| മുആവിയ മുഹമ്മദ്. കെ.കെ |
ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന്റെ പ്രസിദ്ദമായ ഒരു കഥയുണ്ട്്്. 'ആകാശ പേടകം'. സ്‌കൂള്‍ പഠനകാലം തൊട്ടുതന്നെ വലിയ വലിയ സ്വപ്‌നങ്ങളും സങ്കല്പങ്ങളുമായി കഴിച്ചുകൂട്ടിയ ബാഹിസ് എന്ന കഥാ പാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്. ആകാശത്തിലൂടെ പറക്കാന്‍ കഴിയുന്ന ഒരു പേടകം നിര്‍മ്മിക്കാനായി ഒരായുസ്സു മുഴുവന്‍ ആലോചിച്ചും അധ്വാനിച്ചും കഴിച്ചു കൂട്ടിയ ബാഹിസ് സ്വന്ത സംബന്ധങ്ങളുടെ തടവറയില്‍ പിന്തുണയും പ്രചോദനവും ലഭിക്കാതെ സ്വപ്‌നം ബാക്കിയാക്കി ആത്മഹത്യ ചെയ്യുന്നതാണ് കഥാംശം.
വര്‍ത്തമാന കാല സാമുദായിക വ്യവഹാരങ്ങളുടെ വരണ്ട പിന്നാമ്പുറങ്ങള്‍ തേടുന്നവര്‍ക്ക് വേണ്ടതെല്ലാമുണ്ട് ഈ കഥയില്‍. സമീപകാലത്ത് സമുദായം ഏറെ പഴികേള്‍ക്കേണ്ടി വന്ന യാഥാസ്ഥികത്വത്തിന്റെ പതിഞ്ഞ മുദ്രകള്‍ക്കുതാഴെ ഊറിക്കിടക്കുന്ന യാഥാര്‍ത്ഥ്യങ്ങളെയാണ് അത് അനാവൃതമാക്കുന്നത്.
വ്യക്തമായി പറഞ്ഞാല്‍ പൊതുഇടങ്ങളില്‍ മുസ്്്‌ലിം സമുദായം അനുഭവിച്ചുകൊണ്ടിരിക്കുന്ന ശൂന്യതകളെല്ലാം ആമുഖങ്ങളാവശ്യമില്ലാത്ത ഒരാത്മവിമര്‍ശനത്തിന്റെഉപാധിയാണ്.അത്്് ഏറെ പ്രകടമാകുന്ന ഒരുമേഖലയാണ് മലയാളസാഹിത്യം.മലയാളിമുസ്ലിമിന്റെ സ്വകാര്യഅഹങ്കാരങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ മുഴുവന്‍ ഒരു വേള പുറം വായനകളിലധിഷ്ടിതമാണെന്ന ്്അത്്്‌ബോധ്യപ്പെടുത്തുന്നു.
ഇസ്ലാമിക പ്രബോധനത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയുള്ള പ്രയാണത്തില്‍ സാധ്യതകളുടെ പുതിയ സീല്‍ക്കാരങ്ങള്‍ കേട്ടുതുള്ളിയവര്‍ക്കും ഗവേഷണ പ്രബന്ധങ്ങള്‍കണ്ട് കണ്ണ് തള്ളിയവര്‍ക്കും ഉത്തരാധുനിക യുഗത്തിലും അന്യതാബോധം വിട്ടുമാറിയിട്ടില്ലാത്ത ഒരു മേഖലയാണ് സാഹിത്യരംഗം.
സ്വയം പര്യാപ്തതകളുടെയും സാമ്പത്തിക പുരോഗതിയുടെയും സ്ഥാപന സമുച്ചയങ്ങളുടെയും നീണ്ട പട്ടികകളിലൊരിടത്തും മലയാള സാഹിത്യത്തിലെ മുസ്ലിം പ്രതിനിധാനത്തെക്കുറിച്ചുള്ള ഗൗരവതരമായ ആലോചനകള്‍ പോയിട്ട്്്്്്്്്്് പേരിനെങ്കിലുമുള്ള ഒര്്് പരാമര്‍ശംപോലുമില്ല എന്നതാണ് നേര്. ആഴത്തിലെന്നു തോന്നിക്കുന്ന അപഗ്രഥനങ്ങളില്‍ പോലും ആ വര്‍ത്തിക്കപ്പെടുന്നത് അറബി മലയാളത്തില്‍ നമ്മുടെ മുന്‍ഗാമികള്‍ തീര്‍ത്ത ആഖ്യാന ചാരുതയുടെ അഭിമാനസ്മൃതികള്‍ മാത്രമാണ്. സാമുദായിക വൃത്തത്തില്‍ മാത്രമൊതുങ്ങിയ ഭാഷയെന്ന നിലയില്‍ അറബി മലയാളത്തിന് പരിമിതികളുണ്ടായിരുന്നു വെന്നത് ശരിയാണ്. എന്നാല്‍ മലയാള ഭാഷയുടെ കൂടെ നടക്കാനായിട്ടുപോലും ആ 'പരിമിതികള്‍' മറികടക്കാന്‍ നമുക്കു സാധിച്ചിട്ടില്ല എന്നതാണു ഖേദകരം.
ഇവിടെയാണ് അവബോധ പൂര്‍ണ്ണമായ ആലോചനകളുടെ ഏറ്റവും പ്രസക്തമായ ഇടം. പരിപോഷിപ്പിക്കാനാവശ്യമായ എല്ലാ സ്രോതസ്സുകളും സൗകര്യങ്ങലും നമ്മുടെ കരങ്ങളില്‍ തന്നെയുണ്ട്. എന്നിട്ടുമെന്തേ കാലുറപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നില്ല.? ആനുകാലികങ്ങളുടെ എഴുത്തു പുരകളിലും കലോത്സവങ്ങളുടെ കണക്കുപുസ്തകങ്ങളിലും സാമുദായിക ശരാശരിയുടെ ഗ്രാഫുകള്‍ കുത്തനെ ഉയരുന്നുവെന്നു പറഞ്ഞാല്‍ അതിശയോക്തിയാവുമെന്ന് തോന്നുന്നില്ല. പക്ഷെ, അവ പാതിവഴിയില്‍ നിലച്ചു പോകുന്നതിന്റെ കാരണമാണ് അന്യേഷിക്കപ്പെടേണ്ടത്.
ബഷീറന്റെ ബാല്യകാലസഖിയുടെ അവതാരികയില്‍ എം.പി പോള്‍ എഴുതിയതു കാണുക: ''ഒരു സമുദായത്തില്‍ പ്രവേശിക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗം സാഹിത്യമാണ്. എന്നാല്‍ കേരളത്തിലെ ഒരു വമ്പിച്ച ജന സമൂഹമായ മുസ്ലിം സമുദായം നമ്മുടെ സാഹിത്യത്തിന് അപരിചിതമായിട്ടാണ് ഇതു വരെ കഴിഞ്ഞു കൂടിയിട്ടുള്ളത്''. 1944ല്‍ ഇതുകുറിക്കുമ്പോള്‍ ബഷീറിയന്‍ സാഹിത്യം നല്‍കിയ പ്രതീക്ഷയായിരിക്കാം എം.പി പോളിന്റെ 'ഇതുവരെ' പ്രയോഗത്തിനു കാരണം. പതിറ്റാണ്ടുകള്‍ പലതും പിന്നിട്ടിട്ടും പക്ഷെ, കൂട്ടിയും കിഴിച്ചുമുള്ള കണക്കെടുപ്പിന് കൈ വിരലുകള്‍ തന്നെ ദുര്‍വ്യയമായിരിക്കും.
ഒരു ശരാശരി വായനക്കാരനെ തൃപ്തിപ്പെടുത്താന്‍ പ്രാപ്തമായ വിഭവങ്ങള്‍ ഇന്നും നമുക്കില്ല എന്നുതന്നെ പറയാം . സമുദായത്തിന്റെ പ്രതിനിധികളായി പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വര്‍ ഇസ്ലാമിനെയും മുസ്ലിംകളെയും പ്രതിക്കൂട്ടിലാക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങളുടെ പ്രചോദകരോ പ്രചാരകരോ മാത്രമാണി്ന്ന്. പേരുകൊണ്ട് അപവാദമെന്ന് തോന്നുന്ന വരുടെ പോലും ഐഡന്റിറ്റിയും ഐഡിയോളജിയും മതേതര മുസ്ലിമും മുസ്ലിം ബുദ്ധിജീവികളുമൊക്കെയാകുന്നത് അതു കൊണ്ടാണ്. നിലനില്പിന്റെ മാനദണ്ഡം മതേതരനായിരിക്കലാണെന്ന മിഥ്യാബോധത്തില്‍ സമുദായിത്തിന്റെ സാംസ്‌കാരികമായ ചിത്രത്തോട് കൃത്യമായി അകലം പാലിച്ച് പരിചയിച്ച 'മുസ്ലിംഎഴുത്തുകാരാ'ണവര്‍.
വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ പോലുമാകാതെ അത്തരം ചലനങ്ങളുടെ ഇലയനക്കങ്ങള്‍പോലും ഭീതിയോടെ നോക്കിക്കാണുന്ന വര്‍ത്തമാനത്തിന്റെ വര്‍ത്തമാനങ്ങള്‍ ബഹുമുഖതലങ്ങളുള്ള ഈ വിഭവ ദാരിദ്രത്തിന്റെ അടയാള പ്പെടുത്തലാണ് ്. സാമുദായിക സഥലികളില്‍ സ്വാഭാവികതയിലൂന്നിയചര്‍ച്ചയിലൊതുങ്ങേണ്ടിയിരുന്ന 'ബിരിയാണി' പോലും ചിലര്‍ക്ക്് ചതുര്‍ത്ഥിയായി മാറിയത് അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
അടിയന്തിരമായ ഒരവബോധത്തിലേക്ക് ഉമ്മത്ത് ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.എവിടെയെന#്കിലും ഒരു ചെറുവിരലനങ്ങുംബോഴേക്ക്്് 'വെള്ളത്തില്‍ വീണ പൂച്ച' യാവേണ്ടവരല്ല നാം.
സാംസ്‌കാരികമായ രേഖാചിത്രങ്ങള്‍ സമൂദായത്തിന്റെ സംവൃതവൃത്തങ്ങളില്‍നിന്ന് സാമൂഹികതയുട വിസ്തൃത വേദിയകളിലേക്ക് പകര്‍ന്നു കൊടുക്കാനുള്ള ഏറ്റവും നല്ല മാധ്യമമാണ് സാഹിത്യം. എഴുത്തുകാരിലൂടെ പകര്‍ന്നു കിട്ടുന്ന കാര്യങ്ങളാണ് പൊതു ബോധനിര്‍മ്മിതിയെ സ്വാധീനിക്കുന്നത്. എന്നാല്‍ ഈ രംഗത്ത് മുസ്ലിമേതര തൂലികകള്‍ക്ക് സാധിച്ച ഇടപെടലുകള്‍ പോലും മുസ്ലിം പശ്ചാത്തലങ്ങളില്‍ നിന്നുണ്ടായിട്ടില്ല എന്ന വസ്തുത അനിഷേധ്യമായി ്്്അവശേഷിക്കുന്നു. അതുകൊണ്ടുതന്നെ ഇസ്ലാമിക പ്രബോധന രംഗത്ത് വിപുലവും വിശാലവുമായ സൗകര്യസാഹചര്യങ്ങള്‍ തുറന്ന് കിടക്കുന്ന മേഖലകൂടിയാണിത്. മുല്യച്യൂതികള്‍ക്കെതിരെ മൂല്യങ്ങള്‍കൊണ്ട് തിരുത്തെഴുതാന്‍ കഴിയുന്ന മതപശ്ചാത്തലത്തില്‍നിന്നാവുമ്പോള്‍ പ്രത്യേകിച്ചും.!
എന്നാല്‍ അതില്‍ നിന്നു മാറി സാധ്യതകളുടെ പുതിയ തിരുത്താണ് നാം ചികഞ്ഞു കൊണ്ടിരിക്കുന്നത്. പൊതുരംഗം കീഴടക്കാന്‍ പരിഷ്‌കരണ വാദികള്‍ കണ്ടെത്തിയ അതേ പ്രതിവിധികളിലേക്കു തന്നെയാണ് അടുത്തകാലത്തായി നമ്മു െട ചര്‍ച്ചകളും നീണ്ടു കൊണ്ടിരിക്കുന്നതെന്നത് ഒരേസമയം കൗതുകകരവും ആശങ്കാജനകവുമാണ്. യാഥാസ്ഥികതയുടെ അ്‌യഥാര്‍ത്ഥമായ കണ്ണാടിച്ചില്ലുകളിലൂടെ മുസ്ലിം സമുദായത്തെ വരച്ചിടാനുള്ള ശ്രമത്തിന്റെഭാഗമായി കുടുംബ വൃത്തങ്ങളും വൃത്താന്തങ്ങളും ടെലിഫിലീമുകള്‍ക്കും ചാനല്‍ പരംബരകള്‍ക്കും വിഷയമാക്കിയവര്‍ ആവര്‍ത്തിച്ചു ചെയ്ത് കൊണ്ടിരിക്കുന്നത് സ്വന്തം സമൂദായത്തെ പരിഹാസ പാത്രമാക്കുകയാണെന്ന് തിരിച്ചറിയാനുള്ള സാമാന്യവിവേക മെങ്കിലും നാം പ്രകടികപ്പിക്കേണ്ടതുണ്ട്. മുസ്ലിം രാഷ്ട്രങ്ങളെന്ന പേരില്‍ പ്രസിദ്ധിയാജ്ജിച്ച വഹാബി ശീഈ കേന്ദ്രങ്ങളില്‍ നിന്നു പുറത്തുവരുന്ന സിനിമകളെ ഇത്തരത്തില്‍ മാതൃകയായി എടുത്തുകാട്ടുന്നവര്‍ അവയ്ക്ക് മതപ്രബോധന രംഗത്ത് എന്തു ചെയ്യാന്‍ കഴിഞ്ഞുവെന്ന് അന്വേഷിക്കുന്നത് ഉചിതമായിരിക്കും. ലക്ഷ്യം മാര്‍ഗ്ഗത്തെ ന്യായീകരിക്കുന്നില്ലെന്നിരിക്കെ ഇസ്ലാമിന്റെ ഉള്ളടക്കം വികലമാക്കിയുള്ള അത്തരം ആവിഷ്‌ക്കാരങ്ങളെ എങ്ങനെ ഇസ്ലാമിക പ്രബോധനമെന്നു വിളിക്കാനാവും്!.
ഇസ്ലാമേതര മതങ്ങളുടെയും ചിന്താ സര്‍ണികളുടെയും ഉള്ളടക്ക്ങ്ങള്‍ എത്രമാത്രം ബുദ്ധിപരവും കാലാനുസൃതവുമാണെന്ന് വ്യാഖ്യാനിച്ച് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചാലും ഇസ്ലാമിന്റെ മുന്നില്‍ ദാര്‍ശനികമോ പ്രത്യയ ശാസ്ത്ര പരമോ ആയ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ അവക്കു സാധ്യമല്ലെന്നത് ചരിത്രപരമായി തെളിയിക്കപ്പെട്ടകാര്യമാണ്. പിടിച്ചുനില്‍ക്കാനെന്ന പേരില്‍ നടത്തുന്ന അത്തരം നൈതിക വൈകല്യങ്ങളില്‍ പിന്നെന്തിനു നാം വീണു പോവണം?
അനന്ത വിശാലമായ മാധ്യമസാധ്യതകളുടെ മേല്‍ മേധാവിത്വം പുലര്‍ത്താനല്ല നമ്മോട് കാലം ആവശ്യപ്പെടുന്നത്. മതപരമായ വിധിവിലക്കുകള്‍ മുഴുവന്‍ പാലിച്ചു കൊണ്ട് നമുക്കതിനു കഴിയുകയുമില്ല. ന്യായീകരിക്കപ്പെടുന്നതു പോലെ മൂല്യദായകമായ ഒരാശയത്തെ പ്രകാശിപ്പിക്കാന്‍ കഴിയുന്ന ഒരു ചിത്രീകരണ പരിപാടി സമൂഹത്തിന്റെ നല്ല പാതിയായ പെണ്ണിനെ ഒഴിവാക്കിക്കൊണ്ട് എങ്ങനെ ആവിഷ്‌കരിക്കുംമ ഇനി അതിനു സാധിച്ചാല്‍ തന്നെ അനുവാചകര്‍ക്ക് അരോചകമുണ്ടാക്കാതെയും അവയെ വിരസമാക്കാതെയും പ്രായോഗികമായി അതെത്രമാത്രം വിജയിപ്പിച്ചെടുക്കാന്‍ സാധിക്കും; അതും വഴുതിമാറാനുള്ള സാധ്യതകളെ പഴുതടച്ച് പ്രതിരോധിച്ചുകൊണ്ട് ? കാലത്തിന്റെ കൂടെ നടക്കാന്‍ പ്രേരിപ്പച്ചുകൊണ്ടുള്ള ഉത്തരവാദിത്വ പ്പെട്ടവരുടെ ആനുഷംഗികമായ പ്രസ്താവനകള്‍ പോലും ഏറ്റുപിടിച്ച് 'സിനിമ കണ്ടാലെന്താ കുഴപ്പം' എന്ന രീതിയില്‍ മത വിദ്യാര്‍ത്ഥികള്‍ പോലും ചിന്തിച്ചുതുടങ്ങിയിട്ടുണ്ടെന്നത് അനുഭവങ്ങളിലൂടെ ബോധ്യപ്പെടുന്ന ഒരു കാലത്ത് വിശേഷിച്ചും.!
ബഹുസ്വര സമൂഹത്തിലെ മത സാമുദായിക ജീവിതത്തെ അടയാളപ്പെടുത്തപ്പെടുന്നത് കലാ സാഹിത്യങ്ങളിലൂടെയാണ് എന്നത് നിഷേധക്കാനാവില്ല. അതേ സമയം മതാംഗീകാരമുള്ളതും അനിവാര്യതയുമുള്ളതുമായ ഒരു മേഖലയിലെ ശൂന്യതകള്‍ക്കു നേരെ കണ്ണടക്കുന്നത് അഭിലഷിണീയമാണെന്ന് കരുതുകയും വയ്യ. ഇടങ്ങളേറെയുണ്ടായിട്ടും വേണ്ടത്ര പിന്തുണ ലഭിക്കാത്തതിന്റെ പേരില്‍ പലപ്പോഴും ദരിദ്രമായി മാറുകയാണ് നമ്മുടെ സാഹിതീയ സംഭാവനകള്‍. ശൂന്യതയുടെ ശാപം പേറുന്ന ഈ പരിതസ്ഥിതിക്ക് മാറ്റം വരുത്താനുള്ള കൂട്ടായ ശ്രമങ്ങളാണ് നമ്മില്‍ നിന്ന്്് കാലം ആവശ്യപ്പെടുന്നത്.അല്ലാഹു തൗഫീഖ് ചെയ്യട്ടെ.........
മുആവിയ മുഹമ്മദ്. കെ.കെ
S/O മുഹമ്മദ്‌കെ.കെ
കരിയന്‍ കുന്നന്‍ (H)
അമരമ്പലം(PO)
തോട്ടേക്കാട് ചോലയില്‍
നിലമ്പൂര്‍(VIA)
മലപ്പുറം(D.T),679332
9526723230
Post a Comment
Note: only a member of this blog may post a comment.