വംശീയത ബൂട്ടിട്ട് ചവിട്ടുന്ന കാലത്ത് മുഹമ്മദലിയെ ഓര്‍ക്കുമ്പോള്‍


 |മുആവിയ മുഹമ്മദ് ഫൈസി 

അലിയില്ലാത്ത അമേരിക്കക്ക് ഒരു വയസ്സ് കൂടി പൂര്‍ത്തിയാവുകയാണ്. ഇടിക്കൂട്ടിലെ ഇതിഹാസമെന്ന് ചരിത്ര വര്‍ത്തമാനങ്ങള്‍ പേരിട്ടു വിളിച്ചു ആ മനുഷ്യനു ശേഷം അമേരിക്ക ചര്‍ച്ചയായത് ഡൊണാള്‍ഡ് ട്രംപിന്റെ പേരിമാണ്.വെളുത്തവന്റെ വംശീയ ബോധം കറുത്ത വര്‍ഗ്ഗക്കാരനെ നടുറോഡിലിട്ട് ചവിട്ടി ഞെരിച്ച് കൊല്ലാന്‍ മാത്രം നിഷ്ഠൂരമായിത്തീര്‍ന്നുവെന്നതാണ് ആ ചര്‍ച്ചകളുടെ വര്‍ത്തമാനം .

മുസ്ലിം വിരോധത്തിന്റെയും ഇസ്ലാമോ ഫോബിയയുടെയും ഭീകരമുഖം ആവരണമില്ലാതെ എടുത്തണിഞ്ഞ് റോന്തുചുറ്റുന്ന 'ട്രംപേരിക്ക' യില്‍ ഇസ്ലാമിന്റേതായി മുഴങ്ങിക്കേട്ട ഏറ്റവും വ ശ്യവും ശക്തവുമായ ശബ്ദം കാഷ്യസ് ക്ലേയില്‍ നിന്ന് മുഹമ്മദലിയിലേക്ക് തീര്‍ത്ഥാടനം ചെയ്ത ആ മഹാനായ മനുഷ്യന്റേതായിരുന്നു. കാരണം, അത്രകണ്ട് പ്രസക്തമായിരുന്നു അമേരിക്കക്ക് മുഹമ്മദ് അലിയെന്ന മുസ്ലിം സ്വത്വം.

“ഞാനൊരു മുസ്ലിമാണ്. പാരീസിലോ ലോകത്ത് മറ്റെവിടെയെങ്കിലുമോ നിരപരാധികളെ കൊല്ലുന്നതുമായി ഇസ്ലാമിന് ഒരു ബന്ധവുമില്ല. തങ്ങളുടെ വ്യക്തി താത്പര്യങ്ങള്‍ക്കു വേണ്ടി ഇസ്ലാമിനെ ഉപയോഗിക്കുന്നവര്‍ക്കെതിരില്‍ നാം മുസ്ലിംകള്‍ നിലകൊള്ളേണ്ടണ്ടതുണ്ട്. അവര്‍ ഇസ്ലാമിനെ മനസ്സിലാക്കുന്നതില്‍ നിന്ന് ഏറെ അകന്നുപോയി. ഇസ്ലാമിന്റെ പേര് പറഞ്ഞ് കൊലനടത്തുന്നവര്‍ ജന മനസ്സുകളില്‍ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുകാണ്”. വിടവാങ്ങുന്നതിന്റെ ഏതാനും വാരങ്ങള്‍ക്കുമുമ്പ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനകളോട് മുഹമ്മദലി ക്ലേ നടത്തിയ പ്രതികരണം അവസാനക്കുന്ന തിങ്ങനെയാണ്. 2016 ജൂണ്‍ 4 ന് ആ ശബ്ദം നിലച്ചു. അമേരിക്കയിലെ അരിസോണയില്‍ ഫിനിക്‌സ് ആശുപത്രിയില്‍ ശ്വസകോശ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ഓര്‍ക്കാന്‍ ഒരുപാട് സമശീര്‍ഷകങ്ങള്‍ അവശേഷിപ്പിച്ചാണ് അലി പിന്‍വാങ്ങിയത്. ഇടിക്കൂട്ടിലെ ഇതിഹാസം, വര്‍ണ്ണ വിവേചന വിരുദ്ധ പോരാളി, മനുഷ്യത്വത്തിന്റെ കാവല്‍ ഭടന്‍, സമാധാനത്തിന്റെ അവദൂതന്‍, കൂര്‍മ്മ ബുദ്ധിശാലി മൂര്‍ച്ചയേറിയ നാക്കിനുടമ, ഇങ്ങനെ ഒരുപാട്. പക്ഷെ, എല്ലാത്തിനും മുകളില്‍ അലി ആഗ്രഹിച്ചത് ലോകം ഏറ്റുവിളിച്ചു:    As a man who stood up for his belief no matter” (സ്വന്തം വിശ്വാസ സംരക്ഷണത്തിനു വേണ്ടണ്ടി നിലകൊണ്ടണ്ട മനുഷ്യന്‍) മരണ ശേഷം എങ്ങിനെ അറിയപ്പെടാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് ഒരിക്കല്‍ മുഹമ്മദലി നല്‍കിയ മറുപടി അതായിരുന്നു.  മരണാനന്തരം ലോകം അലിയെ ആദരിച്ചു വണങ്ങിയപ്പോള്‍ ‘ധര്‍മ്മ നിഷ്ഠയുള്ള മുസ്ലിം’ ആ പേരിന്റെ പര്യായമായി മാറിയത് സ്വാഭാവികം മാത്രം.

അടിമത്വത്തിന്റെയും വര്‍ണ്ണ വിവേചനത്തിന്റെയും അമേരിക്കന്‍ പാരമ്പര്യത്തിന് നുറ്റാണ്ടണ്ടുകളുടെ പഴക്കമുണ്ടണ്ട്. തദ്ദേശീയരായ ഗോത്ര വര്‍ഗ്ഗക്കാരെ സ്വന്തം മണ്ണില്‍ ചവിട്ടിത്തേച്ച് കുടിയേറിപ്പാര്‍ത്തതു മുതല്‍ ആരംഭിക്കുന്നുണ്ടണ്ട്  വെള്ളക്കാരന്റെ വര്‍ണ്ണ വെറിയുടെ ചരിത്രം. സാമ്രാജ്യത്വത്തിന്റെ ശീതളഛായ നിലനിര്‍ത്താനായി കോളനികളില്‍ നിന്ന് കപ്പല്‍ കയറ്റിക്കൊണ്ടണ്ടു വന്ന അസംഖ്യം അടിമകളുടെ യാതനകള്‍ നിസ്സംഗം നോക്കിനിന്ന് ആസ്വദിക്കുകയായിരുന്നു അന്ന് വെളുത്ത അമേരിക്ക.

എബ്രഹാം ലിങ്കന്റെ കാലത്ത് അടിമത്വത്തിന്റെ നുകം കഴുത്തില്‍ നിന്നെടുത്തു മാറ്റിയിട്ടും, നീഗ്രോകളുടെ നിലനില്പിനുവേണ്ടിയുള്ള നിലക്കാത്ത പ്രരോധനങ്ങള്‍ മാര്‍ട്ടിന്‍ ലുഥര്‍ കിങിലൂടെയും മറ്റും ലോകം കേട്ടു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടണ്ടിലും ആവര്‍ത്തിച്ചു കൊണ്ടണ്ടിരിക്കുന്ന വംശീയതയുടെ, വര്‍ണ്ണ വെറിയുടെ ആ യുഗപ്പകര്‍ച്ചകളില്‍. ആഗോള സമാധാനത്തിന്റെ പേരില്‍ ലോക പോലീസ് ചമയുന്ന അമേരിക്കന്‍ ജനാധിപത്യത്തിന്റെ ആന്തരിക വൈരുധ്യങ്ങള്‍ ആവോളം ഉള്‍ച്ചേര്‍ന്നിട്ടുണ്ടണ്ട് എന്നു വ്യക്തം.

വൈരുധ്യങ്ങളുടെ ആ അഭ്യന്തര ഭേദ്യങ്ങള്‍ക്കിടയില്‍, ലോകത്തെവിടെയുമെന്ന പോലെ, ആഫ്രോഅമേരിക്കന്‍സ് എന്ന അപരാഭിധാനത്തിലറിയപ്പെട്ട അടിമവര്‍ഗ്ഗത്തിന്റെ വിവേചനരഹിതമായ വിമോചന വഴി എന്ന നിലയില്‍ അമേരിക്കയില്‍ ഇസ്ലാം ചര്‍ച്ചയാകുന്നത് 19ാം നൂറ്റാണ്ടണ്ടിന്റെ ആദ്യ പാദത്തിലാണ്.

സൃഷ്ടാവ് ഏകനാണെന്നും ആദം ഹവ്വ ഇണകളില്‍ നിന്നാണ് അവന്‍ മനുഷ്യവര്‍ഗ്ഗത്തെ സൃഷ്ടിച്ചതെന്നും അതു കൊണ്ടണ്ടു തന്നെ നിറ വ്യത്യാസങ്ങള്‍ക്കതീതമായി എല്ലാ മനുഷ്യരും ഏകോദര സഹോദരങ്ങളാണെന്നും വെള്ളയോ കറുപ്പോ അല്ല മറിച്ച് ജീവിത വിശുദ്ധിയും ധര്‍മ്മ നിഷ്ഠയുമാണ് മാനവ മഹത്വത്തിന്റെയും ആത്യന്തിക വിജയത്തിന്റെയും നിദാനമെന്നും തൊലിപ്പുറം നോക്കിയുള്ള ഉച്ചനീചത്തങ്ങളെല്ലാം ദൈവനിന്ദാ പരമാണെന്നും ആവര്‍ത്തിച്ച് ഉത്‌ബോധിപ്പിക്കുന്ന ഒരു മത ദര്‍ശനത്തില്‍ നിറത്തിന്റെ പേരില്‍ അമര്‍ച്ചചെയ്യപ്പെട്ട ഒരു വിഭാഗം ആകൃഷ്ടരാവുകയും അഭയം കണ്ടെണ്ടത്തുകയും ചെയ്യുക സ്വാഭാവികം മാത്രം.

ഇസ്ലാമിനെ കറുത്ത വര്‍ഗ്ഗത്തിന്റെ മതമായിമാത്രം പരിമിതപ്പെടുത്തിയ വംശീയ രാഷ്ട്രീയമായിരുന്നു ഈ തിരിച്ചറിവിന്റെ ആദ്യ ഉല്‍പ്പന്നം. എലിജാ മുഹമ്മദിന്റെ നേഷന്‍ ഓഫ് ഇസ്ലാം ആഗണത്തില്‍ ആഫ്രോ?അമേരിക്കന്‍സിനിടയില്‍ അതിവേഗം പ്രചാരം നേടി. എലിജാ മുഹമ്മദിന്റെ സാമര്‍ത്ഥ്യവും മാല്‍ക്കം എക്‌സിന്റെ വാഗ്വിലാസവും അതിനു വലിയ മുതല്‍ക്കൂട്ടായി.

1964 ല്‍ ഫൈസല്‍ രാജാവിന്റെ അതിഥിയായി ഹജ്ജ് നിര്‍വ്വഹണാര്‍ത്ഥം മാല്‍ക്കം എക്‌സ് സഊദി അറേബ്യയിലെത്തിയതോടെയാണ് നേഷന്‍ ഓഫ് ഇസ്ലാമിന്റെ ചരിത്രത്തില്‍ വഴിത്തിരിവുണ്ടാകുന്നത്. ഇസ്ലാം കറുത്ത വര്‍ഗ്ഗക്കാരന്റേതു മാത്രമല്ലെന്നും എല്ലാവരേയും തുല്ല്യമായി കാണുന്ന സമത്വ സുന്ദരമായ മതമാണതെന്നും സഊദി  ഹജ്ജ് അനുഭവങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ മാല്‍ക്കം അമേരിക്കയിലേക്ക് തിരിച്ച് ചെല്ലുന്നത് അല്‍ ഹാജ് മാലിക് ശഹബാസ് എന്ന യഥാര്‍ത്ഥ ഇസ്ലാമിന്റെ പ്രബോധകനായിട്ടാണ്.

കാഷ്യസ് ക്ലേ എന്ന ബോക്‌സിങ് ചാമ്പ്യനിലെ മുഹമ്മദലി എന്ന മുസ്ലിം രുപാന്തരപ്പെടുന്ന കാലയളവ്  കൂടിയായിരുന്നു അമേരിക്ക ഇസ്ലാമിനെ അറിഞ്ഞു തുടങ്ങിയ ഈ നാളുകള്‍. ഇടിക്കൂട്ടില്‍, കഥ പറയുന്ന കാലുകളും കവിത തുളുമ്പുന്ന കൈ,മെയ് ചലനങ്ങളുമായി പ്രശസ്തിയുടെ കൊടുമുടിയില്‍ വിരാചിക്കുന്ന ഒരു ചെറുപ്പക്കാരന്‍, കാരിരുമ്പിന്റെ കരുത്തുള്ള ആ ഇതിഹാസ താരം തന്റെ തന്നെ വാക്കുകളില്‍  ‘റിംഗില്‍ പൂമ്പാറ്റയെപ്പോലെ പറന്നു നടക്കുകയും കാട്ടു കടന്നലിനെ പ്പോലെ കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്യുന്ന’ കാലമായിരുന്നു അത്.

കയ്ക്കുന്ന അനുഭവങ്ങളോരോന്നും തിരിച്ചറിവിന്റെ തേന്‍ തുള്ളികളാക്കി മാറ്റാന്‍ സത്യാന്വേഷിയുടെ സ്വത്വവും പേറിനടന്ന ആ പൂമ്പാറ്റയുടെ ആത്മാവിന് പക്ഷെ, പ്രയാസമുണ്ടണ്ടായിരുന്നില്ല. കാണികളുടെ കരഘോഷങ്ങള്‍ക്കു മധ്യേ, അമേരിക്കയുടെ അഭിമാനമായി വാഴുമ്പോഴും വര്‍ണ്ണത്തിന്റെ പേരില്‍ സ്വന്തം മണ്ണില്‍ താന്‍ തിരസ്‌കരിക്കപ്പെടുന്നുവെന്ന് ക്ലേ വേദനയോടെ തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. റോം ഒളിമ്പിക്‌സില്‍ രാജ്യത്തിനു വേണ്ടണ്ടി അഭിമാനത്തോടെ ഏറ്റുവാങ്ങിയ സ്വര്‍ണ്ണ മെഡല്‍ അമേരിക്കന്‍ സവര്‍ണ്ണ ബോധത്തിനു നേരെ ഊരിയെറിഞ്ഞ് അലി കാലെടുത്തു വെച്ചത് ഇസ്ലാമിലേക്കായിരുന്നു. അങ്ങനെ 1960 ല്‍ തന്റെ 18 ാം വയസ്സില്‍ കാഷ്യസ് ക്ലേ എന്ന് ലോകമറിയുന്ന ഹെവിവെയ്റ്റ് ച്യാമ്പ്യന്‍ മുഹമ്മദലി ക്ലേ ആയി. നേഷന്‍ ഓഫ് ഇസ്ലാമില്‍ നിന്ന് തുടങ്ങി മാല്‍ക്കം എക്‌സിനൊപ്പം മുഖ്യധാരാ ഇസ്ലാമിലെത്തുന്നത് വരെ സത്യം തേടിയുള്ള ആ സഞ്ചാരം തുടര്‍ന്നു.

വിടര്‍ത്തിവെച്ച കള്‍ട്ടുകള്‍ക്കുമധ്യേ അടിവേരില്‍ നിന്ന് അടര്‍ന്ന് മാറാത്ത മതത്തിന്റെ മധുവിലേക്ക് അധരങ്ങളാഴ്ത്തി വെച്ച് ഉമ്മ വെച്ചാസ്വദിക്കാന്‍ മുഹമ്മദലിയെപ്പോലൊരു ശലഭത്തിന് ഒട്ടും പ്രയാസപ്പെടേണ്ടണ്ടി വന്നില്ല. ആ ചിറകുകളുടെ ദൃഢതയും സഹജമായ നിഷ്‌ക്കളങ്കതയുമായിരുന്നു അതിന്റെ പ്രധാന കാരണം. ഇസ്ലാമിനെ അറിഞ്ഞ് അനുഭവിച്ച് ആസ്വദിക്കുകയായിരുന്നു ആ മനുഷ്യന്‍.

ഇസ്ലാമിന്റെ ഊര്‍ജ്ജം സിരകളില്‍ പ്രവഹിച്ച് തുടങ്ങിയപ്പോള്‍ മുഹമ്മദലി പുതിയൊരു മനുഷ്യനായി. റിംങിലെ സിംഹവീര്യം മനുഷ്യത്വത്തിന്റെ അലിവായി ഊറിവരുന്നതും പതറാത്ത പോരാട്ട വീര്യം അമേരിക്കന്‍ യുദ്ധ വെറിക്കെതിരെയുള്ള ഉരുക്കുമുഷ്ടിയായി ഉയര്‍ന്നു വരുന്നതും ഒരേ സമയം ലോകം കണ്ടണ്ടു.

എന്തുകൊണ്ടണ്ടും അമേരിക്കയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഇസ്ലാമാശ്ലേഷമായിരുന്നു മുഹമ്മദലിയുടേത്. ഇതിഹാസതാരമെന്ന പരിവേഷമൊന്നു കൊണ്ടണ്ട് മാത്രമായിരുന്നില്ല അത്. ഇസ്ലാമിന്റെ വിശ്വാസാടിത്തറ മുതല്‍ സാമൂഹ്യ പരത വരെ ആരുടെ മുന്നിലും അലി ചങ്കൂറ്റത്തോടെ വിളിച്ചു പറഞ്ഞു. തന്റെ നിലപാടുകളുടെ മുഴുവന്‍ അടിത്തറ ഇസ്ലാമാണെന്നു തുറന്നു പ്രഖ്യാപിക്കുക വഴി ഒരേ സമയം നല്ല അമേരിക്കക്കാരനും നല്ല മുസ്ലിമുമായി അദ്ദേഹം മാറി. അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ടിക് ഗ്രിഗറിയുടെ വാക്കുകളില്‍ ‘മുഹമ്മദ് അലി തന്നില്‍ കുത്തി വെച്ചിരിക്കുന്നത് ദൈവ ബോധമാണ്. അലിയെ കാണുമ്പോഴെല്ലാം അദ്ദേഹം ദൈവത്തെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുക്കയും ചെയ്യുന്നത് നിങ്ങള്‍ക്കുകാണാം  മതവും വിശ്വാസവുമാണ് ആ വ്യക്തിയെ രൂപപ്പെടുത്തിയിരിക്കുന്നത് . ഞാന്‍ തീര്‍ത്ത് പറയുന്നു ഭൂമിക്ക് പുറത്തു നിന്ന് അന്യഗ്രഹജീവികള്‍ ഇവിടെ വരികയും മനുഷ്യവര്‍ഗ്ഗത്തിന്റെ പ്രതിനിധിയായി നമുക്ക് ആരെയെങ്കിലും ചൂണ്ടണ്ടിക്കാണിക്കേണ്ടണ്ടിവരുകയും ചെയ്യുകയാണെങ്കില്‍ മനുഷ്യന്റെ ശാരീരിക ശേഷിയും ഭക്തിയും മാന്യതയും സ്‌നേഹവും കാരുണ്യവും കര്‍മ്മവും നര്‍മ്മവും എല്ലാം സമ്മേളിച്ച ഒരാളെയാണ് നമുക്ക് കാണിച്ച് കൊടുക്കാനുള്ളത് അത് മുഹമ്മദലിയാണ്.

മുസ്ലിമായതിനു ശേഷം തുറന്ന മനസ്സും തികഞ്ഞ പക്വതയുമായി കാത്തിരുന്ന ആ സാനിധ്യം ആസ്വദിക്കുകയായിരുന്നു ചുറ്റിലുമുള്ള ആരാധക സമൂഹം.

അഭിമുഖീകരിച്ച ചോദ്യങ്ങളിലോരോന്നിലും തന്റെ വിശ്വാസവും അതില്‍ നിന്നുത്ഭൂതമാകുന്ന അനുഭൂതിയും വെളിപ്പെടുത്താന്‍ അലി അമാന്തം കാണിച്ചിരുന്നില്ല. ആത്മീയവും യുക്തിപരവുമായ മാനങ്ങളുണ്ടായിരുന്ന ആ സംഭാഷണങ്ങള്‍ ഒരു വേള അതിലളിതവും അത്യാകര്‍ഷകവുമായ ഒരു പ്രബോധന രീതിയായിരുന്നു.

 ഞാന്‍ ഏറെ ഭയക്കുന്നത് നരകശിക്ഷയാണെന്ന് തുറന്ന് പറയുകയും മനസ്സ് മാലിന്യങ്ങളില്‍ തൊടാതിരിക്കാനായി കൈ വെള്ളയില്‍ ചൂടേല്‍പ്പിച്ച് നരക ശിക്ഷയെക്കുറിച്ച് ഓര്‍ക്കുകയും മറ്റുള്ളവരെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്ന മുഹമ്മദലി. ‘ഞാന്‍ നിങ്ങളോടൊരു ചോദ്യം ചോദിക്കട്ടെ ? നിങ്ങളില്‍ എത്ര പേര്‍ അജയ്യനും സര്‍വ്വജ്ഞനുമായ ഒരു ശക്തിയില്‍ വിശ്വസിക്കുന്നുണ്ടണ്ട് ? ഈ കാണുന്ന സൂര്യചന്ദ്ര നക്ഷത്രാദികളെ സൃഷ്ടിച്ച ഒരു ശക്തിയുണ്ടെണ്ടന്ന് വിശ്വസിക്കുന്ന എത്ര പേരുണ്ടണ്ട് നിങ്ങളില്‍ ? ഇതൊന്നും യാദൃശ്ചികമായി ഉണ്ടണ്ടായതല്ലെന്ന് തിരിച്ചറിയാന്‍ നിങ്ങള്‍ക്കാവുന്നില്ലേ ?’ ഇങ്ങനെ, യുക്തിയുടെ മൂര്‍ച്ചയുള്ള, അവബോധത്തിന്റെ അസ്ത്ര വീര്യമുള്ള  എണ്ണമറ്റ ചോദ്യങ്ങള്‍ സദസ്സിനു മുന്നിലേക്കെറിയുന്ന മുഹമ്മദലി, നര്‍മ്മവും ധര്‍മ്മവും സംഗമിക്കുന്ന സംഭാഷണ ശകലങ്ങള്‍ കൊണ്ടണ്ട് ശ്രോതാവിന്റെ മനസ്സ് പറിച്ചെടുക്കുന്ന മുഹമ്മദലി.....

അനുവാചകരോടുള്ള ഓരോ പ്രതികരണവും അംഗചലനങ്ങള്‍ക്കൊപ്പം അലി ആവിഷ്‌ക്കരിക്കുന്നത് ശ്വാസമടക്കിപ്പിടിച്ച് ശ്രവിച്ച സദസ്സുകളേറെയുണ്ടണ്ടായിരുന്നു അമേരിക്കയില്‍ അല്ലാഹുവിനെയും ഇസ്ലാമിനെയും പരിചയപ്പെടുത്താനുള്ള അവസരമായിരുന്നു അദ്ദേഹത്തിന് ഓരോ ചോദ്യവും. ‘താങ്കള്‍ക്ക് ബോഡി ഗാര്‍ഡുണ്ടേണ്ടാ’ എന്ന ചാനല്‍ അവതാരകന്റെ ചോദ്യത്തിന് അലിനല്‍കുന്ന മറുപടി കാണുക: അതേ എനിക്കൊരു ബോഡി ഗാര്‍ഡുണ്ടണ്ട്. അവന്‍ കാണുന്നു പക്ഷെ അവന് കണ്ണുകളില്ല, അവന്‍ കേള്‍ക്കുന്നു എന്നാല്‍ അവന് കാതുകളില്ല, അപാരമായ ഓര്‍മ്മശക്തിയാല്‍ അവന്‍ എല്ലാം ഓര്‍ക്കുന്നു. ഒരു ആജ്ഞ മതി അവന് വല്ലതുമുണ്ടണ്ടാക്കാന്‍ ആ ആജ്ഞ വാക്കുകളായി പുറത്തു വരണമെന്നു പോലുമില്ല  മനസ്സിനകത്തുള്ള രഹസ്യങ്ങള്‍ വരെ അവനറിയുന്നു. അവന് അജ്ഞാതമായി ഒന്നുമില്ല, അതാരാണെന്നറിയുമൊ ?! അതാണ് അല്ലാഹു അവനാണ് എന്റെ അംഗരക്ഷകന്‍.!!

ഇസ്ലാമിന്റെ മഹത്വവും മുസ്ലിമായതിലുള്ള അഭിമാനവും തുറന്നുകാണിക്കാന്‍ കഴിയുന്ന ഒരവസരവും മുഹമ്മദലി പാഴാക്കിയിരുന്നില്ല. ഹോളീവുഡ് വാക് ഓഫ് ഫെയിമില്‍ തന്നെ ആദരിക്കാനുള്ള സംഘാടകരുടെ തീരുമാനത്തോട് അലി പ്രതികരിച്ചത് എക്കാലത്തും സ്മരിക്കപ്പെടുന്ന വിധം ചരിത്രത്തില്‍ ഉല്ലേഖനം ചെയ്യപ്പെട്ടുകിടക്കുന്നുണ്ടണ്ട്. ദൃശ്യ-ശ്രാവ്യ രംഗത്ത് കഴിവ് തെളിയിച്ച കലാകാരന്‍മാര്‍ക്ക് അവരുടെ സംഭാവനകള്‍ മാനിച്ച് ഹോളീവുഡ് സിനിമാ വ്യവസായം നല്‍കി വരുന്ന അംഗീകാരമാണ് ഹോളീവുഡ് വാക് ഓഫ് ഫെയിം. ഹോളീവുഡ് ബുലീവാര്‍ഡിലെ രണ്ടണ്ടര കിലോമീറ്ററോളം നീളമുള്ള ഇടനാഴിയില്‍ നിലത്ത് നക്ഷത്രാകൃതിയിലുള്ള വെങ്കലത്തില്‍ പേര് കൊത്തി പതിച്ച് വെക്കുന്നതാണ് ആദരവിന്റെ രീതി. മുഹമ്മദലിയുടെ സാന്നിധ്യം കലാരംഗത്തല്ലെന്ന പരിമിതി അദ്ദേഹത്തിന്റെ ഒരു ലൈവ് പെര്‍ഫോമന്‍സ് പ്രക്ഷേപണം ചെയ്യുകവഴി മറികടന്നു കൊണ്ടണ്ടാണ് സമിതി 2002 ല്‍ ഇതിനായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്. ഇതിനകം 2500 ഓളം കലാകാരന്‍മാരുടെ പേര് ചേര്‍ക്കപ്പെട്ട ആ പ്രതലത്തില്‍ തന്റെ പേരുകൂടി ചേര്‍ക്കാനുള്ള അധികൃതരുടെ ആവശ്യത്തോട് മുഹമ്മദലി പ്രതിവചിച്ചത് ഇങ്ങനെയായിരുന്നു; “എന്നെ ആദരിക്കാത്തവര്‍ക്ക് ചവിട്ടി നടന്നുപോകാവുന്ന വിധത്തില്‍ എന്റെ പേര് നിങ്ങള്‍ നിലത്ത് പതിക്കരുത് കാരണം എന്റെ പേര് ഞങ്ങള്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന പ്രവാചകന്റെ നാമമാണ്”. അങ്ങനെ മറ്റുള്ള പേരുകളെല്ലാം നിലത്ത് പതിക്കപ്പെട്ടിടത്ത് വാക് ഓഫ് ഫെയ്മിന്റെ ചരിത്രത്തിലാദ്യമായി ഒരാളുടെ പേര് ഹോളീവുഡ് ബുലിവാര്‍ഡിന്റെ ചുമരില്‍ പതിക്കപ്പെട്ടു; സന്ദര്‍ശകരുടെ സംശയത്തിന്റെ ചൂണ്ടുവിരലിനുമുന്നില്‍ ഒരു മഹാ സന്ദേശമാവാഹിച്ചുകൊണ്ടണ്ട്...

കറുപ്പും അമേരിക്കയും ഇസ്ലാമും ഇഴ ചേര്‍ന്ന ആ പൂമ്പാറ്റയുടെ ചിറകുകള്‍ കാലത്തിനുമികളില്‍ മായാമുദ്രകള്‍ ചാര്‍ത്തി കൂടൊഴിഞ്ഞിരിക്കുകയാണ്. സര്‍വ്വം സാര്‍ത്ഥകമാക്കിയാണ് അലിമടങ്ങിയത്. ഇസ്ലാമിനെ പരസ്യമായി പ്രചരിപ്പിച്ച ഒരാളുടെ മരണാനന്തര ചടങ്ങുകള്‍ മതാചാരപ്രകാരം ഔദ്യോഗിക ബഹുമതികളോടെ നിര്‍വ്വഹിക്ക പെടുകവഴി ആ വലിയ മനുഷ്യനുമുന്നില്‍ അമേരിക്ക വീണ്ടണ്ടും ചെറുതാവുകയായിരുന്നു.

 


Post a Comment

Note: only a member of this blog may post a comment.

[blogger]

adab media

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget