| റാഷിദ് കമാലി താഴെക്കോട് |
പ്രവാചകകാലത്തെ അന്വര്‍ത്തമാക്കും വിധമായിരുന്നു പില്‍ക്കാലത്ത് പള്ളികള്‍ വിജ്ഞാനപ്രസരണ കേന്ദ്രങ്ങളായി വളര്‍ന്നുവന്നത്. മദ്ധ്യകാലത്തോടെ ഇതേറെ ശക്തിപ്പെടുകയും ചെയ്തു. പതിനാലാം നൂറ്റാണ്ടില്‍ അലക്‌സാണ്ട്രിയയില്‍ മാത്രം വൈജ്ഞാനിക കേന്ദ്രങ്ങളായ 12000 പള്ളികളുണ്ടായിരുന്നുവെേ്രത !ഇഖ്‌റഅ്, വിജ്ഞാന വിസ്‌ഫോടനത്തിന്റെ പുതുയുഗപ്പിറവിക്കു തിരിതെളിയിച്ച വിശുദ്ധവാക്യം. അജ്ഞരെന്ന് സ്വയം തീറെഴുതിയ ഒരു കാട്ടാളക്കുട്ടത്തെയായിരുന്നു ഖുര്‍ആന്‍ അഭിസംബോധന ചെയ്തത്. പക്ഷേ എന്നിട്ടും ഇരുപതാണ്ടുനീണ്ട ക്രമശയായ അവതീര്‍ണ്ണത്തിലൂടെ നേട്ടങ്ങെമ്പാടുമുണ്ടായിരുന്നു വിശുദ്ധ വാക്യങ്ങള്‍ക്ക്. മഹാന്ധകാരത്തിന്റെ ഇരുള്‍ പ്രളയത്തില്‍ ദിക്കുതെറ്റിനിന്ന ഒരു ജനസമൂഹത്തെ വൈജ്ഞാനികവെട്ടം പകര്‍ന്ന് നവപുലരിയിലേക്ക് കൈപിടിച്ചാനയിച്ചതു തന്നെയായിരുന്നു ചരിത്രത്തില്‍ ഖുര്‍ആന്‍ കൈവരിച്ച നേട്ടങ്ങളില്‍ സുപ്രധാനമായത്.
സര്‍വ്വ സമ്പന്നമായ വിശുദ്ധ ഖുര്‍ആന്‍ സ്വജീവിത്തിലൂടെ വരച്ചു കാട്ടുകയായിരുന്നു തിരുദൂതര്‍. സര്‍വ്വം തികഞ്ഞ അദ്ധ്യാപനം. അതിലൂടെ ജന്മമെടുത്തതാണെങ്കിലോ അന്വേഷണകുതുകികളായ ഒരു പുതുജനതയും. വിജ്ഞാനദാഹികളായി പരിണമിച്ച അവര്‍ക്കു ജ്ഞാനത്തിനുവേണ്ടി സര്‍വ്വവും ത്യജിക്കാന്‍ സന്നദ്ധരായിരുന്നു. അവിടുത്തെ അരികുപറ്റി വിജ്ഞാനസമ്പാദനത്തിന്റെ പുതിയ വര്‍ത്തമാനങ്ങള്‍ പഠിപ്പിച്ച 'അഹ്‌ലുസ്സുഫ് ' ഒരു ചരിത്രനീതിയെന്നപോലെ പില്‍ക്കാലങ്ങളിലും അനുധാവനം ചെയ്യപ്പെട്ടു. അതോടെ പള്ളിയകങ്ങള്‍ ഒരുവൈജ്ഞാനിക മലര്‍വനികൂടിയായി രൂപഭേദപ്പെട്ടു...
പ്രവാചകകാലത്തെ അന്വര്‍ത്തമാക്കും വിധമായിരുന്നു പില്‍ക്കാലത്ത് പള്ളികള്‍ വിജ്ഞാനപ്രസരണ കേന്ദ്രങ്ങളായി വളര്‍ന്നുവന്നത്. മദ്ധ്യകാലത്തോടെ ഇതേറെ ശക്തിപ്പെടുകയും ചെയ്തു. പതിനാലാം നൂറ്റാണ്ടില്‍ അലക്‌സാണ്ട്രിയയില്‍ മാത്രം വൈജ്ഞാനിക കേന്ദ്രങ്ങളായ 12000 പള്ളികളുണ്ടായിരുന്നുവെേ്രത ! അഞ്ഞൂറിലേറെ പേര്‍ അണിനിരന്നുള്ള ബനൂഉമയ്യത്ത് മോസ്‌കിലെ വൈജ്ഞാനിക ഹല്‍ഖ കണ്ട് ഇബ്‌നു ബത്തുത്ത പോലും അത്ഭുതംകൂറിയിരുന്നു ! കയ്‌റോയിലെ ചീഫ് മോസ്‌കിലാണെങ്കിലോ 120 ലേറെ ഹല്‍ഖകളായിരുന്നുവെേ്രത ഉണ്ടായിരുന്നത്. പള്ളികളുടെ ഓരം ചേര്‍ന്നുള്ള ഈ അദ്ധ്യാപനരീതിയായിരുന്നു പിന്നീട് പലപേരെടുത്ത ഇസ്‌ലാമിക സര്‍വ്വകലാശാലകള്‍ക്കും ബീജവാപം നല്‍കിയത്. ടുനീഷ്യയിലെ അല്‍-ഖൈറുവാന്‍, അല്‍-സൈത്തൂന യുണിവേഴ്‌സിറ്റികളും ഈജിപ്‌ററിലെ അല്‍-അസ്ഹര്‍ മൊറോക്കോവിലെ അല്‍-ഖറാവിയ്യീന്‍ യൂണിവേഴ്‌സിറ്റികളും ഇതിനുദാഹരണങ്ങളാണ്.
ഇസ്‌ലാമിക ലോകത്തിന്റെ വൈജ്ഞാനികമണ്ഡലങ്ങളില്‍ യശസ്സുയര്‍ത്തിനിന്ന ഒരായിരം പണ്ഡിതപ്രതിഭകള്‍ക്ക് ജന്മംനല്‍കിയത് ഈ കലാലയങ്ങള്‍ തന്നെയായിരുന്നു. ഇ്‌നു റുഷ്ദ്, ഇബ്‌നു അസായി, ഇബ്‌നു ബാജ തുടങ്ങിയവര്‍ സ്‌പെയിന്‍ ഗ്രാന്റ് മോസ്‌കിന്റെ സന്തതികളാണ്. ഇസ്‌ലാമിക ചരിത്രരചനക്ക് പുതിയ ശാസ്ത്രീയമാനങ്ങള്‍ സമ്മാനിച്ച ഇബ്‌നു ഖന്‍ദൂന്‍ മൊറാക്കോവിലെ അല്‍-ഖറാവിയ്യീന്‍ യൂണിവേഴ്‌സിറ്റിയുടെ സംഭാവനയായിരുന്നു. ബസ്വറയിലെ പ്രസിദ്ധപള്ളിയിലെ മുദര്‍റിസായിരുന്ന ഖലീലുബ്‌നു അഹമ്മദായിരുന്നു ഒരു കാലത്ത് അറബിഗ്രാമര്‍ വിജ്ഞാനത്തില്‍ പേരെടുത്ത ഇമാം സീവയ്ഹിയെന്ന അരുമ ശിഷ്യനെ ലോകത്തിനു സമ്മാനിച്ചത്. കേവലം ദീനിവിജ്ഞാനങ്ങള്‍ മാത്രമുള്‍ക്കൊണ്ടതായിരുന്നില്ല ഇവിടങ്ങളിലെ പാഠ്യപദുതി. ഹുഭാഷാവിജ്ഞാനീയങ്ങള്‍ക്കു പുറമെ ആസ്‌ട്രോണമിയും എഞ്ചിനീയറിങ്ങും ഇതരശാസ്ത്ര വിജ്ഞാനീയങ്ങളുമെല്ലാം ഇവിടങ്ങളില്‍ പഠിപ്പിക്കപ്പെട്ടിരുന്നു. എല്ലാ അര്‍ത്ഥത്തിലും മദ്ധ്യകാലത്തെ മുസ്‌ലിം പണ്ഡിതന്മാരെല്ലാം പോളിടമത്തുകളായി(ഹുജ്ഞാനികള്‍) അറിയപ്പെടാന്‍ പശ്ചാത്തലമൊരുക്കിയത് ഇത്തരം സര്‍വ്വകലാശാലകള്‍ തന്നെയായിരുന്നു.
സമര്‍ഖന്ദിലെ ഉലൂഗ്‌ബേഗ് മദ്‌റസ ഇക്കാര്യത്തില്‍ പ്രത്യേക പരാമര്‍ശം തന്നെ അര്‍ഹിക്കുന്നുണ്ട്. വാന നിരീക്ഷണത്തിന് പ്രത്യേകം സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട് ഈ മദ്‌റസയില്‍. ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ചുപഠിക്കാനാവുന്ന് മദ്രസയില്‍ അമ്പതു വിശാല പാഠമുറികളുണ്ട്. പ്രസിദ്ദ സൂഫിഗുരു ഖാജാ അഹ്‌റാറും മഹാകവി ജാമിഉം ഈ സ്ഥാപനത്തിന്റെ സന്തതികളാണ്. ഉലൂഗ്‌ബേഗില്‍ 1420ല്‍ നിര്‍മ്മിച്ച വാനനിരീക്ഷണകേന്ദ്രം കാണേണ്ടതു തന്നെ. മൂന്നു ശതാബ്്ദം ശാസ്ത്രലോകം വാനം നീരീക്ഷിച്ചതവിടെ നിന്നായിരുന്നു. റുമിയും ഗിയാസുദ്ദീന്‍ കാശിയും വാനവിശേഷങ്ങള്‍ പറഞ്ഞുതന്നതും അവിടെ നിന്നായിരുന്നു.
പള്ളികളെ സര്‍സ്വമായി കണ്ട മുസ്‌ലിംകളക്കിടയില്‍ വായനയെ ചിട്ടപ്പെടുത്തിയെടുക്കാന്‍ പള്ളിഗ്രന്ഥശാല സംവിധാനങ്ങള്‍ രൂപപ്പെടുന്നതും ഇതേ പശ്ചാത്തലത്തില്‍ തന്നെയായിരുന്നു. ലൈ്രറി ഓഫ് അല്‍-അസ്ഹര്‍(ഈജിപ്്റ്റ്), ഗ്രാന്റ് മോസ്‌ക് ലൈ്രറി(കോര്‍ദോ) എന്നിവ അവയില്‍ പ്രധാനപ്പെട്ടവയാണ്. പള്ളികളോട് അരികുചേര്‍ന്നുള്ള വലിയ ലൈ്രറികളാണ് പിന്നീട് പലയിടങ്ങളിലും ഉപരിപഠന കേന്ദ്രങ്ങളായി പരിണമിച്ചത്. ഇത്തരം ലൈ്രറികളുടെ ഉപഭോക്താക്കള്‍ തദ്ദേശീയര്‍ മാത്രമായിരുന്നില്ല. അത്യപൂര്‍വ്വങ്ങളായ പലകയ്യെഴുത്തു പ്രതികളും തേടി ദൂരെദിക്കുകളില്‍ നിന്നെത്തുന്ന ഗവേഷകരും പഠിതാക്കളും ഇവിടങ്ങളില്‍ നിത്യസന്ദര്‍ശകരായിരുന്നു. സ്‌പെയിനിലും ഈജിപ്റ്റിലുമായിരുന്നു ആദ്യകാല പള്ളിഗ്രന്ഥശാലകള്‍ നാമ്പെടുത്തത്. മുസ്‌ലിം സാന്ദ്രതയുള്ള മൊറോക്കോ, ടൂനീഷ്യ മുതലായ സ്ഥലങ്ങളിലേക്ക് പിന്നീട് വ്യാപിക്കുകയായിരുന്നു. അല്‍-അസ്ഹറിനു മുമ്പ് അന്വേഷണത്തിന്റെ ഈറ്റില്ലമായി വാഴ്ത്തപ്പെട്ടിരുന്നത് പതിനായിരക്കണക്കിന് പുസ്തകശേഖരണങ്ങളുണ്ടായിരുന്ന ഖൈറുവാന്‍ പള്ളിയായിരുന്നു. ഈജിപ്റ്റിലെ അലക്‌സാണ്ട്രിയ പട്ടണത്തിലെ പള്ളിലൈ്രറിയായിരുന്ന ശൈഖ് പള്ളി അതിന്റെ വേറിട്ട ഘടകസൗന്ദര്യത്താല്‍ ശ്രദ്ദേയമായിരുന്നു.
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാതൃകയില്‍ നിര്‍മ്മിക്കപ്പെട്ട പള്ളിയില്‍ 600 വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനവും താമസസൗകര്യവും ഒരുക്കിക്കൊണ്ട് പുതിയൊരു മുന്നേറ്റമാണ് കാഴ്ചവെച്ചത്. പുതുതായി നിര്‍മ്മിക്കുന്ന പള്ളികളിലെല്ലാം ലൈ്രറി സംവിധാനമൊരുക്കി അള്‍ജീരിയയും അക്കാലത്ത് മാതൃക കാണിച്ചു. ഈ പള്ളികളിലെ പുസ്തകശേഖരങ്ങളും അപാരങ്ങളായിരുന്നു. ഹൈദരിയ, നജഫ് തുടങ്ങീ പള്ളിലൈ്രറികളില്‍ 40000 മുതല്‍ 400000 വരെ പുസ്തകങ്ങളുണ്ടായിരുന്നു. ടുനീഷ്യയിലെ അഹമ്മദിയ്യ പള്ളി ലൈ്രറി യില്‍ 36000 പുസ്തകങ്ങളാണുണ്ടായിരുന്നത്. ടുനീഷ്യയിലെ തന്നെ സൈത്തുള്ള പള്ളിയിലാണെങ്കിലോ ഉണ്ടായിരുന്നത് ഒരുലക്ഷത്തിലേറെ പുസ്തകങ്ങളും. അബൂ ഇനാന്‍ ഭരണാധിപന്റെ കാലത്തായിരുന്നു മാനേജ്‌മെന്റ് തത്വങ്ങള്‍ പാലിച്ചുകൊണ്ടുള്ള ആധുനിക സംവിധാനങ്ങളിലേക്ക് പള്ളിലൈ്രറികള്‍ പരിവര്‍ത്തനപ്പെടുന്നത്. ലൈ്രേറിയന്‍ എന്ന സംവിധാനവും അദ്ദേഹത്തിന്റെ തന്നെ സംവിധാനമായിരുന്നു. നാളിര്‍, സാഹിബ്, ഖാസിന്‍, മുഹാഫിള്, അമീന്‍ എന്നീപോരുകളിലാണ് ലൈ്രേറിയന്‍ അക്കാലത്ത് അറിയപ്പെട്ടിരുന്നത്. 1349 ല്‍ നിര്‍മ്മിക്കപ്പെട്ട അൂിഇനാന്‍ പള്ളിലൈ്രറിയാണ് വായനമുറി എന്ന സങ്കല്‍പ്പം ഇദംപ്രഥമമായി മുന്നോട്ടുവെച്ചത്.
പള്ളികള്‍ കേന്ദ്രീകൃതമായുള്ള ഈ വൈജ്ഞാനിക ദായക്രമം കേവലം മധ്യകാലത്തെ മാത്രം അവസ്ഥവിശേഷമായി നിലനിന്നതുമില്ല ഒരു ചാക്രിക പ്രതിഭാസം പോലെ അത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഒരു മുസ് ലിം പണ്ഡിതന്‍ ദേശത്തിന്റെ കീര്‍ത്തി അറബിക്കടലിനുമക്കരെയെത്തിച്ച കഥാവിശേഷമാണ് പൊന്നാണിക്കു പറയാനുള്ളത്. പൊന്നാണി വലിയ ജുമുഅത്ത് പള്ളി വിശ്വവിദ്യാലയമായി പരിണമിച്ച കാഴ്ചയാണ് നാം അവിടെ കണ്ടത്. അതോടെ ജ്ഞാനകുതുകികള്‍ ഒരു പ്രവാഹം പോലെ പൊന്നാണിയിലേക്കൊഴുകിയെത്തി. 1887ല്‍ 400 ലേറെ പേരാണെേ്രത പുറംനാടുകളില്‍ നിന്ന് വിദ്യഅഭ്യസിക്കാന്‍ പൊന്നാണീ തീരത്തെത്തിയത്. തിളക്കമറ്റ വൈജ്ഞാനിക വിഭവങ്ങളാല്‍ മഖ്ദൂം കുടംബം ശിഷ്യഗണങ്ങളെ വിരുന്നൂട്ടി. ഒരു കാവ്യനീതി പോലെ പട്ടിണിയും പൈദാഹവും നിത്യവും വിരുന്നെത്തിയപ്പോളും സ്വന്തം വിശപ്പ് മറന്ന് മുതഅല്ലിമീങ്ങളെ വിരുന്നൂട്ടി പൊന്നാണിക്കാര്‍ മാതൃക കാണിച്ചു. അതോടെ ഇസ്‌ലാമിക വൈജ്ഞാനി മലര്‍വനിയിലേക്ക് പൊന്നാണിയെന്ന നാമധേയം കൂടി ചരിത്രം ചേര്‍ത്തുവെച്ചു.
മഖ്ദൂം കുടംബം തന്നെയായിരുന്നു പൊന്നാണിയിലേ വൈജ്ഞാനിക വിപ്ലവത്തിന് ചുക്കാന്‍ പിടിച്ചത്. സൈനുദ്ദീന്‍ മഖ്ദൂം അവര്‍കള്‍ രചിച്ച ഫത്ഹുല്‍ മുഈന്‍ പുറംലോകത്തും ഏറെ ശ്രദ്ധപിടുച്ചുപറ്റി. കെയ്‌റോ മുതല്‍ സുമാത്ര വരെ സഞ്ചരിച്ച ഈ ഗ്രന്ഥം ദക്ഷിണേന്ത്യയിലെ മുസ് ലിം ജീവിതങ്ങള്‍ ചിട്ടപ്പെടുത്തുന്നതില്‍ ഇന്നും ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്. ഈ പുസ്തകത്തിന്റെ രചയിതാവിനെ കാണാന്‍ പതിനാറാം നൂറ്റാണ്ടിലെ പ്രഗത്ഭ പണ്ഡിതന്‍ ഇബ്‌നു ഹജറുല്‍ ഹൈത്തമി പൊന്നാണി സന്ദര്‍ശിച്ചതായി ചരിത്രത്തില്‍ കാണാം.
ഇങ്ങനെ പറയാനേറെയുണ്ട് നമുക്ക്, ശോഭനമായ നമ്മുടെ ഇന്നലെകളെ കുറിച്ച്, അന്വേഷണത്തിന്റെ കുഞ്ഞന്‍ കണ്ണുകള്‍ പോലും ആത്മസായുജ്യമടഞ്ഞ് തിരികെയെത്തുന്ന ആ പോയകാലത്തെ കുറിച്ച്, അത് നാം നമ്മളായിരുന്ന കാലം. പത്താം നൂറ്റാണ്ടിന്റെ അത്ഭുതം, വൈദ്യശാസ്ത്രത്തിന്റെ കുലപതി, ഇബ്‌നു റുഷ്ദ്, മറ്റാര്‍ക്കുമല്ല, നമുക്കുമാത്രമവകാശപ്പെട്ട നാമധേയം, ഇബ്‌നു സീന, ഗണിത ശാസ്ത്രത്തിലും ഊര്‍ജ്ജ തന്ത്രത്തിലും സ്ഥാനം പിടിച്ച പണ്ഡിതപ്രതിഭ, പ്രകാശശാസ്ത്രത്തിന്റെ അധിപന്‍ അല്‍-ഹസന്‍, ഭൗമകേന്ദ്രീകൃത ശാസ്ത്രസിദ്ധാന്തത്തെ ആദ്യമായി നിരാകരിച്ച ഖഗോള ശാസ്ത്രജ്ഞന്‍, അബൂ ബക്കര്‍, പൈതൃകമവകാശപ്പെടാനര്‍ഹര്‍ നമ്മള്‍ മാത്രം, നാം മുസ്‌ലിം മക്കള്‍. ബഗ്ദാദും ഖുര്‍ഥുബയും സമര്‍ഖന്ദും ബുഖാറയും ഇന്നും ലോകത്തോട് വിളിച്ച് പറയുന്നത് നമ്മുടെ ചരിത്രമാണ്. ജ്ഞാന വിഹായസ്സുകള്‍ക്ക് പുത്തന്‍ ചിറകുകള്‍ സമ്മാനിച്ച മണ്ണിടങ്ങള്‍. മുഹദ്ദിസുകള്‍, ഫുഖഹാക്കള്‍, സൂഫികള്‍, ചരിത്രകാരന്മാര്‍, പടയാളികള്‍, ഭരണാധികാരികള്‍, മനോനുകരങ്ങളില്‍ പറന്നെത്തുന്നത് ഒരായിരം നാമങ്ങള്‍....
പക്ഷേ ഇന്ന് അപചയത്തിന്റെ ആഴപ്പരപ്പുകളിലേക്ക് നാം കൂപ്പുകുത്തിയിരിക്കുന്നു. ഫിനിഷിങ്ങ് പോയിന്റുകള്‍ പോലും ഭേദിച്ച് ഏറെ ദൂരം നാം ഓടിയകന്നിരിക്കുന്നു. ദമസ്‌കസും ബഗ്ദാദും അന്‍ദുലുസും സമര്‍ഖന്ദും അറിവിന്റെ മണിവിളക്കുകള്‍ മോഷണം പോയതരിഞ്ഞ് ഇന്നും വിലാപത്തിലാണ്. ടൈഗ്രീസിനും നൈലിനും ഡാന്യൂബിനുമക്കരെ പുതിയ ഗോപുരങ്ങള്‍ ഉദയം ചെയ്തിരിക്കുന്നു. അറേബ്യ, പേരെടുത്ത ഒരൊറ്റ സര്‍വ്വകലാശാലക്കുപോലും പിതൃമവകാശപ്പെടാവാതെ കൂടുതല്‍ ഊഷരമായിപ്പോയിരിക്കുന്നു. പുതിയ മേച്ചില്‍ പുറങ്ങളിലേക്ക് നമ്മളും യാത്രയായിരിക്കുന്നു...
വൈതരണികളേറയുണ്ട് നമുക്ക് മുമ്പില്‍, എങ്ങും നാം അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്, പച്ചമാംസത്തില്‍ നിന്ന് കുതറി നീങ്ങുന്ന ജീവനുവേണ്ടിയുള്ള ആക്രന്ദനങ്ങളാണെങ്ങും. ഫലസ്തീന്‍ ഇന്നും നാം പ്രാര്‍ത്ഥനയിലല്ലേ..., ഫലസ്തീനിന്റെ തെരുവീഥികളില്‍ പിടഞ്ഞുവീണ പിഞ്ചുപൈതങ്ങളുടെ കബോലങ്ങളില്‍ ചാലിട്ടൊഴുകിയ നിണകണങ്ങള്‍ക്ക് കാരമക്കാരായവര്‍ക്ക് കാലം മാപ്പുനല്‍കാതിരിക്കട്ടെയെന്ന് പലവുറി നാം പ്രാര്‍ത്ഥിച്ചു കഴിഞ്ഞു, പക്ഷേ പ്രാര്‍ത്ഥനകള്‍ക്കിടയില്‍ പലപ്പോളും ഒരു കാര്യം ശ്രദ്ധയില്‍ പെടുത്താന്‍ നാം മറന്നുപോകുന്നു, ഉണങ്ങാത്ത മുറിവുകളോടെയാമെങ്കിലും ഫലസ്തീന്‍ മുസ്ലിം ലോകത്തിനു സമ്മാനിക്കുന്ന ഒരു വലിയ പാഠം...
ലോകത്ത് ഏറ്റവും കൂടിതല്‍ പീഢിപ്പിക്കപ്പെടുന്നത് ഫലസ്തീനികള്‍ തന്നെ, പക്ഷേ ഇസ്‌ലാമിക ലോകത്തെ ഏറ്റവും മികച്ച കലകാരന്മാരും ബുദ്ധിജീവികലും എഴുത്തുകാരും പത്രപ്രവര്‍ത്തകരും വളര്‍ന്നുവന്നത് ആ മണ്ണില്‍ നിന്നാണ്. മുസ്‌ലിം ലോകത്തെ മികച്ച പെയിന്റിങ്ങുകളും കവിതകളും ഫലസ്തീനിനുമാത്രമവകാശപ്പെട്ടതാണ്. എന്തിനേറെ ലോകത്തെ ഏറ്റവും സാക്ഷരത കുടിയവരും അവര്‍ തന്നെ. നോവോര്‍മ്മകള്‍ക്കപ്പുറം ഫലസ്തീന്‍ മുസ്ലിം ലോകത്തിനു നല്‍ക്കുന്ന വലിയൊരു പാഠമാണിത്, പ്രതിസന്ധികള്‍ക്കിടയിലും ജീവിച്ചുകാണിച്ചു തന്ന ഫലസ്തീന്‍ മക്കള്‍ക്കു തന്നെ കിടക്കട്ടെ ലേഖകന്റെ ഒരു ബിഗ് സല്യൂട്ട്....
Post a Comment
Note: only a member of this blog may post a comment.