാക്കാം. ആ ചരിത്ര രേഖകൾ ശരി വെച്ച് കൊണ്ട് തന്നെയാണ് 2020 ജൂലൈയിൽ തുർക്കി കോടതി ഹഗിയ സോഫിയയെ മുസ്ലിം ആരാധനാലയമാക്കാൻ അനുവാദം നൽകിയത്. 

കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതിന്റെ മൂന്നാം ദിവസം സുൽത്താൻ മുഹമ്മദ് ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ പത്രിയാർക്കീസ് ഗ്രേനേഡിയസ് സ്‌കൊളാരിയസ് ബാവയുടെ സന്നിധിയിൽ അനുരഞ്ജന ചർച്ച നടത്തിയത് ചരിത്രത്തിൽ വ്യക്തമാണ്. പരിശുദ്ധ പിതാവിന്റെ സ്ഥാനമാനങ്ങളും സഭയുടെ പ്രവർത്തന സ്വാതന്ത്ര്യവും ഉറപ്പുനൽകിയ സുൽത്താൻ ആരെയും ബലം പ്രയോഗിച്ച് മതപരിവർത്തനം നടത്താൻ അനുവദിക്കില്ലെന്നും ഉറപ്പുനൽകി. പകരമായി ഹഗിയ സോഫിയയുടെ ഉടമസ്ഥാവകാശം സുൽത്താന് നൽകണമെന്നും ആവശ്യപ്പെട്ടു. അപ്രകാരം, പള്ളിയുടെ ഒരു ഭാഗം ക്രൈസ്തവർക്കും ബാക്കിയുള്ളത് മുസ്ലീങ്ങൾക്കും നൽകിയതായി കരാറുണ്ടാക്കി. സുൽത്താൻ മുഹമ്മദിന്റെ മരണം വരെ അങ്ങനെ ഒരേ പള്ളിയിൽ തന്നെ നമസ്കാരവും കുർബാനയും നടന്നു ( Christians and Jews in the Ottoman empire, by Braude and Benjamin - page-69-70). 

എ.ഡി 1600-ൽ മാത്രമാണ് ഹഗിയ സോഫിയയുടെ എതിർഭാഗത്ത് (ഗോൾഡൺ ഹോൺ പ്രദേശം) ഫെനീയറിൽ ഓർത്തഡോക്സ് സഭ പുതിയ ആസ്ഥാന ദേവാലയം നിർമ്മിച്ച് ഭരണ പ്രവർത്തനം അവിടേക്ക് മാറ്റിയത്. അതുവരെ അവരുടെ ആസ്ഥാനം ഹഗിയ സോഫിയ തന്നെയായിരുന്നു. സുൽത്താൻ മുഹമ്മദോ പിൻഗാമികളോ ഒരു വിധത്തിലും അവരെ തടസ്സപ്പെടുത്തിയിട്ടില്ല. ഓർത്തഡോക്സ് സഭ പുതിയ പള്ളി പണിതപ്പോൾ ഹഗിയ സോഫിയ പൂർണ്ണമായ മസ്ജിദാക്കി മാറ്റി. അതാണ് ചരിത്രം.

എന്തുകൊണ്ട് ഹഗിയ സോഫിയ ? 

മറ്റു മതങ്ങളുടെ ആരാധനാലയങ്ങൾ പള്ളി യാക്കുന്നത് മുസ്ലീങ്ങളുടെ സംസ്കാരമല്ല. പ്രത്യേകിച്ച് തുർക്കികൾ അത് തീരെ ചെയ്യുകയുമില്ല. അതിപുരാതനമായ അനേകം ക്രിസ്ത്യൻ ദേവാലയങ്ങൾ തുർക്കിയിൽ ഇന്നും നില നിൽക്കുന്നുണ്ട്. ചുരുക്കത്തിൽ അന്യമതസ്ഥരുടെ ദേവാലയങ്ങൾ ബലം പ്രയോഗിച്ച് നേടിയെടുക്കാൻ മുസ്ലീങ്ങൾ ഒരിക്കലും ശ്രമിച്ചിട്ടില്ല. 

കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയ ശേഷം സുൽത്താൻ മുഹമ്മദ് പള്ളിയായി പരിവർത്തിപ്പിച്ച ഏക ക്രിസ്ത്യൻ ദേവാലയമാണ് ഹഗിയ സോഫിയ. അതും അക്കാലത്തെ ഓർത്തഡോക്സ് സഭാധ്യക്ഷൻ പാത്രിയർക്കീസ് ബാവയുമായുള്ള അനുരഞ്ജന ചർച്ചക്ക് ശേഷം ഓട്ടോമൻ തുർക്കിയിൽ സഭക്ക് സമ്പൂർണ്ണ മതസ്വാതന്ത്ര്യം അനുവദിച്ച ശേഷം ഹഗിയ സോഫിയ വിലകൊടുത്തുവാങ്ങി പള്ളിയായി വഖഫ് ചെയ്തതായി ചരിത്രത്തിൽ വ്യക്തമായി കാണാം.
 
പക്ഷേ, അതിന് മതപരമായ കാരണങ്ങൾക്കപ്പുറം രാഷ്ട്രീയപരമായ കാരണങ്ങളാണുണ്ടായിരുന്നത്. ഹഗിയ സോഫിയ കേവലം ഒരു ക്രിസ്ത്യൻ ദേവാലയം മാത്രമായിരുന്നില്ല. റോമാ സാമ്രാജ്യത്തിന്റെ  ചിഹ്നം തന്നെയായിരുന്നു. റോമൻ ചക്രവർത്തിമാർ തങ്ങളുടെ മതപരവും രാഷ്ട്രീയപരവുമായ രാജ്യ ശാസനകൾ പുറപ്പെടുവിച്ചത് ഹഗിയ സോഫിയയിൽ  നിന്നുമായിരുന്നു. ഓർത്തഡോക്സ് സഭയുടെ ആഗോള ആസ്ഥാനമെന്ന നിലയിൽ യേശുവിന്റെ തിരുനോട്ടം ലഭിക്കുന്ന ദേവാലയമാണ് ഹഗിയ സോഫിയ എന്ന വിശ്വാസം യൂറോപ്പിലാകെ പ്രസ്തുത ദേവാലയത്തിനൊരു വിശുദ്ധ പരിവേഷം നൽകി. അതിന്റെ സേവകരായ തങ്ങളെ ഒരു ശക്തിക്കും അതിജയിക്കാനാവില്ലെന്ന അന്ധമായ വിശ്വാസം കോൺസ്റ്റാന്റിനോപ്പിളിലെ ക്രിസ്ത്യാനികൾക്കിടയിലുണ്ടായിരുന്നു. 

യൂറോപ്പിനു മേൽ ആധിപത്യം നേടണമെങ്കിൽ മുസ്ലീങ്ങളെ കൂടുതൽ മാനസികമായി ശക്തരാക്കണമെന്ന ബോധ്യമുള്ള സുൽത്താൻ ഹഗിയ സോഫിയയെ ക്രിസ്ത്യാനികളിൽ നിന്ന് തന്റെ സ്വകാര്യ സ്വത്തായി വാങ്ങുകയായിരുന്നു. മുസ്ലീങ്ങൾക്കു മേൽ എത്രയോ കുരിശുയുദ്ധങ്ങൾ പ്രഖ്യാപിക്കപ്പെട്ട അതിന്റെ അങ്കണത്തിൽ നിന്ന് ബാങ്ക് വിളിയുയരുന്നത് ഒരുതരം ഐഡിയോളജി കൽ വിജയമാണ്. യൂറോപ്പിനു മേൽ ആധിപത്യം ഉറപ്പിക്കാൻ സുൽത്താൻ മുഹമ്മദിന് അത്  അനിവാര്യമായിരുന്നു. 

കമാൽ പാഷയും റിപ്പബ്ലിക്കൻ തുർക്കിയും

തുർക്കിയിലെ ഓട്ടോമൻ ആധിപത്യ കാലത്ത് ഹഗിയ സോഫിയ ഇസ്ലാമിന്റെ ഏറ്റവും പ്രൗഢിയുള്ള ചിഹ്നങ്ങളിലൊന്നായി മാറി. മുസ്ലീങ്ങൾ അഞ്ചു നൂറ്റാണ്ടു കാലത്തോളം അതിൽ നമസ്കരിച്ചു. എന്നാൽ ഒന്നാം ലോക മഹാ യുദ്ധത്തോടെ തുർക്കിയുടെ രാഷ്ട്രീയ ചരിത്രം മാറിമറിഞ്ഞു. സുൽത്താനേറ്റ് റിപ്പബ്ലിക്കിനു വഴിമാറി. അതോടെ,  തുർക്കിയുടെ ഇസ്ലാമിക ശോഭ തന്നെ അണയാൻ തുടങ്ങി. എന്തിനേറെ, ഇസ്ലാമിന് വേണ്ടി പടപൊരുതിയ സുൽത്താൻമാർ നമസ്കരിച്ച പള്ളിയിൽ അറബി ഭാഷയിൽ ബാങ്ക് വിളിക്കാൻ അനുമതി നൽകിയതിന്റെ  പേരിൽ പ്രധാനമന്ത്രി അദ്നാൻ മെൻദിരിസിനെ തൂക്കിലേറ്റുക വരെ ചെയ്തു. 

1929 മുതൽ ഹഗിയ സോഫിയയിൽ നിസ്കാരം നിരോധിച്ചു. 1935-ൽ മുസ്തഫ കമാൽ പാഷ അത്താതുർക്ക് ഹഗിയ സോഫിയയെ ഒരു മ്യൂസിയമാക്കി മാറ്റുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധങ്ങളുണ്ടായെങ്കിലും തുർക്കികൾ അക്കാലത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികളുമായി താരതമ്യം ചെയ്യുമ്പോൾ ഹഗിയ സോഫിയയുടേത് അത്ര പ്രാധാന്യമുള്ളതായിരുന്നില്ല. അങ്ങനെയാണ് അത്താതുർക്ക് ഹഗിയ സോഫിയ മ്യൂസിയമാക്കി മാറ്റുന്നത്. ഹഗിയ സോഫിയയുടെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് യുനെസ്കോ അവരുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

2020 ജൂലൈ ; ഉർദുഗാന്റെ ചരിത്ര നടപടി

ഒട്ടോമൻ ആധിപത്യത്തിന് ശേഷം തുർക്കിയിൽ നിലവിൽവന്ന റിപ്പബ്ലിക് ആധിപത്യം രാജ്യത്തെ മുസ്ലിം സംസ്കാരത്തെയും പാരമ്പര്യത്തെയും നാമാവശേഷമാക്കാനാണ് ശ്രമിച്ചത്. മുസ്തഫ കമാൽ അത്താതുർക്കും പിൻഗാമികളും അത്തരത്തിലുള്ള ഭരണമാണ് തുർക്കിയിൽ നടത്തിയത്. എന്നാൽ പിന്നീട് തുർക്കികൾക്കിടയിൽ  ഇസ്ലാമികത വീണ്ടും ഉയർന്നു തുടങ്ങി. അത്താ തുർക്ക് തുർക്കികളോട് ചെയ്ത ഏറ്റവും വലിയ വഞ്ചന.
 ഹഗിയ സോഫിയയെ മ്യൂസിയമാക്കി മാറ്റിയതാണെന്നവർ  തിരിച്ചറിയാൻ  തുടങ്ങി. അങ്ങനെയാണ് ഹഗിയ സോഫിയക്ക് വേണ്ടിയുള്ള മുറവിളികൾ തുർക്കിയിൽ ഉയർന്നു തുടങ്ങിയത്. 

2019-ൽ പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ അതിന് അനുകൂല സൂചനകൾ നൽകി. ഒടുവിൽ 2020 ജൂലൈയിൽ തുർക്കി കോടതി ഹഗിയ സോഫിയയുടെ വഖഫ് രേഖകൾ ശരിവെച്ച് അതിന്റെ മ്യൂസിയം പദവി റദ്ദാക്കുകയും മുസ്ലിം ആരാധനാലയമാക്കി മാറ്റാൻ അനുമതി നൽകുകയും ചെയ്തു. തുടർന്ന് തുർക്കി സ്റ്റേറ്റ് കൗൺസിൽ പള്ളി തുറക്കാൻ തീരുമാനിക്കുകയും പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ അതിനെ പിന്തുണക്കുകയും ചെയ്തു. അങ്ങനെ 85 വർഷത്തിനുശേഷം ബാങ്ക് വിളിച്ച് ഔദ്യോഗികമായി ഹഗിയ സോഫിയ തുറന്നു. 

 തുർക്കിയുടെ ഈ ചരിത്ര നീക്കത്തിൽ യൂറോപ്യൻ യൂണിയനും അമേരിക്കയും ഗ്രീസുമൊക്കെ കടുത്ത പ്രതിഷേധമാണ് അറിയിച്ചിട്ടുള്ളത്. ആഗോളതലത്തിൽ തുർക്കിയെയും അതിന്റെ മതേതര മുഖത്തെയും ഹഗിയ സോഫിയ വലിയ രീതിയിൽ സ്വാധീനിക്കുമെന്നതിൽ തെല്ലും സംശയിക്കേണ്ടതില്ല..

 | ഡോ. മുസ്തഫ ദാരിമി കരിപ്പൂര്‍ | 

ഇസ്ലാമിന്റെ ശത്രുക്കളാകുന്ന ചില സ ത്യനിഷേധികളും ഇസ്ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചില പു ത്തന്‍ വാദികളും പറയുകയും പ്രചരിപ്പിക്കു കയും ചെയ്യുന്ന ഒരു തെളിവു മില്ലാത്ത വാദമാണ് മുസ്ലീംകള്‍ക്ക് ഹദീസ് നഷ്ടപ്പെട്ടെന്ന വാദം. ഈ വാദം കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് ഇസ്‌ലാമിലെ വിശ്വാസ-അനുഷ്ഠാന-ആചാരങ്ങള്‍ പ്രമാണ ബന്ധിതമല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ്. 

ഖേദകരമെന്ന് പറയട്ടെ സുന്നീ പണ്ഡിതന്മാരില്‍ ചിലരും മുന്‍ഗാമികളാകുന്ന മുജ്തഹിദുകളായ ഇമാമുമാര്‍ക്ക് ലഭിച്ച ഹദീസുകളില്‍ നിന്ന് മഹാഭൂ രിഭാഗവും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വാദിക്കുന്നു. അത് കൊണ്ട് തന്നെ കര്‍മ്മ ശാസ്ത്രത്തില്‍ ഇജ്തിഹാദ് ചെയ്യാനാവശ്യമായ ഹദീസുകള്‍ ഇന്ന് ലഭ്യമല്ലെന്നും കാലാന്തരത്തില്‍ അവയില്‍ മഹാഭൂരിഭാഗവും നഷ്ടപ്പെട്ടെന്നും അവര്‍ വാദിക്കുന്നു. ഇത് വസ്തുതക്ക് നിരക്കാത്ത വാദമാണ്. ഇതിന് അവര്‍ ചൂണ്ടിക്കാണിക്കുന്ന ന്യായങ്ങള്‍ നമുക്ക് വിലയിരുത്താം.
 
ബഹു മാനപ്പെട്ട അഹ്മദ് ബ്‌ന് ഹന്‍ബല്‍ (റ) വിന് 12 ലക്ഷം ഹദീസുകള്‍ ലഭിച്ചിരുന്നു. അത് പോലെ പലമുന്‍കാല മു ജ്ത ഹിദു കള്‍ക്കും 10 ലക്ഷവും അതിന് താഴെയും മുകളിലുമായൊക്കെ ഹദീസുകള്‍ ലഭിച്ചിരുന്നു എന്ന് അവരെതൊട്ട് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന്‌ ലഭ്യമായ ഹദീസിന്റെ എല്ലാ ഗ്രന്ഥങ്ങളിലും കൂടെ പരിശോധിച്ചാല്‍ സ്വഹീഹും ഹസനും ളഈഫും മൗളൂഉം എല്ലാം കൂടെ പരിഗണിച്ചാല്‍ തന്നെ അമ്പതിനായിരത്തില്‍ താഴെ ഹദീസുകളേ ലഭ്യമായിട്ടുള്ളൂ. അത് കൊണ്ട് പത്ത് ലക്ഷത്തില്‍പരം ഹദീസകളില്‍ നിന്ന് ഇന്ന് ഗ്രന്ഥങ്ങളില്‍ വിരചിതമായ വ അല്ലാത്ത മഹാഭൂരിഭാഗവും നഷ്ടപ്പെട്ടു എന്നും അത് കൊണ്ട് തന്നെ മുജ്തഹിദുകളായ ഇമാമു മാര്‍ക്ക് ലഭിച്ച ഹദീസു കള്‍ സിംഹഭാഗവും നമുക്ക് ലഭിക്കാത്തത് കൊണ്ട് ഇന്ന് ഇജിതിഹാദിന് (ഗവേഷണം) സാധ്യമല്ല എന്നും ഇവര്‍ പറയുന്നു. അഥവാ ഇന്ന് ഇജ്തിഹാദിന് സാധിക്കാത്തതിന് പല കാരണങ്ങളും ഉള്ളതില്‍ ഒരു പ്രധാന കാരണമാണ് ആവശ്യമായ  ഹദീസുകള്‍ ലഭിക്കായ്മ.

ലക്ഷക്കണക്കിന് ഹദീസുകള്‍ മുന്‍ ഇമാമുമാര്‍ക്ക് ലഭിച്ചിരുന്നതിന്റെ കണക്കിനെ കുറിച്ച്‌ പണ്ഡിതന്മാര്‍ എന്ത് പറയുന്നു എന്ന് നോക്കാം. ബഹുമാനപ്പെട്ട ഇമാം ബുഖാരി (റ) അവരുടെ സ്വഹീഹുല്‍ ബുഖാരിയെ കുറിച്ച്‌ ഞാന്‍ ഒരു ലക്ഷം സ്വഹീഹായ ഹദീസും രണ്ട് ലക്ഷം ളഈഫായ ഹദീസും മനഃപാഠമാക്കി എന്നും അതില്‍ നിന്നാണ് ഞാന്‍ എന്റെ ഗ്രന്ഥം രചിക്കുന്നതെന്നും പറഞ്ഞതിനെക്കുറിച്ച് മിര്‍ഖാത്തില്‍ പറയുന്നത് കാണുക: ആ പറഞ്ഞതിനര്‍ത്ഥം വ്യത്യസ്ത പരമ്പര പരിഗണിച്ചാണത്. അതോടൊപ്പം ആവര്‍ത്തനവും പരിഗണിച്ച്. കൂടാതെ സ്വഹാബ ത്തിന്റെയും താബിഉകളുടെയും അവരെല്ലാത്തവരുടെയും ആസാറുകളെയും അവരുടെ ഫത്‌വകള്‍ തുടങ്ങിയവയും പരിഗണിച്ചാണ് അത്. മേല്‍ പറയപ്പെട്ടവയുടെ മേലിലെല്ലാം മുന്‍ഗാമികള്‍ ഹദീസ് എന്ന് പറഞ്ഞിരുന്നു. (മിര്‍ഖാത്ത് 1-15) 
قال البخاري: واحفظ مائة الف حديث صحيح ومائتي الف غير صحيح، اي باعتبار كثرة طرقها مع عدد المكرر، والمعروف، وآثار الصحابة، والتابعين، وغيرهم، وفتاويهم مما كان السلف يطلقها علي كله حديثا - مرقاة ١٥-١-

ആറ് ലക്ഷം ഹദീസിന്റെ സ ത്തയില്‍ നിന്നാണ് ഇമാം ബുഖാരി സ്വഹീഹുല്‍ ബുഖാരി ക്രോഡീകരിച്ചതെന്ന് പറയുന്നുണ്ട്. മേല്‍ ഉദ്ധരണികളില്‍ നിന്നും മുന്‍ഗാമികളെ തൊട്ട് പറയപ്പെട്ട ലക്ഷങ്ങളുടെ കണക്കുകള്‍ വന്നതിന് കാരണം താഴെ പറയപ്പെട്ടവയാണ്.

1. വ്യത്യസ്ത പരമ്പരകളിലൂടെ ഒരേ ഹദീസിനെ (മത്ന്‍) ഉദ്ധരിക്കപ്പെടുക വഴി ഓരോ പരമ്പരയും പരിഗണിച്ച് വ്യത്യസ്ത എണ്ണമായവ.  ഉദാഹരണമായി;

إنما الأعمال بالنيات

 'എന്ന ഒരു ഹദീസിനെ വ്യത്യസ്ത സ്വഹാബികളെ തൊട്ട് വ്യത്യസ്ത പരമ്പരയിലൂടെ ഉദ്ധരിക്കപ്പെടുകവഴി അത് അനേകം ഹദീസായി പരിഗണിക്കപ്പെട്ടു. ഉദാഹരണമായി ഇമാം ബുഖാരി (റ) വിന് അബൂഹുറൈറ (റ) വിലേക്ക് ഇതേ ഹദീസിന് പത്ത് ഉസ്താദുമാരില്‍ നിന്നായി, അവരുടെ ഉസ്താദുമാരെല്ലാം അബൂ ഹുറൈറ (റ) വരേക്കും മാറ്റമില്ലാതെ ഒരേ ആളകളായാല്‍ പോലും, 10 ഹദീസായി പരിഗണിക്കൂം.

 ഇപ്രകാരം ഇതേ ഹദീസ് വ്യത്യസ്തരായ 10 സ്വഹാബികളിലേക്ക് മേല്‍ പറയപ്പെട്ട പോലെ ഓരോ സ്വഹാബിയിലേക്കും 10 വീതം വ്യത്യസ്ത ഉസ്താദുമാര്‍ മുഖേന നിവേദനം ചെയ്യപ്പെട്ടാല്‍ ഒരേ ഹദീസ്
തന്നെ 100 ഹദീസിന്റെ സ്ഥാനത്താണ്. ഇനി ബുഖാരി ഇമാം മുതല്‍ സ്വഹാബികള്‍ വരെയുള്ള അഞ്ചോ  ആറോ അതിനപ്പുറമോ ഉള്ള മര്‍ത്തബകളില്‍ തന്നെ ഒന്നിലധികം ഉസ്താദുമാര്‍ വരുന്നത് മുഖാന്തിരമുള്ള തഹവ്വുല്‍ (تحول) പരിഗണിക്കുമ്പോള്‍ പിന്നെയും ഹദീസിന്റെ എണ്ണം അധികമാവും.

2.ആവര്‍ത്തനങ്ങളും ഹദീസിന്റെ എണ്ണം കൂടാന്‍ കാരണമാണ്.
3. മൗഖൂഫായ ഹദീസുകള്‍
4. ആസാറു സ്വഹാബ
5. ആസാറു താബിഈന്‍
6.താബിഉകള്‍ അല്ലാത്തവരുടെ ആസാറുകള്‍
7. ഫത്‌വകള്‍

ലക്ഷങ്ങളുടെ കണക്ക് നിരത്തി അത് ഇന്ന് നിലവിലില്ല എന്ന് പറഞ്ഞിട്ടാണല്ലോ ഹദീസ് നഷ്ടപ്പെട്ടു എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അതിന്റെ സത്യാവസ്ഥ മേല്‍ സൂചിപ്പിച്ചതാകുന്നു. ഫലത്തില്‍ അന്ന് ലഭ്യമായിരിക്കുന്ന എല്ലാ ഹദീസുകളും ഇപ്പോഴും ഹദീസിന്റെ കിതാബുകളില്‍ പറയപ്പെടുക വഴി ലഭ്യമായിരിക്കുന്നു. നബി തങ്ങള്‍ പറഞ്ഞ ഏതെങ്കിലും തരത്തിലുള്ള ഹദീസുകള്‍ നമുക്ക് ലഭിക്കാത്തതുണ്ടോ?

ഈ ചോദ്യത്തിനുത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം ദീനിന്റെ അഹ്കാമും ശരീഅത്തുമായി ബന്ധപ്പെട്ട ഹദീസുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ സ്വഹാബത്ത് മുതല്‍ ഹദീസ് ക്രോഡീരണം പൂര്‍ത്തിയായ കാലം വരെ യുള്ള പണ്ഡിതന്മാര്‍ വളരെ ശ്രദ്ധിച്ചിരുന്നു. അത് നഷ്ടപ്പെടുത്തരുതെന്നതിന് നബിയുടെ ഹദീസുകളിലും മഹാന്മാരുടെ ഉദ്ധരണികളിലും നിരവധി തെളിവുകളുണ്ട്. അഥവാ തബ്‌ലീഗ് ചെയ്യല്‍ നിര്‍ബന്ധമായത്, നിര്‍ബന്ധമില്ലാത്തത് എന്നിങ്ങനെ രണ്ട് വിഭാഗം ഹദീസുകളുണ്ട്. നിര്‍ബന്ധമായത് ഒരു ഹദീസ് പോലും നഷ്ടപ്പെടാതിരിക്കാന്‍ മുന്‍കാല പണ്ഡിതന്മാര്‍ വളരെ കണിശമായും ശ്രദ്ധിച്ചു.

റിപ്പോര്‍ട്ട് ചെയ്യല്‍ നിര്‍ബന്ധമില്ലാത്ത ഇനം ഹദീസുകള്‍ എന്നതില്‍ പണ്ഡിതന്മാര്‍ എണ്ണിയത് താഴെ വിവരിച്ചവയാണ്.

1. ഇന്ന ഇന്ന വ്യക്തികള്‍ മുനാഫിഖാണെന്ന് നബി തങ്ങള്‍ ചില സ്വഹാബികള്‍ക്ക് അറിയിച്ച ഹദീസുകള്‍, അത് ആ വ്യക്തിയുടെ കാലത്തേക്ക് മാത്രം ബന്ധപ്പെട്ട ഹദീസുകളായതിനാല്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്യേ ണ്ട ആവശ്യമില്ല.

2.ഖിയാമത്ത് നാളു മായി ബന്ധപ്പെട്ട ചില ഹദീസുകള്‍.

3. ചില പ്രത്യേക ഫിത്‌ന കളുമായി ബന്ധപ്പെട്ട ഹദീസുകള്‍ (യസീദിന്റെ ഭരണവുമായും മറ്റും ബന്ധപ്പെട്ടവ ഉദാഹരണം) 

4.അക്രമികളാകുന്ന അമീറുമാരുടെ പേരുകള്‍, അവരുടെ അവസ്ഥകള്‍, അവരുടെ ദുഷിച്ച ചൈതികള്‍ മുതലായവ.

മേല്‍ പറയപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഉദ്ധരണികള്‍ താഴെ ചേര്‍ക്കുന്നു...

ശറഹു മുസ്ലിം; വാള്യം 2, ഹദീസ് നമ്പർ 47,പേജ് 229 :

( مَا مِنْ حَدِيث لَكُمْ فِيهِ خَيْر إِلَّا وَقَدْ حَدَّثْتُكُمُوهُ )
قَالَ الْقَاضِي عِيَاض رَحِمَهُ اللَّه : فِيهِ دَلِيل عَلَى أَنَّهُ كَتَمَ مَا خَشِيَ الضَّرَر فِيهِ وَالْفِتْنَة مِمَّا لَا يَحْتَمِلهُ عَقْل كُلّ وَاحِد ، وَذَلِكَ فِيمَا لَيْسَ تَحْت عَمَل ، وَلَا فِيهِ حَدٌّ مِنْ حُدُود الشَّرِيعَة . قَالَ : وَمِثْل هَذَا عَنْ الصَّحَابَة رَضِيَ اللَّه عَنْهُمْ كَثِير فِي تَرْكِ الْحَدِيث بِمَا لَيْسَ تَحْته عَمَل ، وَلَا تَدْعُو إِلَيْهِ ضَرُورَة ، أَوْ لَا تَحْمِلهُ عُقُول الْعَامَّة ، أَوْ خُشِيَتْ مَضَرَّتُهُ عَلَى قَائِله أَوْ سَامِعه لَا سِيَّمَا مَا يَتَعَلَّق بِأَخْبَارِ الْمُنَافِقِينَ وَالْإِمَارَة  
وَتَعْيِين قَوْم وُصِفُوا بِأَوْصَافٍ غَيْر مُسْتَحْسَنَة وَذَمّ آخَرِينَ وَلَعْنِهِمْ . وَاَللَّه أَعْلَم 

ശറഹു മുസ്ലിം ; വാള്യം 1,പേജ് 241:

( فَأَخْبَرَ بِهَا مُعَاذ عِنْد مَوْته تَأَثُّمًا )
هُوَ بِفَتْحِ الْهَمْزَة وَضَمِّ الْمُثَلَّثَة الْمُشَدَّدَة . قَالَ أَهْل اللُّغَة : تَأَثَّمَ الرَّجُل إِذَا فَعَلَ فِعْلًا يَخْرُج بِهِ مِنْ الْإِثْم . وَتَحَرَّجَ أَزَالَ عَنْهُ الْحَرَج . وَتَحَنَّثَ أَزَالَ عَنْهُ الْحِنْث . وَمَعْنَى تَأَثُّمِ مُعَاذٍ أَنَّهُ كَانَ يَحْفَظ عِلْمًا يَخَاف فَوَاته وَذَهَابه بِمَوْتِهِ فَخَشِيَ أَنْ يَكُون مِمَّنْ كَتَمَ عِلْمًا وَمِمَّنْ لَمْ يَمْتَثِل أَمْر رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ فِي تَبْلِيغ سُنَّته فَيَكُون آثِمًا فَاحْتَاطَ وَأَخْبَرَ بِهَذِهِ السُّنَّة مَخَافَةً مِنْ الْإِثْم وَعَلِمَ أَنَّ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ لَمْ يَنْهَهُ عَنْ الْإِخْبَار بِهَا نَهْي تَحْرِيم

മനാറുൽ  ഖാരി; വാള്യം 1,പേജ് -215

معنى الحديث: يقول أبو هريرة  :حفظت من رسول الله - صلى الله عليه وسلم - وعاءين " 
أي صنفين مختلفين من العلم " فأما أحدهما " وهو علم الشريعة المتعلق لعقائد والأحكام " فبثثته " أي نشرته فيكم وبلغته  لكم. " وأما الآخر " أي وأما الصنف الآخر " فلو بثثته فيكم قطع هذا البلعوم " (٢) أي فلو بلغته وتحدثت به إلى الناس لذبحت ذبح الشاة، والراجح أن هذا العلم هو ما يتعلق باخبار ولاة السوء كيزيد بن معاوية وغيره، وقد كان أبو هريرة  يقول: لو شئت أن أسميهم باسمائهم لفعلت. 
 
ويقول: أعوذ بالله من رأس الستين وإمارة الصبيان، يشير إلى خلافة يزيد، وقد استجيب دعاؤه فمات سنة ٥٩ من الهجرة. الحديث: أخرجه البخاري. 

والمطابقة: في قوله " حفظت من رسول الله - صلى الله عليه وسلم - وعاءين ".ويستفاد من 
احاديث الباب ما يأتي اولا: أن من الأسباب التي تساعد على كثرة حفظ العلم وتحصيله ملازمة العلماء والتفرغ عن الشواغل والانقطاع. 

للدراسة كما كان أبو هريرة  يلزم النبي - صلى الله عليه وسلم - لشبع بطنه، فحفظ ما لا يحفظون، وتفوق على غيره.
ثانيا: أن من الأسباب التي مكنت أبا هريرة من
كثرة الحفظ والتحصيل ما ألقاه النبي  صلى الله عليه وسلم - في ردائه من ذلك الفيض الإلهي
ً المبارك. ثالثا : أن من العلم ما يجب تبليغه وروايته، وهو ما يحتاج الناس إليه من أحكام دينهم ومنه ما لا يجب كأخبار الفتن وأمراء الجور.

കശ്ഫുൽ മുഷ്കിൽ മിൻ ഹദീസി  സ്വഹീഹയ്നി ; വാള്യം 3, പേജ് 535

 وَفِي الحَدِيث الثَّانِي وَالْأَرْبَعِينَ: قَالَ أَبُو هُرَيْرَة: حفظت من رَسُول الله صلى الله عَلَيْهِ وَسلم وعاءين، فَأَما أَحدهمَا فبثثته، وَأما الآخر فَلَو بثثته قطع هَذَا البلعوم)) .
الْوِعَاء: مَا يوضع فِيهِ الشَّيْء.
وبثثته بِمَعْنى نشرته وفرقته. وَالْمرَاد بِهِ الحَدِيث الَّذِي رَوَاهُ.
والبلعوم: مجْرى الطَّعَام.
وَلقَائِل أَن يَقُول: كَيفَ استجاز كتم الحَدِيث عَن رَسُول الله صلى الله عَلَيْهِ وَسلم وَقد قَالَ: ((بلغُوا عني)) وَكَيف يَقُول رَسُول الله صلى الله عَلَيْهِ وَسلم مَا إِذا ذكر قتل رَاوِيه؟ وَكَيف يستجيز الْمُسلمُونَ من الصَّحَابَة الأخيار وَالتَّابِعِينَ قتل من يروي عَن رَسُول الله صلى الله عَلَيْهِ وَسلم؟ فَالْجَوَاب: أَن هَذَا الَّذِي كتمه لَيْسَ من أَمر الشَّرِيعَة؛ فَإِنَّهُ لَا يجوز كتمانها، وَقد كَانَ أَبُو هُرَيْرَة يَقُول: لَوْلَا آيَة فِي كتاب الله مَا حدثتكم، وَهِي قَوْله: {إِن الَّذين يكتمون مَا أنزلنَا من الْبَينَات وَالْهدى} [الْبَقَرَة: 159] فَكيف يظنّ بِهِ أَن يكتم شَيْئا من الشَّرِيعَة بعد هَذِه الْآيَة، وَبعد أَمر رَسُول الله صلى الله عَلَيْهِ وَسلم أَن يبلغ عَنهُ، وَقد كَانَ يَقُول لَهُم: ((ليبلغ الشَّاهِد مِنْكُم الْغَائِب)) . وَإِنَّمَا هَذَا المكتوم مثل أَن يَقُول: فلَان مُنَافِق، وستقتلون عُثْمَان، و ((هَلَاك أمتِي على يَدي أغيلمة من قُرَيْش)) بَنو فلَان، فَلَو صرح بِأَسْمَائِهِمْ لكذبوه وقتلوه.

ഫത്ഹുൽ ബാരി ;വാള്യം 1 പേജ് 208

قال العلماء كره جماعة من الصحابة والتابعين كتابة الحديث واستحبوا أن يؤخذ عنهم حفظا كما أخذوا حفظا لكن لما قصرت الهمم وخشي الأئمة ضياع العلم دونوه وأول من دون الحديث بن شهاب الزهري على رأس المائه بأمر عمر بن عبد العزيز ثم كثر التدوين ثم التصنيف وحصل بذلك خير كثير فلله الحمد

മുഖ്തസറു  തസ്കിറത്തിൽ ഖുർത്വുബി ; പേജ് 22
قال الامام القرطبي وفي هذه الاحاديث دليل علي ان الصحابة كانو يعملون الكوائن الي يوم القيامة لكنهم لم يشيعوها كما اشاعوا احاديث الاحكام المتعلقة باعمال المكلفين ويؤيد ذلك ما رواه البخاري عن ابي هريرة قال حفظت من رسول الله وعائيين اما احدهما فبثثته فيكم واما الآخر فلو بثثته لقطع مني هذا البلعوم اي مجري الطعام واما الفتنة التي تموج موج البحر فهو قول النبي (ص) هلاك امتي علي يدي اغيلمة من سفهاء قريش.

ചുരുക്കത്തില്‍ ന ബി ത ങ്ങളെത്തൊട്ട് ഉദ്ധരിക്കപ്പെട്ട ശരീഅത്തുമായി ബന്ധപ്പെട്ട എല്ലാ ഹദീസുകളും ഇന്ന് ലഭ്യമായ ഹദീസിന്റെ ഗ്രന്ഥങ്ങളില്‍ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. ബഹുമാനപ്പെട്ട ഇമാം ഇബ്‌നു ഹജര്‍ (റ) തുഹ്ഫയില്‍ പറയുന്നത് കാണുക :

وهو اي المجتهد من يعرف من الكتاب والسنة ما يتعلق بالاحكام، وان لم يحفظ ذلك عن ظهر قلب ويكفي اعتماده فيها علي اصل مصحح عنده يجمع غالب احاديث الاحكام كسنن ابي داود اي مع معرفة اصطلاحه وما للناس فيه من نقد ورد فيما يظهر وهو متوقف علي تأسيس قواعد اصولية وحديثية وغيرهما يخرج عليها استنباطه وتعريفاته وهذا التأسيس هو الذي انجز الناس عن بلوغ حقيقة مرتبة الاجتهاد المطلق. - تحفة ١٠-١٠٩

ഇനിയും നിരവധി ഉദ്ധരണികള്‍ ഉണ്ട്. ദൈര്‍ഘ്യം ഭയന്ന് ചുരു ക്കുന്നു. ഇതില്‍ നിന്നും വ്യക്തമായും മനസ്സിലാക്കാം. സുനനു അബൂ ദാവൂദ് പോലോത്ത ഹദീസിന്റെ ഗ്രന്ഥം മതി ഇജ്തിഹാദിനാവശ്യമായ ഹദീസു കള്‍ ലഭിക്കാന്‍. എന്നാല്‍ ഇജ്തിഹാദിനെത്തൊട്ട് കാലങ്ങളായി ജനങ്ങളെ അശക്തരാക്കിയത് അതിനാവശ്യമായ ഉസൂലുല്‍ ഫിഖ്ഹ്, ഉസൂലുല്‍ ഹദീസ് തുടങ്ങിയവ സ്വയം നിര്‍മ്മിക്കാനും സ്വായത്തമാക്കാനും സാധിക്കാത്തതാണ്. അതിന് പല വിജ്ഞാന ശാഖയിലും വലിയ അവഗാഹം ഉണ്ടായതിന് ശേഷം ആ വ്യക്തിക്ക് സ്വന്തമായ ഉസൂലുകള്‍ ഉരുത്തിരിഞ്ഞ് രൂപപ്പെട്ട് അത് പൂര്‍ണ്ണമായും ക്രോഡീകരിച്ച് അത് വെച്ച് ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, ഖിയാസ് മുതലായവയില്‍ നിന്ന് ഗവേഷണം ചെയ്യണം. 

മേല്‍ പറയപ്പെട്ട ഉസൂലുകള്‍ ക്രോഡീകരിക്കാന്‍ സാധിക്കാത്തതാണ് കാലങ്ങളായി അഗാധ പാണ്ഡിത്യമുള്ള പണ്ഡിതന്മാരെ വരെ ഗവേഷണം ചെയ്യലിനെത്തൊട്ട് അശക്തരാക്കിയത്. അതല്ലാതെ ഹദീസുകള്‍ നഷ്ടപ്പെട്ടത്‌കൊണ്ടല്ല. ആ കാരണം ഒരു പണ്ഡിതനും പറയാത്തതാണ്. വഹാബികളും മറ്റു പുത്തന്‍ വാദികളും ഇജ്തിഹാദ് തങ്ങള്‍ക്ക് സാധിക്കു മെന്ന് വീരവാദം മുഴക്കുന്നത് കൊണ്ടാണ് നിങ്ങള്‍ ഹദീസ് നഷ്ടപ്പെട്ടതെന്ന് പറയുന്നതെങ്കില്‍ നിങ്ങളുടെ ഉദ്ദേശ്യം നല്ലതാണെങ്കിലും നിങ്ങള്‍ പറയുന്ന കാര്യം വാസ്തവവിരുദ്ധമാണ്. കാരണം തുഹ്ഫയില്‍ പറയുന്നത് അബൂദാവൂദിലുണ്ട് ഇജ്തിഹാദിനാവശ്യമായ ഹദീസുകള്‍ എന്നാണ്. 

ബഹുമാനപ്പെട്ട ഇമാം ഗസ്സാലി (റ), ഇമാം ഹറമൈനി (റ), ഇമാം നവവി (റ) പോലെയുള്ള അഗാധ പാണ്ഡിത്യമുള്ളവര്‍ക്ക് സാധിക്കാത്തത് ഇക്കാലത്തെ പാമരന്മാര്‍ക്ക് സാധിക്കുമെന്ന് വാദിക്കുന്നത് വിമാനമുണ്ടാക്കി അത് പറത്താന്‍ കഴിവുണ്ടെന്ന് വാദിക്കുന്ന കൊച്ചു കുട്ടിയുടെ വാദമായി കണ്ടാല്‍ മതി. ഉസൂലുകള്‍ ക്രോഡീകരിക്കല്‍ വിമാനമുണ്ടാക്കുന്നത് പോലെയും അത് പറത്തല്‍ ഉസൂലുകള്‍ വെച്ച് ഇജ്തിഹാദ് ചെയ്യുന്നത് പോലെയുമാകുന്നു. എന്നാല്‍ മേല്‍ പറയപ്പെട്ട കുട്ടി ഉണ്ടാക്കിയത് വിമാനമായിരുന്നു. പക്ഷെ കടലാസ് വിമാനമാണെന്ന് മാത്രം. കടലാസ് വിമാനമുണ്ടാക്കുന്നവരെ പേടിച്ച് വിമാനമുണ്ടാക്കാന്‍ ആവശ്യമായ സാമഗ്രികള്‍ ഇവിടെ ഇല്ല എന്ന് പറയണോ ?

മറ്റൊരു ന്യായം പറയുന്നത് ഹദീസുകള്‍ നഷ്ടപ്പെട്ടാലും കുഴപ്പമില്ല. നമുക്ക് ഫിഖ്ഹ് ക്രേഡീകൃതമായത് കൊണ്ട് ഫലത്തില്‍ ഹദീസ് ഉണ്ട് എന്നാണ്. ഇതിന് മറുപടി ഈ വാദം സുന്നത്ത് ജമാഅത്തിന്റെ ഇമാമു കളോ പ ണ്ഡിതന്മാരോ ആരും പറയാത്തതാണ്. കൂടാതെ ഖുര്‍ആനെ അല്ലാഹു സംരക്ഷിക്കുമെന്ന് ഏറ്റെടുത്തിരിക്കെ ഖുര്‍ആന്‍ വ്യാഖ്യാനമായ ഹദീസ് നഷ്ടപ്പെടലും ഖുര്‍ആന്‍ സംരക്ഷിക്കപ്പെട്ടിട്ടില്ല എന്ന് പറയുന്നതിന് തുല്യമാണ്. കൂടാതെ ഈസാ നബി ഇറങ്ങി വരുമ്പോള്‍ ഇജ്തിഹാദ് ചെയ്യണമെങ്കില്‍ ഹദീസ് വേണ്ടേ. മാത്രമല്ല ഹദീസ് നഷ്ടപ്പെട്ടത് കാരണം ഇജ്തിഹാദ് സാധ്യമല്ല എന്ന് ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല. 

നബി തങ്ങള്‍ മുതല്‍ ക്ക് ഹദീസ് ക്രോഡീകരണ കാലം പൂര്‍ത്തിയാകുന്നത് വരെയുള്ള പണ്ഡിതന്മാരും ഇസ്ലാമിക ഭരണകൂടങ്ങളും കിണഞ്ഞു ശ്രമിച്ചിട്ടും ഹദീസ് നഷ്ടപ്പെട്ടു എന്ന് പറയുന്നത് അംഗീകരിക്കാവതല്ല.
സ്വഹാബാക്കളും മുന്‍ ഗാമികളായ താബിഉകളും അഗാധമായ ഓര്‍മ്മശക്തി കൊണ്ടും ബുദ്ധിശക്തി കൊണ്ടും അനുഗ്രഹീതരായിരുന്നതോടൊപ്പം ആ കാലത്ത് തന്നെ പല മഹാന്മാരും ഹദീസുകള്‍ എഴുതിവെച്ചിരു ന്നു. അതോടൊപ്പം അവര്‍ക്ക് അപാരമായ ഹിഫ്‌ളും ഉണ്ടായിരുന്നു. പിന്നീട് നബി തങ്ങളുടെ എല്ലാ ഹദീസുകളും എഴുതിരേഖപ്പെടുത്തുകയുമുണ്ടായി. 

നബി തങ്ങളുടെ കാലഘട്ടം മുതല്‍ ഹദീസ് ഗ്രന്ഥരചന പൂര്‍ണ്ണമായ കാലഘട്ടം വരെക്കും എല്ലാവരും ശ്രദ്ധാപൂര്‍വ്വം ഇവ്വിഷയം കൈകാര്യം ചെയ്തു കഴിഞ്ഞ സ്ഥിതിക്ക് ശരീഅത്തുമായി ബന്ധപ്പെട്ട ഒരു ഹദീസ് പോലും നഷ്ടപ്പെടാതിരിക്കല ല്ലേ അടിസ്ഥാനം (അസ്ല്‍). കാല്‍ കഴുകി വുളൂഅ് പൂര്‍ണ്ണമായതിന് ശേഷം കൈകഴുകിയോ എന്ന് സംശയിച്ചാല്‍ ആ സംശയ ത്തിന് പ്രസക്തിയില്ലെന്നും വുളൂഅ് പൂര്‍ത്തിയാവലാണ് അസ്ല്‍ എന്നുമാണല്ലോ നിയമം. മാത്രമല്ല മുന്‍ഗാമികളു ടെ മേല്‍ കുറ്റകരമായ അനാസ്ഥ ആരോപിക്കുന്ന വാദവുമാണിത്.

 | മുസ്തഫ ദാരിമി കരിപ്പൂർ 

വീട്, മറ്റു നിർമ്മിതികള്‍ തുടങ്ങിയവയുടെ നിർമ്മാണാനുബന്ധമായി തച്ചുശാസ്ത്രം അനുശാസിക്കുന്ന നിരവധി മാർഗനിർദ്ദേശങ്ങളും നിയമങ്ങളുമുണ്ട്. ഈ നിയമ നിർദേശങ്ങളില്‍ ചിലത് ഇസ്ലാമിക വിരുദ്ധവും മറ്റു ചിലത് മതപരമായി എതിർക്കപ്പെടേണ്ടതുമാണ്. ഈ നിയമനിർദ്ദേശങ്ങളില്‍ ഇസ്ലാമിക വിരുദ്ധമായവയും അല്ലാത്തവയുമുണ്ട്. വാസ്തു ശാസ്ത്രത്തില്‍ പറയുന്ന കാര്യങ്ങളെല്ലാം ഇസ്ലാമിക വിരുദ്ധമെന്ന് പറയുക സാധ്യമല്ലെങ്കിലും വാസ്തു പൂജ, വാസ്തുബലി പോലോത്തവ തെറ്റും മതവിരുദ്ധവും ഏകദൈവ വിശ്വാസത്തിന് കളങ്കമേല്‍പ്പിക്കുന്നതുമാണ്‌ (ശിര്ക്ക് ) എന്നതില്‍ ഒട്ടും സംശയമില്ല തന്നെ. ഇതുപോലെ തന്നെ നിശിദ്ധവും (ഹറാമ്) അനുകരിക്കാന്‍ പാടില്ലാത്തതുമായ നിർദേശങ്ങള്‍ വേറെയുമുണ്ട്. അഥവാ, ഇസ്ലാമിക കർമ്മ - വിശ്വാസ ശാസ്ത്രങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളെ ഒരിക്കലും നീതീകരിക്കാനാവില്ല എന്ന് ചുരുക്കം.

ഇനി പ്രയോഗതലത്തിലേക്ക് വരുമ്പോള്‍ മുസ്ലിംകള്‍ വാസ്തു ബലി, വാസ്തു പൂജ തുടങ്ങിയ മതവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാറോ ചെയ്യിക്കാറോ ഇല്ലെന്നതാണ് വസ്തുത. എന്നാല്‍ മതവിരുദ്ധമല്ലാത്ത കാര്യങ്ങള്‍ കേവലം തച്ചുശാസ്ത്രത്തിന്റെ ഭാഗമാണ് എന്നതു കൊണ്ട് എതിർക്കപ്പെടേണ്ടതില്ല എന്ന കാര്യവും ഏറെ പ്രസക്തമാണ്. ഉദാഹരണത്തിന് ശൗചാലയം, അടുക്കള, കിണര്‍ മുതലായവ ഇസ്ലാമികമായി വീടിന്റെ നിർമ്മിതിയുടെ ഏത് കോണിലുമാവാമെങ്കിലും വാസ്തു ശാസ്ത്രം പറഞ്ഞതിന്റെ പേരില്‍ ഇവ കന്നിമൂലയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ തെറ്റില്ല.

വാസ്തു ശാസ്ത്രമെന്നാല്‍ പലരും ധരിച്ചുവെച്ചിരിക്കുന്ന പോലെ കന്നിമൂലയും അനുബന്ധ പ്രശ്നങ്ങളും മാത്രമല്ല. ചിലയിടങ്ങളില്‍ വീടുവെക്കരുതെന്നും വീടെടുത്താല്‍ ദോശകരമായി ബാധിക്കുമെന്നും വാസ്തുശാസ്ത്രം നമ്മെ ബോധിപ്പിക്കുന്നുണ്ട്. ഉദാഹരണമായി അമ്പലങ്ങളുടെ സമീപങ്ങളില്‍ വീടു വെക്കരുതെന്ന് ഹൈന്ദവ ശാസ്ത്ര വിദഗ്ദ്ധര്‍ പറയുന്നുണ്ട്. എന്നാല്‍ ഇസ്ലാമികമായി ഇത്തരം സ്ഥലങ്ങളില്‍ വീട്, കെട്ടിടങ്ങള്‍ മുതലായവ പണി കഴിക്കുന്നതിന്ന് വിരോധമില്ലെങ്കില്‍ പോലും പൈശാചികമായ ഉപദ്രവങ്ങൾക്ക് സാധ്യതയേറെയാണ്. കാരണം സത്യനിഷേധികളുടെ ആരാധനാ മൂർത്തികള്‍ നമ്മുടെ കാഴ്ചപ്പാടില്‍ പൈശാചിക ശക്തികളാണ്.

ഇതുപോലെത്തന്നെയാണ് കന്നിമൂലയിലെ ശൗചാലയം, ശൗചാലയത്തിലുള്ള കുഴി തുടങ്ങിയവയുടെ നിർമ്മാണവും. ഇത്തരം നിർമ്മിതികള്‍ അവരുടെ ദേവന്മാതരുടെ കോപത്തിന്നും അപ്രീതിക്കും വഴിവെക്കുമെന്നാണ് അവരുടെ വിശ്വാസം. അഥവാ, നാം സാത്താന്മാെരെന്ന് വിളിക്കുന്ന ദേവന്‍, ദേവി, അസുരന്‍, ഭൂതങ്ങള്‍ തുടങ്ങിയവരുടെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നർത്ഥം . പിശാചുക്കള്‍ ഉപദ്രവം ചെയ്യുമെന്ന് വിശ്വസിക്കുന്നത് ഒരിക്കലും നമ്മുടെ ആശയാദർശങ്ങൾക്ക്  വിരുദ്ധമല്ല താനും. മാത്രമല്ല പിശാചുക്കളുടെ കഴിവുകളെ കുറിച്ച് വിശുദ്ധ ഖുർആന്‍ തന്നെ പ്രതിപാദിക്കുന്നുമുണ്ട്. 

മറ്റൊരു കാര്യം, നാം ശത്രുവിന്റെ കഴിവിനെ അംഗീകരിച്ചു കൊടുക്കുന്നത് അവരോടുള്ള ആദരവുകള്‍ കൊണ്ടോ ബഹുമാനം കൊണ്ടോ അല്ല. മറിച്ച് അവരുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ വേണ്ടി മാത്രമാണ്.

ശത്രുവിനെ തുരത്തിയോടിക്കാന്‍ മാത്രം പ്രാഗത്ഭ്യമുള്ള ഒരു വ്യക്തിയെ കുറിച്ചല്ല നാമിവിടെ സൂചിപ്പിക്കുന്നത്. ശത്രുവിനെ എതിരിടുക സാധ്യമല്ലാത്ത സാധാരണക്കാരനെ കുറിച്ചാണ് നാം ചർച്ച ചെയ്യുന്നത്. ഉദാഹരണത്തിന് ഒരു സ്ഥലത്ത് ഉഗ്ര വിഷമുള്ള ഒരു സർപ്പമുണ്ടെന്ന് ഒരാള്‍ മനസ്സിലാക്കുകയോ അതല്ലെങ്കില്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു വ്യക്തി ഇതര സമുദായത്തിലെ പ്രതിനിധിയാണെങ്കില്‍ പോലും അറിയിക്കുകയോ ചെയ്താല്‍ സർപ്പത്തെ കൊന്നു കീഴടക്കാന്‍ മാത്രം ശേഷിയില്ലാത്ത ഒരാള്‍ അവിടേക്ക് പോവാതിരിക്കുന്നതിനെ നമുക്കെങ്ങിനെയാണ് എതിർക്കാ നാവുക?, സർപ്പത്തോടുള്ള വിധേയപ്പെടലായി ഈ ഒഴിഞ്ഞു മാറലിനെ ഒരിക്കലും വിലയിരുത്താനുമാവില്ല.

ഇസ്ലാമിക ശരീഅത്ത് സ്വഭൂമിയിലെവിടെയും വീടെടുക്കാന്‍ അനുമതി നല്‍കുന്നുവെങ്കിലും പഞ്ചായത്ത്, മുനിസിപ്പാലിറ്റി തുടങ്ങി ഭരണകൂടം അനുശാസിക്കുന്ന നിയമങ്ങള്‍ പാലിച്ചു മാത്രമല്ലേ നാം വീടെടുക്കാറുള്ളൂ. അപ്രകാരം തന്നെയാണ് വാസ്തു ശാസ്ത്ര നിയമങ്ങള്‍ പാലിക്കുന്നതും.

പിശാചുക്കൾക്ക് കഴിവുണ്ടോ?
 
ജിന്ന്, ശൈത്വാന്‍ ഇവ രണ്ടും ഒരു വിഭാഗമാണെന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരുടെയും പക്ഷം. മുസ്ലിം ആണെങ്കില്‍ ജിന്ന് എന്നും കാഫിര്‍ (സത്യനിഷേധി) ആണെങ്കില്‍ ശൈത്വാന്‍ എന്നും വിളിക്കപ്പെടുന്നവെന്നതാണ് പ്രബലാഭിപ്രായം. വ്യത്യസ്ത തരം പിശാചുക്കളെ കുറിച്ചും ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ തന്നെ കാണാന്‍ സാധിക്കും. ഇഫ്രീത്ത് വിഭാഗത്തിന്റെ അനിതരസാധാരണമായ ശക്തി വൈഭവത്തെ കുറിച്ച് സൂറത്തു നംലിലെ 39-ാം സൂക്തത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. ഏറെ അകലെയുള്ള ബിൽഖീസ് രാജ്ഞിയുടെ സിംഹാസനം സുലൈമാന്‍ നബി (അ) ഇരിപ്പിടത്തില്‍ നിന്ന് എഴുനേല്‍ക്കുന്നതിന്  തന്റെ  സന്നിധിയിലെത്തിക്കുമെന്ന് പറഞ്ഞ ഇഫ്രീത്തിന്റെ കഥ നാമെല്ലാവരും ഖുർആനിലൂടെ വായിച്ചറിഞ്ഞവരാണല്ലോ.

സൂറത്തുസ്സബഅ് 13-ാം സൂക്തവും സൂറത്തുല്‍ അമ്പിയാഅ് 82-ാം സൂക്തവും സൂറത്തുല്‍ ബഖറ 168-ലും മറ്റു പലയിടങ്ങളിലുമായി പിശാച് മനുഷ്യന്റെ കഠിന ശത്രുവാണെന്ന ഖുർആനിന്റെ ഓർമ്മപ്പെടുത്തല്‍ ഇവിടെ ചേർത്തു വായിക്കേണ്ടതാണ്.

പിശാച് മനുഷ്യന്റെ എതിരാളിയാണെന്ന് ഖുര്‍ആനും വാസ്തു ശാസ്ത്ര നിയമങ്ങള്‍ പാലിക്കാതിരുന്നാല്‍ ഉണ്ടായേക്കാവുന്ന വിപത്തുകളെ കുറിച്ച് പിശാചിന്റെ സിൽബന്ധികളായ ഹൈന്ദവ സഹോദരങ്ങളും മുന്നറിയിപ്പ് നൽകുന്ന സാഹചര്യത്തില്‍ ഇസ്ലാമിക വിരുദ്ധമല്ലാത്ത അത്തരം നിർദ്ദേശങ്ങള്‍ പാലിക്കുന്നതുകൊണ്ട് എന്തു പ്രശ്നമാണുള്ളത് ? കൂടാതെ കന്നിമൂലയില്‍ ശൗചാലയം നിർമ്മിച്ച പലർക്കും പലവിധ പ്രശ്നങ്ങളും നേരിടേണ്ടി വന്നതും സ്ഥലം മാറ്റി നിർമ്മിച്ചപ്പോള്‍ അവയെല്ലാം നീങ്ങി സ്വാസ്ഥ്യം കിട്ടിയതിനുമെല്ലാം നിരവധി അനുഭവ സാക്ഷ്യങ്ങളുമുണ്ട്.

അനുഭവജ്ഞാനം അറിവിന്റെ ഉറവിടമായി തർക്ക ശാസ്ത്ര ഗ്രന്ഥങ്ങളിലും കർമ്മസശാസ്ത്ര ഗ്രന്ഥങ്ങളിലും നിദാനശാസ്ത്ര ഗ്രന്ഥങ്ങളിലും മറ്റും കാണാവുന്നതുമാണ്. ഇത്തരം വിശ്വാസയോഗ്യമായ അനുഭവങ്ങള്‍ ഉറപ്പു പോലും പകരാന്‍ പര്യാപ്തമായ ജ്ഞാന സ്രോതസ്സാണെന്ന് (التجربيات من اليقينيات) വരെ പലയിടങ്ങളിലും കാണാന്‍ സാധിക്കുന്നതാണ്. ഒരു സത്യവിശ്വാസിക്ക് ഒരു മാളത്തില്‍ നിന്നു തന്നെ രണ്ടു പ്രാവശ്യം പാമ്പുകടിയേൽക്കില്ലെന്ന വചനം അനുഭവത്തില്‍ നിന്ന് പാഠം പഠിച്ചേ തീരൂ എന്നാണല്ലോ നമ്മെ ഉത്ബോധിപ്പിക്കുന്നത്.

വെല്ലുവിളിയെന്നോണം കന്നിമൂലയില്‍ ശൗചാലയ നിർമ്മാണം നടത്തുകയും തുടരെത്തുടരെയുള്ള അപകടങ്ങള്‍ കാരണം സ്ഥലം മാറ്റം നടത്തുകയോ വീട് വിൽക്കുയകയോ വരെ ചെയ്യേണ്ടി വരികയും ചെയ്ത പുത്തൻ വാദികള്‍ കുറച്ചൊന്നുമല്ല. എന്നാല്‍ ഇത്തരം മനദണ്ഡങ്ങളൊന്നും പാലിക്കാതിരുന്നിട്ടും പ്രശ്നങ്ങളിലകപ്പെടാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവരുമുണ്ടല്ലോ എന്നു ചോദിക്കുന്നവരുണ്ട്. പലപ്പോഴും യാദൃശ്ചികമായി തച്ചുശാസ്ത്ര നിയമങ്ങളുമായി യോജിച്ചു വരുന്ന നിർമ്മാണമാണ് അതിന്റെ കാരണങ്ങളിലൊന്നെന്ന് പറയേണ്ടി വരും. മറ്റൊന്ന്, മഹാന്മാരുടെ കാർമ്മികത്വത്തില്‍ നിർവ്വഹിക്കപ്പെട്ട നിര്‍മ്മാണമാണെങ്കില്‍ അവരുടെ ആത്മീയ ശക്തി കൊണ്ട് പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടാനും സാധ്യതയുണ്ട്.

വീട് വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഭൂമിയില്‍ മനുഷ്യ വാസത്തിന് യോഗ്യമല്ലാത്ത ചിലയിടങ്ങളുണ്ട്. മനുഷ്യരുടെ സൃഷ്ടിപ്പിനു മുമ്പേ സൃഷ്ടിക്കപ്പെട്ട ജിന്ന്, ശൈത്വാന്മാരും ഈ ഭൂമിയില്‍ തന്നെയാണല്ലോ വസിച്ചു പോകുന്നത്. നമ്മുടെ പ്രത്യക്ഷ ശത്രുവായ അവര്‍ തങ്ങളുടേതെന്ന് കരുതുന്ന ഭൂമിയാണ് നാം വീടു വെക്കാന്‍ തെരെഞ്ഞെടുക്കുന്നതെങ്കില്‍ അവര്‍ നമ്മെ ഉപദ്രവിക്കാന്‍ സാധ്യത കൂടുതലാണ്. അവരെ ആ സ്ഥലത്ത് നിന്ന് കെട്ടുകെട്ടിക്കാന്‍ കഴിവില്ലാത്ത പക്ഷം അത്തരം സ്ഥലങ്ങള്‍ ഉപേക്ഷിക്കുകയെന്നത് മാത്രമാണ് നമുക്ക് ചെയ്യാനാവുക.

സൂറത്തുന്നംലില്‍ ഇഫ്രീത്തിന്റെ ശക്തിയെ കുറിച്ച് പ്രതിപാദിച്ചതിനു ശേഷം കണ്ണുചിമ്മിത്തുറക്കുന്ന മാത്രയില്‍ സിംഹാസനം സ്ഥലത്തെത്തിച്ച ഒരു വലിയ്യിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. അത്തരം മഹത് വ്യക്തികൾക്കേ പിശാചുക്കളെ ഒറ്റയടിക്ക് തുരത്തിയോടിക്കാനും അവരുടെ ഉപദ്രവങ്ങളെ നിശ്പ്രയാസം തടയാനുമാവൂ.

ചുരുക്കത്തില്‍, ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചേടത്തോളം വീട് നിർമ്മാണ നിയമങ്ങള്‍ പാലിക്കുന്നതു തന്നെയാണ് അവന്റെ ആരോഗ്യത്തിന് ഗുണകരം. മഴ, വെയില്‍ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളെ പരിഗണിച്ച്, രോഗാണുക്കള്‍, വിഷ ജന്തുക്കള്‍ തുടങ്ങിയവയൊക്കെ പരിഗണിച്ച് അവയെ പ്രതിരോധിക്കാന്‍ പ്രാപ്തമായ രീതിയില്‍ ഗൃഹനിർമ്മാണം നിർവ്വഹിക്കാറില്ലേ. എന്നാല്‍ നമ്മുടെ ആജന്മ ശത്രുവായ പിശാചിന്റെ അക്രമണ, ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ചില നിയമങ്ങള്‍ നമുക്കും പാലിച്ചു കൂടേ ?.

ഇനി വീട്, സ്ഥലം മുതലായവയുടെ ഗുണദോഷങ്ങളെ കുറിച്ച് പ്രമാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാം. സൂറത്തുല്‍ ഇസ്റാഇല്‍ ബൈത്തുല്‍ മുഖദ്ദസ് കുടികൊള്ളുന്ന അതിന്റെ ചുറ്റുപാടും ബറക്കത്ത് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട് (സൂറത്തുല്‍ ഇസ്റാഅ് 1 ). സൂറത്തുല്‍ അഅ്റാഫ് 137, സൂറത്തുല്‍ അമ്പിയാഅ് 71, 81 തുടങ്ങിയവയിലും സമാന പരാമർശങ്ങള്‍ കാണാം.

എന്നാല്‍, ചില നാടുകളെയും പ്രദേശങ്ങളെയും കുറിച്ച് മോശമായും ചിലയിടങ്ങളില്‍ അല്ലാഹുവിന്റെം കോപവും ശിക്ഷയും ഇറങ്ങിയതായും പ്രമാണങ്ങളില്‍ കാണാനാവും. മാത്രമല്ല, യാത്രക്കിടയിലും മറ്റും അത്തരം സ്ഥലങ്ങള്‍ അതിവേഗം വിട്ടുകടക്കണമെന്ന് ഹദീസുകളിലുമുണ്ട്. അനസ് (റ) നിവേദനം ചെയ്ത ഹദീസ് ഇങ്ങിനെയാണ്; അൻസ്വാരികളില്‍ പെട്ട ഒരു വ്യക്തി പ്രവാചകനോട് പറഞ്ഞു: ഞങ്ങള്‍ ഒരു വീട്ടിലായിരുന്നു. അവിടെ ഞങ്ങള്‍ ഒത്തിരി പേരുണ്ടായിരുന്നു, ധാരാളം സമ്പത്തുമുണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ താമസം മാറിയപ്പോള്‍ ഞങ്ങളുടെ അംഗബലവും സാമ്പത്തിക ഭദ്രതയും കുറഞ്ഞു. ഇതു കേട്ട പ്രവാചകന്‍ (സ്വ) പറഞ്ഞു: നിങ്ങള്‍ നിന്ദ്യമായ നാടിനെ ഉപേക്ഷിച്ചു പോവുക. (സുനനുൽ കുബ്റ, ബൈഹഖി) 

 عن انس بن مالك قال جاء رجل من الانصار إلى رسول الله صلى الله عليه وسلم فقال يارسول الله انا كنا في دار كثير فيها عددنا وكثير فيها اموالنا ثم تحولنا إلى دار اخرى فقل فيها عددنا وقلت فيها اموالنا فقال رسول الله صلى الله عليه وسلم دعوها ذميمة. 

ഇതിനു സമാനമായി ഒരു അൻസ്വാരി സ്ത്രീയുമായി ബന്ധപ്പെട്ട സംഭവം അബ്ദുല്ലാഹിബ്നു ശദ്ദാദില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. (സുനനുൽ കുബ്റ, ബൈഹഖി)

عَنْ عَبْدِ اللَّهِ بْنِ شَدَّادِ بْنِ الْهَادِ : أَنَّ امْرَأَةً مِنَ الأَنْصَارِ قَالَتْ يَا رَسُولَ اللَّهِ سَكَنَّا دَارَنَا هَذِهِ وَنَحْنُ كَثِيرٌ فَهَلَكْنَا وَحَسَنٌ ذَاتُ بَيْنِنَا فَسَاءَتْ أَخْلاَقُنَا وَكَثُرَتْ أَمْوَالُنَا فَافْتَقَرْنَا فَقَالَ : أَفَلاَ تَنْتَقِلُونَ عَنْهَا ذَمِيمَةً . قَالَتْ : فَكَيْفَ نَصْنَعُ بِهَا يَا رَسُولَ اللَّهِ؟ قَالَ : تَبِيعُونَهَا أَوْ تَهَبُونَهَا.

" ഒന്നിനു പിറകെ ഒന്നായി ആളുകള്‍ വന്നു താമസിക്കുകയും അവരെല്ലാം നശിക്കുകയും ചെയ്ത എത്ര വീടുകളാണ് " വീടിന്റെ അപശകുനത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ ഇമാം മാലിക് (റ) നൽകിയ ഈ മറുപടി ഇവിടെ വളരെയധികം പ്രസക്തമാണ്. 

قَالَ أَبُو دَاوُدَ قُرِئَ عَلَى الْحَارِثِ بْنِ مِسْكِينٍ وَأَنَا شَاهِدٌ أَخْبَرَكَ ابْنُ الْقَاسِمِ قَالَ سُئِلَ مَالِكٌ عَنِ الشُّؤْمِ فِى الْفَرَسِ وَالدَّارِ قَالَ كَمْ مِنْ دَارٍ سَكَنَهَا نَاسٌ فَهَلَكُوا ثُمَّ سَكَنَهَا آخَرُونَ فَهَلَكُوا فَهَذَا تَفْسِيرُهُ فِيمَا نَرَى وَاللَّهُ أَعْلَمُ

ഉപരിസൂചിതമായ വചനത്തിന് സമാനമായ ഹദീസുകളും പണ്ഡിത വാക്യങ്ങളും നിരവധിയുണ്ട്. താമസത്തിന് യോഗ്യമല്ലാത്ത സ്ഥല സാഹചര്യങ്ങളുണ്ടെന്ന് മനസ്സിലാക്കാന്‍ ഈ തെളിവുകള്‍ തന്നെ ധാരാളമാണ്. അതുകൊണ്ടു തന്നെ വീട് എടുക്കുന്നതിനു മുമ്പ് സ്ഥലസാഹചര്യങ്ങള്‍ വാസത്തിന് അനുയോജ്യമാണോ എന്ന് തീർച്ചയായും പരിശോധിക്കേണ്ടതാണ്. ഇനി, വീട് താമസയോഗ്യമല്ലെങ്കില്‍ അവിടുന്ന് മാറിത്താമസിക്കണമെന്നാണ് പ്രവാചകന്‍ (സ)യുടെ വാക്ക്.


ഇനി, ഇന്ന ഇന്ന ദോശങ്ങളെ കുറിച്ച് കൃത്യമായി ഹദീസുകളില്‍ പേരെടുത്ത് പറഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കുന്നവരുണ്ടാവാം. ഭൗതികവും ഐഹികവുമായ എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായി പറഞ്ഞു തരിക പ്രവാചകന്റെ നിർബന്ധ ബാധ്യതയല്ല എന്നതാണ്. അതിനുള്ള ഉത്തരം. നിങ്ങൾക്ക് ഇഹത്തില്‍ നന്മതയായി ഭവിക്കുന്നതിനെ കുറിച്ച് നിങ്ങൾക്ക് തന്നെയാണ് ഉത്തമ ജ്ഞാനമെന്ന മുസ്ലിമിലെ ഹദീസ് ഈ വസ്തുതയെ അടിവരയിടുന്നതാണ്.

باب وجوب امتثال ما قاله شرعا دون ما ذكره صلى الله عليه و سلم من معايش الدنيا على سبيل الرأي  മതപരമായി പ്രവാചകാധ്യാപനങ്ങള്‍ പിന്തുടരലിന്റെ അനിവാര്യത (ഭൗതിക ജീവിതത്തെ കുറിച്ചുള്ള അഭിപ്രായപ്പെടലുകള്‍ പിന്തുടരുന്നതിനെ കുറിച്ചല്ല) എന്ന പേരിലുള്ള അധ്യായത്തില്‍ 'മുസ്ലിം' പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട നിരവധി ഹദീസുകള്‍ ഉദ്ദരിക്കുന്നുണ്ട്. ഭൗതിക കാര്യങ്ങളെ കുറിച്ച് പറഞ്ഞിടത്ത് നിങ്ങൾക്ക് ഉപകാരപ്രദമാകുന്നതാണെങ്കില്‍ നിങ്ങള്‍ ചെയ്തോളൂ എന്ന് തിരുനബി (സ്വ) പറഞ്ഞത് നാമിവിടെ ചേർത്തു വായിക്കേണ്ടതുണ്ട്.

عن رافع بن خديج - رضي الله عنه - قال: « قَدِمَ نبي الله -صلى الله عليه وسلم- المدينة - وهم يأبِرُون النخل - فقال: ما تَصْنَعُون؟ قالوا: كنا نَصْنَعُهُ. قال: لعلكم لو لم تفعلوا لكان خيرا. فتركوه. فَنَفَضَتْ -أو قال: فنقصت- قال: فَذُكِرَ ذلك له. فقال: إنما أنا بَشَر. إِذا أمَرْتُكُمْ بشيء من دينكم فخذوا به، وإِذا أمرتكم بشيء من رأيي فإنما أنا بشر أَنْتُمْ أَعْلَمُ بِمَا يُصْلِحُكُمْ فِي دُنْيَاكُمْ ». أخرجه مسلم

മതപരവും ആത്മീയവുമായ മുഴുവന്‍ കാര്യങ്ങളും തിരുനബി (സ) നമ്മെ ഉദ്ബോധിപ്പിച്ചിട്ടുണ്ട് താനും. " ഇന്ന് ഞാന്‍ നിങ്ങളുടെ ദീന്‍ (മതം) പൂർത്തീകരിച്ചു തന്നിരിക്കുന്നു"വെന്ന ഖുർആന്‍ വാക്യം അതിനു സാക്ഷിയാണ്. ഇനിയും കന്നിമൂലയെ കുറിച്ചും മറ്റും ഹദീസിലുണ്ടോ എന്ന് ചോദിക്കുന്നവര്‍ മുസ്ലിമിലും മറ്റുള്ള മേൽ പറഞ്ഞ അധ്യായങ്ങള്‍ മനസ്സിരുത്തി പഠിക്കണം എന്നേ പറയാനുള്ളൂ.

മറ്റു നാടുകളോട്/പ്രദേശങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ വാസ്തു സംബന്ധിയായ പ്രശ്നങ്ങള്‍ ധാരാളമാണ്. നമ്മുടെ രാഷ്ട്രം ഹൈന്ദവ / ഇസ്ലാമേതര സംസ്കാരങ്ങളുടെ കളിത്തൊട്ടിലായിരുന്നതിനാല്‍ തന്നെ ഇവിടെ ക്ഷേത്ര, പ്രതിഷ്ഠകള്‍ ധാരാളമുണ്ടെന്നതും പൈശാചിക ബാധക്ക് സാധ്യതയേറെയുള്ളതാണെന്നതും തന്നെയാണ് അതിനു കാരണം.

നമ്മുടെ മുൻഗാമികളായ പണ്ഡിത ശ്രേഷ്ഠരും മഹത് വ്യക്തികളും വീട്, സ്ഥല നിർണ്ണയത്തെ എതിർത്തിരുന്നില്ല എന്നതു തന്നെ ഈ നിയമങ്ങള്‍ പാലിക്കപ്പെടേണ്ടതാണ് എന്നതിലേക്കുള്ള സൂചനയാണ്. അജ്ഞത കൊണ്ടാണെങ്കിലും പുതിയ കാലത്ത് ചില പ്രഭാഷകര്‍ ഈ നടപ്പു ശീലത്തെ എതിർക്കുന്നുവെന്നത് പൊതുജനങ്ങളെ ചെറുതായൊന്നുമല്ല ചതിക്കുഴിയില്‍ വീഴ്ത്തുന്നത്. നന്മ- തിന്മകള്‍ വിവേചിച്ചറിയാനും സന്മാർഗ്ഗിങ്ങള്‍ പിന്തുടരാനും നാഥന്‍ തുണക്കട്ടെ.

ഇനി ഇത്തരം വസ്തുതകളെ പരോക്ഷമായി അംഗീകരിക്കുന്ന ചിലയാളുകള്‍ വാസ്തു സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദൈവസ്മരണ/ ദിക്റുകള്‍ പതിവാക്കിയാല്‍ മതിയെന്ന് പറയുന്നുണ്ട്. നിബന്ധനയോടെ, മനസ്സാന്നിധ്യത്തോടെയുള്ള ദിക്റുകള്ക്ക് ഇവയെ ചെറുത്തു തോല്പ്പി ക്കാനാവില്ലെന്ന് പറയാനാവില്ല. എന്നാല്‍ എല്ലാവരും ദിക്റ് പതിവാക്കുന്നവരാണോ ? ദിക്റിനെ കുറിച്ച് ബോധവാന്മാിരാണെങ്കില്‍ കൂടി അവ സ്വീകാര്യമായാലല്ലേ ഉദ്ദേശ്യം സഫലമാവുകയുള്ളൂ ? മാത്രമല്ല, കൊച്ചു കുട്ടികളും മറ്റും ദിക്റുകള്‍ നിത്യമാക്കാറുണ്ടോ ?

മറ്റൊരു കാര്യം, മേലുദ്ദരിക്കപ്പെട്ട ഹദീസുകളില്‍ പ്രതിവിധിയായി ദിക്റുകള്‍ നൽകുകയല്ല മറിച്ച് വീട് മാറിപ്പോകാന്‍ നിർദ്ദേ ശിക്കുകയായിരുന്നു പ്രവാചകന്‍ സ്വീകരിച്ച രീതി എന്നത് നാം ശ്രദ്ധിക്കേണ്ടതുണ്ട്. കാലാവസ്ഥാ പ്രതിഭാസങ്ങള്‍, രോഗാണുക്കള്‍ തുടങ്ങിയവയെ മുഖവിലക്കെടുക്കുന്നവർക്ക് പൈശാചിക ഉപദ്രവത്തെ മാത്രം അംഗീകരിക്കാനാവാത്തതിന്റെ ചേതോവികാരം എന്താണ് ? 

സ്വന്തം നാടുകളില്‍ തന്നെ ഇത്തരം ഉപദ്രവങ്ങളുടെ ഒത്തിരി നേർസാക്ഷ്യമുള്ളപ്പോള്‍ ഇനിയും കിതാബുകളില്‍ തെളിവുണ്ടോ എന്ന് ആശങ്കപ്പെടുന്നതിന്റെ സാംഗത്യമെന്താണ് ? അല്ല, ഇനി അതും രോഗാണുക്കളുടെ ഉപദ്രവമാണെന്ന് പറഞ്ഞു കളയുമോ ?. പൂർവ്വസൂരികളായ ശൈഖുനാ ശംസുല്‍ ഉലമ അടക്കമുള്ള പല മഹാന്മാരും പണ്ഡിത ശ്രേഷ്ഠരും കൂടാതെ വീടിന്റെയും സ്ഥലത്തിന്റെയും ദോഷമുള്ളിടത്ത് നിന്ന് മാറിത്താമസിക്കാന്‍ പറഞ്ഞതിന്ന് നിരവധി തെളിവുകളുണ്ട്.

പവിത്രമായ ദുല്‍ഹിജ്ജ മാസം സമാഗതമായിരിക്കുകയാണല്ലോ. പരിശുദ്ധ ഹജ്ജ് കര്‍മവും ബലി പെരുന്നാളും ഉള്‍കൊള്ളു ന്ന ഈ മാസം വിശ്വാസിക്ക്  വളരെ പ്രധാനപ്പെട്ടതാണെന്നതില്‍ സംശയമില്ല. ബലി പെരുന്നാളിനോട നുബന്ധിച്ച്  നടത്തപ്പെടുന്ന ഒരു പ്രധാന  സല്‍കര്‍മമാണല്ലോ  ഉള്ഹിയത്. പെരുന്നാള്‍ ദിവസത്തില്‍ അറവു നടത്തലിനേക്കാള്‍ അള്ളാഹുവിനു ഇഷ്ടമുളള മറ്റൊരു സല്‍കര്‍മവുമില്ല എന്നര്‍ത്ഥം വരുന്ന  തിരുവചനം തന്നെ ഉള്ഹിയതിന്റെ പുണ്യം മനസിലാക്കാന്‍ ധാരാളമാണ്. ഉള്ഹിയതിന്റെ കര്‍മ ശാസ്ത്ര വശങ്ങളിലേക്കൊരു എത്തിനോട്ടമാണിവിടെ... 

ആര്‍ക്കാണ് സുന്നത്ത് ?

പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള സ്വതന്ത്രനും  ഉള്ഹിയതിന് കഴിവുള്ളവനുമായ എല്ലാ മുസ്ലിമിനും ഉള്ഹിയത് സുന്നതാണ്. പണ്ഡിതന്മാര്‍ക്കിടയില്‍ ഇത് നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെട്ടവരും ഉള്ളതിനാല്‍ സുന്നത്തായവര്‍ക്ക് അത് ഉപേക്ഷിക്കല്‍ കറാഹത്താണ്. ഒരു കുടുംബത്തിലെ ഒരാള്‍  അറത്താല്‍ തന്നെ എല്ലാവരും കറാഹത്തില്‍ നിന്ന്  ഒഴിവാകുമെങ്കിലും അറത്തവന് മാത്രമേ കൂലി ലഭിക്കുകയുള്ളൂ. കൂലിയില്‍ മറ്റുള്ളവരെ  പങ്കു ചേര്‍ക്കുകയാണ് എന്ന് കരുതിയാല്‍ അവര്‍ക്കും കൂലി ലഭിക്കും .

പിതാവ്, പിതാമഹന്‍ എന്നിവര്‍ക്ക് തങ്ങളുടെ  കീഴിലുള്ളവരെ  തൊട്ട്  സ്വന്തം സ്വത്തില്‍ നിന്നെടുത്ത്  ഉള്ഹിയത് അറക്കാവുന്നതാണ്. അത് അവരുടേതായി പരിഗണിക്കുകയും ചെയ്യും. എന്നാല്‍ മറ്റാരെയെങ്കിലും  തൊട്ട് അറക്കണമെങ്കില്‍ അവരുടെ സമ്മതം വേണം. മരണപ്പെട്ടവരാണെങ്കില്‍ വസിയ്യ ത്തുണ്ടായിരിക്കണം.

എന്തിനെയാണ് അറക്കേണ്ടത് ?

ആട്,മാട്,ഒട്ടകം എന്നിവയും ഇവ പരസ്പരം ഇണ ചേര്‍ന്നുണ്ടായ മൃഗങ്ങളുമാണ്   ഉള്ഹിയതിന്പറ്റുക.  നെയ്യാടാണെങ്കില്‍  ഒരു വയസ്സ് പൂര്‍ത്തിയാവുകയോ   
പല്ല് കൊഴിയുകയോ (ഒരു വയസ്സ് പൂര്‍ത്തിയാകുന്നതിനു മുമ്പാണെങ്കിലും ശരി) ചെയ്തതാ  യിരിക്കണം. കോലാടിനും  പശുവിനും രണ്ടു വയസും   ഒട്ടകത്തിന് അഞ്ച് വയസ്സും പൂര്‍ത്തിയാകണം. ഈ മൃഗങ്ങള്‍ പരസ്പരം ഇണ ചേര്‍ന്നു ണ്ടായമൃഗത്തെയാണ് അറക്കുന്നതെങ്കില്‍ അവയില്‍ കൂടുതല്‍ വയസ്സ് വേണ്ടത് ഏതിനാണോ അതിന്റെ വയസ്സാണ് പരിഗണിക്കേണ്ടത്.

ഉദാഹരണത്തിന് ഒരു കോലാടും ഒരു നെയ്യാടും ഇണ ചേര്‍ന്നുണ്ടായ മൃഗത്തെ അറക്കണമെ ങ്കില്‍ അതിന് 2 വയസ്സ് പൂര്‍ത്തിയാകണം. നാട്ടില്‍ വളരുന്ന മൃഗങ്ങളെ മാത്രമേ ഉള്ഹിയതിന് പറ്റൂ. കാട്ടുമൃഗങ്ങള്‍ പറ്റില്ല. ആണും പെണ്ണും നപുംസകവും പറ്റുമെങ്കിലും പൊതുവേ ആണാണ് ഉത്തമം.എന്നാല്‍ കൂട്തല്‍ ഇണചേര്‍ന്നത്  കാരണം മാംസം ചുരുങ്ങിയ ആണിനേക്കാള്‍ പ്രസവിക്കാത്ത പെണ്ണിനെ അറക്കുന്നതാണ് നല്ലത്.

നപുംസകമാണ് പെണ്ണിനെക്കാള്‍ ശ്രേഷ്ടം. ഒരാള്‍ക്ക് സ്വന്തമായി ഏഴ് ആടുകളെ  അറക്കാന്‍ കഴിയുമെങ്കില്‍ അതാണ് ഏറ്റവും നല്ലത്  അതുകഴിഞ്ഞാല്‍ ഒരു ഒട്ടകത്തെ അറക്കുന്നതിനാണ് സ്ഥാനം.  അത് കഴിഞ്ഞാല്‍ ഒരു മാട്, പിന്നീട്  ഒരു നെയ്യാട് പിന്നെ ഒരു കോലാട് എന്നിങ്ങനെയാണ് മുന്‍ഗണനാക്രമം. ഒരു മാട്, ഒരു ഒട്ടകം എന്നിവയില്‍ ഏഴ് ആളുകള്‍ക്ക് വരെ പങ്കുചേരാം. ഇങ്ങനെ പങ്ക് ചേരുന്നതില്‍ എല്ലാവരും ഉള്ഹിയതിനെ ഉദ്ദേശിക്കുന്നവരാകാണാമെന്നില്ല. ചിലര്‍ അഖീഖതും മറ്റു ചിലര്‍ വെറും മാംസവുമാണ് ഉദേശിച്ചതെങ്കിലും കുഴപ്പമില്ല.  

എന്നാല്‍ ഒരു ആടിനെ അറക്കുന്നതാണ് ഇങ്ങനെ പങ്ക് ചേരുന്നതിനെക്കാള്‍ ഉത്തമം. ആട്,മാട് എന്നിവയില്‍ ഏഴിലധികം ആളുകളോ ആടും മാടും ചേര്‍ന്നുണ്ടായ വയില്‍ ഒന്നിലധികം ആളുകളോ  പങ്കുചേരാന്‍ പാടുള്ളതല്ല. നിറത്തില്‍ ഏറ്റവും നല്ലത് വെള്ളനിറം ഉള്ളതാണ് അതുകഴിഞ്ഞാല്‍ മഞ്ഞ,  തവിട്ടുനിറം, ചുവപ്പ്, വെള്ളയും ചുവപ്പും കലര്‍ന്നത്, വെള്ളയും കറുപ്പും കലര്‍ന്നത്, കറുപ്പ്  എന്നിങ്ങനെയാണ് ശ്രേഷ്ഠത ക്രമം.  എണ്ണത്തേക്കാള്‍  പ്രാധാന്യം  വണ്ണത്തിനാണ്. മെലിഞ്ഞ രണ്ടെണ്ണം അറക്കുന്നതിനേക്കാള്‍ ഉത്തമം തടിച്ച ഒരെണ്ണം അറക്കലാണ്.

നിബന്ധനകള്‍

മാംസം ചീത്തയാവുന്നതിനോ  ചുരുങ്ങുന്നതിനോ ഭക്ഷിക്കുന്നവര്‍ക്ക് വെറുപ്പ് ഉണ്ടാകുന്നതിനു കാരണമാകുന്ന ന്യൂനതകള്‍  ഉള്ഹിയ്യത്  മൃഗത്തില്‍ ഇല്ലാതിരിക്കണം. മെലിഞ്ഞൊട്ടുക, ഭക്ഷണം പോലും കുറഞ്ഞുപോകും വിധത്തില്‍ ഭ്രാന്തുള്ളതാവുക,  ചൊറി,മുറിവ്,കുരു വ്യക്തമായ മുടന്ത്, വ്യക്തമായ അന്ധത (ഒരു കണ്ണിനാണെങ്കിലും) വ്യക്തമായ രോഗം, അകിട്, നാക്ക്, ചന്തി,  വാല്‍ എന്നിവ മുറിഞ്ഞു പോവുക,ചെവി മുറിഞ്ഞു  വേര്‍പെട്ട് പോവുക, ഗര്‍ഭം എന്നിവയെല്ലാം ന്യൂനതകളാണ്.

എന്നാല്‍ സൃഷ്ടിപ്പിലേ  അകിടോ  ചന്തിയോ വാലോ ഇല്ലാത്തതും ചെവി അല്പംപോലും വേര്‍പെടാതെ മുറിഞ്ഞു നില്‍ക്കുന്നതും മണിയുടക്കപ്പെട്ടതും  ലിംഗം തന്നെ  ഇല്ലാത്തതും ന്യൂനതയായി പരിഗണിക്കപ്പെടില്ല. ശരീരം വലുതാവാന്‍ വേണ്ടി ചന്തിയില്‍ നിന്ന് അല്പം മുറിക്കപ്പെട്ടതും പ്രശ്‌നമില്ല. എന്നാല്‍   സൃഷ്ടിപ്പിലേ  ചെവി ഇല്ലാത്തതിനെ അറക്കാന്‍  പറ്റുകയില്ല. ഏതെങ്കിലും അവയവം തീരെ ഇല്ലാത്തതോ  മുറിഞ്ഞു പോയതോ പറ്റുകയില്ല.

രോഗം,അന്ധത, മുടന്ത് എന്നിവ  നേരിയ തോതില്‍ മാത്രമാണെങ്കില്‍  പ്രശ്‌നമില്ല.  എന്നാല്‍ ചൊറി, മുറിവ്, കുരു  എന്നിവ  അല്പംപോലും പാടില്ല.കൊമ്പുള്ളതാണ് ഉത്തമമെങ്കിലും  കൊമ്പ് തീരെ ഇല്ലാത്തതോ ഉള്ള കൊമ്പ് പൊട്ടി പോയതോ  ന്യൂനത  ഉള്ളതായി ഗണിക്കപ്പെടില്ല. പക്ഷേ കൊമ്പ് പൊട്ടിയതിനാല്‍  മാംസത്തിനു തന്നെ തകരാര്‍ വന്നതാകാന്‍  പാടുള്ളതല്ല.

 സമയം

ഉള്ഹിയതിന്റെ സമയം ശ്രദ്ധിക്കല്‍  ഏറെ പ്രധാനപ്പെട്ടതാണ്. ദുല്‍ഹജ്ജ് 10 ബലിപെരുന്നാള്‍ സുദിനത്തില്‍ സൂര്യോദയ ശേഷം ചുരുങ്ങിയ രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കരിക്കാനും ചുരുങ്ങിയ രീതിയില്‍ ഖുത്ബ നിര്‍വ്വഹിക്കാനുമുള്ള  സമയം കഴിഞ്ഞത് മുതല്‍ അയ്യാമുത്തശ്രീഖിന്റെ അവസാന  ദിനമായ ദുല്‍ഹജ്ജ് 13  മഗരിബ് വരെ ആണ്  ഇതിന്റെ സമയം. 

എന്നാല്‍ സൂര്യോദയ ശേഷം സൂര്യന്‍ ഒരു കുന്തത്തിന്റെ  തോത് ഉയര്‍ന്ന ശേഷം രണ്ട് റക്അത് സുന്നത്ത് നിസ്‌കരിക്കാനും ചുരുങ്ങിയ രീതിയില്‍ ഖുത്ബ നിര്‍വ്വഹിക്കാനുമുള്ള  സമയം കഴിഞ്ഞത് മുതല്‍ ആവലും അതുതന്നെ പെരുന്നാള്‍ സുദിനത്തിലാവലുമാണ്  ഏറ്റവും ഉത്തമം. 

സമയം ആവുന്നതിനു  മുമ്പോ സമയം  കഴിഞ്ഞതിനുശേഷമോ  അറത്താല്‍  അത് ഉള്ഹിയത് ആവുകയില്ല. നേര്‍ച്ചയാക്കിയ മൃഗത്തെ സമയത്ത് അറത്തില്ലെങ്കില്‍ അതിനെ ഉടന്‍തന്നെ അറക്കല്‍ നിര്‍ബന്ധമാണ്. പ്രത്യേക ആവശ്യങ്ങള്‍ ഒന്നുമില്ലെങ്കില്‍ രാത്രി അറക്കല്‍ കറാഹത്താണ്.

 നിയ്യത്ത്

എല്ലാ  ഇബാദതുകളിലും എന്നപോലെ ഉള്ഹിയതിലും  നിയ്യത്ത് നിര്‍ബന്ധമാണ്. ഉളുഹിയ്യത്ത് അറക്കുന്ന സന്ദര്‍ഭത്തിലൊ  അല്ലെങ്കില്‍ അറക്കാന്‍ ഒരാളെ ഏല്പിക്കുന്ന  സന്ദര്‍ഭത്തിലൊ  അതുമല്ലെങ്കില്‍ ഉള്ഹിയത്തിനായി മൃഗത്തെ നീക്കിവെക്കുന്ന സന്ദര്‍ഭത്തിലൊ  ആണ് നിയ്യത്ത് വെക്കേണ്ടത്. സുന്നത്തായ എന്റെ ഉള്ഹിയത്തിനെ ഞാന്‍ അറക്കുന്നു എന്നാണ് അറക്കുമ്പോള്‍ നിയ്യത്ത് ചെയ്യേണ്ടത്.

അറവ് മറ്റൊരാളെ ഏല്പിക്കാവുന്നത് പോലെ നിയ്യതും  ഏല്പിക്കാം.പക്ഷെ നിയ്യത്ത് ഏല്പിക്കപ്പെടുന്ന വ്യക്തി മുസ്ലിമായിരിക്കല്‍ നിബന്ധനയാണ്. നിയമമൊത്ത വേദക്കാരില്‍ പെട്ട അന്യ മതക്കാരെ അറവ് ഏല്പിക്കാമെങ്കിലും നിയ്യത്ത് ഏല്പിക്കാന്‍ പാടില്ല.

 നേര്‍ച്ചയാക്കല്‍

മറ്റു സുന്നത്തായ കര്‍മ്മങ്ങളെ പോലെ തന്നെ  ഉള്ഹിയതും  നേര്‍ച്ചയാക്കാ വുന്നതാണ്. നേര്‍ച്ചയാക്കിയാല്‍ അത് നിര്‍ബന്ധമാവുകയും ചെയ്യും. ഒരു മൃഗത്തെ നോക്കി ഈ മൃഗത്തെ ഞാന്‍ ഉള്ഹിയതിനായി നേര്‍ച്ചയാക്കി, അല്ലെങ്കില്‍ ഇതിനെ ഞാന്‍ ഉള്ഹിയതാക്കി, ഈ മൃഗം ഉള്ഹിയതാണ് എന്നിവ പോലുള്ള  വാചകങ്ങള്‍ പറയല്‍ കൊണ്ടാണ് ആ  മൃഗം നേര്‍ച്ചയാവുക.  ഇങ്ങനെ  നിര്‍ണയിക്കലോടെ തന്നെ ആ മൃഗത്തിലുള്ള അവന്റെ ഉടമസ്ഥത നീങ്ങി പോവുകയും ചെയ്യും.  നേര്‍ച്ച എന്ന് തന്നെ പ്രത്യേകം പറയണമെന്നില്ല. 

ഒരാള്‍ ഇങ്ങനെ ഒരു മൃഗത്തെ നിര്‍ണയിച്ചു പറഞ്ഞാല്‍ അത് ഉള് ഹിയത്തിന് പറ്റാത്ത വിധത്തിലുള്ള ന്യൂനത ഉള്ളതാണെങ്കിലും വയസ്സ് തികയാത്തതാണെങ്കിലും അവന് അതിനെ അറക്കല്‍ നിര്‍ബന്ധം തന്നെയാണ്. തൊട്ടടുത്തു വരുന്ന ഉള്ഹിയത്തിന്റെ സമയത്ത് തന്നെ അറക്കേണ്ടതാണ്. പിന്തിക്കാന്‍ പാടുള്ളതല്ല. 

ഉള്ഹിയത് അറക്കാന്‍ കരുതിയത് കൊണ്ടോ  ആ കരുത്തോടെ മൃഗത്തെ   വാങ്ങിയതു കൊണ്ടോ അറക്കല്‍ നിര്‍ബന്ധമാകില്ല. ഈ വിഷയത്തില്‍ അവന്റെ  കരുത്തിന്  സ്ഥാനമില്ല.  ഈ മൃഗത്തെ ഞാന്‍ ഉള്ഹിയതാക്കി എന്നോ  ഇത് എന്റെ ഉള്ഹിയതാണ് എന്നോ പറഞ്ഞപ്പോള്‍ സുന്നത്തിനെയാണ് കരുതിയത്  എന്ന് അവന്‍ പറഞ്ഞാല്‍ അത് പരിഗണിക്കപ്പെടില്ല എന്നര്‍ത്ഥം. കാരണം ഇങ്ങനെ നിര്‍ണയിക്കലോടെ  തന്നെ അത് നിര്‍ബന്ധമായി എന്ന് നേരത്തെ പറഞ്ഞുവല്ലോ.

നേര്‍ച്ച മൃഗം അവന്റെ വീഴ്ച കൂടാതെ നശിക്കുകയോ നഷ്ടപ്പെടുകയോ  ന്യൂനത വരികയോ ചെയ്താല്‍ അതിനുപകരം മറ്റൊന്നിനെ അറക്കല്‍ നിര്‍ബന്ധമില്ല. നഷ്ടപ്പെട്ടതിനെ അന്വേഷിക്കാന്‍ വലിയ ചിലവ് ഉണ്ടെങ്കില്‍ അതും നിര്‍ബന്ധമില്ല. കുറഞ്ഞ ചിലവില്‍ അന്വേഷണം നടക്കുമെങ്കില്‍ അത് ചെയ്യേണ്ടതാണ്. 

എന്നാല്‍ അവന്റെ വീഴ്ച കാരണമായാണ്  നഷ്ടപ്പെടുകയോ നശിക്കുകയോ    ചെയ്തതെങ്കില്‍ പകരംമറ്റൊന്നിനെ  അറക്കല്‍ നിര്‍ബന്ധമാകും. അവന്റെ വീഴ്ച കാരണം ന്യൂനത വന്നാല്‍  അതിനെയും  ന്യൂനത ഇല്ലാത്ത മറ്റൊന്നിനെയും അറക്കല്‍ നിര്‍ബന്ധമാണ്. ഉള് ഹിയത്തിന്റെ  എല്ലാ നിയമങ്ങളും ഇവ രണ്ടിനും ബാധകമാകും.

ഉള് ഹിയത്തിന്റെ  സമയത്ത് നഷ്ടപ്പെട്ട മൃഗത്തെ പിന്നീട്  തിരിച്ചു കിട്ടിയാല്‍ അതിനെ ഉടന്‍ അറക്കല്‍ നിര്‍ബന്ധമാകും. ഉള്ഹിയത് മാംസം വിതരണം ചെയ്യുന്നതു പോലെ തന്നെ അതിന്റെ മാംസം വിതരണം ചെയ്യുകയും വേണം. ഒരു പ്രത്യേക മൃഗത്തെ  നിര്‍ണ്ണയിക്കാതെ  നേര്‍ച്ചയാക്കി പിന്നീട് ഒന്നിനെ  നിര്‍ണ്ണയിക്കുകയാണെങ്കില്‍ അത് ന്യൂനത ഇല്ലാത്തതായിരിക്കണം. പിന്നീട് അതിന് ന്യൂനത വന്നാല്‍  അത് അവന്റെ വീഴ്ചയോടെ  അല്ലെങ്കിലും  അതിനെ അറത്താല്‍ മതിയാകില്ല. പകരം   മറ്റൊന്നിനെ അറക്കണം. അപ്പോള്‍ ആദ്യ മൃഗം അവന്റെ ഉടമസ്ഥതയിലേക്ക് തന്നെ മടങ്ങിവരികയും ചെയ്യും.

ഒരാള്‍  നേര്‍ച്ചയാക്കിയ മൃഗം ഉള്ഹിയതിന്റെ  സമയമെത്തും  മുമ്പ്  നശിക്കുമെന്നോ നഷ്ടപ്പെടുമെന്നോ  ഭയപ്പെട്ടാല്‍ അതിനെ   ഉടന്‍ അറുത്ത് ഉള്ഹിയത്ത് വിതരണം ചെയ്യും പോലെ വിതരണം ചെയ്യണം. പിന്നീട് ഉള്ഹി യത്തിന്റെ  സമയത്ത് അതിനുപകരം അറക്കല്‍ നിര്‍ബന്ധമില്ല. ഇങ്ങനെ നശിക്കും എന്ന ഭയം ഉണ്ടായിട്ടും അറക്കാതെ  പിന്തിപ്പിക്കുകയും മൃഗം നശിക്കുകയൊ നഷ്ടപ്പെടുകയോ ചെയ്താല്‍ അവന്‍ അതിനു ഉത്തരവാദിയാകും. അടുത്ത ഉള്ഹിയത്തിന്റെ  സമയത്തുതന്നെ അതിനു പകരം അറക്കല്‍ നിര്‍ബന്ധമാകും.

വിതരണം

നിര്‍ബന്ധമായ ഉള്ഹി  യതില്‍ല്‍ തോലും കൊമ്പും മാംസവും മുഴുവനായും സാധുക്കള്‍ക്ക്  ദാനം ചെയ്യല്‍  നിര്‍ബന്ധമാണ്. നേര്‍ച്ചയാക്കിയവനോ  അവന്‍ ചിലവ് കൊടുക്കല്‍ നിര്‍ബന്ധമായവരോ   അതില്‍നിന്ന് അല്പംപോലും ഉപയോഗിക്കാന്‍ പാടില്ല. അവനോ ചിലവ് കൊടുക്കല്‍ നിര്‍ബന്ധമായവരോ  അതില്‍നിന്ന് ഭക്ഷിക്കുകയോ   സാധുക്കള്‍ അല്ലാത്തവര്‍ക്ക് അതില്‍നിന്ന് ദാനം ചെയ്യുകയോ ചെയ്താല്‍ അതിനുപകരം വാങ്ങി സാധുക്കള്‍ക്ക് ദാനം ചെയ്യല്‍ നിര്‍ബന്ധമാണ്.

സുന്നത്തായ ഉള്ഹിയത് ആണെങ്കില്‍ കഴിവുള്ളവര്‍ക്കും സാധുക്കള്‍ക്കുമെല്ലാം കൊടുക്കാവുന്നതാണ്. അവനും അവന്‍ ചിലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കും അതില്‍നിന്ന് ഭക്ഷിക്കാം എന്ന് മാത്രമല്ല അവന്‍ അതില്‍നിന്ന് അല്പം ഭക്ഷിക്കല്‍ സുന്നത്താണ്. അത് കരള്‍ ആവലാണ്  ഏറ്റവും നല്ലത്.

സുന്നത്തായ ഉള്ഹിയതില്‍ മാംസം എന്ന് പറയപ്പെടാവുന്ന  അല്‍പ ഭാഗമെങ്കിലും വേവിക്കാതെ  സാധുക്കള്‍ക്ക് ദാനം ചെയ്യല്‍ നിര്‍ബന്ധമാണ്. ഇത് അറുത്ത നാട്ടില്‍ തന്നെ ആവല്‍ നിബന്ധനയാണ്.ആമാശയമോ  കരളോ കഷ്ണമായി വെയിലിലുണക്കിയ മാംസമോ വേവിച്ചതോ കൊടുത്താല്‍ ബാധ്യത വീടില്ല. കഴിവുള്ളവര്‍ക്ക്  കൊടുക്കുമ്പോള്‍ അവര്‍ക്ക് ഉടമപ്പെടുത്തി കൊടുക്കാന്‍  പാടില്ല. ഹദ്യയോ മറ്റോ ആയാണ് കൊടുക്കേണ്ടത്. അതുകൊണ്ടുതന്നെ അവര്‍ക്ക് അത് വില്‍പ്പന നടത്താനും പറ്റുകയില്ല. എന്നാല്‍ ദരിദ്രര്‍ അത് വില്പന നടത്തുന്നതിന് വിരോധമില്ല. സുന്നത്തായ ഉള്ഹിയതില്‍ ഏറ്റവും നല്ലത് അല്പം മാത്രം എടുത്തു ബാക്കിയെല്ലാം ദാനം ചെയ്യലാണ്.

സുന്നത്തായ ഉള്ഹിയത്തില്‍ മൃഗത്തിന്റെ തോല്‍  ദാനം ചെയ്യുകയോ  അവന്‍ ഉപയോഗിക്കുകയോ  മറ്റുള്ളവര്‍ക്ക് വായ്പ കൊടുക്കുകയോ ചെയ്യാം.  അത് വില്‍ക്കാനോ വാടകക്ക് കൊടുക്കാനോ  അറവുകാരന്  കൂലിയായി കൊടുക്കാനോ പാടുള്ളതല്ല. നിര്‍ബന്ധമോ അല്ലാത്തതോ ആയ ഒരു ഉള്ഹിയതിന്റെയും  മാംസം അമുസ്ലിമിന് കൊടുക്കാന്‍  പാടില്ല.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഉള്ഹിയത്ത്  അറക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ദുല്‍ഹജ്ജ് ഒന്നുമുതല്‍ അറക്കുന്നത് വരെ പല്ല്,നഖം, മുടി, ശരീരത്തിലെ മറ്റു രോമങ്ങള്‍ തുടങ്ങിയ ബാഹ്യ ഭാഗങ്ങള്‍  നീക്കം ചെയ്യല്‍  കറാഹത്താണ്. വെള്ളിയാഴ്ച പോലെ ഇവ നീക്കം ചെയ്യല്‍ സുന്നത്തുള്ള ദിവസങ്ങളില്‍ ആണെങ്കിലും കറാഹത്ത് തന്നെ. വേദനയുള്ള പല്ല് പോലോത്തത്  നീക്കല്‍, മാര്‍ക്കം ചെയ്യല്‍, കട്ടവന്റെ കൈ മുറിക്കല്‍  തുടങ്ങിയവ പോലെ നിര്‍ബന്ധിത സാഹചര്യത്തില്‍ ചെയ്യുന്നവ ഇതില്‍ ഉള്‍പ്പെടുകയില്ല. ഒന്നിലധികം അറവുകള്‍ ഉദ്ദേശിക്കുന്നവര്‍ക്ക്  ആദ്യത്തെ അറവ് കഴിയലോടെ  കറാഹത്ത് നീങ്ങുമെങ്കിലും മുഴുവന്‍ അറവും കഴിയുന്നതുവരെ ഇവ നീക്കാതിരിക്കലാണ്  ഉത്തമം. 

സ്വയം അറക്കാന്‍ കഴിയുന്ന  പുരുഷന്മാര്‍ക്ക്  സ്വയം അറക്കലും  അല്ലാത്തവര്‍ക്ക് മറ്റൊരാളെ ഏല്‍പ്പിക്കലുമാണ്  സുന്നത്ത്. മറ്റൊരാളെ ഏല്‍പ്പിക്കുകയാണെങ്കില്‍ ഇവന്‍ അറവ് നടക്കുന്നിടത്ത് സന്നിഹിതനാവലും  അറവ് തന്റെ കുടുംബത്തിന്റെ സാന്നിധ്യത്തിലാവലും പുണ്യകരം തന്നെ.

മൃഗത്തെ   ഖിബ്ലയിലേക്ക് തിരിക്കുക, കത്തി മൂര്‍ച്ചയൂട്ടുക,  അറക്കുന്ന സമയത്ത്  ബിസ്മിയും നബി(സ)യുടെ മേല്‍ സലാത്തും  സലാമും ചൊല്ലുക  എന്നിവയ്ക്കുപുറമേ ബിസ്മിയുടെ മുമ്പും ശേഷവും മൂന്നു തക്ബീര്‍ ചൊല്ലലും  اللَّهُمَّ هَذا مِنْكَ وَإِلَيْكَ فَتَقَبَّلْ مِنِّي  എന്ന് പ്രാര്‍ത്ഥിക്കലും  ഉള്ഹിയതിന്  പ്രത്യേകം സുന്നത്താണ്.

കടപ്പാട് : കമാലി മീഡിയ





   ടി എച്ച് ദാരിമി    | 

ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും ഹജ്ജ് തീര്‍ഥാടകരെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടിലും മദീനായിലെ പ്രിന്‍സ് മുഹമ്മദ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടിലും മിനിറ്റുകളുടെ വ്യത്യാസത്തില്‍ പറന്നുവന്നിറങ്ങുന്ന സമയമാമിയിരുന്നു ഇപ്പോള്‍. മനുഷ്യമുത്തശ്ശിയുടെ നാടായ ജിദ്ദയിലെ ഇസ്‌ലാമിക് പോര്‍ട്ടില്‍ തീര്‍ഥാടക കപ്പലുകള്‍ നങ്കൂരമിടുന്ന സമയം. പുറത്തുനിന്നും അകത്തുനിന്നുമായി മുപ്പതു ലക്ഷം തീര്‍ഥാടകര്‍ എത്തിച്ചേര്‍ന്ന് മക്കയും മശാഇറുകളും ആത്മീയതയുടെ പാരമ്യതയിലേക്ക് തല്‍ബിയത്ത് മുഴക്കി ഉയരുന്ന തീര്‍ഥാടന കാലം...

പക്ഷെ, പിടികൊടുക്കാതെ ലോകമാസകലം ചുടലനൃത്തമാടുന്ന കോവിഡ് മഹാമാരിയുടെ ഭീതിയുടെ മുമ്പില്‍ ഇപ്പോള്‍ വിശുദ്ധ ഭൂമിയുടെ കവാടങ്ങള്‍ ശോക മൂകതയിലാണ്. തൂവെള്ളയുടുത്ത ഹാജിമാരുടെ സംഘങ്ങളെ കാണാനില്ല. ലോകത്തെ ഏററവും വലിയ ജനസാന്ദ്രതയുള്ള മക്കാ നഗരത്തില്‍ ഒരു തിരക്കും അലയടിക്കുന്നില്ല. ആര്‍ക്കും ഹജ്ജിനു വരാന്‍ കഴിയാത്ത അവസ്ഥ. വിസയും ടിക്കററും അവസരവും കിട്ടിയര്‍ പിന്‍വലിയുന്ന കാഴ്ച. കുറേ കാത്തിരുന്നുവെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകുന്നില്ലെന്ന് വ്യക്തമായതോടെ സൗദി ഭരണകൂടം താല്‍കാലികമായ ബദര്‍ സംവിധാനത്തിലേക്ക് ഇറങ്ങുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. 

വിശുദ്ധ ഭൂമിയുടെ കാവല്‍ക്കാര്‍ എന്ന നിലക്ക് കര്‍മ്മങ്ങളുടെ കടമ നിര്‍വ്വഹിക്കുവാന്‍ രാജ്യത്തിനകത്തുള്ള പതിനായിരം പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട്‌ ഈ വര്‍ഷത്തെ തീര്‍ഥാടന കാലം കടക്കുവാന്‍ ഒരുങ്ങിയിരിക്കുകയാണ് സല്‍മാന്‍ രാജാവും ഗവണ്‍മെന്റും. ലോക മുസ്‌ലിം സമൂഹത്തോടുള്ള ദൈവനിബദ്ധമായ ഉത്തരവാദിത്വം നിര്‍വ്വഹിക്കുവാന്‍ അതല്ലാതെ മാര്‍ഗമില്ല. അതോടെ ജുമുഅകളൂം ജമാഅത്തുകളും മുതല്‍ ഏതാണ്ടെല്ലാ ആണ്ടറുതികളും ചടങ്ങുകളും ആചാരാങ്ങളുമെല്ലാം ചുരുക്കിക്കെട്ടുമ്പോഴുള്ള വിശ്വാസികളുടെ ഗദ്ഗദങ്ങളില്‍ ഈ വര്‍ഷത്തെ ഹജ്ജും എത്തുകയാണ്. ഉടമയായ അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ക്കു മുമ്പില്‍ നാം വെറും അടിമകള്‍ മാത്രമാണ് എന്നു തിരിച്ചറിഞ്ഞ് ഈ വേദനയും വിഴുങ്ങുവാന്‍ ഒരുങ്ങുമ്പോഴും വിശ്വാസികള്‍ ആശ്വാസം കെണ്ടത്തുന്നത് ലോകത്തിന്റെ വേദനയെ ഏറ്റെടുത്ത് ആ പതിനായിരം പേര്‍ തങ്ങള്‍ക്കെല്ലാം വേണ്ടി മനം നൊന്തു പ്രാര്‍ത്ഥിക്കും എന്ന പ്രതീക്ഷയിലാണ്.

തനിയാവര്‍ത്തനമാണ് മനുഷ്യ ചരിത്രത്തിന്റെ പൊതുസ്വഭാവം എന്ന് നരവംശ ശാസ്ത്രജ്ഞര്‍ പറയുന്നതു ശരിയാണ്. മനുഷ്യകുലത്തില്‍ ഉാകുന്ന ഓരോ സംഭവങ്ങളും അതേ പശ്ചാതലത്തില്‍ മുമ്പ് ണ്ടായിട്ടുള്ളതിന്റെ ആവര്‍ത്തനമാണ്. കാലത്തിനനുസരിച്ച് ബാഹ്യമായ ഗുണഗണങ്ങളിലും രൂപഭാവങ്ങളിലും വ്യത്യാസമുണ്ടായിരിക്കാമെങ്കിലും സംഭവത്തിന്റെ അടിസ്ഥാന കാരണവും ഭാവവും ഒന്നുതന്നെയായിരിക്കും എന്നാണ് അവരുടെ വിശദീകരണം. അതനുസരിച്ച് ഹജ്ജ് തടസ്സപ്പെടുക എന്ന ചരിത്രവും ആവര്‍ത്തനം തന്നെയാണ്. അഥവാ മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട് എന്നര്‍ഥം. മനുഷ്യന്റെ ആത്മീയ വിചാരങ്ങളുടെ പരമകേന്ദ്രമായ പരിശുദ്ധ മക്കയില്‍ ഇതിനു മുമ്പും ഈ ഗദ്ഗദം ഉണ്ടായിട്ടുണ്ട് എന്നത് ചരിത്രത്തിലെ ഒരു അധ്യായമാണ്. ഏറ്റവും കുറഞ്ഞത് നാല്‍പതു തവണയെങ്കിലും ഇതിനകം ഭാഗികമായി ഹജ്ജ് തടസ്സപ്പെട്ടിട്ടുണ്ട് എന്നാണ് ഇസ്‌ലാമിക ചരിത്രം പറയുന്നത്. 

ഓരോന്നിന്റെയും കാരണങ്ങള്‍ വ്യത്യസ്ഥമായിരുന്നു. കലാപങ്ങളാണ് കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. ഈ കലാപങ്ങള്‍ ഉണ്ടാക്കുന്ന ഭീതിയുടെ പശ്ചാതലത്തില്‍ ഹജ്ജ് ഇതുപോലെ വെറും കര്‍മ്മങ്ങളിലൊതുക്കേണ്ടി വന്നു. കലാപങ്ങള്‍ ബാഹ്യ ശക്തികളുടെയോ സാമ്രാജ്യശക്തികളുടെയോ ഭാഗത്തുനിന്നായിരുന്നില്ല എന്ന് ഇവിടെ ശ്രദ്ധേയമാണ്. കാരണം മക്ക എന്ന ഭൂമധ്യബിന്ദു നില്‍ക്കുന്ന അറേബ്യന്‍ മണ്ണിനു നേരെ കാര്യമായ അധിനിവേശ ശ്രമങ്ങള്‍ ഒന്നും ഉായതായി ചരിത്രത്തിലില്ല. അധിനിവേശ ശക്തികളെ മാടിവിളിക്കുവാനും ആകര്‍ഷിക്കുവാനും മാത്രം സമ്പന്നമോ മറേറാ ആയിരുന്നില്ല അറേബ്യ എന്നതാണ് അതിനു ചരിത്രകാരന്മാര്‍ കെണ്ടത്തുന്ന ന്യായം. ആകെയുണ്ടായ അത്തരം ഒരു നീക്കം എ ഡി 571ല്‍ യമനിലെ റോമന്‍ ഗവര്‍ണ്ണറായിരുന്ന അബ്‌റഹത്തുല്‍ അശ്‌റൂം നടത്തിയ കഅ്ബാലയം തകര്‍ക്കുവാനുള്ള ശ്രമം മാത്രമാണ്. ആ സംഭവം വിശുദ്ധ ഖുര്‍ആനും സൂചിപ്പിക്കുന്നുണ്ട്. (അധ്യായം:105). 

അന്ന് ആ മോഹം അല്ലാഹു അബാബീല്‍ പക്ഷികളെ വിട്ട് തകര്‍ക്കുകയും ചെയ്തു. അതിനാല്‍ ഹജ്ജിന് വരെ ബാധിച്ച കലാപങ്ങളെല്ലാം ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ളവയായിരുന്നു. ഇവയില്‍ എടുത്തുപറയേണ്ട ഒന്ന് എ ഡി ഒമ്പതാം നൂറ്റാണ്ടില്‍ ഖറാമിത്വകളുടെ ഭാഗത്തുനിന്നുായ പരാക്രമങ്ങളാണ്. അബ്ബാസീ ഖിലാഫത്തിന്റെ ക്ഷയം പ്രകടമായ സാഹചര്യത്തിലായിരുന്നു ഈ ഭീകരവാദികളുടെ രംഗപ്രവേശം. ഇവരുടെ തുടക്കം ശിയാ വിശ്വാസികള്‍ ഇസ്മാഈലികള്‍, ഇത്‌നാ അശ്‌രികള്‍ എന്നിങ്ങനെ രണ്ടായി പിരിഞ്ഞതുമുതല്‍ ആണ്. ഇവരില്‍ ഇസ്മാഇീലികളായിരുന്നു കൂടുതല്‍ ഭീകരര്‍. അബ്ബാസി ഭരണകൂടം ഇവരെ വേട്ടയാടുവാന്‍ തുടങ്ങിയതോടെ ഇവര്‍ ഹിജാസിന്റെ പ്രാന്തപ്രദേശങ്ങളിലേക്കു മാറുകയും തങ്ങളുടെ സാമ്രാജ്യ ആശയം പ്രചരിപ്പിക്കുകയും ചെയ്തുതുടങ്ങി. 

പ്രശ്‌നങ്ങള്‍ തച്ചുകെടുക്കുവാന്‍ അബ്ബാസികള്‍ക്കു കഴിയാതെ വരികയും ഫാത്വിമികള്‍ അടക്കമുള്ളവര്‍ക്ക് ഇവരുടെ നേരെ കൈനീട്ടുവാന്‍ കഴിയാതെ വരികയും ചെയ്തതോടെ ഇവരുടെ നേതാവായിരുന്ന ഹംദാന്‍ ഖര്‍മുഥ് എന്നയാള്‍ ബഹറൈനില്‍ തന്റെ ആസ്ഥാനം സ്ഥാപിച്ച് ശക്തിപ്രാപിക്കുകയായിരുന്നു. ഈജിപ്തിലെ ഫാത്വിമി ഭരണകൂടത്തിന്റെ ചില രഹസ്യ ഒത്താശകള്‍ കൂടിയുണ്ടായതോടെ ഖറാമിത്വകള്‍ ശക്തിപ്പെട്ടു. ഖറാമിത്വകളുടെ നോട്ടം കഅ്ബാലയത്തിനു നേരെയായിരുന്നു. അതിനാല്‍ അവര്‍ കലാപക്കൊടിയുമായി മക്കയിലേക്കു ഹജ്ജ് കാലത്ത് തീര്‍ഥാടകരെന്ന ഭാവേന കടക്കുകയും വിശുദ്ധ ഹജറുല്‍ അസ്‌വദ്, കഅ്ബയുടെ കവാടം എന്നിവ പറിച്ചെടുക്കുകയും കിസ്‌വ അഴിച്ചെടുക്കുകയും ചെയ്തു. ദിവസങ്ങളോളം മക്കാ നാഗരത്തില്‍ അവര്‍ അഴിഞ്ഞാടി. നിരവധി ഹാജിമാരെ അവര്‍ ബന്ദികളാക്കി. മുപ്പതിനായിരത്തോളം പേര്‍ ആ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നാണ് അനുമാനം. ഇതോടെ ആ വര്‍ഷത്തെ മാത്രമല്ല തുടര്‍ന്ന് കുറേ കാലം ഹജ്ജ് കര്‍മ്മം തടസ്സപ്പെട്ടു.

വിഷയത്തില്‍ ഇടപെട്ട് സ്ഥിതിഗതികള്‍ പുനസ്ഥാപിക്കുവാന്‍ മാത്രം അന്നാട് ഭരിച്ചിരുന്ന സുഖലോലുപന്മാരായ അബ്ബാസികള്‍ക്ക് കഴിഞ്ഞില്ല. പിന്നെ ഏകദേശം ഇരുപതിലധികം വര്‍ഷം കഴിഞ്ഞാണ് ഹജറുല്‍ അസ്‌വദ് തിരിച്ചുകിട്ടിയത് എന്നാണ് ചരിത്രം. ഇതിനിടെ പത്തു വര്‍ഷത്തോളം ഹജ്ജ് മുഴുവനായും മുടങ്ങുകയുണ്ടായി എന്ന് ഇമാം ദഹബി താരീഖുല്‍ ഇസ്‌ലാമിലും ഹാഫിള് ഇബ്‌നു കതീര്‍ തന്റെ അല്‍ബിദായ വന്നിഹായയിലും പറയുന്നുണ്ട്. എ ഡി 930 മുതലായിരുന്നു ഖറാമിത്വകളുടെ പരാക്രമം കാരണം ഹജ്ജ് വര്‍ഷങ്ങള്‍ മുഴുവനായും മുടങ്ങിയത് എങ്കില്‍ എ ഡി 983ല്‍ ഇറാഖില്‍ നിന്നുള്ള ഹാജിമാര്‍ മാത്രം മുടങ്ങിയ സംഭവമുണ്ടായി. അവിടെ ആ വര്‍ഷത്തിലുായ രൂക്ഷമായ ആഭ്യന്തര യുദ്ധങ്ങളായിരുന്നു അതിനു കാരണം. 

റാഷിദീ ഖലീഫമാരുടെ കാലം കഴിഞ്ഞ് കലാപത്തിന്റെ തീയും പുകയും ഒരിക്കലും
അടങ്ങിയിട്ടില്ലാത്ത മണ്ണാണല്ലോ ഇറാഖിന്റേത്. എ ഡി 1257ല്‍ പുറത്തുനിന്ന് ആരും ഹജ്ജിനു വരാന്‍ പാടില്ലാത്ത വിധം അറേബ്യയുടെ അതിരുകളിലെല്ലാം കുഴപ്പങ്ങള്‍ നടക്കുകയുണ്ടായി. ആ വര്‍ഷത്തില്‍ ഹിജാസല്ലാത്ത മറെറാരു രാജ്യത്തുനിന്നും തീര്‍ഥാടകര്‍ക്കു വരാന്‍ കഴിഞ്ഞില്ല. എ ഡി 1798ല്‍ ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ ഓട്ടോമന്‍ ഭരണകൂടത്തിനെതിരെ നടന്ന മുന്നേറ്റങ്ങള്‍ കാരണം കലാപങ്ങളില്‍ മക്കയിലേക്കുള്ള വഴികള്‍ തടസ്സപ്പെട്ടു. റോഡുകള്‍ മുതല്‍ ശാമുമായി മദീനയെ ബന്ധിപ്പിച്ചിരുന്ന ഹിജാസ് റെയില്‍വെ അടക്കം തകര്‍ക്കപ്പെട്ട ഈ വര്‍ഷത്തിലും ഹജ്ജിനു നിയന്ത്രണങ്ങളുായി. ഇതെല്ലാം ഹ്രസ്വമായ ഒരു ലേഖനത്തില്‍ എടുത്തുപറയേണ്ടുന്ന പ്രധാന സംഭവങ്ങളാണ്. ഭാഗികമായി ഹജ്ജ് തീര്‍ഥാടകരുടെ ആഗമനം തടസ്സപ്പെട്ട പല സാഹചര്യങ്ങളും ചരിത്രങ്ങളില്‍ ഉണ്ട്. ഉദാഹരിക്കുവാന്‍ വേണ്ടി മാത്രം എടുത്തുകാണിച്ചതാണ് മേല്‍പ്പറഞ്ഞവ. 

കലാപങ്ങള്‍ മാത്രമല്ല ഇന്നു ലോകം നേരിടുന്നതിനു സമാനമായ വ്യാധികള്‍ കാരണവും ഹജ്ജ് ഭാഗികമായെങ്കിലും തടസ്സപ്പെട്ട ധാരാളം സാഹചര്യങ്ങളുായിട്ടുണ്ട്. ആ പട്ടിക തുടങ്ങുന്നത് ഇമാം ഇബ്‌നു കതീര്‍ വിവരിക്കുന്ന ഹിജ്‌റ 357ലെ മഹാമാരി മുതലാണ്. മാശിരീ എന്ന് അദ്ദേഹം പേരിട്ടുപറയുന്ന ആ മഹാമാരി കാരണം നിരവധി ഹാജിമാര്‍ വിശുദ്ധ ഭൂമിയിലും അവിടെ എത്തുന്നതിനു മുമ്പും മരിച്ചുവീഴുകയുണ്ടായി. മാത്രമല്ല, അന്നത്തെ ഗതാഗത സൗകര്യമായിരുന്ന ധാരാളം ഒട്ടകങ്ങളും ചത്തുവീണു. അവസാനം കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ വളരെ കുറഞ്ഞ ആളുകള്‍ക്കു മാത്രമേ കഴിഞ്ഞുള്ളൂ. അവരില്‍ തന്നെ പലരും കര്‍മ്മങ്ങള്‍ കഴിഞ്ഞപ്പോള്‍ മരണപ്പെടുകയും ചെയ്തു. മരുന്നോ പ്രതിരോധ മാര്‍ഗങ്ങളോ ഒന്നും വികസിച്ചിട്ടില്ലാത്ത ആ കാലത്ത് എല്ലാവരെയും നടുക്കിയ സംഭവമായിരുന്നു ഇത്.

 എ ഡി 1814ലെ ഹജ്ജു കാലം നേരിട്ടത് കോളറയെയായിരുന്നു. ഏഷ്യന്‍ കോളറ എന്നപേരില്‍ അറിയപ്പെടുന്ന ഈ മഹാമാരി എണ്ണായിരം പേരുടെ ജീവനെടുത്തു എന്നാണ് കണക്ക്. ഇന്ത്യയിലെ കല്‍ക്കത്താ നഗരത്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ രോഗാണു ഏഷ്യയിലുടനീളം ചുറ്റിയടിച്ച് ആഫ്രിക്കയില്‍ വരെ നാശം വിതക്കുകയുണ്ടായി. ഇതിനിടെയും വിദേശ ഹാജിമാരുടെ വരവ് നിലക്കുകയുണ്ടായി. ജബര്‍തീ തന്റെ അജാഇബുല്‍ ആതാറില്‍ എ ഡി 1821ല്‍ ഈജിപ്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ഒരു ഫ്‌ളൂവിനെ കുറിച്ച് പറയുന്നുണ്ട്. ധാരാളം ഹാജിമാരെ വഴിയിലും നാട്ടിലും ഈ ജ്വരം തളച്ചിടുകയുണ്ടായി. പത്തൊമ്പതാം നൂറ്റാിലെ നാം കോളറ വ്യാപനം ഓരോ ദിനവും ആയിരം ഹാജിമാരുടെയെങ്കിലും ജീവനെടുക്കുകയുണ്ടായി. ഈ ഗണത്തില്‍ അവസാനത്തേത് 1987 ല്‍ ഉണ്ടായ മെനിഞ്ചെറ്റിസ് അണുബാധയായിരുന്നു. തലച്ചോറിന്റെയും സുഷുമ്‌നാ നാഡിയുടെയും ആവരണങ്ങളായ മെനിഞ്ചസുകള്‍ക്കുാവുന്ന അണുബാധയാണിത്. പതിനായിരത്തോളം തീര്‍ഥാടകരെയാണ് ഈ അണുബാധ തീ തീറ്റിയത്. ഇങ്ങനെ ഈ പട്ടികയും നീണ്ടുകിടക്കുന്നതാണ്.

ഇന്ന് ഒരു പക്ഷെ മനുഷ്യകുലം ഇതുവരേക്കും കതില്‍ വെച്ച് ഏററവും ഭീതിതമായ ഒരവസ്ഥയെയാണ് കുലം അഭിമുഖീകരിക്കുന്നത്. ഇരുനൂറോളം രാജ്യങ്ങള്‍ ഇപ്പോഴും ഭീതിയുടെ നിഴലിലാണ്. ഓരോ ദിവസവും പുറത്തുവരുന്ന കണക്കുകളും വാര്‍ത്തകളും മനുഷ്യനെ പിടിച്ചുകുലുക്കുന്നു. ശാസ്ത്രവും സാങ്കേതിക വിദ്യയും പരമകാഷ്ഠപ്രാപിച്ചു നില്‍ക്കുന്ന ഈ കാലത്ത് എല്ലാ കണക്കുകൂട്ടലുകളും തട്ടിത്തെറിപ്പിച്ച് പിടിതരാതെ കൊറോണ ഈ പോക്കു പോകുമ്പോള്‍ നമുക്ക് സല്‍മാന്‍ രാജാവിനോടൊപ്പം നില്‍ക്കുവാനേ കഴിയൂ. 

രോഗത്തെ ചികത്സിക്കുവാന്‍ ഇനിയും മരുന്ന് കണ്ടുപിടിച്ചിട്ടില്ല. രോഗത്തെ പ്രതിരോധിക്കുവാന്‍ ഇനിയും വാക്‌സിന്‍ കെത്തിയിട്ടില്ല. വ്യാപനത്തിനെതിരെ ആശ്രയിക്കുവാനുള്ള ഏക ആശ്രയമായ മാസ്‌ക്കും സോപ്പും വെള്ളവും സാനിറ്റെസറും പോലും സംശയത്തിന്റെ നിഴലിലെത്തിയിരിക്കുകയാണ്, ഈ
വൈറസ് സ്രവം വഴി മാത്രമല്ല, വായുവിലൂടെയും പകരും എന്നൊക്കെ ശാസ്ത്രജ്ഞര്‍ പറയുമ്പോള്‍. നമ്മുടെ കഴിവുകളൊന്നും പരമമല്ല എന്നു ഇങ്ങനെ ഓരോ ദിവസവും തെളിയിക്കപ്പെടുമ്പോള്‍ കടന്നുവരുന്ന ഹജ്ജിന് നമുക്കു പോകുവാനാവില്ലെങ്കിലും നമ്മുടെ പ്രതിനിധികളായ പതിനായിരം പേര്‍ക്ക് വേണ്ടി നമുക്ക് പ്രാര്‍തിക്കാം, നമ്മുടെയെല്ലാം പ്രാര്‍ത്ഥനകള്‍ ഏറ്റുവാങ്ങി അവര്‍ക്ക് മശാഇറുകളിലെത്തുവാനും സമ്പൂര്‍ണ്ണമായി ഹജ്ജ് ചെയ്യുവാനും സസുഖം തിരിച്ചുവരുവാനും...



 ടി എച്ച് ദാരിമി 

അധിനിവിഷ്ട ഇന്ത്യയും വെള്ളപ്പടയാല്‍ ചവിട്ടിമെതിക്കപ്പെട്ട മലബാറും കണ്ട ധീരദേശാഭിമാനിയും സ്വതന്ത്രഭരണാധികാരിയുമായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വീണ്ടും വാര്‍ത്തകളിലെത്തിയത് പുതുതലമുറക്ക് അദ്ദേഹത്തെ പഠിക്കുവാനും പഠിപ്പിക്കുവാനും ഒരു നിമിത്തമായിരിക്കുകയാണ്. ആ ധീരദേശാഭിമാനിയുടെ ജീവിതം സിനിമയിലൂടെ പുരനാഖ്യാനം ചെയ്യുവാനുള്ള ശ്രമങ്ങളെ തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. വിവാദങ്ങളുടെ പിന്നാമ്പുറങ്ങള്‍ക്ക് ചര്‍ച്ചക്കെടുക്കുവാന്‍ മാത്രമുള്ള ആഴമോ പരപ്പോ ഇല്ല എന്നതു വ്യക്തമാണ്. കാരണം, അതിനു പിന്നില്‍ എതിര്‍ വര്‍ഗത്തിന്റെ ഒരു പ്രധാനി വെള്ളപൂശപ്പെടുമോ എന്ന വര്‍ഗ്ഗീയ ആധി മാത്രമാണ്. അതിനുവേണ്ടി സംഘക്കൂടാരത്തിനുള്ളില്‍ അസ്വസ്ഥതയും അസഹിഷ്ണുതയും പുകയുകയാണ്.

വര്‍ഗ്ഗീയത കണ്ണുകളെ പിടിച്ചടച്ചപ്പോള്‍ ഒന്നും നോക്കാതെ എടുത്തു ചാടിയവര്‍ പതിവു പോലെ വഷളായ മട്ടാണ്. ചിന്തകരും ചരിത്രകാരന്മാരും രാഷ്ട്രീയക്കാരും തുടങ്ങി സാംസ്‌കാരിക നായകന്മാരൊക്കെയും ഒന്നിച്ചു ചാടിവീണതിനാല്‍ വീഴ്ച വിദ്യയാക്കുവാന്‍ ഉള്ള വഴിതേടുകയാണ് പരിവാരം എന്നു തോന്നുന്നു. അതോടെ ഒരു കാര്യം ഉറപ്പായി, ഇപ്പോള്‍ പ്രഖ്യാപിച്ചവര്‍ ഒരുപക്ഷെ ഏതെങ്കിലും വേരിലോ തടവിലോ തട്ടി പിന്‍മാറിയാല്‍ പോലും മറ്റൊരുകൂട്ടര്‍ അതെടുത്തു നടത്തുകതന്നെ ചെയ്യും. കാരണം സത്യസന്ധമായ ഒരു ആശയം സിനിമക്കും നാടകത്തിനും നോവലിനുമെല്ലാം അനിവാര്യമാണ്. അതുവഴിയുണ്ടാക്കിയെടുക്കുന്ന ചോദനമാണ് അതിനെ സ്വീകാര്യമാക്കുക. അതിനുവേണ്ട എല്ലാ വികാരവികാരങ്ങളും കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥക്കുണ്ട്.

ഒരു നൂറ്റാണ്ടു മുമ്പത്തെ സമൂഹ്യതയയുടെ ക്യാന്‍വാസില്‍ സൂര്യനസ്തമിക്കാത്ത വെള്ളക്കാരുടെ കുടിലതകള്‍ക്കെതിരെ ദേശീയത എന്ന ഏകവികാരത്തില്‍ കുഞ്ഞഹമ്മദ് ഹാജി കാണിച്ച അനിതരമായ ചുവടുകള്‍ ചിത്രീകരിക്കുമ്പോള്‍ ഇതൊക്കെ കേട്ടു മാത്രം അറിഞ്ഞിട്ടുള്ള പുതുതലമുറ സ്തബ്ദമായി നിന്നുപോകും. ആ അന്ധാളിപ്പില്‍ തങ്ങളുടെ കല കാശാക്കി മാറ്റാം എന്ന് എല്ലാവര്‍ക്കുമുറപ്പാണ്. അതിനാല്‍ വൈകാതെ ധീരരായ കുറച്ചുപേര്‍ ധീരനായ ഈ ഭരണാധികാരിപ്പോരാളീയുടെ ജീവിതം അരങ്ങത്തെത്തിക്കുകതന്നെ ചെയ്യും.

ആ ജീവിതത്തെ വിഗഹമായി വീക്ഷിക്കുമ്പോള്‍ ഈ പറഞ്ഞതെല്ലാം തെളിഞ്ഞുവരും. മഞ്ചേരിക്കടുത്ത നെല്ലിക്കുത്തെ ചക്കിപ്പറമ്പന്‍ വാരിയന്‍ കുന്നത്ത് മൊയ്തീന്‍ കുട്ടിയുടെയും കരുവാരകുണ്ടുില്‍ നിന്നും കെട്ടിക്കൊണ്ടുവന്ന പറവട്ടി കുഞ്ഞായിശുമ്മയുടെയും മകനായി 1870ലാണ് കുഞ്ഞഹമ്മദ് ഹാജി ജനിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ആലിമുസ്‌ലിയാര്‍ പഠിച്ച അതേ ഓത്തുപള്ളിയിലായിരുന്നു പ്രാഥമിക മതപഠനം. കാരക്കാടന്‍ കുഞ്ഞിക്കമ്മു മൊല്ലയുടെതായിരുന്നു ആ ഓത്തുപള്ളി. ഓത്തുപള്ളിയിലെ പഠനം കഴിഞ്ഞ് വെള്ളുവങ്ങാട്ട് മാപ്പിള പ്രൈമറി സ്‌കൂളിലെത്തി. പിന്നെ അവിടെയായിരുന്നു തുടര്‍പഠനം. അവിടെ ഭൗതിക വിഷയങ്ങള്‍ക്കു പുറമെ മതപരമായ പഠനവും അക്കാലത്തുണ്ടായിരുന്നു.

ബാല്യകാലത്തിന്റെ ഈ രംഗങ്ങളില്‍ കുഞ്ഞഹമ്മദ് മറെറല്ലാ കുട്ടികളെയും പോലെയായിരുന്നു. അന്നത്തെ സാമൂഹ്യവ്യവസ്ഥയുടെ നേരൊഴുക്ക് തന്നെയായിരുന്നു ഇതെല്ലാം. എല്ലാ കുട്ടികളും അക്കാലത്ത് ഇങ്ങനെ തന്നെയായിരുന്നു വളര്‍ന്നിരുന്നത്. എന്നാല്‍ കുഞ്ഞഹമ്മദിനെ മലയാളവും ഇംഗ്ലീഷും പഠിപ്പിക്കുവാന്‍ പിതാവിന്റെ ആവശ്യപ്രകാരം ബാലകൃഷ്ണനെഴുത്തഛന്‍ വീട്ടില്‍ വരാന്‍ തുടങ്ങുകയും പഠനം ആരംഭിക്കുകയും ചെയ്തതോടെ ഈ കുട്ടിയില്‍ പ്രത്യേകകണ്ണ് വീണുതുടങ്ങുന്നു. കാരണം അക്കാലത്തെ ഒരു ഏറനാടന്‍ ഗ്രാമത്തിലെ മാപ്പിളക്കുട്ടിയുടെ കാര്യത്തില്‍ ഇത് തികച്ചും അപൂര്‍വ്വമായ ഒരു കാഴ്ചതന്നെയായിരുന്നു. മതപരമായ സാമ്പ്രദായികതകളോട് ഒന്നുകൂടി അടുത്തുനില്‍ക്കുന്ന ജനങ്ങള്‍ ജീവിച്ചിരുന്ന ആ കാലത്ത് ഈ കാഴ്ച അത്യപൂര്‍വ്വം തന്നെയായിരുന്നു.

 ഇംഗ്ലീഷിനെ കുറിച്ച് നരകത്തിലെ ഭാഷ എന്ന ഒരു ചൊല്ല് എങ്ങനെയോ സമൂഹത്തില്‍ പരന്ന കാലമായിരുന്നു അത്. മലയാളം എന്ന ആര്യനെഴുത്തിനോടും വലിയ സുഖത്തിലായിരുന്നില്ല ഈ പ്രാദേശികത. ഈ ധാരണകളൊന്നും തിരുത്തുവാന്‍ വേണ്ട നവോദ്ധാന ശ്രമങ്ങള്‍ ഉണ്ടായിരുന്നതുമില്ല. അതിനാല്‍ മലയാളവും ഇംഗ്ലീഷും പ്രത്യേകം ട്യൂഷന്‍ കൂടി എടുത്തു പഠിക്കുന്ന ഒരു കുട്ടി വേറിട്ട കാഷ്ച തന്നെയായിരുന്നു മലബാറില്‍. വളര്‍ന്നുവന്ന കുഞ്ഞഹമ്മദിന്റെ നിയോഗം പക്ഷെ, കുറേ പഠിച്ച് വലിയ ആളാകുവാനുള്ളതായിരുന്നില്ല. കച്ചവടക്കാരനും കര്‍ഷകനുമായിരുന്ന പിതാവിനെ സഹായിക്കുക എന്ന ബാധ്യത ചുമലില്‍ വന്നുവീണതോടെ പഠനത്തിന് അവസാന ബെല്ലടച്ചു. പിന്നെ നാം കാണുന്നത് ഒരു കര്‍ഷക വ്യാപാരിയെയാണ്. അധികം വൈകാതെ ആ ചിത്രത്തില്‍ വീണ്ടും മാറ്റമുണ്ടായി. പാടത്തുനിന്നും കയറി അദ്ദേഹം പോത്തുവണ്ടിയുടെ തണ്ടില്‍ കയറിയിരുന്ന് കച്ചവടത്തെ നയിക്കുവാന്‍ തുടങ്ങി. അതിനിടെ പിതാവിന്റെ വിയോഗമുണ്ടായതോടെ കച്ചവടം തന്നെ തന്റെ ചുമലില്‍ വന്നുവീണപോലെയായി.

കൗമാരത്തില്‍ നിന്നും യൗവ്വനത്തിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ വാരിയന്‍കുന്നന്‍ ഒരു കച്ചവടക്കാരനായി മാറിയിരുന്നു. അപ്പോഴേക്കും തന്റെ പിതാവിന്റെ സ്വത്ത് ചിലര്‍ അന്യായമായി വളച്ചുകെട്ടിയ ധിക്കാരത്തിന്റെ മുമ്പിലെത്തി അദ്ദേഹം. ചില ജന്മിമാരുടെ ഒത്താശയോടെയായിരുന്നു ഈ വേലികെട്ട്. ജന്മിമാരാണെങ്കിലോ ചെയ്യുന്നതൊക്കെയും ചെയ്യുന്നത് വെള്ളക്കാരുടെ പിന്‍ബലത്തിലായിരുന്നു. അങ്ങനെ കുഞ്ഞഹമ്മദിന്റെ പോത്തു വിക്കു മുമ്പില്‍ ഒരു നീണ്ട വഴി പ്രത്യക്ഷപ്പെട്ടു. ഏറ്റവും മുമ്പില്‍ അക്രമമായ കയ്യേറ്റം, അതിനു പിന്നില്‍ മേലനങ്ങാത്ത തിരുമേനിമാരുടെ ജന്മിത്വം, അതിനും പിന്നില്‍ ജന്‍മികളെ പണിയാളുകളാക്കി മാറ്റി കാര്യം നേടുന്ന വെള്ളക്കുറുക്കന്‍മാര്‍. അതോടെ വാരിയന്‍ കുന്നന്റെ മനസ്സും ശ്രദ്ധയും അതിലേക്കുതിരിയുകയായി.

പിന്നെ നാം കാണുന്ന വാരിയന്‍കുന്നന്‍ ഈ അനീതികളോട് പടവെട്ടുന്ന പടയാളിയാണ്. അതിനു വേണ്ടി സമാനമനസ്‌കരെ സംഘടിപ്പിക്കുന്ന സാഹസികനാണ്. ആ സാഹസമാണ് വാരിയന്‍ കുന്നന്‍ എന്ന വികാരമായി മാറിയത്. ആവികാരമാണ് വെള്ളപ്പടയെ വിറപ്പിച്ചുനിറുത്തിയത്. തന്റെ നിയോഗത്തില്‍ ആറുമാസം തന്റെ നാടിനെ അദ്ദേഹം ധീരമായി ഭരിച്ചു. നാട്ടിലെ കപടന്മാരുടെ ഒത്താശയോടെ വെള്ളപ്പട വളഞ്ഞുപിടിച്ചപ്പോള്‍ അദ്ദേഹം സുല്ലിടാന്‍ തയ്യാറായില്ല. ധീരമായിമരണത്തിനു നേരെ കൈനീട്ടി.

കൗമാരത്തിന്റെ അന്ത്യദശയില്‍ തന്റെ ഇരുപതാം വയസ്സിലായിരുന്നു ബ്രിട്ടീഷ് വിരുദ്ധ ചിന്തകള്‍ക്ക് അദ്ദേഹത്തിന്റെ മനസ്സില്‍ താഴ്‌വേരോട്ടമുണ്ടായത്. അങ്ങിങ്ങായി മാപ്പിളമാര്‍ക്കെതിരെ ബ്രിട്ടീഷ് സൈന്യം കാട്ടിക്കൂട്ടുന്ന ചെയ്തികളില്‍ ഏറെ അസ്വസ്ഥനായ അദ്ദേഹം ബ്രിട്ടീഷ് വിരുദ്ധ വികാരത്തിന്റെ അന്നത്തെ ഒരു ബാനറായിരുന്ന ഖിലാഫത്ത് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായി. അനിതരസാധാരണമായ വീര്യവും ആത്മധൈര്യവും കൈമുലുള്ള ഈ ചെറുപ്പക്കാരന്‍ പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു. ഇത് നെല്ലിക്കുത്ത് അംശം അധികാരി അഹ്മദ് കുരിക്കള്‍, അദ്ദേഹത്തിന്റെ സഹോദരന്‍ അബ്ദുള്ളക്കുട്ടി കുരിക്കള്‍ തുടങ്ങിയവരെ പ്രകോപിപ്പിച്ചു. സ്വന്തം സ്ഥാനമാനങ്ങളോടുള്ള അവരുടെ ഒരു പ്രതിപത്തി കാണിക്കുകയായിരുന്നു അവര്‍. അവര്‍ കുഞ്ഞഹമ്മദിന്റെ കുടുംബം വഴി ശക്തമായ ഇടപെടലുകള്‍ നടത്തുകയും തല്‍ഫലമായി വാരിയന്‍ കുന്നത്തിനെ തല്‍ക്കാലം സ്ഥലം മാറ്റാനെന്നോണം മക്കയിലേക്ക് അയക്കുകയും ചെയ്തു. ഈ യാത്രക്കിടെ ബോംബെയില്‍ കുറേ കാലം തങ്ങേണ്ടിവന്നതോടെ അവിടെ വെച്ച് അദ്ദേഹം ഹിന്ദി, ഉര്‍ദു ഭാഷകള്‍ കൂടി വശപ്പെടുത്തി. അത് രാജ്യമൊന്നാകെ പടര്‍ന്നുവരുന്ന ദേശീയ വികാരത്തിലെത്തുവാന്‍ അദ്ദേഹത്തെ സഹായിച്ചു.

കോണ്‍ഗ്രസിന്റെ ശൈലിയാണ് കുറേ കൂടി മെച്ചപ്പെട്ടത് എന്നതിരിച്ചറിവിന്റെ ആദ്യ പാഠങ്ങള്‍ അദ്ദേഹത്തിനു ലഭിക്കുന്നത് ഇവിടെ നിന്നാണ്. മക്കയില്‍ പോയി ഹജ്ജു കഴിഞ്ഞ് കുറച്ചുകഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ അദ്ദേഹത്തെ എതിരേറ്റത് ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങള്‍ തന്നെയായിരുന്നു. 1894ല്‍ നടന്ന മണ്ണാര്‍ക്കാട് കര്‍ഷക ലഹളയുടെ കാലമായിരുന്നു അത്. ഈ സമയത്ത് അദ്ദേഹം കുറച്ചുകൂടി വ്യത്യസ്ഥമായ ഒരു ഇടപെടല്‍ നടത്തുവാന്‍ ശ്രമിച്ചു. മുസ്‌ലിം മതപണ്ഡിതന്മാര്‍ക്ക് കത്തുകളയച്ച് മാപ്പിളമാരുടെയും പൊതു സമൂഹത്തിന്റെയും ബ്രിട്ടീഷ്‌വിരുദ്ധ നീക്കങ്ങള്‍ക്ക് സമുദായത്തെ പ്രചോദിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു അത്. ഇത് പക്ഷെ, ബ്രിട്ടീഷ് രഹസ്യചാരന്മാരാല്‍ പിടിക്കപ്പെട്ടു. അതോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യും എന്ന ഭീതി പരന്നു. അതൊഴിവാക്കുവാന്‍ അദ്ദേഹം വീണ്ടും മക്കയിലേക്ക് കടന്നു. പിന്നെ മൂന്നു വര്‍ഷം അവിടെയായിരുന്നു. ഇക്കാലത്തിനിടെ അദ്ദേഹം അറബി ഭാഷയില്‍ കൂടുതല്‍ വ്യുല്‍പത്തി നേടി.

1905ല്‍ വീണ്ടും നാട്ടില്‍ തിരിച്ചെത്തിയെങ്കിലും സ്വദേശമായ നെല്ലിക്കുത്ത് താമസിക്കുവാന്‍ അധികാരികള്‍ അനുവദിച്ചില്ല. സ്വാതന്ത്ര സമരത്തിന്റെ വികാരങ്ങള്‍ പടര്‍ന്നുകിടക്കുന്ന ആലി മുസ്‌ലിയാരുടെ മണ്ണില്‍ വാരിയന്‍കുന്നന്‍ വീണ്ടും രഹസ്യനീക്കങ്ങള്‍ നടത്തിയേക്കുമോ എന്ന ഭയം നല്ലോണമുണ്ടായിരുന്നു അധികാരികള്‍ക്ക്. അതിനെ തുടര്‍ന്ന് അദ്ദേഹത്തിന് തന്റെ പിതാവിന്റെ നാടായ നെടിയിരുപ്പിലേക്ക് മാറേണ്ടിവന്നു. അവിടെ വെച്ച് ആ കാലത്തായിരുന്നു വിവാഹവും മററും. പിന്നെയും അദ്ദേഹം മക്കയിലേക്ക് പോകുന്നുണ്ട്. അഞ്ചു വര്‍ഷത്തോളം അവിടെ ജീവിക്കുകയും അവിടെ നിന്നും ഒരു മലയാളി കുടുംബത്തിലെ സ്ത്രീയെ വിവാഹം ചെയ്യുകയും ചെയ്യുന്നുണ്ട്. പിന്നെ അദ്ദേഹം തിരിച്ചെത്തുന്നതായി കാണുന്നത് ഖിലാഫത്ത് ലഹളയുടെ ആറോ ഏഴോ വര്‍ഷങ്ങള്‍ക്കു മുമ്പാണ്.

ആ വരവില്‍ അദ്ദേഹം താമസിച്ചത് മൊറയൂരായിരുന്നു. നെല്ലിക്കുത്തില്‍ താമസിക്കുവാന്‍ അനുവദിക്കുന്നതില്‍ ബ്രിട്ടീഷ് ഭരണകൂടത്തിനു നല്ല ഭയമുണ്ടായിരുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. പക്ഷെ, എവിടെയായിരുന്നുവെങ്കിലും ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന്റെ ജ്വാലകള്‍ കത്തിയുയരുന്ന സ്ഥലങ്ങള്‍ തന്നെയായിരുന്നു എവിടെയും. വൈദേശികാധിപത്യം അത്രക്കുമേല്‍ ഗര്‍വ്വോടെ മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുകയായിരുന്നു. ഗത്യന്തരമില്ലാതെ വന്ന മാപ്പിളമാര്‍ രണ്ടും കല്‍പ്പിച്ച് എടുത്തു ചാടേണ്ടുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. മാപ്പിളമാരെ മാത്രമല്ല, സത്യത്തില്‍ ഈ പ്രതികൂലതകള്‍ വേട്ടയാടിയിരുന്നത് എന്നാണ് സത്യം. പക്ഷെ, അവരായിന്നു ജനസംഖ്യയിലെ മഹാഭൂരിപക്ഷം. അതിനാല്‍ പൊതു ദൃശ്യം മാപ്പിളമാരുടെ കലാപം എന്നു വ്യാഖ്യാനിക്കാവുന്ന പ്രഭാവത്തിലുള്ളതായിരുന്നു. മാപ്പിള കലാപം എന്നു പേരുവീണ സ്വാതന്ത്രസമര അധ്യായത്തിന് സത്യത്തില്‍ ഇത്രയേ അര്‍ഥവും ആശയവും ഉണ്ടായിരുന്നുള്ളൂ.

1916ല്‍ അഥവാ ഹാജി തിരിച്ചെത്തി രണ്ടു വര്‍ഷം കഴിഞ്ഞ് ആരോ കലക്ടര്‍ ഇന്നിസ് സായ്പിനെ പതിയിരുന്നു വധിക്കുവാന്‍ ഒരുശ്രമം നടത്തി. ഇതിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നു പറഞ്ഞ് വാരിയന്‍ കുന്നത്തിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റുചെയ്തു. പക്ഷെ, കുറ്റം തെളിയിക്കുവാന്‍ കോടതിക്കു കഴിഞ്ഞില്ല. തുടര്‍ന്നു ജയില്‍ മോചിതനായ ഹാജി നെല്ലിക്കുത്തിലേക്കുതന്നെ താമസം മാറ്റി. അതിന് കോടതി അനുവാദം നല്‍കിയിരുന്നു. ഹാജിയുടെ സ്വാധീനം പൊതു സമൂഹത്തില്‍ അനുദിനം വളര്‍ന്നുവന്നു. പത്തോളം കാളവണ്ടികളുടെ ഉടമയായിരുന്നു അദ്ദേഹം. അക്കാലത്തെ ഏററവും വലിയ ധനികനായിരുന്നു
അദ്ദേഹമെന്നതിന് മറ്റൊരു തെളിവും ചരിത്രകാരന്മാര്‍ പരതുന്നില്ല. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുവാനുള്ള കഴിവ്, നല്ലനയതന്ത്രജ്ഞത, ഇടപെടലുകളുടെ മനോഹാരിത, തികഞ്ഞ മതബോധം തുടങ്ങിയ ഒരു പാട് ഗുണങ്ങള്‍ അദ്ദേഹത്തിന്റെ ഖ്യാതിനാള്‍ക്കുനാള്‍ വര്‍ധിപ്പിച്ചു.

വള്ളുവങ്ങാട്ടെ ചക്കിപറമ്പന്‍ കാരക്കുറിശി ജുമുഅത്ത് പള്ളിയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആത്മീയ കേന്ദ്രം. അവിടെ വന്ന് നിസ്‌കരിച്ച് പ്രാര്‍ഥിച്ചിട്ടല്ലാതെ അദ്ദേഹം ഒരു നീക്കത്തിനും ഇറങ്ങുമായിരുന്നില്ല. ആലി മുസ്‌ലിയാരുമായുള്ള അദ്ദേഹത്തിന്റെ സമാഗമങ്ങളും ചര്‍ച്ചകളും എല്ലാം അവിടെ കേന്ദ്രീകരിച്ചായിരുന്നു. ഈ പള്ളിയുടെ കുളത്തില്‍ നിന്നും ഒരു കിലോമീറ്ററെങ്കിലും നീളമുള്ള ഒരു തുരങ്കപാത അദ്ദേഹം നിര്‍മ്മിച്ചിരുന്നു. അദ്ദേഹത്തിലെ യുദ്ധതന്ത്രജ്ഞനെ അനാവരണം ചെയ്യുന്ന ഇത്തരം പല ഘടകങ്ങളുമുണ്ടായിരുന്നു. ഇതെല്ലാം അദ്ദേഹത്തെ പൊതുസ്വീകാര്യനും പൊതു സമ്മതനുമാക്കി. ഇതു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഉറക്കുകെടുത്തി. അവര്‍ അദ്ദേഹത്തിനു ചുറ്റും ചെല്ലുംചെലവും കൊടുത്ത് ചാരവലയം ഉണ്ടാക്കി. അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും അവര്‍ സസൂക്ഷ്മം നിരീക്ഷിച്ചു. അപ്പോഴേക്കും കുഞ്ഞഹമ്മദ് ഹാജി സുല്‍ത്വാന്‍ എന്ന പേരില്‍ പ്രസിദ്ധനായി കഴിഞ്ഞിരുന്നു.

1921-22 കാലത്തു നടന്ന മാപ്പിള ലഹളക്ക് അദ്ദേഹം നേതൃത്വം നല്‍കി. ഈ ലഹള വൈദേശികാധിപത്യത്തിനെതിരെയുള്ള ലഹളമാത്രമായിരിക്കുവാന്‍ അദ്ദേഹവും ആലി മുസ്‌ലിയാരും കഠിനമായി ശ്രദ്ധിച്ചു. പകരത്തിനു പകരം എന്ന സൂത്രവാക്യം വെച്ച്കണ്ടതൊക്കെ കൊള്ളയടിക്കുന്നത് കഠിനമായി വിലക്കി. പരമമായ ലക്ഷ്യത്തെ മാത്രം ലാക്കാക്കുവാന്‍ അദ്ദേഹം തന്റെ അനുയായികളെ എപ്പോഴും ഉണര്‍ത്തിച്ചു. സമാധാനപരമായ സമരരീതിയില്‍ ആഴത്തില്‍ വിശ്വസിച്ചിരുന്ന ആളായിരുന്നു വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അതാണ് ശരിയായ വഴി എന്നദ്ദേഹം വിശ്വസിച്ചു. എന്നിട്ടും അന്നും ഇന്നും ഈ ലഹളയെ വര്‍ഗ്ഗീയമായി വേറിട്ടു കാണുന്നതിനു പിന്നില്‍ ചില തെറ്റായ വായനകളുണ്ട്. ഖിലാഫത്ത് ലഹളയുടെ പ്രതിയോഗികള്‍ ഒന്നാമതായി ബ്രീട്ടീഷുകാരായിരുന്നു.

എന്നാല്‍ പ്രാദേശികമായി അവരെ പിന്തുണച്ചിരുന്നത് ജന്മികളായിരുന്നു. ജന്മികള്‍ ഹിന്ദുക്കളിലും മുസ്‌ലിംകളിലും ഉണ്ടായിരുന്നു. എന്നാല്‍ ജന്മികള്‍ കൂടുതലും ഹിന്ദുക്കളിലായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍ സ്വാഭാവികമായും ഏറെ ആക്രമിക്കപ്പെട്ടത് അവരായിരുന്നു. മുസ്‌ലിം ജന്മിമാരും ധാരാളം അക്രമിക്കപ്പെട്ടിട്ടുണ്ട്. അതു പക്ഷെ, കാണാന്‍ മാത്രമുണ്ടായിരുന്നില്ല. ഉണ്ടായിരുന്നവരെ പൊതു ചരിത്രബോധം കണ്ടെന്ന് നടിച്ചതുമില്ല. അതിനാല്‍ ഇതിനെ ഒരു വര്‍ഗീയമായ മാപ്പിള ലഹളയായി ചിത്രവധം ചെയ്യപ്പെടുകയായിരുന്നു. ഇന്ത്യയുടെ പക്ഷത്തെ നയിച്ചിരുന്ന ഒരാള്‍ക്കും വൈദേശികാധിപത്യത്തിനും അവരെ നിലനിറുത്തുവാനും അതുവഴി തങ്ങളുടെ സുഖങ്ങള്‍ സംരക്ഷിക്കുവാനും ശ്രമിക്കുന്ന ജന്‍മികള്‍ക്കുമെതിരെയുള്ള ഒരു സൈനിക നീക്കം മാത്രമായിരുന്നു ആ ലഹള. മുസ്‌ലിം നാമധാരിയായ ചേക്കുട്ടി മുതല്‍ കൊേണ്ടാട്ടി തങ്ങന്‍മാര്‍ വരെയുള്ളവരെ വാരിയന്‍ കുന്നത്ത് നേരിട്ടിട്ടുണ്ട് എന്ന് ഈ കപട ചരിത്രകാരന്‍മാര്‍ കാണാതെ പോവുകയാണ്.

1921 ഓഗസ്‌ററ് 20ന് തിരൂരങ്ങാടി പള്ളിയും മമ്പുറം മഖാമും ആക്രമിക്കപ്പെട്ടു എന്ന കിംവദന്തി പരന്നതോടെ ഓഗസ്‌ററ് 21ന് വാരിയന്‍കുന്നത്തിന്റെ പട പാണ്ടിക്കാട് പോലീസ് സ്‌റേറഷന്‍ ആക്രമിച്ചു. അവര്‍ വെടിക്കോപ്പുകള്‍ കൈവശപ്പെടുത്തി. അവിടെ നിന്നാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ഭരണം ആരംഭിക്കുന്നത്. ബ്രിട്ടീഷ് ഭരണം ഏറെക്കുറെ ഏറനാട്ടില്‍ നിലച്ചു. അവശേഷിക്കുന്നവര്‍ക്ക് ഒന്നും ചെയ്യുവാന്‍ കഴിയാത്ത അവസ്ഥ സംജാതമായി. സ്വന്തമായി ഭരണസംവിധാനം, നികുതി പിരിവ്, സൈനിക സേവനം, കോടതി എന്നിവയെല്ലാം ഉള്ള ഒരു സ്വതന്ത്രഭരണം തന്നെയായിരുന്നു അത്. ഒമ്പതു മാസത്തോളം നീണ്ടുനിന്ന ആ കാലത്ത് ഹാജിയുടെ ഗവണ്‍മെന്റിന്റെ പ്രത്യേക പാസില്ലാതെ സഞ്ചാരം പോലും അനുവദിക്കപ്പെട്ടിരുന്നില്ല. വെള്ളക്കാര്‍ക്കെതിരെ കുഞ്ഞഹമ്മദ് ഹാജി സംഘടിപ്പിച്ചത് തികച്ചും ശാസ്ത്രീയമായ മുന്നേററം തന്നെയായിരുന്നു. വിപ്ലവപ്രദേശത്തെ നാലു മേഖലകളാക്കി തിരിച്ച അദ്ദേഹം നിലമ്പൂര്‍, പാിക്കാട്, പന്തല്ലൂര്‍, തുവ്വൂര്‍ എന്നീ പ്രദേശങ്ങള്‍ തന്റെ കയ്യിലൊതുക്കി.

മണ്ണാര്‍ക്കാട് ചെമ്പ്രശേരി തങ്ങളും തിരൂരങ്ങാടിയില്‍ ആലി മുസ്‌ലിയാരും വള്ളുവനാട്ടില്‍ സീതിക്കോയതങ്ങളും ഭരണാധികാരികളായി. ഇതോടെ വിറളിപൂണ്ട വെള്ളപ്പട്ടാളക്കാര്‍ നാടുനീളെ കലാപവും കൊള്ളിവെയ്പും നടത്തി. പട്ടാളത്തിനും പോലീസിനും പുറമെ അവര്‍ ഗൂര്‍ഖകളെയും രംഗത്തിറക്കി. തുടര്‍ന്ന് അവര്‍ നടത്തിയ നരനായാട്ടില്‍ അമ്പതിനായിരത്തോളം പേരെങ്കിലും കൊല്ലപ്പെട്ടു. പ്രമുഖരായ പലരെയും നാടുകടത്തി. ഇതിനിടെ വാരിയന്‍കുന്നത്തിനെ അനുനയിപ്പിക്കുവാന്‍ പലവിധ പ്രലോഭനങ്ങളും അവര്‍ നടത്തിനോക്കി. അതൊന്നും വിജയിച്ചില്ല. അദ്ദേഹത്തോട് മക്കയിലേക്ക സുരക്ഷിതനായി പോയിക്കൊള്ളുവാന്‍ പറഞ്ഞുനോക്കി. തന്റെ മണ്ണ് ഇതാണെന്നും ഇതിനുവേിയുള്ള പോരാട്ടം താന്‍ തുടരുമെന്നും അദ്ദേഹം ആണയിട്ടുപറഞ്ഞു. അനുനയ ശ്രമങ്ങള്‍ വിജയിക്കില്ല എന്നു മനസ്സിലാക്കിയ വെള്ളക്കാര്‍ പിന്നെ അദ്ദേഹത്തെ തീര്‍ത്തുകളയുവാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനിടെ ബ്രിട്ടീഷുകാര്‍ ചില വര്‍ഗ്ഗീയ കളികളും നടത്തിനോക്കി, മതഭക്തനായ കുഞ്ഞഹമ്മദ് ഹാജിയുടെ ഭരണവും ശ്രമവുമെല്ലാം ഒരു മുസ്‌ലിം രാജ്യം സ്ഥാപിക്കുന്നതിനുവേണ്ടിയുള്ളതാണ് എന്ന് പ്രമുഖ ഹിന്ദു സാമുദായിക നേതാക്കളെ ധരിപ്പിച്ചു. പക്ഷെ, തന്റെ ദൗത്യം ഒരിക്കലും അതാണ് എന്നു വരുത്തിത്തീര്‍ക്കുവാന്‍ ആര്‍ക്കും ഒരു പഴുതും ലഭിക്കുമായിരുന്നില്ല. അത്രക്കും നിഷ്‌കളങ്കനായിരുന്നു അദ്ദേഹം. മഞ്ചേരിയില്‍ അദ്ദേഹം ചെയ്ത പ്രസംഗവും ഹിന്ദു ദിനപ്പത്രം പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പ്രസ്താവനയും ഹിന്ദുക്കളെ മാനസികമായി അടുപ്പിക്കുകയായിരുന്നു. മാത്രമല്ല, തന്റെ നീക്കങ്ങള്‍ക്ക് എതിരു നിന്നിരുന്ന കൊേണ്ടാട്ടി തങ്ങള്‍, ആമു സൂപ്ര് തുടങ്ങിയ മുസ്‌ലിംകളെ പോലും അദ്ദേഹം കൈകാര്യംചെയ്യുവാന്‍ മുതിര്‍ന്നതോടെ സംഗതിയെ വര്‍ഗ്ഗീയവത്കരിക്കുവാനുള്ള മോഹം വെറുതെയായി. ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനങ്ങളുമായും സ്വാതന്ത്ര്യ സമരത്തെ നയിക്കുകയായിരുന്ന ഗാന്ധിജി, മൗലാനാ ശൗക്കത്തലി തുടങ്ങിയവരുമായും അദ്ദേഹം പുലര്‍ത്തിയിരുന്ന ആത്മബന്ധങ്ങളുടെ വെളിച്ചത്തിലും ഹാജിക്കെതിരെ നടത്തിയ നീക്കങ്ങള്‍ ചീറ്റിപ്പോയി.

തിരൂരങ്ങാടി പള്ളി തകര്‍ക്കപ്പെട്ടുവെന്നും ആലി മുസ്‌ലിയാര്‍ പുിടിക്കപ്പെട്ടുവെന്നും അറിഞ്ഞ ഹാജി പതിനായിരത്തിലധികം വരുന്ന സൈനികരുമായി തിരൂരങ്ങാടിയിലേക്ക് കുതിച്ചു. ചെമ്പ്രശേരി തങ്ങള്‍, പയ്യനാട്ടെ ജന്‍മിയായിരുന്ന ചേന്ദു പണിക്കര്‍, വളരാട് നമ്പീശന്‍ തുടങ്ങിയവര്‍ ഒന്നിച്ചു നയിച്ചിരുന്ന ആ നീക്കത്തില്‍ അഞ്ഞൂറിലധികം ഹൈന്ദവ വൡര്‍മാര്‍ ഉണ്ടായിരുന്നു എന്ന് സര്‍ദാര്‍ ചന്ദ്രോത്ത് ആത്മകഥയില്‍ പറയുന്നുണ്ട്. വെള്ളപ്പടയുടെ ഹൃദയങ്ങളെ പടാപടാ അടിപ്പിച്ച സംഭവമായിരുന്നു ഇത്. ഇതെല്ലാം വലിയ ഭീതി കോരിയിട്ടതോടെ ബ്രിട്ടീഷുകാര്‍ ശരിക്കും അടിപതറി. പിന്നെ നാടുനീളെ കവര്‍ച്ചയും കൊള്ളിവെപ്പുമായിരുന്നു അവര്‍ നടത്തിയത്. നാട്ടിലാകെ ഭീഷണി ഉയരുകയും ഹാജിയുടെ വീടടക്കം ഭരണകേന്ദ്രങ്ങള്‍ ചുട്ടെരിക്കുകയും ചെയ്തതതോടെ ഹാജിയും സംഘവും കല്ലാമൂലയിലെ വീട്ടിക്കുന്ന് മലമ്പ്രദേശത്തേക്ക് തന്റെ ആസ്ഥാനം മാറ്റി. പട്ടാളത്തെ തടയുവാന്‍ പാലങ്ങളും ടെലഗ്രാം കമ്പികളും തകര്‍ത്തതോടെ ഏറനാട്ടിലേക്ക് എത്തുവാന്‍ ഒരുവഴിയുമില്ലാതെയും ധൈര്യമില്ലാതെയും വെള്ളപ്പട കുഴങ്ങി. വാരിയന്‍കുന്നത്തിന്റെ മുമ്പില്‍ പതറിയ അത്ര ബ്രീട്ടീഷുകാര്‍മറെറാരു സമരത്തിനു മുമ്പിലും പതറിയിട്ടില്ല എന്നത് ഒരു വസ്തുതയാണ്. അതൊക്കെതന്നെയാണ് ഇന്നും വാരിയന്‍കുന്നനെ വേട്ടയാടുവാന്‍ ചില കൂടാരങ്ങളെ പ്രചോദിപ്പിക്കുന്ന ഘടകവും.

1921 ഓഗസ്‌ററില്‍ മലബാര്‍ ശരിക്കും പുകഞ്ഞു. എങ്ങും കലാപത്തിന്റെ ധ്വനികളായിരുന്നു. 25ാം തിയ്യതിയായിരുന്നു പ്രസിദ്ധമായ പൂക്കോട്ടൂര്‍ യുദ്ധം. അതറിഞ്ഞ് തന്റെ സൈന്യവുമായി ഹാജിയാര്‍ അവിടെ എത്തിയെങ്കിലും അവിടെ യുദ്ധം കഴിഞ്ഞിരുന്നു. അവിടെ പരാജയത്തിന്റെ കൈപ്പു നുകരേണ്ടിവന്ന പൂക്കോട്ടൂരുകാരെ ആശ്വസിപ്പിച്ചുകൊണ്ട് കുറച്ചുകാലം അദ്ദേഹം അവിടെ തങ്ങി. ഈ അവസരത്തിലാണ് കെണ്ടോട്ടി തങ്ങളെ കാണുവാന്‍ പോയതും തെറ്റിധാരണയുടെ പേരില്‍ചെറിയ വെടിവെപ്പൊക്കെ ഉണ്ടായതും. അതു കഴിഞ്ഞ് അരീക്കോട് വഴി തിരിച്ച ഹാജിയും സംഘവും നേരിട്ട അടുത്ത ധിക്കാരം പട്ടാളവും ഗൂര്‍ഖകളും ചേര്‍ന്ന് പാണ്ടിക്കാട്ട് നടത്തിയ അഴിഞ്ഞാട്ടമായിരുന്നു.

ബ്രിട്ടീഷുകാരോടുള്ള കലിയുടെ പേരില്‍ പാണ്ടിക്കാട്ടെ ഗൂര്‍ഖാ ക്യാമ്പ് അക്രമിച്ച ഹാജിയാരുടെ സൈന്യത്തിനു നേരെ നടത്തിയ തിരിച്ചടിയായിരുന്നു പാണ്ടിക്കാട് യുദ്ധം. 7 ഗൂര്‍ഖകളായിരുന്നു ക്യാമ്പ് കയ്യേററത്തില്‍ കൊല്ലപ്പെട്ടിരുന്നത്. അവരുടെ തിരിച്ചടിയില്‍ ഇരുനൂറിലധികം മാപ്പിളമാരും ഏതാനും പട്ടാളക്കാരും കൊല്ലപ്പെട്ടു. ഇതോടെ പോര് അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി. ഹാജിയെ പട്ടാളം വളഞ്ഞുകൊേണ്ടയിരുന്നു. പക്ഷെ, സമര്‍ഥനായ ഹാജിയാരെ പിടികൂടുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. നാടിന്റെ മുഴുവനും പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. അതില്‍ ജാതീയമായ ഒരു വിവേചനവും ഉായിരുന്നില്ല. എങ്കിലും സുരക്ഷിതമായ ഒരുക്യാമ്പ് കെത്തുവാന്‍ ഹാജി നിര്‍ബന്ധിതനായി. സുരക്ഷ അത്രക്കും വലിയ ഒരു ചോദ്യചിഹ്നമായി മാറിക്കഴിഞ്ഞിരുന്നു. അങ്ങനെയാണ് പശ്ചിമഘട്ടത്തില്‍ കല്ലാമൂല മലയിലെ വീട്ടിക്കുന്നില്‍ ഹാജിയും സേനയും താവളമടിക്കുന്നത്. വാരിയന്‍കുന്നന്‍ എന്ന അധ്യായത്തിന്റെ അവസാന താവളമായിരുന്നു വീട്ടിക്കുന്ന്. സര്‍വ്വ സന്നാഹങ്ങളോടും കൂടി ഹാജിയും സൈന്യവും അവിടെ കഴിഞ്ഞുകൂടി. അതേ സമയം വാരിയന്‍കുന്നത്തിന്റെ ശല്യം എന്നേക്കുമായി അവസാനിപ്പിക്കുവാന്‍ ബ്രിട്ടീഷ് ക്യാമ്പില്‍ ശക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ടായിരുന്നു.

എം എസ് പി, ഗൂര്‍ഖാ പട്ടാളം, ഇന്റലിജന്‍സ് തുടങ്ങിയവയുടെ ജില്ലാ മേധാവികള്‍ മലപ്പുറത്ത് യോഗം ചേര്‍ന്ന് വിശാലമായതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. ദൗത്യത്തിനു വേണ്ടി ബാറ്ററി എന്ന പേരില്‍ ഒരു ദൗത്യസംഘം തന്നെ രൂപീകരിച്ചു. അവരുടെ ആദ്യനീക്കം ഹാജിയെ കണ്ട് പ്രലോഭനങ്ങളിലോ വാഗ്ദാനങ്ങളിലോ വീഴ്തുക എന്നതായിരുന്നു. അതിനുവേണ്ട ചര്‍ച്ചകള്‍ നടത്തുവാന്‍ അവര്‍ എടപ്പററയിലെ പൊറ്റയില്‍ ഉണ്യാലു മുസ്‌ലിയാരെ ഉപയോഗപ്പെടുത്തി. ദൗത്യശ്രമവുമായി ഉണ്യാലി മുസ്‌ലിയാര്‍ കല്ലാമൂല വീട്ടിക്കുന്നിലെത്തി. ഹാജിയുമായി വിശദമായി സംസാരിച്ചു. മക്കയിലേക്കു പോയി ശിഷ്ടകാലം ജീവിക്കുവാനോ അല്ലെങ്കില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കീഴില്‍ ഒരു നാട്ടുരാജാവായി വാഴാനോ ഒക്കെ അവര്‍ പറഞ്ഞുനോക്കി. ധീരനായ ഹാജിയാര്‍ പക്ഷെ അതിനൊന്നും വഴങ്ങിയില്ല.

ദൗത്യം പരാജയപ്പെട്ടതോടെ മുസ്‌ലിയാര്‍ നിരാശനായി മലയിറങ്ങി. ഒപ്പം വഴി കാണിക്കുവാന്‍ ഒരാളെ വിടണമെന്ന് മുസ്‌ലിയാര്‍ ഹാജിയാരോട് അഭ്യര്‍ഥിച്ചു. ഒപ്പം വരുന്ന ആളെ അറസ്റ്റുചെയ്യാതെ താന്‍ നോക്കിക്കോളാം എന്നു വാക്കു നല്‍കി. അതനുസരിച്ച് കുഞ്ഞഹമ്മദ് കുട്ടി എന്ന ഒരാളെ മുസ്‌ലിയാരുടെ കൂടെകൂട്ടിനയച്ചു. കുഞ്ഞഹമ്മദ് കുട്ടിയെ അവര്‍ അറസ്റ്റു ചെയ്തില്ലെങ്കിലും കാളികാവ് പോലീസ് സ്‌റ്റേഷനില്‍ വെച്ച് വിശദമായിചോദ്യം ചെയ്ത് ഹാജിയാരുടെ താവളത്തെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ അവര്‍ ചോര്‍ത്തിയെടുത്തു. ഇതുവെച്ച് അടുത്തനീക്കങ്ങള്‍ക്കു വേണ്ട തന്ത്രങ്ങള്‍ അവര്‍ മെനയുകയും ചെയ്തു. അതനുസരിച്ച് 1922 ജൂണ്‍ 5ന് ഉണ്യാലി മുസ്‌ലിയാരുടെ നേനതൃത്വത്തില്‍ വീണ്ടും ചര്‍ച്ചക്കു പോകുവാന്‍ ബാറ്ററി എന്ന ദൗത്യ സംഘം തയ്യാറെടുത്തു. ഈ പ്രാവശ്യം മുസ്‌ലിയാരോടൊപ്പം ഇന്‍സ്‌പെക്ടര്‍ രാമനാഥ അയ്യരുമുണ്ടായിരുന്നു. കൂടെ കര്‍ഷകരുടെ വേഷത്തില്‍ വേഷപ്രഛന്നരായ പത്തുകമാേന്റാകളുമുണ്ടായിരുന്നു. സുബേദാര്‍ കൃഷ്ണപ്പണിക്കരായിരുന്നു അവരുടെ തലവന്‍. കര്‍ഷക വേഷക്കാരുടെ കൂടെനേരത്തെ വന്ന കുഞ്ഞഹമ്മദ് കുട്ടിയുമുണ്ടായിരുന്നു. 

ചര്‍ച്ചകള്‍ നീണ്ടു. അസ്വര്‍ നിസ്‌കാരത്തിന്റെ സമയമായി. എല്ലാവരും നിസ്‌കാരത്തിനായി വുദു ചെയ്യുവാന്‍ തുടങ്ങി. ക്യാമ്പിന്റെ പിറകുവശത്തെ ഒരു പാറക്കൂട്ടത്തിനുള്ളിലായിരുന്നു വുദു എടുക്കുവാനുള്ള സൗകര്യം. കുഞ്ഞഹമ്മദ് ഹാജി വുദു എടുക്കുവാന്‍ വേണ്ടി ഒരുങ്ങി തന്റെ റിവോള്‍വര്‍ തൊട്ടു മുമ്പിലെ പാറപ്പുറത്തു വെച്ചു. ഈ സമയം ഇതു കണ്ട് ഒളിഞ്ഞുനിന്നിരുന്ന കര്‍ഷക വേഷത്തിലുള്ള ദൗത്യസംഘാംഗം ചാടിവീണ് തോക്ക് കൈവശപ്പെടുത്തുകയും ഹാജിയെ പിടികൂടുകയും ചെയ്തു. കൃഷ്ണപ്പണിക്കരായിരുന്നു പിടികൂടിയത്. പിന്നീടവിടെ ഒരു ദ്വന്ദ യുദ്ധമായിരുന്നു അരങ്ങേറിയത്. അതിനിടെ നേരത്തെ അവരുടെ ബന്ദിയായിരുന്ന കുഞ്ഞഹമ്മദ് കുട്ടിയെ അവര്‍ വധിച്ചു. അര മണിക്കൂര്‍ നീണ്ട യുദ്ധത്തിനിടയില്‍ ദൗത്യസംഘം ഹാജിയെയും പ്രധാന കൂട്ടാളികളെയും പിടിയിലൊതുക്കി. അവരെ അധികം വൈകാതെ മലയിറക്കി വണ്ടൂര്‍മഞ്ചേരി വഴി മലപ്പുറത്തേക്ക് കൊണ്ടൂപോയി. മലബാറിന്റെ സിംഹസുല്‍ത്വാന്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെകാത്ത് അവിടെ ആഘോഷിക്കുവാന്‍ തയ്യാറായി ഇരിക്കുന്നുണ്ടായിരുന്നു കലക്ടര്‍ ആര്‍ ഗേലിയും ഡി എസ് പി ഹിച്ചകോക്കും ഡി വൈ എസ് പി ആമുവും പട്ടാളമേധാവി ഹംഫ്രിയുമെല്ലാം. അവിടെ പിന്നെ വലിയ വാക്ക് പോരായിരുന്നു നടത്തിയത്. തങ്ങളുടെ കൈകളില്‍ എത്തിയിട്ടും കുഞ്ഞഹമ്മദ് ഹാജിയുടെ ശൗര്യം ഒട്ടും കുറഞ്ഞിട്ടില്ല എന്നത് അവരെ തെല്ലൊന്നുമല്ല അല്‍ഭുതപ്പെടുത്തിയത്.

1922 ജനുവരി 20ന് കുഞ്ഞഹമ്മദ് ഹാജിയുടെ കേസ് കോടതി വിചാരണക്കെടുത്തു. വിചാരണ ഏകപക്ഷീയമായിരുന്നു. പട്ടാള കമാന്റര്‍ കേണല്‍ ഹംഫ്രിയായിരുന്നു ന്യായാധിപന്‍. ഹംഫ്രിയുടെ ഓരോചോദ്യങ്ങള്‍ക്കും നല്ല ഇംഗ്ലീഷിലായിരുന്നു ഹാജിയുടെ ധീരമായ മറുപടികള്‍. വിസ്താരശേഷം കോടതിയോട് എന്തെങ്കിലും പറയുവാനുണ്ടോ എന്ന് കോടതി ആരാഞ്ഞു. ഹാജിയാര്‍ പറഞ്ഞു:

'എനിക്കുള്ള ശിക്ഷ തൂക്കിക്കൊല്ലലാണോ വെടിവെച്ച്‌കൊല്ലലാണോ എന്നു പറഞ്ഞില്ല. രണ്ടായാലും എനിക്കു സന്തോഷമാണ്. കാരണം ഞാന്‍ എന്റെ സ്വന്തം മണ്ണിലാണല്ലോ മരിച്ചുവീഴുന്നത്. കൊല്ലുന്നതിനു മുമ്പായി എനിക്കു രണ്ടു റക്അത്ത് നിസ്‌കരിക്കുവാന്‍ അനുവാദം തരണം. കാരണം എന്റെ നാട്ടിനുവേണ്ടി പൊരുതുവാന്‍ എനിക്കു അവന്‍ തന്ന ഭാഗ്യത്തിനു എനിക്കു നന്ദി പറയേതുണ്ട്.'. നിസ്‌കരിക്കുവാനുള്ള അനുമതി നല്‍കുന്നതിനെ ഹിച്ച്‌കോക്ക് എതിര്‍ത്തു. പക്ഷെ, കോടതി അതിന് അനുവദിച്ചു എന്നാണ് ബ്രിട്ടീഷ് രേഖകള്‍. അങ്ങനെ അടുത്ത ദിവസം 22ാം തിയ്യതി കോട്ടക്കുന്നിന്റെ വടക്കേ ചരുവില്‍ (ഇപ്പോള്‍ വാരിയന്‍ കുന്നത്ത് ഹാള്‍ നില്‍ക്കുന്നസ്ഥലം) വെച്ച് അവര്‍ അദ്ദേഹത്തെ വെടിവെച്ച് കൊന്നു.

കൊല്ലുന്നതിനു മുമ്പ് അവസാന ആഗ്രഹം ചോദിച്ചപ്പോള്‍ കണ്ണുകെട്ടാതെ തന്നെ വധിക്കണമെന്നായിരുന്നു ആ ധീരദേശാഭിമാനി പറഞ്ഞത്. തന്റെ സ്വന്തം മണ്ണ് കണ്ടു മരിക്കുവാനുള്ള ആഗ്രഹമായിരുന്നു ആ ധീരദേശാഭിമാനിയുടെ മനസ്സുനിറയെ. തുടര്‍ന്ന് അവര്‍ ആ മയ്യിത്ത് പരസ്യമായി കത്തിച്ചുകളഞ്ഞു. അത്രക്കും വിരോധമുണ്ടായിരുന്നു അവര്‍ക്കദ്ദേഹത്തോട്. അവര്‍ പോയി. പക്ഷെ, അവരുടെ വികാരം ഇവിടെ പല കൂടാരങ്ങളിലും ഇപ്പോഴും അവശേഷിക്കുന്നുണ്ട്‌. ഈ ഹാലിളക്കങ്ങളൊക്കെ അതിന്റെ സൂചനയാണല്ലോ.

(അവലംബങ്ങള്‍: കേരള മുസ്‌ലിം ചരിത്രം, കേരള മുസ്‌ലിംകള്‍: അധിനിവേശത്തിന്റെ പ്രത്യയശാസ്ത്രം, മുസ്‌ലിം ഹെരിറ്റേജ്ഫൗേഷന്‍, മലബാറിലെ കര്‍ഷക ലഹളകള്‍, മലബാര്‍ കലാപം, വിവിധ ലേഖനങ്ങള്‍)

adab media

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget