May 2020


| മുആവിയ മുഹമ്മദ് ഫൈസി |

മെയ് 31, കമലാസുരയ്യ 11ാം ചരമ വാര്‍ഷികം

മെയ് മാസം മീനച്ചൂടിലേക്ക് മിഴിതുറക്കുന്ന ഒരു പകലിലാണ് പാളയത്ത് ബസ്സിറങ്ങിയത്. അനന്തപുരിയില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെ, പാളയം പള്ളിയുടെ പടിഞ്ഞാറേ ചെരുവില്‍ പൂത്തുനില്‍ക്കുന്ന ഗുല്‍മോഹര്‍ അനന്യസാധാരണമായൊരു 'മെയ്'വഴക്കത്തോടെ മാടിവിളിക്കുന്നുണ്ടായിരുന്നു. ഈര്‍പ്പമുള്ള ചെമ്മണ്‍കൂനകളെ കമിഴ്ന്ന് കിടന്ന് ചുംബിക്കുന്ന പൂക്കള്‍ക്കിടയില്‍ തളിര്‍ത്ത് നില്‍ക്കുന്ന നാരകം ഏതോ കാലത്തിന്റെ ചാരിതാര്‍ത്ഥ്യം പേറുന്ന ജീവല്‍സ്മാരകം കണക്കെ അങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നു. ഇവിടെയാണ്, രണ്ട് മീസാന്‍ കല്ലുകള്‍ കൊണ്ട് അതിരുതിരിച്ച ഈ ആറടിമണ്ണിലാണ് കമലാസുറയ്യയെന്ന വിശ്വസാഹിത്യകാരി അന്ത്യവിശ്രമം കൊള്ളുന്നത്.
 
നാലപ്പാട്ടെ നാലുകെട്ടിനുള്ളില്‍ നിന്ന് തന്റെ പ്രതിഭകൊണ്ട് വിശ്വത്തോളം വളര്‍ന്ന എഴുത്തുകാരിയായിരുന്നു കമലാദാസെന്നും മാധവിക്കുട്ടിയെന്നുമൊക്കെ അറിയപ്പെട്ട കമലാസുറയ്യ. 1934 മാര്‍ച്ച് 31 ന് മാതൃഭൂമി മാനേജിങ് എഡിറ്ററായിരുന്ന വി.എം നായരുടെയും കവയിത്രി ബാലാമണിയമ്മയുടെയും മകളായി ജനിച്ച് 2009 മെയ് 31 ന് തന്റെ 75ാം വയസ്സില്‍ മരണപ്പെട്ട് പോയ ആ സര്‍ഗ്ഗപ്രതിഭ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ലോകത്തെ വായിച്ചപ്പോഴും പിന്നീട് ലോകം അവരെ വായിച്ചപ്പോഴും, വിലയിരുത്താനോ വിമര്‍ശിക്കാനോ, ഉത്സാഹിച്ചും ഉത്ഘോഷിച്ചും മലയാളിയുടെ പൊതുബോധം കൂടെ നടന്നിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

ഒരല്‍പം കൂടി മുന്നോട്ട് പോയി, വാര്‍ധക്യത്തിലും ശരീര നിബദ്ധമായ പ്രണയവും കാമവുമൊക്കെ കൂടെക്കൊണ്ടുനടന്ന കപടസ്ത്രീ സ്വത്വമായി ആ ജീവിതത്തെ ചിത്രീകരിക്കുന്ന അത്യന്തം ജുഗുപ്സാവഹമായ അപവാദ വ്യവസായങ്ങള്‍ മരണമടഞ്ഞ്  പതിറ്റാണ്ട് പിന്നിടുമ്പോഴും നിര്‍ബാധം തുടരുന്നുമുണ്ട്. പ്രണയത്തിന്റെ രാജകുമാരി  എന്ന പേരില്‍ കാനേഡിയന്‍ എഴുത്തുകാരി മെറിലി വെയ്സ്ബോര്‍ഡ് വിപണിക്ക് സമ്മാനിച്ച ക്ഷുദ്രകൃതി അക്കൂട്ടത്തില്‍ അവസാനത്തേതാണെന്ന് തോന്നുന്നു.

അവരുടെ മുന്‍കാല രചനകളെ കൂട്ടുപിടിച്ച് വ്യക്തിജീവിതം പുനര്‍വായിക്കാനും മതം മാറി മുസ്ലിമായി ജീവിച്ച നാളുകള്‍ പോലും അങ്ങനൊരു വികൃതവായനക്ക് ഉപോല്‍ബലകമാക്കി മാറ്റാനും ശ്രമിക്കുന്ന സൃഗാല ബുദ്ധികള്‍ക്ക് അവരെ അടുത്തറിയുന്നവരും സമ്യക്കായി കാര്യങ്ങളെ സമീപിക്കുന്നവരും പലപ്പോഴായി മറുപടി പറഞ്ഞിട്ടുണ്ടെങ്കിലും, ഭാവനയും ജീവിതവും വേര്‍തിരിയുന്ന അതിരുകള്‍ ചിലപ്പോഴെങ്കിലും  അവ്യക്തമാകാനിടയുണ്ട് ഒരുപക്ഷെ, സാമാന്യവായനക്കാരനെങ്കിലും. അടര്‍ത്തിയെടുത്ത ഉദ്ധരണികള്‍ സ്ഥാപിത താത്പര്യങ്ങള്‍ക്കുവേണ്ടി സ്ഥാനത്തും അസ്ഥാനത്തും ഒരുപോലെ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള അത്തരമൊര് ആശയക്കുഴപ്പം ചോദ്യരൂപത്തില്‍ ഏറ്റുവാങ്ങേണ്ടിവന്നത് ഇത്തവണ സാഹിത്യതത്പരനായ സുഹൃത്തില്‍ നിന്നുതന്നെയാണ്.

മറുപടിയായി വ്യാഖ്യാത അറബികവി അബുത്ത്വയ്യിബ് അല്‍ മുതനബ്ബിയുടെ ഒരു കവിതാ ശകലമാണ് അപ്പോള്‍ ഓര്‍മ്മവന്നത്:

'എന്റെ സന്ദര്‍ശക അതീവ ലജ്ജാവതിയാണെന്നു തോന്നുന്നു നേരമിരുട്ടിയിട്ടേ അവള്‍ കൂട്ടിനെത്താറുള്ളൂ
 പുതപ്പും വിരിപ്പുമൊക്കെ വച്ച് നീട്ടിനോക്കും
പക്ഷെ, ഉടനടി മേനിയില്‍ കേറിക്കിടന്നിരിക്കും
ഞങ്ങളൊരേ മെയ്യായ് ഞെരിഞ്ഞമരും നേരം
വ്യഥ തന്ന് വിട്ടേച്ച് പോയിരിക്കും
പുലരിയോടിത്ര ചതുര്‍ത്ഥിയെന്തെന്ന പോല്‍
കണ്ണീരിലാഴ്ത്തി നടന്നകലും
ഊഴമിട്ടിരിക്കുന്ന കമിതാവ് പോല്‍ ഞാനും
മനസ്സില്ലാ മനസ്സോടെ കാത്തിരിക്കും...'

'വസ്ഫുല്‍ ഹുമ്മാ ലില്‍ മുതനബ്ബി' എന്നറിയപ്പെടുന്ന ഈ വരികള്‍ അറേബ്യന്‍ കവി ഭാവനയുടെ മകുടോദാഹരണമാണ്.പനിയെ പ്രണയിനിയാക്കി മാറ്റുന്ന ഈ ഇന്ദ്രജാലത്തെ സര്‍ഗ്ഗാത്മകത വറ്റിവരണ്ട പ്രതലത്തില്‍ വിപരീതാര്‍ത്തത്തില്‍ പ്രതിഫലിപ്പിക്കാന്‍ ശീര്‍ഷകമെടുത്ത് മാറ്റിയാല്‍ മാത്രം മതി എന്നത് സുഗ്രാഹ്യമാണല്ലോ.

എന്നതുപോലെ ഭാവനയുടെ ഭിന്നഭാവങ്ങളുള്‍ക്കൊള്ളാന്‍ മാത്രമുള്ള പക്വതയെങ്കിലും വേണ്ടിവരും കഥയും കവിതയുമുള്‍പ്പെടെയുള്ള സകല സാഹിത്യരൂപങ്ങളും ഒരു പോലെ വഴങ്ങുന്ന കമലാസുരയ്യയെന്ന കലാകാരിയെ മനസ്സിലാക്കാന്‍.

ആരോപണങ്ങളൊന്നും ഏശാതെവന്നപ്പോഴാണ് സുരയ്യയുടെ മതം മാറ്റത്തിനു പിന്നില്‍ അന്വേഷണ ബുദ്ധിയായിരുന്നില്ലെന്നും മനോദൗര്‍ബല്യം ബാധിച്ച ഒരു പടു വൃദ്ധയുടെ 'കിറുക്ക്' മാത്രമായിരുന്നു അതൊക്കെ എന്നുമൊക്കെ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്.

 അവരുടെ ജീവിതം അഭ്രപാളിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചവരെയും പിടികൂടിയിരിക്കാനിടയുള്ള മുന്‍വിധികളില്‍ മുകളില്‍ സൂചിപ്പിച്ചവയിലേതെങ്കിലു മൊന്നുകാണും. ദിനപത്രങ്ങളിലെ നിരൂപണക്കോളങ്ങളില്‍ നിന്നുമാത്രം അഭ്രപാളിയിലെന്തു സംഭവിക്കുന്നുവെന്നന്വേഷിക്കുന്ന ശീലം അങ്ങനൊരു നിഗമനത്തിലെത്തുന്നതിന് തടസ്സമാകുമെന്ന് തോന്നുന്നില്ല. കാരണം, താത്പര്യമുള്ള വിഷയമായതുകൊണ്ട് 'ആമി'എന്ന ചലച്ചിത്രത്തെക്കുറിച്ച് മാത്രം ഇതിനകം പത്തോളം നിരൂപണക്കുറിപ്പുകള്‍ വായിച്ചു. മാധവിക്കുട്ടിയില്‍ നിന്ന് കമലാസുരയ്യയിലേക്ക് സഞ്ചരിക്കാനുള്ള തന്റേടം ആമിയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുണ്ടായിട്ടില്ല എന്ന് മാത്രമല്ല കമലാ സുരയ്യയുടെ മതജീവിതം വേണ്ടത്ര ഉള്‍ക്കൊള്ളിക്കപ്പെട്ടിട്ടില്ല എന്ന് പോലും അഭിപ്രായപ്പെടുന്നവര്‍ സിനിമാ മേഖലയില്‍ തന്നെയുണ്ട് എന്നാണ് മനസ്സിലാകുന്നത്.

കമലാ സുരയ്യയെന്ന പഥികയെയും അവരുടെ പാഥേയത്തെയും അന്വേഷണബുദ്ധിയോടെ അപഗ്രഥിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതൊന്നും ഒരു പരിഗണനാ വിഷയമാവില്ല എന്നതുകൊണ്ട് ആ ഭാഗം വിടാം.

നാലപ്പാട്ടെ കമലക്കുട്ടി അനുവാചകന് ആമിയായാലും ആമിയോപ്പുവായാലും കമലാദാസായാലും മാധവിക്കുട്ടിയായാലും അവസാനമെത്തിച്ചേരുന്നത് കമലാസുരയ്യയെന്ന ലക്ഷ്യം കണ്ട സത്യാന്വേഷിയിലേക്കാണ്. അതുകൊണ്ടുതന്നെ, വകതിരിവെത്താത്ത കൂലിയെഴുത്തുകാര്‍ മുതല്‍ വെള്ളിത്തിരയിലെ വന്‍കിട വ്യവസായികള്‍ വരെയുള്ളവര്‍ക്ക് ചിത്തഭ്രമം ബാധിക്കുന്ന ഈയൊരു ബിന്ദുവില്‍ നിന്നാണ് സുറയ്യ നമ്മുടെ വായനാമുറിയില്‍ സ്ഥാനം പിടിക്കേണ്ടത്.

മുസ്ലിമായതിനുശേഷം തുറന്ന മനസ്സുമായി അവരിവിടെ ജീവിച്ച പത്ത് വര്‍ഷങ്ങള്‍. അതിനിടയില്‍ സദുദ്ദേശ്യ പൂര്‍വ്വമോ അല്ലാതെയോ നടത്തപ്പെട്ട അനേകം അഭിമുഖങ്ങള്‍, സംവാദങ്ങള്‍, സംവേദന സദസ്സുകള്‍, സാംസ്‌കാരിക ചടങ്ങുകള്‍, അവയിലൊന്നും തന്റെ മുസ്ലിം സ്വത്വം മാറ്റിവെച്ച് കൊണ്ടൊരു പ്രതിനിധാനം അവരാഗ്രഹിച്ചിരുന്നില്ല. 'മാതൃഭൂമി'യില്‍ അതുവരെ ചെയ്ത് പോന്നിരുന്ന 'സെലിബ്രിറ്റി സ്പെയ്സ്' അടിയന്തിരമായി അവസാനിപ്പിക്കാന്‍ അവരെ പ്രേരിപ്പിച്ചത് തട്ടമിട്ടഫോട്ടോ പ്രസിദ്ധീകരിക്കാന്‍ വാരികക്കാര്‍ വിസമ്മതിച്ചതായിരുന്നല്ലോ.

തന്നെയുമല്ല, ആധുനികമായി ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന പല മുസ്ലിം വിഷയങ്ങളിലും കൃത്യവും വ്യക്തവുമായ കാഴ്ചപ്പാടുകളാണ് അവര്‍ക്കുണ്ടായിരുന്നത്. ഫെമിനിസം, മുസ്ലിം സ്ത്രീ, പര്‍ദ്ദ, ജിഹാദ്,  തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ അവരുടെ നിലപാടുകള്‍ ശ്രദ്ധേയമെന്നതിലുപരി പണ്ഢിതോചിതം കൂടിയായിരുന്നു വെന്ന് മനസ്സിലാക്കാന്‍ അവയിലൂടെയൊന്ന് കണ്ണോടിച്ചാല്‍ മാത്രം മതി.

ഒരു പഠന വിഷയമെന്ന നിലയില്‍ അവരുടെ കഥകളോ കവിതകളോ വായിക്കുന്നവര്‍ക്ക് ഒരു കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കമായ സ്നേഹാന്വേഷണം അതീവ ചാരുതയുള്ളൊരു സത്യാന്വേഷണമായി മാറുന്നതെങ്ങനെയെന്ന് വളരെ വേഗം വായിച്ചെടുക്കാന്‍ കഴിയും.മലയാളത്തിലും ഇംഗ്ലീഷിലുമായി പരന്ന് കിടക്കുന്ന അവരുടെ രചനാലോകം അങ്ങനെയാണ് മുസ്ലിമായതിനു ശേഷമുള്ള കമലാസുരയ്യയെ നമുക്ക് പരിചയപ്പെടുത്തിത്തരുന്നത്.

ഏറ്റവുമൊടുവില്‍ അവര്‍ മലയാളത്തിനു സമ്മാനിച്ച കാവ്യസമാഹാരമായിരുന്നു 'യാ അല്ലാഹ്'. ഇസ്ലാം സ്വീകരിച്ചതിനു ശേഷം അവരെഴുതിയ 38 ഓളം കവിതകള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ പ്രസ്തുത കൃതി തീര്‍ച്ചയായും വേറിട്ടൊരു വായനാനുഭവം തന്നെയാണ്. പ്രപഞ്ചനാഥനായ റബ്ബിനെ 'യാ അല്ലാഹ്' എന്ന് സംബോധന ചെയ്തുകൊണ്ടാരംഭിക്കുന്ന അതിലെ മിക്ക കവിതകളും വായനക്കാരനെ അവാച്യമായൊരനുഭവ തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നവയാണ്.

'സീമയില്ലാത്തവനേ 'എന്ന പ്രഥമ  കവിതയില്‍ നിന്നുതന്നെ അത് അനുഭവിച്ചറിയാം.
'നഗരാതിര്‍ത്തികള്‍ നീ തകര്‍ക്കുന്നു
ഗ്രഹാതിര്‍ത്തികളും
എന്നിട്ടും എന്റെ ഹൃദയാന്തര്‍ ഭാഗത്ത്
നിന്നെ ഞാന്‍ ഒതുക്കുന്നു'എന്ന് പറയുന്ന കവയത്രി ജീവനാഥനായ റബ്ബിനെ ജീവനാഡിയോട് ചേര്‍ത്ത് നിര്‍ത്തുകയാണിവിടെ.

'യാ മുഹമ്മദ്' എന്ന രണ്ടാമത്തെ കവിതയില്‍
'വൈകി വന്നവര്‍ ഞങ്ങള്‍
സ്വവിധിയെ പഴിച്ചവര്‍
നാല്‍പതിലധികം തലമുറകള്‍
ആദരിച്ചൊരു നായകാ
അങ്ങേക്കായൊരുക്കുന്നു
സ്നേഹത്തിന്റെ വിരുന്നുകള്‍.' എന്ന് പറയുമ്പോള്‍ പഥികയായൊരു പെണ്ണിന്റെ പരിദേവനകള്‍ മറനീക്കി പുറത്ത് ചാടുകയാണ്.

''സുറയ്യാ
നീ ഏകാകിനിയല്ല
അല്ലാഹുവിന്റെ അഗാധ വാത്സല്യം
പൂനിലാവാണ്
അതിനെ കവചമെന്ന പോലെ
നീയെടുത്തണിഞ്ഞുവല്ലോ
ശ്രാവ്യങ്ങളല്ലാത്ത നാദ വീചികള്‍
നിന്റെ കാതില്‍ മാത്രം അലക്കുന്നു....
കുത്തനെയുള്ള കല്‍പടവുകള്‍ കയറി
ചോരപൊടിഞ്ഞ കാലടികളുമായി
ഈ വാതില്‍പ്പടിയില്‍ നീ കുഴഞ്ഞ് വീണു
അരൂപിയായ യജമാനന്റ ചരണങ്ങളില്‍ ശരണം തേടി...''(ഏകാകിനി)

''യാ അല്ലാഹ് !
കാലിടറുന്നതു കൊണ്ടാവാം
കാഴ്ച നഷ്ടപ്പെട്ടതു കൊണ്ടാവാം
നിന്റെയൊപ്പം ഞാന്‍
സദാ സഞ്ചരിക്കുന്നു
എന്റെ പ്രതീക്ഷകള്‍
നിന്നില്‍ മാത്രം സമര്‍പ്പിക്കുന്നു
ചിലരൊക്കെ പറയുന്നു
 സുറയ്യ ഭ്രാന്തിയാണെന്ന്....(സഹയാത്രികന്‍)''
എന്റെ വരന്
പൂമാലകള്‍ ആവശ്യമില്ലനഅവന്ന് കഴുത്തില്ലല്ലോ /
എന്റെ വരനുവേണ്ടി
താംബുലമൊരുക്കണ്ടതില്ല
ചവക്കാന്‍ വായില്ല
ശരീരമില്ലാത്ത നാഥനാണ്
എന്റെ പ്രിയതമന്‍...''  (എന്റെ പ്രിയതമന്‍)''

ഈ നവാഗത ജ്ഞാനം
എന്റെ ശരീരത്തെ
വിറപ്പിക്കുന്നു
ലജ്ജിതമായ ആത്മാവ്
സുജൂദ് ചെയ്യുന്നു
 നിന്റ പാദങ്ങളില്‍'' (സുജൂദ്) എന്നിങ്ങനെ പാടിത്തളരുമ്പോഴും

''യാ അല്ലാഹ് !
നിന്റെ നെയ്ത്തുശാലയില്‍
പുണ്യപ്പട്ടുനൂല്‍ കൊണ്ട്
ആര്‍ക്കായിട്ടാണു നീ
ലോലലോലമായൊരീ
നമസ്‌കാരക്കുപ്പായം
ചമയ്ക്കുന്നത്;
 എനിക്കോ, തമ്പുരാനേ...? ''എന്ന് ആത്മാവിലൂടെ അരിച്ചിറങ്ങി ഹൃദയത്തിലൂടെ ചാലിട്ടൊഴുകുന്ന മിസ്റ്റിക്ക് ഭാവമായി ആ വരികള്‍ മാറുന്നത് രോമാഞ്ചത്തോടെയല്ലാതെ വായിച്ച് തീര്‍ക്കാനാവില്ല.

ചുരുക്കത്തില്‍, ഒരു പുതുവിശ്വാസി എന്നതില്‍ കവിഞ്ഞ് തനിക്കുകൈവന്ന പുതിയ ആത്മീയ ഭൂമികയില്‍ നിന്ന് കാഴചപ്പാടുകളുടെയും കാവ്യ സൗന്ദര്യത്തിന്റെയും മറ്റൊരു ലോകം പണിത കമലാ സുരയ്യയെന്ന മഹാപ്രതിഭയെ പൊതുനിലവാരത്തിന് പുറത്തുനിന്ന് നോക്കിക്കാണാന്‍ തയ്യാറുള്ളവര്‍ക്ക് വലിയൊരുസാധ്യത ആ ജീവിതവും രചനാലോകവും കരുതിവെച്ചിട്ടുണ്ട്. ' ഈ ജീവിതം കൊണ്ട് ഇത്ര മാത്ര'മെന്ന് അവര്‍ പറഞ്ഞൊഴിഞ്ഞത് വെറുതെയല്ല. വെളിച്ചം സ്വപ്നം കണ്ടുറങ്ങുന്ന മനസ്സുകളോടത് മന്ത്രിക്കുന്നത് കേള്‍ക്കുന്നില്ലേ...

''യാ അല്ലാഹ്!
ശവപ്പറമ്പില്‍
പുല്ലും ചെടിയും വളരും
അസ്ഥിമാടങ്ങളില്‍
പുഷ്പങ്ങള്‍ വിരിയും
മഴയായ്
വെളിച്ചമായ്
അല്ലാഹു നമ്മെ
ആലിംഗനം ചെയ്യും....''



ശരീഫ് കമാലി പള്ളിക്കുന്ന് |

നന്മയുടെ വഴികള്‍ വിശാലമാണ്.വിജയത്തിന്റെ തീരം തേടിയലയുക എന്നത് വിശ്വാസികളില്‍ നിലീനവുമാണ്. ആത്മ നിബദ്ധമായി കാപഠ്യം അകം ചേരാതെ ആത്മ സഞ്ചാരം നടത്താനാണ് വിശ്വാസി സമൂഹം ആഗ്രഹിക്കുന്നത്. അത്മ സഞ്ചാരം തീര്‍ക്കുന്ന വഴികളില്‍ തന്റെ സഞ്ചാരപഥം നാഥനിലേക്ക് തിരിക്കുമ്പോഴാണ് യഥാര്‍ത്തത്തില്‍ ഇസ്ലാമിന്റെ ആന്തരിക ചൈതന്യം അവനില്‍ പ്രവഹിക്കുന്നത്. അപ്പോഴാണ് അവന്‍ പൂര്‍ണ വിജയിയായി തീരുന്നതും.ആ വിജയത്തിന്റെ കുറുക്കുവഴികളെയാണ് നാം കണ്ടത്തേണ്ടത്. വലിയ വലിയ അധ്വാനങ്ങളില്ലാതെ ചെറുതല്ലാത്ത നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നാണല്ലോ വസ്തുത. പരിശുദ്ധ ഖുര്‍ആന്‍ അതിന് മികച്ച ഉദാഹരണമാണ്. കാരണം അത് ദര്‍ശിക്കുന്നതും ശ്രവിക്കുന്നത് പോലും പ്രതിഫലദായകമാണ്. കാലാനുക്രമത്തില്‍ അവബോധം പുലര്‍ത്തപ്പെടാത്ത കാര്യങ്ങളായി ഇവ മാറുമ്പോള്‍ സുറത്തുല്‍ ഇഖ്‌ലാസ് ഇവിടെ ദിശാ വെട്ടം പകരുകയാണ്.

സവിശേഷതകളാല്‍ സമ്പന്നമായ സൂറത്തുല്‍ ഇഖ്‌ലാസ് ഖുര്‍ആനിന്റെ മൂന്നില്‍ ഒന്നായിട്ടാണ് അറിയപ്പെടുന്നത്.അബൂസഈദില്‍ ഖുദ്രി (റ) ഉദ്ധരിക്കുന്നു.നബി(സ) പറഞ്ഞു. സൂറത്തുല്‍ ഇഖ്‌ലാസ് ഖുര്‍ആനിന്റെ മുന്നില്‍ ഒന്നിനോട് തുല്യമാണ്(ബുഖാരി). അബ്ദുള്ളാഹിബ്‌നു മസ്ഊദ് (റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ കാണാം നബി (സ) സ്വഹാബത്തിനോട് ചോദിച്ചു.എല്ലാ രാത്രിയിലും ഖുര്‍ആനിന്റെ മുന്നില്‍ ഒന്ന് ഓതാന്‍ നിങ്ങള്‍ക്ക് പ്രയാസമാകുമോ? സ്വഹാബത്തിന് അത് പ്രയാസമായി തോന്നി ആര്‍ക്കാണ് നബിയേ അതിന് കഴിയുക. എന്നാല്‍ നിങ്ങള്‍ രാത്രിയില്‍ സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം ചെയ്യുക(ബുഖാരി). ഇത്രമേല്‍ മഹത്വമുള്ള ഈ സൂറ: പേരുപോലെ തന്നെ കര്‍മ്മളില്‍ ആത്മാര്‍ത്ഥത പകര്‍ന്ന് നല്‍കും എന്നതാണ് വാസ്തവം.

ഖുര്‍ആനിന്റെ മൂന്നില്‍ ഒന്നായി പരിചയപ്പെട്ട ഈ സൂറ: സ്ഥാനാരോഹണ വിധേയമായതിന്ന് പണ്ഡിതമതം നാനാഖ്യാനങ്ങള്‍ നല്‍കുന്നുണ്ട്. ഇമാം നവവി(റ) പറയുന്നു. ഖുര്‍ആനിക വിജ്ഞാനിയങ്ങള്‍ മൂന്നാണ് 1 വിശ്വാസ കാര്യങ്ങള്‍, 2 വിധി വിലക്കുകള്‍ 3 ചരിത്ര പാഠങ്ങള്‍.എന്നാല്‍ വിശ്വാസ കാര്യങ്ങളിലാണ് സൂറത്തുല്‍ ഇഖ്‌ലാസിന്റെ പ്രതിപാദ്യം അത് കൊണ്ട് ഇതിനെ സുലുസുല്‍ ഖുര്‍ആന്‍ എന്ന് വിളിക്കുന്നു.
ഇമാം റാസി(റ) പറയുന്നു.ആരാധനകളുടെയും മതനിയമങ്ങളുടെയും മുഖ്യമായ ലക്ഷ്യങ്ങള്‍ മുന്നാണ്.അള്ളാഹുവിന്റെ ദാത്തിനെ കുറിച്ചും സ്വിഫാത്തിനെ കുറിച്ചും അഫ്ആലിനെക്കുറിച്ചും അറിയലാണത്. ഈ സൂറ അള്ളാഹുവിന്റെ ദാത്തിനെ കുറിച്ച് പ്രതിപാദിക്കുന്നു.
മഹാനായ ഇബ്‌നു ശുറൈഹ്(റ) പറയുന്നു. ഖുര്‍ആന്‍ മൂന്ന് ഇനങ്ങളിലാണ് അവതരിച്ചത്. വിധി വിലക്കുകള്‍ വാഗ്ദാനങ്ങള്‍ , അസ്മാഅസ്വിഫാത്തുകള്‍.ഈ സൂറ: അസ്മാ സ്വിഫാത്തിനെ ഉള്‍കൊണ്ടതാണ്. ചുരുക്കത്തില്‍ ഖുര്‍ആനിന്റെ മുന്നില്‍ ഒന്ന് ഓതിയ പ്രതിഫലമാണ് സൂറത്തുല്‍ ഇഖ്‌ലാസ് നമുക്കൊരുക്കി തരുന്നത്.

മാത്രമല്ല, സൂറത്തുല്‍ ഇഖ്‌ലാസ് ജീവിതത്തിന്റെ പല മേഖലകളിലേക്കും ഉപയുക്തമാകുമെന്നാണ് ഹദീസുകളുടെ ഭാഷ്യം. കൃത്യവിലോപങ്ങളാല്‍ അപഥ സഞ്ചാരം തീര്‍ത്തവന്ന് തൗബ വഴി സ്വര്‍ഗീയാരാമങ്ങളിലേക്ക് വഴിയൊരുക്കുകയുമാണ് ഈ സൂറ:
അനസുബ്‌നു മാലിക് (റ) നിവേദനം ചെയ്യുന്ന ഹദീസിലൂടെ ഇത് വ്യക്തമാവുന്നതാണ്. നബി(സ) തങ്ങള്‍ പറഞ്ഞു.ഖുല്‍ഹു വളളാഹു അഹദ് ഒരുത്തന്‍ ഓതിയാല്‍ രക്തചൊരിച്ചില്‍, അന്യന്റെ മുതല്‍ അപഹരിക്കല്‍, വിഭിചാരം, മദ്യപാനം എന്നീ നാലു തെറ്റുകളൊഴികെ 50 വര്‍ഷത്തെ ദോശങ്ങള്‍ അള്ളാഹു പൊറുത്ത് കൊടുക്കുന്നതാണ്.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ വല ഭാഗം ചാരി കിടന്ന് ഇത് നൂറു പ്രാവശ്യം ഇത് ഓതിയാല്‍ ഖിയാമത് നാളില്‍ അള്ളാഹു അവനോട് പറയും ഓ എന്റെ അടിമേ നിന്റെ വല ഭാഗം കൊണ്ട് നീ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്‍ക (റാസി 32/174)

മസ്ജിദ് ഖുബായില്‍ ഇമാമായിരുന്ന സ്വഹാബിയായ അന്‍സാരി എല്ലാ നമസ്‌കാരത്തിലും സൂറത്തുല്‍ ഇഖ്‌ലാസ് പതിവാക്കിയിരുന്നെ ത്രെ! ഇതിനെക്കുറിച്ച് പ്രവാചകന്‍ ചോദിച്ചപ്പോള്‍ സൂറത്തുല്‍ ഇഖ്‌ലാസിനെ അധികം ഞാന്‍ ഇഷ്ടപ്പെടുന്നു നബിയേ.. എന്ന് പറഞ്ഞു .ഉടനെ പ്രവാചകന്‍ പ്രതിവചിച്ചു അതിനോടുള്ള നിന്റെ ഇഷ്ടം നിന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നുവെന്നാണ്.
നരക മോചനത്തിനും സൂറത്തുല്‍ ഇഖ്‌ലാസ് വഴിയൊരുക്കുന്നു. നബി(സ്വ) പറഞ്ഞു: 'ഒരാള്‍ നിസ്‌കാര വേളയിലോ അല്ലാത്ത സമയത്തോ നൂറു തവണ ഖുല്‍ ഹുവല്ലാഹു അഹദ് ഓതിയാല്‍ നരകമോചനത്തെ അല്ലാഹു അവന്റെ മേല്‍ നിര്‍ബന്ധമാക്കി.

ദാരിദ്രത്തില്‍ നിന്ന് കരകയറുന്നതിനും സൂറത്തുല്‍ ഇഖ്‌ലാസ്വ് ഹേതുവാണെന്ന് സഹലുബ്‌നു സഈദില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. അദ്ധേഹം പറയുന്നത് ശ്രദ്ധിക്കുക, ഒരിക്കല്‍ ഒരാള്‍ നബി(സ്വ) യുടെ സവിധത്തില്‍ വന്ന് ദാരിദ്രത്തെ കുറിച്ച് പരാതി പറഞ്ഞപ്പോള്‍ പ്രവാചകര്‍ (സ്വ) പറഞ്ഞു: 'നീ നിന്റെ വീട്ടില്‍ പ്രവേശിച്ചാല്‍ വീട്ടിലാരെങ്കിലുമുണ്ടെങ്കില്‍ അവരോട് സലാം പറയുക. ശേഷം ഒരു പ്രാവശ്യം സൂറത്തുല്‍ ഇഖ്‌ലാസ്വ് ഓതുകയും ചെയ്യുക. ആ മനുഷ്യന്‍ അപ്രകാരം ചെയ്തു, അല്ലാഹു അദ്ധേഹത്തിന് സമ്പത്തും ഭക്ഷണവും നല്‍കി. എത്രത്തോളമെന്നാല്‍ അയല്‍ക്കാര്‍ക്ക് പോലും അനുഭവിക്കാന്‍ പാകത്തില്‍.'

ചുരുക്കത്തില്‍ സവിശേഷതകളാല്‍ സമ്പന്നമാണ് സൂറത്തുല്‍ ഇഖ്‌ലാസ്.പേരുപോലെ കര്‍മ്മങ്ങളില്‍ ആത്മാര്‍ത്ഥത കൈവരുന്ന നേര്‍സാക്ഷ്യമാണ്. തൗഹീദിന്റെ അകസാരം പ്രതിപാദ്യമാക്കുന്ന വചനങ്ങളിലൂടെ തകര്‍ക്കാന്‍ കഴിയാത്ത അചഞ്ചല വിശ്വാസം ഊട്ടിയുറപ്പിക്കുക കൂടിയാണത്. മാത്രമല്ല, ആസ്വാദ്യമാകുന്ന താളലയങ്ങള്‍ ആവശ്യത്തിനൊത്ത് തകര ചെണ്ടയില്‍ സൃഷ്ടിക്കുന്ന പോലെ തൗഹീദിന്ന് നാനാര്‍ത്ഥങ്ങള്‍ നല്‍കി ഇഷ്ടത്തിനൊത്ത് യഥാര്‍ത്ഥ പരികല്‍പ്പനയെ വികൃതമാക്കുന്ന മുഖങ്ങള്‍ സജീവമായ ഇക്കാലത്ത് യഥാര്‍ത്ഥ തൗഹീദിന്റെ ഉള്‍ സാരങ്ങളിലേക്ക് വഴി നടത്തുകയുമാണ് സൂറത്തുല്‍ ഇഖ്‌ലാസ്. ഇഖ്‌ലാസ് എന്നത് ഉള്ളടകത്തിന്റെ ശീര്‍ഷകം കൂടിയാണ്. 'തൗഹീദിന്റെ തനിമയാര്‍ന്ന വചനങ്ങളുള്‍ക്കൊണ്ട ഈ സൂറ:, ഇതിലെ തത്വങ്ങള്‍ വിശ്വസിക്കുന്നതിലൂടെ ശിര്‍ക്കില്‍ നിന്ന് മുക്തരാവുന്നു എന്ന കാരണത്താലാണ് ഇതിന് അല്‍ ഇഖ്‌ലാസ് എന്ന് നാമകരണം ചെയ്തിട്ടുള്ളത്.( റാസി.32/175)

വാസ്തവത്തില്‍ നിന്റെ റബ്ബ് ആരെന്നുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുന്നുണ്ട് ഈ സൂറ:. അനസ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ വ്യക്തമാണത്. ആകാശഭൂമികളുടെ സൃഷ്ടിപ്പിനെ കുറിച്ചും മനുഷ്യ, മാലാഖമാരുടെ സൃഷ്ടിപ്പിനെ കുറിച്ചും യഥാ ബോധ്യമുള്ള ജൂതന്മാര്‍ നബിയെ സമീപിച്ച് പറഞ്ഞു.നിങ്ങളുടെ റബ്ബിനെ കുറിച്ച് പറഞ് തരിക.തദവസരത്തില്‍ മലാഖ ജിബ്രീല്‍ (അ) കടന്ന് ഓതികേള്‍പ്പിച്ചു. 'പ്രപഞ്ചശില്‍പി ഒന്ന് മാത്രം, (അനിവാര്യമായ ഉണ്മ ഒരു സത്തയില്‍ മാത്രമേ സാക്ഷാല്‍ കൃതമാവൂ.) അരുടെയും ആശ്രയം ആവശ്യമില്ലാത്ത, എന്നാല്‍ എല്ലാവരും ആശ്രയിക്കുന്ന അജയ്യനും എല്ലാ ഉല്‍കൃഷ്ട ഗുണഗണങ്ങള്‍ സമ്പൂര്‍ണമായി മേളിച്ച യജമാനന്‍. അവന് ജനനമോ മരണമോ ഇല്ല. സന്താനങ്ങളില്ല, അവനോട് തുല്യമായി ആരുമില്ല.' എന്ന
സൂറത്തുല്‍ ഇഖ്‌ലാസിന്റെ വചനാമൃതങ്ങളിലൂടെ അള്ളാഹുവിനെ  യഥാ നിര്‍വചിക്കപ്പെടുകയായിരുന്നു. പരിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന ഈ നിര്‍വ്വചനം സൃഷ്ടിയും സൃഷ്ടാവും പരസ്പരം വിശേഷണങ്ങളില്‍ പരിപൂര്‍ണമായും എതിരാണെന്ന സ്ഥിതിവിശേഷമാണ് പകര്‍ന്ന് തരുന്നത്. എന്നാല്‍ വിമതസ്ഥര്‍ക്കിടയില്‍ നിന്ന് ഇസ്ലാം വേറിട്ടു നില്‍ക്കുന്നത് ഈ കൃത്യമായ നിര്‍വ്വചനം കൊണ്ടുമാണ്. ആരോപിക്കപ്പെടുന്ന ദിവ്യത്വം ദൃഷ്ടിഗോചരമായ വസ്തുക്കളിലാണെന്നതാണ് ഇതര മതങ്ങളുടെ അവസ്ഥ. അത് കൊണ്ട് തന്നെ നിര്‍വ്വചിക്കപ്പെടാന്‍ ഒന്നുമില്ലാത്ത ദിവ്യസങ്കല്‍പ്പമായി അവ മാറുമ്പോള്‍ ദൈവം എന്ന സങ്കല്‍പ്പത്തിന്ന് വിശേഷണങ്ങള്‍ പോലും അന്യമാകുകയാണ്.

യഥാര്‍ത്ഥത്തില്‍ സൂറത്തുല്‍ ഇഖ്‌ലാസ് വിശ്വാസിക്ക് വിജയ മന്ത്ര മോതുകയാണ്. അതുള്‍ക്കൊണ്ട പരിശുദ്ധ ഖുര്‍ആന്‍ മാനവരാശിക്ക് വെളിച്ചമേകുകയുമാണ്. അപഥ സഞ്ചാരം തീര്‍ത്ത നിഷ്‌ക്രമ ജീവിതങ്ങളെ ക്രമബദ്ധമാക്കി, മനുഷ്യരേ എന്ന പ്രപഞ്ചനാഥന്റെ വിളിയിലൂടെ വിജയം ആദാനപ്രദാനമാക്കുകയാണ്.ആ വിജയം കൈ കൊണ്ടവര്‍ ഭാഗ്യര്‍.മുഖം തിരിച്ചവര്‍ ഹതഭാഗ്യര്‍.അള്ളാഹു വിജയം നല്‍കുമാറാവട്ടെ..ആമീന്‍



ശരീഫ് കമാലി പള്ളിക്കുന്ന് |

നിത്യജീവിതത്തില്‍ അനിവാര്യമായ ഒരു ഘടകമാണല്ലോ ശുദ്ധി. ഇതിന്റെ സാധൂകരന്നമാവട്ടെ വെള്ളവുമാണ്. വെള്ളത്തിന്റെ ഉപയോഗം അസാധ്യമാകുമ്പോള്‍ തയമ്മും അനിവാര്യമായിത്തിരുകയും ചെയ്യുന്നു. ഇവിടെ ഉരുവിടുന്ന പല മസ്അലകളെ കുറിച്ചും തയമ്മും ചെയ്തവന്‍ ഖളാ വിട്ടേണ്ടതിനെ സംബന്ധിച്ചും പലയാളുകളും അജ്ഞരാണ്. മാത്രമല്ല തയമ്മുമിന്റെ അനിവാര്യതയില്‍ നിന്നെല്ലാം തെന്നിമാറി കേവലം ഖളാ കൊണ്ടെല്ലാം പരിഹൃതമാകും എന്ന് ധരിച്ചവരും സമൂഹത്തില്‍ ചുരുക്കമല്ല. അപ്പോള്‍ തയമ്മ മിനെ കുറിച്ചുള്ള പഠനത്തിന് പ്രസക്തിയേറുകയാണ്.

നിശ്ചയിച്ച കാരണങ്ങളാല്‍ പൂര്‍ണമായോ ഭാഗികമായോ വെളളത്തിന്റെ ഉപയോഗം അസാധ്യമാവുമ്പോഴാണ് തയമ്മും അനുവദനീയമാകുന്നത്.' നിങ്ങള്‍ വെളളം എത്തിക്കാത്ത പക്ഷം ശുദ്ധിയുള്ള മണ്ണ് കൊണ്ട് തയമ്മും ചെയ്യുക.(മ ഇദ - 6) '.' ഞങ്ങള്‍ക്ക് ഭൂമി മുഴുവന്‍ നമസ്‌കരിക്കാനുള്ള ഇടമായും അതിലെ മണ്ണിനെ ശുദ്ധീകരണ വസ്തുവുമാക്കി തന്നു.'(അഹ് മദ്). ഹിജ്‌റ നാലിലാണ് ഇതിന്റെ അവതരണം. ഇതിനു പിന്നിലെ നിയോഗമാവട്ടെ ആഇശാബീവിയുടെ മാല നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട വിഖ്യാത ചരിത്രവുമാണ്.
 തയമ്മും എന്നത് വുളൂ ഇനെ പോലെ ചില കാരണങ്ങള്‍ക്കും ശര്‍ത്വുകള്‍ക്കും മുബ് ത്വി ലാത്തുകള്‍ക്കും വിധേയമാണ്.പ്രധാനമായി തയമ്മും അനുവദനീയമാകുന്നത് ചെറിയ അശുദ്ധിക്കാരനും ജനാബത്തുകാരനുമാണ്. ഇവരെ പോലെതന്നെയാണ് ഹൈ ളുകാരിയും നിഫാസുകാരിയും.

കാരണങ്ങള്‍

മൂന്ന് കാരണങ്ങളാണ് പ്രധാനമായും തയമ്മു മിനെ അനിവാര്യമാക്കി തീര്‍ക്കുന്നത്.
1. വെള്ളമില്ലാതിരിക്കുക.
 അനുഭവത്തില്‍ വെള്ളമില്ലാതിരിക്കലാണിത്. തീരെ വെള്ളം ലഭിക്കാതിരിക്കുക എന്ന് ഭാഷ്യം. യാത്രക്കാരനും നാട്ടില്‍ താമസിക്കുന്നവനും വെള്ളം ലഭിക്കാത്തത് മൂലം തയമ്മും ചെയ്യുന്നതിന്റെ മുമ്പ് വെള്ളത്തെ അന്വേഷിക്കണം.രണ്ടു പേര്‍ക്കും വെള്ളമുണ്ടെന്ന ഊഹം നിലനില്‍ക്കുമ്പോഴാണ് അന്വേഷണം ബാധകമാകുന്നത്. എന്നാല്‍ വെള്ളം ഇല്ലാ എന്നുറപ്പായാല്‍ അന്വേഷണം വേണ്ട താനും.കാരണം ആ അന്വേഷണത്തിന് പ്രസക്തിയില്ലല്ലോ.

സാധാരണഗധിയില്‍ ഇവിടെ അന്വേഷിക്കേണ്ട സ്ഥലം പോലും ഫുഖഹാക്കള്‍ പരിചയപ്പെടുത്തുന്നുണ്ട്. ഇവിടെ
പ്രധാനമായും അന്വേഷണം ബാധിക്കുക യാത്രക്കാരനാണ്. ആദ്യം തന്റെ വാഹനത്തിലും യാത്രക്കാരോടും വെള്ളം അന്വേഷിക്കുകയും ഇതുമൂലം വെള്ളം എത്തിക്കാത്ത പക്ഷം അവന്റെ ഭൂപ്രതലത്തിന്റെ പരിസരങ്ങള്‍ കൂടി അന്വേഷണത്തില്‍ ഭാഗധേയമാക്കണം.
ഈ അന്വേഷണ പരിധിയില്‍ പണ്ഡിതര്‍ക്ക് വ്യത്യസ്ത വീക്ഷണമാണുളളത്.
ഒരു അമ്പ് എറിഞാല്‍ വീഴുന്ന സ്ഥലം(ഹദ്ദുല ഗൗസ്), ജോലിക്കാരായ തന്റെ സുഹൃത്തുക്കളെ വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരം, മുന്നൂറോ നാ നൂറോ മുഴം ഇങ്ങനെ വ്യത്യസ്ഥ വീക്ഷണം ഉള്‍കൊണ്ടിട്ടുണ്ട്. .ഭൂമിയുടെ ഉയര്‍ച്ചതാഴ്ച്ചക്കനുസരിച്ച് മേല്‍ വിവരിച്ച ദൂരങ്ങളിലും അല്‍പസ്വല്‍പം വ്യത്യാസപ്പെട്ടേക്കാം.

ഇനി യാത്രക്കാരനായ അവന്‍ തന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോകുന്ന സ്ഥലത്ത്, നീതിമാനായ വ്യക്തിയുടെ വാക്ക് പോലോത്തത് മുഖേന വെള്ളമുണ്ടെന്ന ഉറപ്പ് ലഭിക്കുകയും അത് മൂലം സ്വത്തിനോ സ്വശരീരത്തിനോ ഭീഷണി നേരിടുമെന്ന ഭയം ഇല്ലെങ്കില്‍ ഹദ്ദുല്‍ ഖുര്‍ബിന്റെ ഭൂരം പോകല്‍ നിര്‍ബന്ധമാണ്. ഇവിടെ ആവശ്യങ്ങള്‍ക്ക് വേണ്ടി എന്നതിന്റെ വിവക്ഷ അവന്‍ സാധാരണഗതിയില്‍ വിറകോ, പുല്ലോ ശേഖരിക്കാന്‍ പോകുന്ന ദൂരമാണ്. എന്നാല്‍ ഹദ്ദുല്‍ ഖുര്‍ബിനെക്കാള്‍ മീതെയാണ് വെള്ളമെങ്കില്‍ അവന്‍ തയമ്മും ചെയ്തത് മതിയാകും. ഹദ്ദുല്‍ ഖുര്‍ബ് :- നേരത്തെ സൂചിപ്പിച്ച ഹദ്ദുല ഗൗസ് നെക്കാള്‍ കൂടുതലാണിത്. ഏകദേശം 1/2 ഫര്‍സഖ് ആണ് ഇതിന്റെ പരിധി. 1/2 ഫര്‍സഖ് എന്നത് 4 കി.മീ ആണ്. ഈ ചുറ്റളവില്‍ വെള്ളമില്ലന്ന ഭാവന മൂലം തയമ്മും ചെയ്യാവുന്നതാണ്.

സമയത്തിന്റെ അവസാനത്തില്‍ നിസ്‌കാരത്തിനും ശുദ്ധീകരണത്തിനും സമയം ബാക്കി നില്‍ക്കെ വെള്ളം ലഭിക്കുമെന്ന് ഉറപ്പായാല്‍ വെള്ളത്തെ പ്രതീക്ഷിക്കല്‍ അഫ്‌ളലും എന്നാല്‍ കേവല ഭാവന മാത്രമെങ്കില്‍ തയമ്മു മിനെ വേഗത്തിലുമാക്കലാണ് ശ്രേഷ്ഠ കരം. വെള്ളം ഉണ്ട് എന്ന സാധ്യതയും ,ഇല്ല എന്ന സാധ്യതയും സമമായാല്‍ തഥൈവ, വേഗത്തിലാക്കേണ്ടതാണ്.
'എന്നാല്‍ ഇനി ഒരുത്തന് ശുദ്ധിക്ക് മതിയാകാത്ത വിധം വെള്ളം ലഭിച്ചാല്‍ അവന്‍ തയമ്മും ചെയ്യുന്നതിന്റെ മുമ്പ് അതിനെ ഉപയോഗിക്കല്‍ നിര്‍ബന്ധമാണ്. ഇങ്ങനെ വെള്ളം ഉപയോഗിക്കുന്ന വേള അവന്‍ വുളുവില്‍ തര്‍ത്തീബ് പാലിക്കല്‍ നിര്‍ബന്ധവും കുളിയില്‍ തര്‍ത്തീബ് സുന്നത്തുമാണ്.

വെള്ളം വിലക്ക് വാങ്ങല്‍ :-
തന്റെ കൈവശമുള്ള പണം യാത്രച്ചെലവിനോ വന്ദിക്കപ്പെടുന്ന ജീവിയുടെ ആവശ്യത്തിനോ കടം വീട്ടാനോ ആവശ്യമില്ലെങ്കില്‍ ശുദ്ധികരണത്തിനു വേണ്ടി വെള്ളം വിലക്കു വാങ്ങല്‍ നിര്‍ബന്ധ മാണ്. (തുഹ്ഫ 1/336)
 ദാനമായോ, കടമായോ, വായ്പയായോ വെള്ളം, ബക്കറ്റ്, കയര്‍പോ ലോത്ത വ ലഭിച്ചാല്‍ അത് സ്വീകരിക്കല്‍ നിര്‍ബന്ധവും എന്നാല്‍ അതിന്റെ വിലയാണ് ഇപ്രകാരം നല്‍കിയ തെങ്കില്‍ അതിനെ സ്വീകരിക്കല്‍ നിര്‍ബന്ധമല്ല താനും

2. മുഹ്തറമായ ,വന്ദിക്കപ്പെടുന്ന ജീവിയുടെ ദാഹം തീര്‍ക്കാന്‍ വെള്ളം ആവിശ്യമാ യാല്‍ ആല്ലെങ്കില്‍ വെളളത്തിന് മാര്‍ക്കറ്റ് വിലയേക്കാള്‍ പണം വരിക, എത്തിക്കപ്പെട്ട വെള്ളം കുടിക്കാന്‍ മാത്രം തയ്യാര്‍ ചെയ്യപ്പെട്ടതാവുക.ഇത് ശറഇല്‍ വെള്ളാതിരിക്കലാണ്.

3. ഉള്ള വെള്ളം ഉപയോഗിക്കല്‍ തടസ്സമാവുക
വെള്ളത്തിന്റെ ഉപയോഗ മൂലം രോഗം മൂര്‍ഛിക്കുക, രോഗം സുഖപ്പെടാന്‍ താമസമെടുകുക, ബാഹ്യമായ അവയവത്തില്‍ മോശമായ പാടുകള്‍ ഉണ്ടാവുക. നീതിമാനായ ഒരാള്‍ പറയുകയോ തന്റെ സ്വന്തം അനുഭവത്തിലൂടെയോ മോശകലകള്‍ ഉണ്ടാകുമെന്നത് തിരിച്ചറിയാന്‍ സാധിക്കും.ശക്തമായ തണുപ്പ് മൂലം തയമ്മും ചെയ്യുക എന്നത് രോഗം നിമിത്തം തയമ്മും ചെയ്യുന്നത് പ്പോലെ തന്നെയാണ് എന്നാല്‍ രോഗം മുണ്ടായത് ദോശകരമായ മാര്‍ഗത്തിലാണങ്കില്‍ ത യമ്മും സ്വഹീഹാകണമെങ്കില്‍ തൗബ അനിവാര്യമാണ്.

മുറിവിന്റെ സാഹചര്യം

ശരീരത്തില്‍ മുഴുവന്‍ വെള്ളം ഉപയോഗിക്കല്‍ അസാധ്യമെങ്കില്‍ ഒരു തയമ്മും കൊണ്ട് മതിയാകും. എന്നാല്‍ വുളുവിന്റെ ഒരവയവത്തില്‍ മറയില്ലാത്ത വിധം മുറിവാവുകയും അവിടെ വെള്ളമുപയോഗിക്കല്‍ അസാധ്യമാവുകയും ചെയ്താല്‍ തയമ്മും നിര്‍ബന്ധമായി തീരുന്നതാണ്.

ഇവിടെ മുറിവില്ലാത്ത ഭാഗങ്ങള്‍ പൂര്‍ണമായി കഴുകുകയും മുറി വിന് വേണ്ടി തയമ്മും ചെയ്യുകയുമാണ് വേണ്ടത്. ഇങ്ങനെ ചെയ്യുന്ന സമയം ചെറിയ അശുദ്ധിക്കാരന്‍ തര്‍ത്തീബ് നിര്‍ബന്ധമായിത്തീരുകയും ചെയ്യും. അഥവാ വുളുവില്‍ മുറി വിനെ കഴുകേണ്ട സമയത്താണ് തയമ്മും ചെയ്യേണ്ടത് എന്ന് ഉദ്ധേശ്യം. എന്നാല്‍ മുറിവുള്ള അവയവത്തില്‍ മുറിയില്ലാത്ത ഭാഗങ്ങള്‍ കഴുകുന്നതിനേക്കാള്‍ തയമ്മു മിനെ മുന്തിക്കുന്നതിന് വിരോധമില്ലതാനും .ജനാബത്ത കാരനാവട്ടെ കുളിയുടെയും തയമ്മു മിന്റെയും ഇടയില്‍ തര്‍ത്തീബ് പാലിക്കണമെന്നില്ല. അവന്‍ ഉദ്ധേശികും പ്രകാരം നിര്‍വ്വഹിക്കാം.

എന്നാല്‍ ഇനി രണ്ട് അവയവങ്ങളില്‍ മുറിവായാല്‍ യഥാക്രമം രണ്ട് തയമ്മും ആവശ്യമായി തീരും. ഇവിടെയും മേലുദ്ധരിച്ച നിബന്ധനകള്‍ ചേര്‍ത്ത് വായിക്കണം.
മുഖത്തും ഒരു കയ്യിലോ ഇരുകയ്യിലോ മുറിവായാല്‍ രണ്ടു തയമ്മും, മുഖത്തും ഇരുകയ്യിലോ ഒരു കയ്യിലോ ഒരു കാലിലോ ഇരുകാലിലോ മുറിവായാല്‍ മൂന്ന് തയമ്മുമും എന്നാല്‍ ഈ മുന്ന് അവയവങ്ങളില്‍ പൂര്‍ണമായുംമുറിവാണങ്കില്‍ ഒരു തയമ്മു മും മതിയാകുന്നതാണ്.

ഒരു അവയവത്തിന്റെ മുറി വില്ലാത്ത ഭാഗം കഴുകി മുറിവിന് വേണ്ടി തയമ്മും ചെയ്തതിനു ശേഷം വുളുവിന്റെ അടുത്ത അവയവം കഴുകാന്‍ നിയ്യത്ത് മടക്കേണ്ട തില്ല. അതുപോലെ കയ്യിന്റെ മുറിവ് കാലിന്റെ മുറിവ് എന്നിങ്ങനെ വേര്‍തിരിച്ച് കരുതേണ്ടതുമില്ല. മറിച്ച് ഫറള് /സുന്നത്ത് ഹലാലാക്കുന്നു എന്ന നിരു ബാധികനിയ്യത്ത് തന്നെ കയ്യിന്റെയും കാലിന്റെയും തയമ്മു മിന്റ വേള മതിയാവുന്നതാണ്.( ഫതാവല്‍ കു ബറ - ഹ/72)
മുറിയുടെ മേല്‍ ബാന്‍ഡേജ്/ പ്ലാസ്റ്റര്‍ പോലോത്ത മറയുണ്ടെങ്കില്‍ വുളുവിന് വേണ്ടി അതിനെ നീക്കംചെയ്യല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഈ മറനീക്കല്‍ പ്രയാസമാവുകയാണെങ്കില്‍ മറയുടെ മേല്‍ വെള്ളം കൊണ്ട് തടവി സ്വഹിഹായ ഭാഗം കഴുകി തയമ്മും ചെയ്താല്‍ മതി. ഇവിടെ മൂന്ന് കാര്യങ്ങൃള്‍ അവന്‍ പ്രത്തേകം ശ്രദ്ധിക്കണം.

1. മൂറിവില്ലാത്ത ഭാഗം കഴുകുക
2. കെട്ടിനുള്ളില്‍ / മറക്കുള്ളില്‍ സാധ്യമവുന്നിടത്തെല്ലാം വെള്ളം കൊണ്ട് തടവുക.
3. മുറിവ് കെട്ടിയ ബാന്‍ഡേജിന് മുകളില്‍ വെള്ളം കൊണ്ട് തടവുക.
 അതായത് സാധാരണ ഗതിയില്‍ നാം മുറിവിനെ കെട്ടുമ്പോള്‍ അല്‍പം ഭാഗം കൂടി കൂട്ടിയാണ് കെട്ടാറുള്ളത്. ഈ മറക്കുള്ളിലെ മുറിവില്ലാത്ത ഭാഗങ്ങള്‍ വെള്ളം കൊണ്ട് സാധ്യമാവുന്നത്ര തടവണം. എന്നാല്‍ ബാന്‍ഡേജ് മുറിയല്ലാത്ത ഒരു ഭാഗവും മറച്ചിട്ടില്ലെങ്കില്‍ അതിന്‍മേല്‍ വെള്ളം കൊണ്ട് തടവേണ്ടതില്ല. അപ്പോള്‍ ഇവിടെ ഉദ്ധരിച്ച മൂന്ന് കാര്യങ്ങള്‍ക്ക് പുറമേയാണ് തയമ്മും ചെയ്യേണ്ടത്.
ഒരാള്‍ മുറിവിന് വേണ്ടി തയ്യമ്മും ചെയ്ത് നിസ്‌ക്കരിച്ചു. അദ്ധേഹത്തിന് വലിയ അശുദ്ധിയില്ല എങ്കില്‍ അടുത്ത നമസ്‌കാരത്തിന് സമയമായാല്‍ വുളൂ മുറിയുന്ന കാര്യങ്ങള്‍ ഉണ്ടായില്ലെങ്കില്‍ രണ്ടാമത്തെ നിസ്‌കാരത്തിനു വേണ്ടി തയമ്മുീ മാത്രം ചെയ്താല്‍ മതി. വുളൂ മടക്കേണ്ടതില്ല. അശുദ്ധി ക്കാരനായാല്‍ വുളൂവും തയമ്മു മിനൊപ്പം മടക്കേണ്ടി വരും.
വലിയ അശുദ്ധിക്കാരനായ ഒരാള്‍ ശുദ്ധിയാക്കാന്‍ വേണ്ടി മുറിവില്ലാത്ത ഭാഗം മുഴുവന്‍ കഴുകുകയും മുറിവിന് വേണ്ടി തയമ്മും ചെയ്യുകയും ചെയ്തു,എന്നാല്‍ ഓരോ വഖ്തിലും അവന്‍ കുളി മടക്കേണ്ടതില്ല, തയമ്മും മാത്രം ചെയ്താല്‍ മതി. വീണ്ടും ജനാബത്തുകാരനായാല്‍ കുളിയും മടക്കേണ്ടി വരും .അപ്പോള്‍ ഇരു അശുദ്ധികള്‍ ഉള്ളവര്‍ ഓരോ നിസ്‌കാരത്തിന്റെ സമയത്തും തയമ്മും മടക്കേണ്ടി വരും.എന്നാല്‍ വലിയ അശുദ്ധിക്ക് വേണ്ടി തയമ്മും ചെയ്യുമ്പോള്‍ ചെറിയ അശുദ്ധിയും അതില്‍ പെടുമെന്നതിനാല്‍ രണ്ട് തയമ്മുമിന് പകരം വലിയ അശുദ്ധിക്ക് വേണ്ടി ഒരു തയമ്മും ചെയ്താല്‍ മതി.

ജനാബത്തുകാരന്‍ തയമ്മും ചെയ്തതിന്‍ ശേഷം വീണ്ടും ജനാബത്തു കാരനായാല്‍ അവന്‍ വീണ്ടും തന്റെ കെട്ട് ഊരല്‍ നിര്‍ബദ്ധമില്ല. അവന്‍ ഒരോ ഫര്‍ളിന്നും തയമ്മും ചെയ്യേണ്ടി വരും.

ശര്‍ത്വുകള്‍

1.ശുദ്ധിയുള്ള പൊടിമണ്ണ് ആവുക

അപ്പോള്‍ ചൂളക്ക് വെച്ച ഓട്, ഇഷ്ടിക, മണ്‍പാത്രം, എന്നിവയുടെ പൊടി, ഖനിയില്‍ നിന്ന് എടുക്കുന്ന വിവിധ തരം പൊടികള്‍, കുങ്കുമം, ചുണ്ണാമ്പ്,കുമ്മായം, ധാന്യം എന്നിവയുമായി കൂട്ടി കലര്‍ന്നവ, നജസ്ആയമണ്ണ്, മുസ്തഅമലായ മണ്ണ് എന്നിവ തയമ്മു മിന് പറ്റുകയില്ല. എന്നാല്‍ ചിതല്‍പ്പുറ്റ്, വേട്ടാ ള ന്റെ കൂട് എന്നിവ പൊളിച്ചത് കൊണ്ട് തയമ്മും ചെയ്യാം (തുഹ്ഫ 1/352354)
ഉപയോഗിച്ച മണ്ണ് എന്നത് കൊണ്ട് വിവക്ഷിക്കുന്നത് തയമ്മു മിന്റെ അവയവത്തില്‍ ശേഷിച്ചിരിക്കുന്ന മണ്ണും അപ്രകാരം അവയവങ്ങളില്‍ നിന്ന് താഴെ വീണ മണുമാണ്.
 ഹനഫീമദ് ഹബ് പ്രകാരം ഭൂമിയുമായിബന്ധപ്പെട്ട് കിടക്കുന്ന ഏതു വസ്തു കൊണ്ടും (മരം, കൃഷി ) തയമ്മും ആകാം എന്ന് അഭിപ്രായപ്പെടുന്നുണ്ട്.പക്ഷെ, ഇപ്രകാരം ഇവരുടെ മദ്ഹബ് അനുവര്‍ത്തിക്കുകയാണെങ്കില്‍ മദ്ഹബ് മാറുന്ന (തല്‍ ഫീഖ് ) ന്റെ നിബദ്ധനകള്‍ ഇതിനെ തുടര്‍ന്ന് വരുന്നതാണ്.
ശുദ്ധി വരുത്തുമ്പോള്‍ വെള്ളത്തില്‍ രണ്ട് ഖുല്ലത്ത് നിബന്ധനയുള്ളത് പോലെ മണ്ണില്‍ ഈ നിബന്ധനയില്ല. ഒരു പ്രതലത്തില്‍ തയമ്മു മിന്‍ ആവശ്യമായ മണ്ണ് നിരത്തിവെച്ച് രണ്ട് പ്രാവിശ്യം അടിച്ചടുത്താല്‍ മതി.
നജ സായ മണ്ണു കൊണ്ട് തയമ്മും അനുവദനിയ മല്ല.എന്നാല്‍ ധാരാളമുള്ള മണ്ണിലേക്ക് അല്‍പ്പം നജസ് വീണാല്‍ നജസ് ആയിട്ടില്ല എന്നുറപ്പുള്ള ഭാഗത്തുള്ള മണ്ണ് തയമ്മു മിന് ഉപയോക പെടുത്താം. പക്ഷെ,മണ്ണ് അല്‍പ്പമാണങ്കില്‍ ഈ വേര്‍ത്തിരിവ് സാധിക്കണമെന്നില്ല.

2. മണ്ണിനെ കരുതല്‍

മണ്ണിനെ അടിച്ചെടുക്കുന്നു എന്നു കരുതല്‍ തയമ്മു മിന്റെ ശര്ത്വില്‍ പെട്ടതാണ്. അപ്പോള്‍ ഒരുത്തന്റെ മുഖത്തേക്ക് കാറ്റ് മൂലം പൊടിയാവുകയും തുടര്‍ന്ന് അതിനെ തടവുകയും നിയ്യത്ത് ചെയ്യുകയും ചെയ്താല്‍ അത് മതിയാവുകയില്ല.എന്നാല്‍ വായുവില്‍ പൊടി ഘനീഭവിച്ച് നില്‍ക്കുകയും അതില്‍ മുഖം ചുഴറ്റുകയും ചെയ്താല്‍ അത് മതിയാകുന്നതുമാണ്.

3. രണ്ട് പ്രാവശ്യം അടിച്ചെടുക്കുക.
4. ഖിബ് ല നി ര്‍ ണ യിക്കുക.
5. സമയമാവുക.
6. ഓരോ ഫറളിന്നും തയമ്മും ചെയ്യുക (ഇആനത്ത്)
7. നജസിനെ നീക്കം ചെയ്യുക.

ഫറളുകള്‍

1. അവയവങ്ങളിലേക്ക് മണ്ണിനെ നീക്കം ചെയ്യുക.
2. നിയ്യത്ത്
ശുദ്ധി അനിവാര്യമായ നിസ്‌കാരം, ത്വവാഫ്, എന്നിവ ഹലാലാക്കുന്നു എന്ന് കരുതണം. അശുദ്ധിയെ ഉയര്‍ത്തുന്നു എന്ന് കരുതല്‍ കൊണ്ട് മതിയാവുകയില്ല.
 മണ്ണിനെ അവയവങ്ങളിലേക്ക് നീക്കം ചെയ്യുമ്പോള്‍ നിയ്യത്ത് അതിനോട് ചേര്‍ന്ന് വരല്‍ ആവശ്യമാണ്. ഇപ്രകാരം നിയ്യത്ത് വെക്കുന്ന സമയം ഫ റളിനെയും സുന്നത്തിനെയും കരുതിയാല്‍ അവന്ന് രണ്ടും ഹലാലാകും. ഫറളി നെ മാത്രം കരുതിയാല്‍ കൂടെ സുന്നത്ത് നിസ്‌കരിക്കുന്നതിന് വിരോധമില്ല. അവന്‍ പക്ഷെ, സുന്നത്തിനെ മാത്രമാണ് കരുതിയതെങ്കില്‍ ഇതുമൂലം ഫ റള് ഹലാലാ വുകയില്ല.എന്നാല്‍ ഒരുത്തന്‍ നിര്‍ണ്ണിത സുന്നത്തിനെ (റവാത്തിബ് പോലെ )കരുതിയാല്‍ അതു മൂലം സാമൂഹ്യ ബാധ്യതയായ (ഫറള് കിഫ) ജനാസ നമസ്‌കാരവും തഥൈവ നിര്‍ണ്ണിത നിസ്‌കാരത്തോ ടൊപ്പം മറ്റുള്ള സുന്നത്ത് നമസ്‌കാരങ്ങളും അവന് പറ്റുന്നതാണ്.

3. മുഖം തടവല്‍
4. മുട്ടുള്‍ പ്പെടെ രണ്ട് കയ്യും തടവല്‍
 മണ്ണ് എല്ലായിടത്തും എത്തി എന്ന മികച്ച ഭാവന ഉണ്ടാകും വിധത്തില്‍ തടവിയാല്‍ മതി.മറിച്ച് പുരട്ടേണ്ടതില്ല. രണ്ടാമത്തെ അടിയില്‍ മോതിരം ഊരല്‍ നിര്‍ബന്ധമാണ്. മണ്ണ് അടിച്ചെടുക്കുമ്പോള്‍ ആവശ്യമാകുന്ന പക്ഷം രണ്ടിനേക്കാള്‍ കൂടുതല്‍ മണ്ണ് അടിച്ചെടുക്കല്‍ നിര്‍ബന്ധവും അല്ലാത്ത പക്ഷം കറാഹത്തുമാണ്.

ബിസ്മി ചൊല്ലുക, ഇടതിനെക്കാള്‍ വലതിനെ മുന്തിക്കുക, രണ്ട് കരങ്ങളിലും പൊടിയെ അടിച്ചെ ടുക്കുമ്പോള്‍ അതിനെ ലഘൂകരിക്കുക., കരങ്ങളില്‍ പൊടി അധികമാകുന്ന പക്ഷം ഊതിയോ കുടഞ്ഞോ അതിനെ ലഘൂകരിക്കുക, തുടര്‍ച്ചയായി ചെയ്യുക, മണ്ണിനെ അടിക്കുമ്പോള്‍ വിരലുകള്‍ വിടര്‍ത്തുക, ബിസ്മിക്കും ഒന്നാമത്തെ അടിക്കുമിടയില്‍ മിസ് വാക്ക് ചെയ്യുക, ഒന്നാം അടിയില്‍ മോതിരം ഊരുക, അവയവങ്ങള്‍ കയറ്റി തടവുക, ഒര വയവം തടവി പൂര്‍ത്തിയാക്കും മുമ്പ് കൈ ഉയര്‍ത്താതിരിക്കുക, വിരലുകള്‍ കോര്‍ത്തിണക്കി തടവുക എന്നിവ തയമ്മു മിനെറ സുന്നത്തുകളാണ്.

വുളു മുറിയുന്ന കാരണങ്ങള്‍ക്ക് പുറമെ ചില പ്രത്യേക കാരണങ്ങള്‍ മുഖേന തയമ്മും മുറിയുന്നതാണ്.
വെള്ളമില്ലാത്തതിന് വേണ്ടി തയമ്മും ചെയ്തവന്‍, അവന്‍ നമസ്‌കാരത്തിലല്ലാതിരിക്കെ വെള്ളം എത്തുകയും തത്സമയം ദാഹം പോലോത്ത ആവശ്യം അവന്‍ നേരിടുകയും ചൈതില്ലെങ്കില്‍ അവന്റെ തയമ്മും ബാത്വിലാകുന്നതാണ്. തയമ്മും മൂലം മടക്കി നിസ്‌ക്കരിക്കല്‍ അനിവാര്യമായ നമസ്‌കാരത്തിനിടെ വെള്ളം ലഭിച്ചാല്‍ നമസ്‌കാരം ബാത്വിലാവുകയും, തയമ്മും മൂലം മടക്കി നിസ്‌കരിക്കല്‍ ആവശ്യമില്ലാത്ത നമസ്‌കാര മാണെങ്കില്‍ ആ നിസ്‌കാരം ബാത്വിലാവുകയുമില്ല. എങ്കിലും നമസ്‌കാരം ഫറളാണെങ്കില്‍ ഈ രണ്ട് അവസ്ഥയിലും വുളു എടുക്കാന്‍ വേണ്ടി നമസ്‌കാരത്തെ മുറിക്കുകയും സുന്നത്താണെങ്കില്‍ രണ്ട് റക്അത്തു കൊണ്ട് മതിയാക്കുകയുമാണ് വേണ്ടത്.അനന്തരം വുളു ചെയ്ത് നമസ്‌കരിക്കുകയും വേണം
നമസ്‌കാരത്തിലായിരിക്കെ വെള്ളം ലഭിച്ചു എന്ന് തിരിച്ചറിയല്‍ ഒരുത്തന്‍ തന്റെ യടുക്കല്‍ വെള്ളമുണ്ടെന്ന് വിളിച്ച് പറയുന്നത് നമസ്‌കാരത്തിലുള്ള വ്യക്തി കേള്‍ക്കല്‍ മുഖേനയാണ് (ഇആനത്ത്- 1/92)
ഒരു തയമ്മുംകൊണ്ട് ഒരു ഫറള് മാത്രമേ നമസ്‌കരിക്കാവൂ. സുന്നത്താവട്ടെ എത്രയുമാവാം. എന്നാല്‍ നേര്‍ച്ചയാക്കിയ നമസ്‌കാരം ഫ റളി നെ പോലെ തന്നെയാണ്. പ്രബലാ പിപ്രായപ്രകാരം ഒരു ഫിറളിനോടുകൂടെ ജനാസ നമസ്‌കാരം സ്വഹീഹാകുമെന്നാണ്.

ഫറള് നിസ്‌കാരത്തിന്റെ വഖ്ത് പ്രവേശിക്കുന്നതിന്റെ മുമ്പും സുന്നത്ത് നമസ്‌കാരത്തിന്റെ സമയം പ്രവേശിക്കുന്നതിന്റെ മുമ്പും തയമ്മും അരുത്. അപ്പോള്‍ മുന്തിച്ച് ജം ആക്കി നമസ്‌കരിക്കുന്നവന്‍ ഒന്നാമത്തെ നമസ്‌കാരത്തിനു ശേഷമാണ് രണ്ടാമത്തെ നമസ്‌കാരത്തിന് വേണ്ടി തയമ്മും ചെയ്യേണ്ടത്. വെള്ളവും മണ്ണും എത്തിക്കാത്ത പക്ഷം സമയത്തിന്റെ പവിത്രത മാനിച്ച് ഫറളി നെ നമസ്‌കരിക്കുകയും രണ്ടാലൊന്നിനെ എത്തിക്കുന്ന പക്ഷം അതിനെ മടക്കുകയും വേണം.

ഖളാഅ വീട്ടല്‍:-

നാട്ടില്‍ താമസിക്കുന്നവന്‍ വെള്ളം ഇല്ലാത്തത് മൂലം തയമ്മും ചെയ്ത് നമസ്‌കരിച്ചവനാണെങ്കില്‍ അവര്‍ വെള്ളം എത്തിക്കുന്ന പക്ഷം ഖളാഅ വീട്ടണം.എന്നാല്‍ ഇത് മൂലം യാത്രക്കാരനാണ് തയമ്മും ചെയ്‌തെങ്കില്‍ ഖളാഅ വീട്ടേണ്ടതില്ല താനും.കാരണം നാട്ടില്‍ താമസിക്കുന്നവന്ന് വെള്ളം ലഭിക്കാതിരിക്കുക എന്നത് അപൂര്വ്വവും യാത്രക്കാരന് ഈ അവസ്ഥ സാധാരണയുമാണ്. യാത്ര ദോഷമായ മാര്‍ഗത്തിലാവരുത് എന്ന നിബന്ധനക്കതീതമായാണ് ഈ പറഞ്ഞത്. എന്നാല്‍ തൗബ ചെയ്താല്‍ ഇതു മടക്കേണ്ടതില്ല.
തണുപ്പ് കാരണത്താല്‍ തയമ്മും ചെയ്ത് നമസ്‌കരിക്കുന്നവന്‍ ഖളാഅ വീട്ടണം. എന്നാല്‍ രോഗം മൂലം തയമ്മും ചെയ്ത് നമസ്‌കരിച്ചവനാണെങ്കില്‍ ഖളാ ആവശ്യമില്ല. എന്നാല്‍, പക്ഷെ ഇത് ചില നിബന്ധനകള്‍ വിധേയമായിരിക്കും. ശുദ്ധിയോടെയും അല്‍പം രക്തത്തോടെയും മാത്രമാണ് ബാന്‍ഡേജ് എങ്കിലും തയമ്മുമിന്റെ അവയവത്തിലാണ് മുറിവെങ്കില്‍ ഖളാ വീട്ടണം .മറയില്ലാത്ത വിധം മുറി വിനു വേണ്ടി തയമ്മും ചെയ്തവനാണെങ്കില്‍, ഖളാ വീട്ടേണ്ടതില്ല. ചുരുക്കത്തില്‍ രോഗംമൂലം തയമ്മും ചെയ്ത് നമസകരിച്ചത് ഖളാ വീട്ടാതിരിക്കാന്‍ നാല് ശര്‍ത്വുകളുണ്ട്.
1. മുറിവില്‍ അമിത രക്തം ഇല്ലാതിരിക്കുക.2. പൂര്‍ണമായ വുളു വോടെ മുറിവ് കെട്ടുക (തയമ്മു മിനെറ ശുദ്ധിമതിയാവുകയില്ല.3. മുറിവ് തയമ്മു മിന്റെ അംഗത്തില്‍ ആ വാതിരിക്കുക.4. തയമ്മുമിന്റെ അവയവത്തിലല്ലെങ്കില്‍ ആവശ്യത്തിലധികം മുറി വില്ലാത്ത ഭാഗം ബാന്‍ഡേജ് കൊണ്ട് മറക്കാതിരിക്കുക.

ചില മസ്അലകള്‍

തഹിയ്യത്ത് നിസ്‌കാരത്തിന് പളളിയില്‍ കടന്ന ശേഷവും വഖ്തില്ലാത്ത സുന്നത്ത് നിസ്‌കാരങ്ങള്‍ക്ക് ഏത് സമയത്തും തയമ്മും ആകാവുന്നതാണ്. ഖത്വീബല്ലാത്തവര്‍ക്ക് ജുമുഅയുടെ ശ ര്‍ ത്വായ ഖുതുബക്ക് മുമ്പ് തന്നെ തയമ്മും ചെയ്യാവുന്നതാണ്. ഖത്വീബിന് ജുമുഅ ക്കും ഖുതുബക്കും വേറെ വേറെ തയമ്മും അനിവാര്യമാണ്. വെള്ളവും മണ്ണും ലഭിക്കാത്ത പക്ഷം വഖ്തിന്റെ പവിത്രതക്ക് വേണ്ടി ഫറളായ അദാ ആയ നമസ്‌കാരങ്ങള്‍ നമസ്‌കരിക്കാന്‍ പറ്റുന്നത് പോലെ ജുമുഅ ക്കും പറ്റുന്നതാണ്. പക്ഷെ, നാല്‍പതില്‍ ഒരാളായി അവനെ പരിഗണിക്കുന്നതല്ല എന്ന് മാത്രം.

തയമ്മുമിന്റെ രൂപം

ആദ്യം തയമ്മു മിന്റെ നിയ്യത്ത് ചെയ്യുക. ശേഷം ഇരു മുന്‍ കൈകളും ശുദ്ധിയുള്ള പൊടി മണ്ണിനെ ഒരു തവണ അടിച്ചെടുക്കുക. കയ്യില്‍ കൂടുതല്‍ പൊടിയാകുന്ന പക്ഷം ഊതിയോ ഇരുകയ്യിന്റെ മണികണ്ഠ ഭാഗങ്ങളെ ക്കൊണ്ട് കുടഞ്ഞോ മിതമാക്കുക. ശേഷം ഇരുകൈപത്തിയുടെയും പള്ള ഭാഗം മുഖത്തിന്റെ മേല്‍ഭാഗത്ത് മദ്ധ്യത്തിലായി വെക്കുക. തുടര്‍ന്ന് താഴോട്ട് തടവുക. പെരുവിരലിന്റെ സഹായത്തോടെ മുഖത്തിന്റെ വീതിയുള്ള കവിള്‍ ഭാഗങ്ങള്‍ തടവുകയും താടിയെല്ലിന്റെ ഭാഗത്ത് ഇരു കൈപത്തിയും എത്തിയ ശേഷം കൈകളെടുക്കുകയും ചെയ്യുക. അനന്തരം രണ്ടാം തവണയും മിതമായി മണ്ണിനെ അടിച്ചെടുക്കുക.ഈ വേള കയ്യിലുള്ള മോതിരങ്ങള്‍ അഴിച്ചു വെക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം പെരുവിരലൊഴിച്ച് നാല് വിരലുകളും ഇടത് കൈപത്തിക്കുള്ളില്‍ വെക്കുക. ശേഷം കയ്യിന്റെ പുറം ഭാഗം മുട്ട് വരെ തടവുക. കൈ മുട്ട് തടവി കഴിഞ്ഞാല്‍ കൈപ്പത്തിയുടെ ഉള്‍ഭാഗം കൊണ്ട് നേരത്തെ തടവിയതിന്റെ എതിര്‍ ഭാഗം കൈപത്തി വരെ തടവുക.ഇടതു കയ്യിന്റെ പെരുവിരല്‍ വലതു കയ്യിന്റെ പെരുവിരലിനെയും തടവുക. അപ്രകാരം ഇടതു കൈവലതു കൈ കൊണ്ട് തടവുക. തുടര്‍ന്ന് മുന്‍ കൈകള്‍ പരസ്പരം തടവുകയും വിരലുകള്‍ പരസ്പരം കോര്‍ക്കുകയും ചെയ്യുക.



| മുആവിയ മുഹമ്മദ്. കെ.കെ | 9526723230 

ലോക് ഡൗണ്‍ നീളുന്നതിന്റെ പശ്ചാത്തലത്തില്‍ നാലാമത്തെ വെള്ളിയാഴ്ചയും ജുമുഅഃ മുടങ്ങി അനിശ്ചിതത്വത്തിലിരിക്കുമ്പോഴാണ് ഇങ്ങനൊരു കുറിപ്പിലേക്ക് പേന ചേര്‍ക്കുന്നത്.
എന്ന് തീരുമെന്ന് തീര്‍ച്ചയില്ലാത്ത  കൊറോണക്കാലത്തെ നീണ്ട അവധിയിലേക്ക് പ്രവര്‍ത്തി ദിനങ്ങളെ പൂട്ടി വെച്ച ദിവസം, അവസാനമായി കുട്ടികള്‍ക്ക് ഓതിക്കൊടുത്തത് അലീമായാന്റെ സീറത്തുന്നബിയില്‍ തിരുനബിയുടെ വഫാത്തും അനുബന്ധകാര്യങ്ങളും ഉള്‍ക്കൊള്ളുന്ന ഭാഗമാണെന്നാണ് ഓര്‍മ്മ.
തിരുനബി(സ്വ)യുടെ വിയോഗ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിയാതെ മദീന മുഴുവന്‍ മരവിച്ച് പോയ വേളയില്‍, 'ഇനിയെന്ത്' എന്ന ആശങ്കയുടെ സ്വരം അതികായരെ ആവേശിച്ച സന്ദര്‍ഭത്തില്‍ അബൂബക്കര്‍ സിദ്ദീഖ് (റ) എഴുന്നേറ്റ്  സ്വഹാബത്തിനെ സംബോധന ചെയ്ത് സംസാരിച്ച ഒരു ചെറിയ പ്രസംഗമുണ്ട്.
അനിശ്ചിതത്വത്തിന്റെ ആ ചരിത്ര സന്ധ്യയെ അതിജീവനത്തിന്റെ വിഭാതങ്ങളിലേക്ക് വഴിനടത്തിയ ആ വാക്കുകള്‍ നദ് വീ സാഹിബ് ഇങ്ങനെ പകര്‍ത്തുന്നത് കാണാം:
' .....അയ്യു ഹന്നാസ്.....
       അല്ലയോ ജനങ്ങളെ, നിശ്ചയം നിങ്ങളിലാരെങ്കിലും  മുഹമ്മദി(സ്വ)നെ ആരാധിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും മുഹമ്മദ് നബി മരണപ്പെട്ടിരിക്കുന്നു. അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നത് എങ്കില്‍ തീര്‍ച്ചയായും അല്ലാഹു ജീവിച്ചിരിപ്പുണ്ട് അവന്‍ മരിക്കുകയില്ല.....' ശേഷം അദ്ദേഹം  സൂറത്തു ആലു ഇംറാനിലെ 144-ാം വചനം ഓതി... 'മുഹമ്മദ് (സ്വ) ഒരു ദൂതന്‍ മാത്രമല്ലാതെ അല്ല.അവിടുത്തേക്ക് മുമ്പും അനേകം ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്.എന്നിട്ടും അദ്ദേഹം മരണപ്പെട്ടുവെന്നോ കൊല്ലപ്പെട്ടു വെന്നോ കേട്ടാല്‍  നിങ്ങള്‍ പിന്തിരിഞ്ഞു പോവുകയാണോ. ആരെങ്കിലും പിന്തിരിഞ്ഞു പോകുന്നുവെങ്കില്‍ അല്ലാഹുവിനത് ഒരു വിധത്തിലുമുള്ള ദ്രോഹം ഉണ്ടാക്കുകയില്ല ,നന്ദി ചെയ്യുന്നവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കുന്നതാണ്'...
 അബൂബക്കര്‍(റ) ഓതി കൊടുക്കുന്നതുവരെ  ദുഃഖ പരവശരായി നില്‍ക്കുകയായിരുന്ന  സ്വഹാബത്തിനെ കണ്ടാല്‍ ഇങ്ങനൊരായത്ത് ഖുര്‍ആനില്‍ ഉള്ളതായി അവരാരും അറിഞ്ഞിരുന്നില്ല എന്ന് തോന്നിപ്പോകുമായിരുന്നുവെന്ന് ഈ സംഭവത്തിന് സാക്ഷിയായവര്‍ പറയുന്നതുകാണാം...( സീറത്തുന്നബി-ഭാഗം-3 പേജ് -343)
അവസരോചിതമാണ് എന്നുതോന്നിയതുകൊണ്ടാണ് ഇത്രയും പകര്‍ത്തിയത്.
'പരിദേവനകളുടെ പള്ളിയങ്കണങ്ങളും വേവലാദികളുടെ വെള്ളിയാഴ്ചകളും' സോഷ്യല്‍ മീഡിയയിലെ അതിരുകടന്ന ആത്മവിമര്‍ശനത്തിന്റെയും അതിനികൃഷ്ടമായ മതവിമര്‍ശനത്തിന്റെയും വേദിയായി മാറികൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
ഒരുതരം നിരാശ കലര്‍ന്ന നിസ്സംഗതയാണ് ചിലരിലെങ്കിലും നിഴലിച്ചു നില്‍ക്കുന്നത്.പള്ളികളും മദ്രസകളുമെല്ലാം പൂട്ടി, ജുമുഅയും ജമാഅത്തുമെല്ലാം മുടങ്ങി,ത്വവാഫ് നിലച്ചു, ഇരു ഹറാമുകളും വിജനമായി ..... ഇങ്ങനെ നീളുന്നു ആ നിരാശയുടെ നൈമിഷിക വ്യഥകള്‍.!
അഞ്ചുനേരവും പള്ളിയില്‍ പോയി ജമാഅത്തായി നിസ്‌കരിച്ച് ശീലിച്ചവര്‍ക്കും ജീവിതത്തില്‍ ഒരുതവണ പോലും ജുമുഅ മുടങ്ങിയിട്ടില്ലാത്തവര്‍ക്കുമൊക്കെ അത്തരം ദീനീചുറ്റുപാടുകള്‍ ഇല്ലാതാകുമ്പോള്‍  മനോ വേദനയുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ അവനവനിലൊതുങ്ങുന്ന അത്തരം മനോവ്യഥകള്‍ അപരനു കൂടി പകര്‍ന്നുകൊടുക്കുകയും ആ സംസാരം പിന്നെ വിശ്വാസിക്ക് ഭൂഷണമല്ലാത്ത വിധം നിരാശ കലര്‍ന്ന് മനസ്സ് മരിച്ചു പോകും വിധം മൂര്‍ച്ഛിക്കുകയും ചെയ്യുന്നതിലാണ് അപകടം!
'ഇങ്ങനെയൊക്കെയായിട്ടും എവിടെപോയി നിന്റെ ദൈവം'  എന്ന നാസ്തികന്റെ നാസികയില്‍ നിന്നുള്ള ചോദ്യത്തിന് എളുപ്പം അപഹരിക്കാന്‍ പറ്റുന്ന മനോ നിലവാരമാണത് എന്നതുകൊണ്ടാണ് ഇതെഴുതേണ്ടി വരുന്നത്.
മുകളില്‍ സൂചിപ്പിച്ചതുപോലെ പോലെ നബിവിയോഗത്തോളം വലിയ പ്രതിസന്ധിയൊന്നും മുസ്ലിം സമുദായം അഭിമുഖീകരിച്ചിട്ടില്ല എന്നതാണ് നേര്.-ഒരു സമുദായം എന്ന നിലയില്‍ ചരിത്രപരമായി മുസ്ലീങ്ങള്‍ നേരിട്ട ഏറ്റവും വലിയ മൂന്ന് അസ്തിത്വ പ്രതിസന്ധികളില്‍ ഒന്നാമത്തേത് തിരുനബിയുടെ വേര്‍പാടുതന്നെയാണെന്ന് കാരന്‍ ആംസ്‌ട്രോങ്ങ് എഴുതിയിട്ടുണ്ട് (ഇസ്‌ലാം-കാരന്‍ ആംസ്‌ട്രോങ്ങ് ).കേവലം വൈകാരികമായ ഒരു വിലയിരുത്തലല്ല ഇത് എന്നര്‍ത്ഥം-
പരീക്ഷണങ്ങള്‍ വിശ്വാസിയുടെ ഈമാന്‍ വര്‍ദ്ധിപ്പിക്കുകയും അല്ലാഹുവിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുകയുമാണ് ചെയ്യുകയെന്ന വലിയ സന്ദേശം പ്രസരിപ്പിക്കാനുള്ള  ആര്‍ജ്ജവം കാണിച്ച് മാതൃകയാവുകയാണ്  അന്നേരം ഈമാനിന്റെ കാര്യത്തില്‍ അമ്പിയാക്കളുടെ അനന്തിരവനായ അബൂബക്കര്‍ സിദ്ദീഖ് (റ) ചെയ്തത്.
കാരണം, അനാദിയായവനും അന്ത്യമില്ലാത്തവനും അല്ലാഹുവാണ്.എല്ലാത്തിനും മുമ്പുള്ളവന്‍; എല്ലാത്തിനും ശേഷവും അവശേഷിക്കുന്നവന്‍.അതിരുകളില്‍ ഒതുങ്ങാത്ത സര്‍വ്വേശ്വരന്‍! ആലമിന്ന് അനുഗ്രഹമായി  അന്ത്യദൂതരുണ്ടാവണമെന്നത് അവന്റെ തീരുമാനമാണ്.നിയോഗം പൂര്‍ത്തിയാകുമ്പോള്‍ അവിടുന്ന്  ഈ ലോകത്തോട് വിട പറയണം എന്നതും തഥൈവ.
കഅ്ബാലയം ജനനിബിഢമായിരിക്കുന്നതിന്റെ  പ്രസക്തി അറിയുന്നവന്ന് ഏതെങ്കിലും കാലത്ത് അവിടം വിജനമായി മാറുന്നതിന്റെ പൊരുളും അറിയാം. സാഹചര്യങ്ങള്‍ എന്തുതന്നെയായിരുന്നാല്‍ തന്നെയും  അള്ളാഹുവിലുള്ള വിശ്വാസവുംഅവനു വേണ്ടിയുള്ള ആരാധനയുമാണ് ആത്മനിഷ്ടം.!
ഒരു വിശ്വാസിക്ക് അല്ലാഹുവുമായുണ്ടായിരിക്കേണ്ട  ആത്മബന്ധത്തിന്റെ അനുഷ്ഠാന തലങ്ങള്‍  പള്ളികളില്‍ ജുമുഅ മുടങ്ങിയാലോ ജമാഅത്ത് നിലച്ചു പോയാലോ ഇല്ലാതാകുന്നതല്ല എന്ന് ചുരുക്കം.

അല്ലെങ്കിലും അഞ്ചുനേരത്തെ നിര്‍ബന്ധ നിസ്‌കാരം നിയമമാക്കിയ നാഥന്‍ തന്നെയാണല്ലോ ചില സാഹചര്യങ്ങളില്‍ നിസ്‌കാരം ചുരുക്കാനും രണ്ടു നിസ്‌കാരങ്ങള്‍ ഒരുമിച്ച് നിര്‍വഹിക്കാനും നിര്‍ദേശിച്ചിട്ടുള്ളത്.വുളൂഅ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ തയമ്മും ചെയ്യാനും നിന്ന് നിസ്‌കരിക്കാന്‍ പ്രയാസം നേരിട്ടാല്‍ സൗകര്യപ്പെടുന്നതുപോലെ ഇരുന്നോ കിടന്നോ നിസ്‌കരിക്കാനും സംഘടിച്ചുകൊണ്ടുള്ള ആരാധനാകര്‍മ്മങ്ങള്‍ക്ക് ഏതെങ്കിലും വിധേനെ അസൗകര്യം നേരിട്ടാല്‍ സാധ്യമാകുന്നതെങ്ങനെയാണോ അതു പോലെ നിര്‍വ്വഹിക്കാനും നിഷ്‌കര്‍ശിച്ചിട്ടുന്നത്.!
ഇസ്ലാമിലെ ആരാധനാകര്‍മ്മങ്ങളില്‍ ഏതിലാണ്  സാഹചര്യങ്ങള്‍ക്കനുസരിച്ച്  ഇളവുകള്‍ക്ക്  ഇടമില്ലാത്തത്.!! കര്‍മ്മ ശാസ്ത്രത്തിന്റെ (ഫിഖ്ഹ്)മര്‍മ്മം തന്നെ സാധ്യതകളുടെ യുടെ സമഗ്രതയെ യെ സംയോജിപ്പിക്കലാണല്ലോ.!!!
ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നപോലെ ചെയ്യാതിരിക്കാനുള്ള നിര്‍ദ്ദേശവും അല്ലാഹുവില്‍ നിന്നാണ്.ഐഹികലോകം സുഖ-ദുഃഖ സമ്മിശ്രമായാണ് അവന്‍ സംവിധാനിച്ചിട്ടുള്ളത് എന്നതിനാലും പ്രയാസ രഹിതമായൊരു ഭൗതികജീവിതം അവന്റെ വാഗാദാനങ്ങളില്‍ പെട്ടതല്ല എന്നതിനാലുമാണത്.അവന്റെ ഇംഗിതങ്ങളോളം സംഗതമായ ഒന്നുമില്ലെന്ന് തിരിച്ചറിയുന്നതാണല്ലോ പൂര്‍ണ്മതയുള്ള ഈമാന്‍. അങ്ങനെവരുമ്പോള്‍ പിന്നെ  ദുരന്തങ്ങളും പകര്‍ച്ചവ്യാധികളുമൊക്കെ പിടിപെടുമ്പോള്‍  അക്ഷമ കാണിക്കുന്ന എന്നത് അസ്ഥാനത്താണെന്ന് വരുന്നു.
 മതത്തെയും ശാസ്ത്രത്തെയും വിരുദ്ധ ചേരികളില്‍ പ്രതിഷ്ഠിച്ച്  'കൊറോണക്കാലത്ത് മതം തോറ്റു ശാസ്ത്രം ജയിച്ചു' എന്നമട്ടില്‍ വായിട്ടലക്കുന്നവരുടെ ഗീര്‍വാണങ്ങള്‍ അപഹാസ്യമാകുന്നതിന്റെ കാരണവുമതാണ്.
വീടുകളില്‍ ഒതുങ്ങി നില്‍ക്കുകയും പകര്‍ച്ചവ്യാധിയുടെ സാമൂഹ്യ വ്യാപനത്തെ ചെറുക്കാന്‍ ആവശ്യമായ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുക വഴി  യഥാര്‍ത്ഥത്തില്‍ വിശ്വാസി അനുസരിച്ചത് അവന്റെ മതനിര്‍ദ്ദേശങ്ങള്‍ തന്നെയാണ്.രോഗം വന്നാല്‍ ചികിത്സിക്കാണമെന്നും പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാന്‍ ആവശ്യമായ സാമൂഹ്യ നിയന്ത്രണങ്ങള്‍ സ്വീകരിക്കണമെന്നും അവനെ പഠിപ്പിച്ചത് അവന്റെ പുണ്യപ്രവാചകരാണ്.(ന്യൂസ് വീക്ക്' എന്ന പ്രശസ്ത അമേരിക്കന്‍ മാഗസിന്‍ 2020 മാര്‍ച്ച് 17ന് പ്രസിദ്ധീകരിച്ച ഒരു ലേഖനം് ഈ വിഷയത്തിലുള്ള പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.! പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള 'ക്വാറന്റീന്‍' പ്രാക്ടീസിംഗ് ആദ്യമായി ലോകത്തെ പഠിപ്പിച്ചത് മുഹമ്മദ് നബിയാണെന്ന് അമേരിക്കയിലെ റൈസ് യൂനിവേഴ്‌സിറ്റിയില്‍ സോഷ്യോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഗവേഷകനും പ്രൊഫസറുമായ ലേഖകന്‍ ക്രെയ്ഗ് കോണ്‍സിഡിന്‍ വ്യക്തമാക്കുകയു ണ്ടായി.(https://www.google.com/amp/s/www.newsweek.com/prophet-prayer-muhammad-covid-19-coronavirus-1492798%3famp=1)).

ക്വാറന്റീന്‍ ശീലിക്കുന്നവര്‍ക്ക് രക്തസാക്ഷിയുടെ പ്രതിഫലമാണ് ഹദീസില്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത് ഇത്തരം അധ്യാപനങ്ങള്‍ അറിയാവുന്നത് കൊണ്ടാണ് വൈമനസ്യമില്ലാതെ ആരാധനാലയങ്ങള്‍  അടച്ചിടാനും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്  മുന്നില്‍ നില്‍ക്കാനും മതവിശ്വാസികള്‍ക്ക് കഴിയുന്നത്.
രോഗം വന്ന മരിച്ചവനും രോഗ വ്യാപനത്തെ തടയാന്‍ ഞാന്‍ 'ക്വാറന്റീന്‍' പ്രാക്ടീസിംഗ്  സ്വീകരിച്ചവനും പരലോകത്ത് പ്രതിഫലം കാംക്ഷിക്കാന്‍ വകയുണ്ട് എന്നു വരുമ്പോള്‍ ഇത്തരമൊരു മാനസികശേഷി തന്നെ നഷ്ടപ്പെട്ട് അരക്ഷിക്കാനായി തീര്‍ന്ന യുക്തിവാദിക്ക് രോഗഭീതിയും കോവിഡുകാലത്തെ കുറേ നഷ്ടക്കണക്കും അല്ലാതെ മറ്റെന്താണ് കൂട്ടിനുള്ളത്.!
ഉപരിപ്ലവമായ ആലോചനകളില്‍ നിന്നും മാറി ആഴത്തില്‍ ചിന്തിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ ഇതിനേക്കാള്‍ കൗതുകകരമായിരിക്കും കാര്യങ്ങള്‍.
അനന്തവിശാലമായ സൃഷ്ടിപ്രപഞ്ചത്തിലെ ആത്യന്തികമായ പ്രവര്‍ത്തനങ്ങളുടെയെല്ലാം ഉറവിടം അല്ലാഹുവാണെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് മുസ്ലീങ്ങള്‍. എല്ലാം അല്ലാഹുവിന്റെ അറിവിനും ഉദ്ദേശ്യത്തിനും വിധേയമാകയാല്‍  കടുത്ത പ്രതിസന്ധികള്‍ പോലും ഐഹിക ലോകത്തെ ദൈവിക  പരീക്ഷണങ്ങളായി മനസ്സിലാക്കാനുള്ള  മനോവിശാലത അവര്‍ക്കുണ്ട്.അതുകൊണ്ടുതന്നെ  അതിജീവനത്തിന് ആവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുകയും അനുഗുണമായവ ഉപയോഗപ്പെടുത്തുകയും ചെയ്യാന്‍ അവന്റെ വിശ്വാസം അവനെ പ്രചോദിപ്പിക്കുന്നു.
 ആരാധനാകര്‍മങ്ങള്‍ ക്ക് വേണ്ടി പള്ളികള്‍ പണിയാനും അതില്‍  നമസ്‌കാരദികാര്യങ്ങള്‍ നിര്‍വ്വഹിക്കാനും നിര്‍ദ്ദേശിച്ച അതേ മതശാസനകള്‍ തന്നെയാണ് പകര്‍ച്ചവ്യാധിയുള്ള വേളയില്‍  പള്ളികള്‍ പൂട്ടിയിടുകയും താല്‍ക്കാലികമായി കൂട്ടമായുള്ള ആരാധനകള്‍ വേണ്ട എന്ന് തീരുമാനിക്കാനും ചെയ്യാന്‍ അവനെ പ്രേരിപ്പിച്ചത്.
ഓരോ വീടും  പള്ളിയായി മാറുന്ന കാഴ്ചയയിരുന്നു അതിന്റെ അനുബന്ധം.ഒപ്പം പ്രയാസങ്ങള്‍ നീക്കി തരാന്‍ പടച്ചവനോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. അതോടെ അവന്റെ അന്തരംഗം ശാന്തമാണ് ആണ്. എങ്ങനെ മരിച്ചാലും മുസ്ലിമായി തന്നെയായിരിക്കണമതെന്ന പൂതിമാത്രമാണ് പിന്നെ മനസ്സിലുള്ളത്.!'സന്തോഷം ഉണ്ടായാല്‍ നന്ദികാണിക്കുകയും സങ്കടം ഉണ്ടായാല്‍ ക്ഷമിക്കുകയും ചെയ്തുകൊണ്ട് എല്ലാം അനുഗ്രഹമാക്കിമാറ്റുന്ന മഹാത്ഭുതമാണ് മുസ്ലിം' എന്ന നബിവചനം അക്ഷരാര്‍ത്ഥത്തില്‍ സാക്ഷാത്കരിക്കപ്പെടുന്നതിന്റെ  നേര്‍ക്കാഴ്ചയായാണ് ഓരോ പ്രതിസന്ധിയും പടിയിറങ്ങി പോകുന്നു......
ഇനിയൊന്നാലോചിച്ച് നോക്കൂ,ക്വാറന്റീനിലിരുന്ന് കേടുപറ്റിയത് ആരുടെ വിശ്വാസത്തിനാണ്....!?



| മുആവിയ മുഹമ്മദ്. കെ.കെ | 9526723230 

              1969 ജൂണ്‍16 ; ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഒരേടുകൂടി എഴുതിച്ചേര്‍ക്കപ്പെട്ട ദിവസമായിരുന്നു അത്. അന്നാണ് മലയാണ്മയുടെ പരിഛേദവും പരിഛേതനയുമായി 'മലപ്പുറം ജില്ല' പിറന്നുവീണത്.  ബാപ്പുകുരിക്കളും ബാഫഖി തങ്ങളും സി.എച്ചും അടങ്ങുന്ന മഹാരഥന്മാരായ നേതാക്കളുടെ ഓര്‍മ്മകള്‍ തളം കെട്ടിനില്‍ക്കുന്ന ആ ചരിത്രത്തിന് ഇക്കഴിഞ്ഞ ജൂണ്‍16 ഓടെ സംഭവബഹുലമായ നാല്‍പ്പത്തെട്ടാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്.
 
              1956 ലെ സംസ്ഥാന പുനസ്സംഘടനാചട്ട (state reorganisation act)ത്തോടനുബന്ധിച്ച് 1956 നവംബര്‍1 ന് കേരളം പിറക്കുമ്പോള്‍ തിരുവനന്തപുരം,കൊല്ലം, കോട്ടയം,തൃശൂര്‍,മലബാര്‍ എന്നിങ്ങനെ അഞ്ചുജില്ലകള്‍ മാത്രമാണ് സംസഥാനത്തുണ്ടായിരുന്നത്. പിന്നീട് ആവശൃാനുസരണം അവസരോചിതമായി 1957 ല്‍ മലബാര്‍ ജില്ലയില്‍ നിന്ന് കോഴിക്കോട് പാലക്കാ   ്ട് കണ്ണൂര്‍ ജില്ലകളും കൊല്ലം കോട്ടയം ജില്ലകളില്‍ നിന്ന് ചില ഭൂഭാഗങളെടുത്ത് ആലപ്പുഴയും 1958 ല്‍ എറണാംകുളം ജില്ലയും രൂപീകരിച്ചു. അതിനു ശേഷമാണ് 10ാം മത്തെ ജില്ലയായി മലപ്പുറം പിറക്കുന്നത്.

            കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളുടെ ഭാഗമായിരുന്ന ഏറനാട്, തിരൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി എന്നീ താലൂക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് മലപ്പുറം ജില്ലാ രൂപീകരണമുണ്ടാകുന്നത്.ജനക്ഷേമപരവും വികസനപരവുമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി താരതമ്യേനെ പിന്നോക്കം നില്‍ക്കുന്ന പ്രസ്തുത താലൂക്കുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ ജില്ല രൂപീകരിക്കുന്നത് എന്തുകൊണ്ടും ഉചിതവും അനിവാര്യവുമാണെന്ന തിരിച്ചറിവില്‍ നിന്നാണ് മലപ്പുറം ജില്ലയെന്ന ആശയം രൂപപ്പെടുന്നത്. പ്രദേശത്തെ പ്രധാനി രാഷ്ട്രീയപ്പാര്‍ട്ടിയായ മുസ് ലിംലീഗ് ഇതൊരു പാര്‍ട്ടിദൗത്യമായി ഏറെറടുക്കുകയും പൊതുവേദികളില്‍ നിരന്തരം ആവശ്യപ്പെടാന്‍ ആരംഭിക്കുകയും ചെയ്തതോടെ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചു. 1967 ലെ തെരഞ്ഞെടുപ്പില്‍ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷിമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ മുസ് ലിംലീഗ് അതില്‍ ഒരു പ്രബലകക്ഷിയായിരുന്നു.ഭരണസ്വാധീനം ഉപയോഗപ്പെടുത്തി ത്കച്ചും ന്യായമായ ഈ ആവശ്യം നേടിയെടുക്കാന്‍ മന്ത്രിസഭയില്‍ ലീഗ് സമ്മര്‍ദ്ദം ചെലുത്തുക കൂടി ചെയ്തതോടെ മലപ്പുറം ജില്ല യാഥാര്‍ത്ഥ്യമായി.

          എതിര്‍പ്പുകള്‍ ''മലപ്പുറ''ത്തിന്റെ കൂടെപ്പിറപ്പായിരുന്നു. 'മലപ്പുറം ജില്ലാ രൂപീകരണം' അവിസ്മരണീയമാകുന്നതും അവിടെത്തന്നെയാണ്.

           രൂപീകരിക്കപ്പെടാന്‍ പോകുന്ന ജില്ലയില്‍ മുസ് ലിംകള്‍ ഭൂരിപക്ഷമാണ് എന്നത് മാത്രമായിരുന്നു എതിര്‍ക്കുവരുടെ ന്യായം. അതിന്റെ ചുവടുപിടിച്ച് ജില്ലാവിരുദ്ധര്‍ നെയ്തുവിട്ട അപസര്‍പ്പകകഥകള്‍   എല്ലാഅതിരുകളും ഭേദിച്ച് ഇന്ത്യയിലെ 'മിനിപകിസ്ഥാ'ന്റെ പ്രതിഛായ പാകിസ്ഥാന്റെ ചാരക്കപ്പലുകള്‍ ജില്ലാതീരത്തു നങ്കൂമിടുന്നിടം വരെ നീണ്ടു. ബി.ജെ.പി.യുടെ ആദ്യകാലരൂപമായ ഭാരതീയജനസംഘമായിരുന്നു അതിന്റെമുഖ്യപ്രചാരകര്‍. ചില വ്യക്തികളില്‍ നിന്നും പാര്‍ട്ടികളില്‍ നിന്നും മാധ്യമങളില്‍ നിന്നും അവര്‍ക്കു ലഭിച്ച അപ്രതീക്ഷിതമായ പിന്തുണ പ്രചാരണങ്ങള്‍ക്കു കൊഴുപ്പുകൂട്ടി . 
                                                                                 
                   മലപ്പുറം ജില്ല യാഥാര്‍ത്ഥ്യമായാല്‍ സംഭവിച്ചേക്കാവുന്ന ഭവിഷ്യത്തുക്കള്‍ ലേഖനങളായും ലഘുലേഖകളായും പത്രക്കുറിപ്പുകളായും വാര്‍ത്തകളില്‍ നിറയാന്‍ പിന്നെ താമസമുണ്ടായില്ല. അനന്തപുരിയും കടന്ന് ഇന്ദ്രപ്രസഥം വരെ നീണ്ട  ആ 'പ്രചാരണവേല'യുടെ മലയാളേതര ഭാഷാവിഭവങ്ങള്‍ ഏറെക്കുറേ മാതൃഭൂമിയടക്കമുള്ള മലയാള ഭാഷാവിഭവങ്ങളുടെ തനിപ്പകര്‍പ്പായി മാറിയത് യാദൃശ്ചികമാകാനിടയില്ല.പക്ഷെ, വിഭജനത്തിന്റെ മുറിവുപേറുന്ന ഉത്തരേന്ത്യയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് അത് സൃഷ്ടിച്ചുവെച്ചത്. മലപ്പുറമെന്നു കേള്‍ക്കുമ്പോള്‍  ഇതരസംസ്ഥ്ാനങ്ങളിലുള്ളവര്‍ക്കും ജില്ലക്ക്്പുറത്തുള്ളവര്‍ക്കുതന്നെയും ഇന്നും അനുഭവപ്പെടുന്ന ഭീതിയുടെ ഉത്ഭവം അന്നത്തെ ജില്ലാവിരുദ്ധമുന്നണി പടച്ചുവിട്ട 'മലപ്പുറം കഥ'കളുടെ ശേഷിപ്പുകള്ാണ്്്.

       മലപ്പുറത്തെ ചൂണ്ടി ഉത്തരേന്ത്യന്‍ ഹിന്ദുവിനെ ഭയപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് നേര്്്. മുസ്്‌ലിം സ്പര്‍ഷമുള്ളതൊക്കെയും വിവാദമാക്കി മാററാനുള്ള ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ അശാന്ത പരിശ്രമം മുതല്‍ ജനസംഖ്യ പെരുപ്പിച്ച്്് കാട്ടിയും മറ്റും ഇരുപത് വര്‍ഷമായി മലപ്പുറം ജില്ലയില്‍ ഒരുപൊതുയോഗം നടത്താന്‍പോലും കഴിയുന്നില്ലെന്ന് വിഷം ചീറ്റുന്ന സുബ്രഹ്മണ്യം സ്വാമിമാരും നോട്ട്‌നിരോധിച്ചതിന്റെ പിറ്റേന്ന് ഫെഡറല്‍ബാങ്കിന്റെ ക്യൂവില്‍ പാക്ചാരന്‍മാരെ കണ്ടെത്തിയ ദേശസ്‌നേഹികളുമൊക്കെ പയറ്റിത്തെളിക്കാന്‍ ശ്രമിക്കുന്നത് സംശയം കൊണ്ട് ശിലയിട്ട ആ മുന്‍വിധിയുടെ പിന്‍ബലത്തിലാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ചു കാട്ടി എഴുതാപ്പുറം അച്ചുനിരത്തുന്ന മാധ്യമവേല ഇതിന് വളമായി മാറുന്നു.''കേരളത്തിലെ മുസ്്‌ലിം ജില്ലയായ മലപ്പുറം; ഹിന്ദുക്കള്‍ ഞെരിഞ്ഞമര്‍ന്നു കൊണ്ടിരിക്കുന്ന കൊച്ചുപാക്കിസ്ഥാന്‍''(kerala's muslim majority district;a mini pakistan struggling hindu there)എന്ന ബ്ലോഗ് ടൈറ്റില്‍ അക്കൂട്ടത്തിലധികം പൊടി പിടിച്ചിട്ടില്ലാത്തൊരു ജേണല്‍ ബുദ്ധിയാണ്!

           മലപ്പുറത്തു ജീവിക്കുന്ന ഹിന്ദുവിനും മുസ്്‌ലിമിനുമറിയാം ഇവിടുത്തെ സമ്യക്കായ പാരമ്പര്യത്തെക്കുറിച്ച്. സൈനുദ്ധീന്‍ മഖ്ദൂമിന്റെയും സാമൂതിരി രാജാവിന്റെയും കുഞ്ഞാലി മരക്കാന്‍മാരുടെയും എന്നുതുടങ്ങി മമ്പുറം തങ്ങളുടെയും കോന്തുനായരുടെയും കലര്‍പ്പറ്റ കഥകളില്‍ നിന്നാണത് ഊര്‍ജ്ജമാവാഹിച്ചത്.മലപ്പുറത്തെ ഹിന്ദുക്കള്‍ നേരിടുന്ന പീഢനപര്‍വ്വങ്ങളെയും സാമ്പത്തിക അസമത്വങ്ങളെയും സാമൂഹിക അസമത്വങ്ങളെയും കുറിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിച്ച് ഉത്തരേന്ത്യന്‍ സാമൂഹ്യധ്രുവീകരണത്തിന് ആക്കം കൂട്ടുകയും തരം കിട്ടിയാല്‍ കണക്കുതീര്‍ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന സൃഗാലബുദ്ധികള്‍ക്ക് മുഖമടച്ച് മറുപടികൊടുത്തിട്ടുണ്ട് ആ മഹിത പാരസ്പര്യത്തിന്റെ രജതരേഖകള്‍.

     മതം വിട്ടുവീഴ്ചയില്ലാതെ ഉള്‍ക്കൊള്ളുകയും കണിശതയോടെ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുമ്പോഴും സഹജീവിക്കും സഹോദര സമുദായങ്ങള്‍ക്കുമിടയില്‍ അതിരുകെട്ടി വേര്‍ത്തിരിക്കാത്തതാണ് മലപ്പുറത്തിന്റെ സ്വഭാവം. ആരും ഇറക്കുമതി ചെയ്ത 'സെക്കുലര്‍' നിയാമക നിയന്ത്രണമല്ല;മതത്തിന്റെ അപ്പുറവും ഇപ്പുറവുമിരുന്ന് പാരസ്പര്യം കൊണ്ട് പരിരക്ഷ തീര്‍ത്തപ്പോള്‍ സ്വയം രൂപപ്പെട്ടു വന്ന സംസ്‌കാരമാണത്.അന്യോനം ആശ്രയിച്ചും പരസ്പരം പൂരിപ്പിച്ചും മാത്രമേ ജീവിക്കാന്‍ കഴിയൂ എന്നുവന്നപ്പോള്‍ സ്വയം സൃഷ്ടിച്ചെടുത്ത സമഭാവന!

               അടിത്തട്ടില്‍ ജീവിച്ചുണ്ടാക്കിയ ഈ അനുഭവത്തിന്റെ പേരാണ് ഇവിടെ മതേതരത്വം. ചോറും കറിയും ഉപ്പും മുളകും കൈമാറി രക്തത്തില്‍ കലര്‍ത്തിവെച്ച മനുഷ്യപ്പറ്റ്, മദ്രസവിട്ടെത്തുമ്പോള്‍ വീട്ടിലുമ്മയില്ലെങ്കില്‍ അയല്‍പ്പക്കത്തെ നാരായണന്‍ കുട്ടിയുടെ കഞ്ഞിക്കിണ്ണത്തില്‍ നിന്ന് പശിയടക്കി ഒരുമിച്ച് സ്‌കൂളിലേക്കോടുന്ന വകഭേദങ്ങളില്ലാത്ത സഹജീവിതം, ഓണവും വിഷുവും പെരുന്നാളും എന്നുവേണ്ട വീട്ടിലെ ചടങ്ങുകളോരോന്നും ''അവരുടേതു കൂടി''യായി മാറുന്ന വിശേഷം, നേര്‍ച്ചച്ചോറിനുള്ള വരിയില്‍ ഭസ്മക്കുറിയും നിസ്‌കാരത്തഴമ്പും  ഇടകലര്‍ന്നിരിക്കുന്ന പതിവുതെറ്റ്ാത്ത ശീലം, റമദാനില്‍ വ്രതമനുഷ്ടിച്ചും കടയടച്ചിട്ടുമൊക്കെ താദാത്മ്യം പ്രാപിക്കുന്ന ജീവല്‍ ത്യഗം.....ഇതൊക്കെയാണ് അതിന്റെ പ്രായോഗിക രൂപങ്ങള്‍.

    ജില്ലയില്‍ നിന്ന് കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന അന്യനാട്ടുകാരായ കളക്ടര്‍ ഉദ്യോഗസ്ഥരുടെ കണ്ണീര്‍ നനവുള്ള കുമ്പസാരവാക്കുകള്‍ ആ സംശുദ്ധ സംസ്‌കാരത്തിന്റെ സാക്ഷിപത്രമാണ്.കടലുണ്ടി ട്രൈന്‍ ദുരന്തവും അങ്ങാടിപ്പുറം തളിക്ഷേത്ര സംഭവവും ബാബരി ധ്വംസന ദിനവുമൊക്കെ അത് വേറിട്ടനുഭവിച്ച സമയങ്ങളാണ്. അതുമല്ലെങ്കില്‍ മുസ്്‌ലിമായതിന്റെ പേരില്‍ മാത്രം ഒരു ചെറുപ്പക്കാരന്‍ അരുംകൊലചെയ്യപ്പെട്ടിട്ടും ഒരു പുല്‍ച്ചെടിക്കു പോലും പോറലേല്‍ക്കാതെ പതിവുപോലെ പിറ്റേന്നും നേരം പുലര്‍ന്നത് ഇവിടെ, നരേന്ദ്രമോഡി ഭരിക്കുന്ന ഇന്ത്യയില്‍ തന്നെയാണ്.!

     ഇനിയും തൃപ്തിവരാത്തവര്‍ക്കുവേണ്ടി  പൊന്നാനിത്തീരത്ത് നിന്ന് കെ.പി രാമനുണ്ണിയും ആലങ്കോട്ടെ ലീലാകൃഷ്ണനും ഭാരതപ്പുഴയുടെ കരയില്‍ നിന്ന് പി.സുരേന്ദ്രനും അവരുടെയൊക്കെ കാരണവരായി സി.രാധാകൃഷ്ണനും വേണ്ടിവന്നാല്‍ മഹാകവി അക്കിത്തവും പറഞ്ഞുതരും മലപ്പുറത്തെ മതജീവിതം.

      അങ്ങനൊരു നാട്ടില്‍, 'മുസ്്‌ലിംകള്‍ ഭൂരിപക്ഷമായതുകൊണ്ട് ഹിന്ദുക്കള്‍ പീഢിപ്പിക്കപ്പെടുന്നു'വെന്ന് വലിയ വായില്‍ നാക്കിട്ടടിക്കുന്നവര്‍ക്കു് ഏറ്റവുമൊടുവില്‍ കിട്ടിയ പ്രഹരമായിരുന്നു ഇത്തവണത്തെ മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം. അരനൂറ്റാണ്ട് കാലം മാപ്പിളഭൂരിപക്ഷത്തിനു കീഴില്‍ തങ്ങളനുഭവിച്ച 'പീഢനപര്‍വ്വങ്ങള്‍'ക്ക് പരിഹാരമായി രക്ഷാമന്ത്രവുമായെത്തിയവരുടെ ഹിന്ദുത്വത്തിന്റെ കാവിക്കൊടി കീറിയെറിഞ്ഞ് ഞങ്ങളിവിടെ സുരക്ഷിതരാണെന്നും ഞങ്ങള്‍ക്ക് നിങ്ങളുടെ സംരക്ഷണം ആവശ്യമില്ലെന്നും തുറന്ന് പ്രഖ്യാപിക്കുകയായിരുന്നു അതിലൂടെ ''മാപ്പിളസ്ഥാനിലെ''ഹൈന്ദവന്യൂനപക്ഷം.വര്‍ഗ്ഗീയ വൈര്യം പടര്‍ത്തി ആധിപത്യം നേടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു ജനതയുടെ സംയമനത്തിനു മുന്നില്‍ ആവര്‍ത്തിച്ച് തോറ്റു കൊണ്ടിരിക്കുന്നു...

    മുസ്്‌ലിം സമുദായം വൈകാരികമായി പ്രതികരിക്കുമെന്നു നിനച്ച ഘട്ടങ്ങളിലെല്ലാമുണ്ടായ കടുത്ത നിരാശയില്‍, സ്വസമുദായത്തെ പ്രകോപിപ്പിച്ച് നേട്ടമുണ്ടാക്കാനാവുമോ എന്ന ഗവേഷണത്തിലാണ് ചിലരിന്ന്. അല്പം മുമ്പ് അങ്ങാടിപ്പുറത്തും ഈയടുത്ത് പൂക്കോട്ടുംപാടത്തുമൊക്കെയുണ്ടായ ചില ശ്രമങ്ങള്‍ അത് ശരിവെക്കുന്നതാണ്.അത്തരം നീക്കങ്ങളോട് നാം പുലര്‍ത്തുന്ന സമീപനവും അവയോട് നാം കാണിക്കുന്ന ജാഗ്രതയുമായിരിക്കും ഇനിമേല്‍ നമ്മുടെ നാടിന്റെ ഭാവിനിശ്ചയിക്കുക...............

                                          മുആവിയ മുഹമ്മദ്. കെ.കെ
                                            s/o മുഹമ്മദ് കെ.കെ
                                             കരിയന്‍ കുന്നന്‍ (H)
                                                അമരമ്പലം (PO)
                                          തോട്ടേക്കാട് ചോലയില്‍
                                                 നിലമ്പൂര്‍ (VIA)
                                            മലപ്പുറം (D.T) ,679332
                                                       9526723230



| മുആവിയ മുഹമ്മദ്. കെ.കെ |

ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന്റെ പ്രസിദ്ദമായ ഒരു കഥയുണ്ട്്്. 'ആകാശ പേടകം'. സ്‌കൂള്‍ പഠനകാലം തൊട്ടുതന്നെ വലിയ വലിയ സ്വപ്‌നങ്ങളും സങ്കല്പങ്ങളുമായി കഴിച്ചുകൂട്ടിയ ബാഹിസ് എന്ന കഥാ പാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്. ആകാശത്തിലൂടെ പറക്കാന്‍ കഴിയുന്ന ഒരു പേടകം നിര്‍മ്മിക്കാനായി ഒരായുസ്സു മുഴുവന്‍ ആലോചിച്ചും അധ്വാനിച്ചും കഴിച്ചു കൂട്ടിയ ബാഹിസ് സ്വന്ത സംബന്ധങ്ങളുടെ തടവറയില്‍ പിന്തുണയും പ്രചോദനവും ലഭിക്കാതെ സ്വപ്‌നം ബാക്കിയാക്കി ആത്മഹത്യ ചെയ്യുന്നതാണ് കഥാംശം.
വര്‍ത്തമാന കാല സാമുദായിക വ്യവഹാരങ്ങളുടെ  വരണ്ട പിന്നാമ്പുറങ്ങള്‍ തേടുന്നവര്‍ക്ക് വേണ്ടതെല്ലാമുണ്ട് ഈ കഥയില്‍. സമീപകാലത്ത് സമുദായം ഏറെ പഴികേള്‍ക്കേണ്ടി വന്ന  യാഥാസ്ഥികത്വത്തിന്റെ പതിഞ്ഞ മുദ്രകള്‍ക്കുതാഴെ ഊറിക്കിടക്കുന്ന യാഥാര്‍ത്ഥ്യങ്ങളെയാണ് അത് അനാവൃതമാക്കുന്നത്.

വ്യക്തമായി പറഞ്ഞാല്‍ പൊതുഇടങ്ങളില്‍ മുസ്്്‌ലിം സമുദായം അനുഭവിച്ചുകൊണ്ടിരിക്കുന്ന ശൂന്യതകളെല്ലാം ആമുഖങ്ങളാവശ്യമില്ലാത്ത ഒരാത്മവിമര്‍ശനത്തിന്റെഉപാധിയാണ്.അത്്് ഏറെ പ്രകടമാകുന്ന ഒരുമേഖലയാണ് മലയാളസാഹിത്യം.മലയാളിമുസ്ലിമിന്റെ സ്വകാര്യഅഹങ്കാരങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ മുഴുവന്‍ ഒരു വേള പുറം വായനകളിലധിഷ്ടിതമാണെന്ന ്്അത്്്‌ബോധ്യപ്പെടുത്തുന്നു.
ഇസ്ലാമിക  പ്രബോധനത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയുള്ള പ്രയാണത്തില്‍ സാധ്യതകളുടെ പുതിയ സീല്‍ക്കാരങ്ങള്‍ കേട്ടുതുള്ളിയവര്‍ക്കും ഗവേഷണ പ്രബന്ധങ്ങള്‍കണ്ട് കണ്ണ് തള്ളിയവര്‍ക്കും ഉത്തരാധുനിക യുഗത്തിലും അന്യതാബോധം വിട്ടുമാറിയിട്ടില്ലാത്ത ഒരു മേഖലയാണ് സാഹിത്യരംഗം.

സ്വയം പര്യാപ്തതകളുടെയും സാമ്പത്തിക പുരോഗതിയുടെയും സ്ഥാപന സമുച്ചയങ്ങളുടെയും നീണ്ട പട്ടികകളിലൊരിടത്തും മലയാള സാഹിത്യത്തിലെ മുസ്ലിം പ്രതിനിധാനത്തെക്കുറിച്ചുള്ള ഗൗരവതരമായ ആലോചനകള്‍ പോയിട്ട്്്്്്്്്്് പേരിനെങ്കിലുമുള്ള ഒര്്് പരാമര്‍ശംപോലുമില്ല എന്നതാണ് നേര്. ആഴത്തിലെന്നു തോന്നിക്കുന്ന അപഗ്രഥനങ്ങളില്‍ പോലും ആ  വര്‍ത്തിക്കപ്പെടുന്നത് അറബി മലയാളത്തില്‍ നമ്മുടെ മുന്‍ഗാമികള്‍ തീര്‍ത്ത ആഖ്യാന ചാരുതയുടെ അഭിമാനസ്മൃതികള്‍ മാത്രമാണ്. സാമുദായിക വൃത്തത്തില്‍ മാത്രമൊതുങ്ങിയ ഭാഷയെന്ന നിലയില്‍ അറബി മലയാളത്തിന് പരിമിതികളുണ്ടായിരുന്നു വെന്നത് ശരിയാണ്. എന്നാല്‍ മലയാള ഭാഷയുടെ കൂടെ നടക്കാനായിട്ടുപോലും ആ 'പരിമിതികള്‍' മറികടക്കാന്‍ നമുക്കു സാധിച്ചിട്ടില്ല എന്നതാണു  ഖേദകരം.

ഇവിടെയാണ് അവബോധ പൂര്‍ണ്ണമായ ആലോചനകളുടെ ഏറ്റവും പ്രസക്തമായ ഇടം. പരിപോഷിപ്പിക്കാനാവശ്യമായ എല്ലാ സ്രോതസ്സുകളും സൗകര്യങ്ങലും നമ്മുടെ കരങ്ങളില്‍ തന്നെയുണ്ട്. എന്നിട്ടുമെന്തേ കാലുറപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നില്ല.? ആനുകാലികങ്ങളുടെ എഴുത്തു പുരകളിലും കലോത്സവങ്ങളുടെ കണക്കുപുസ്തകങ്ങളിലും സാമുദായിക ശരാശരിയുടെ ഗ്രാഫുകള്‍ കുത്തനെ ഉയരുന്നുവെന്നു പറഞ്ഞാല്‍ അതിശയോക്തിയാവുമെന്ന് തോന്നുന്നില്ല. പക്ഷെ, അവ പാതിവഴിയില്‍ നിലച്ചു പോകുന്നതിന്റെ കാരണമാണ് അന്യേഷിക്കപ്പെടേണ്ടത്.

ബഷീറന്റെ ബാല്യകാലസഖിയുടെ അവതാരികയില്‍ എം.പി പോള്‍ എഴുതിയതു കാണുക: ''ഒരു സമുദായത്തില്‍ പ്രവേശിക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗം സാഹിത്യമാണ്. എന്നാല്‍ കേരളത്തിലെ ഒരു വമ്പിച്ച ജന സമൂഹമായ മുസ്ലിം സമുദായം നമ്മുടെ സാഹിത്യത്തിന് അപരിചിതമായിട്ടാണ് ഇതു വരെ കഴിഞ്ഞു കൂടിയിട്ടുള്ളത്''.  1944ല്‍ ഇതുകുറിക്കുമ്പോള്‍ ബഷീറിയന്‍ സാഹിത്യം നല്‍കിയ പ്രതീക്ഷയായിരിക്കാം എം.പി പോളിന്റെ 'ഇതുവരെ' പ്രയോഗത്തിനു കാരണം. പതിറ്റാണ്ടുകള്‍ പലതും പിന്നിട്ടിട്ടും  പക്ഷെ, കൂട്ടിയും കിഴിച്ചുമുള്ള കണക്കെടുപ്പിന് കൈ വിരലുകള്‍ തന്നെ ദുര്‍വ്യയമായിരിക്കും.
ഒരു ശരാശരി വായനക്കാരനെ തൃപ്തിപ്പെടുത്താന്‍ പ്രാപ്തമായ വിഭവങ്ങള്‍ ഇന്നും നമുക്കില്ല എന്നുതന്നെ പറയാം . സമുദായത്തിന്റെ പ്രതിനിധികളായി പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വര്‍ ഇസ്ലാമിനെയും മുസ്ലിംകളെയും പ്രതിക്കൂട്ടിലാക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങളുടെ പ്രചോദകരോ പ്രചാരകരോ മാത്രമാണി്ന്ന്. പേരുകൊണ്ട് അപവാദമെന്ന് തോന്നുന്ന വരുടെ പോലും ഐഡന്റിറ്റിയും ഐഡിയോളജിയും മതേതര മുസ്ലിമും മുസ്ലിം ബുദ്ധിജീവികളുമൊക്കെയാകുന്നത് അതു കൊണ്ടാണ്. നിലനില്പിന്റെ മാനദണ്ഡം മതേതരനായിരിക്കലാണെന്ന മിഥ്യാബോധത്തില്‍ സമുദായിത്തിന്റെ സാംസ്‌കാരികമായ ചിത്രത്തോട് കൃത്യമായി അകലം പാലിച്ച് പരിചയിച്ച 'മുസ്ലിംഎഴുത്തുകാരാ'ണവര്‍.

വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ പോലുമാകാതെ അത്തരം ചലനങ്ങളുടെ ഇലയനക്കങ്ങള്‍പോലും ഭീതിയോടെ നോക്കിക്കാണുന്ന വര്‍ത്തമാനത്തിന്റെ വര്‍ത്തമാനങ്ങള്‍ ബഹുമുഖതലങ്ങളുള്ള ഈ വിഭവ ദാരിദ്രത്തിന്റെ അടയാള പ്പെടുത്തലാണ് ്. സാമുദായിക സഥലികളില്‍ സ്വാഭാവികതയിലൂന്നിയചര്‍ച്ചയിലൊതുങ്ങേണ്ടിയിരുന്ന 'ബിരിയാണി' പോലും ചിലര്‍ക്ക്് ചതുര്‍ത്ഥിയായി മാറിയത് അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

അടിയന്തിരമായ ഒരവബോധത്തിലേക്ക് ഉമ്മത്ത് ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.എവിടെയെന#്കിലും ഒരു ചെറുവിരലനങ്ങുംബോഴേക്ക്്് 'വെള്ളത്തില്‍ വീണ പൂച്ച' യാവേണ്ടവരല്ല നാം.
സാംസ്‌കാരികമായ രേഖാചിത്രങ്ങള്‍ സമൂദായത്തിന്റെ സംവൃതവൃത്തങ്ങളില്‍നിന്ന് സാമൂഹികതയുട വിസ്തൃത വേദിയകളിലേക്ക് പകര്‍ന്നു കൊടുക്കാനുള്ള ഏറ്റവും നല്ല മാധ്യമമാണ് സാഹിത്യം. എഴുത്തുകാരിലൂടെ പകര്‍ന്നു കിട്ടുന്ന കാര്യങ്ങളാണ് പൊതു ബോധനിര്‍മ്മിതിയെ സ്വാധീനിക്കുന്നത്. എന്നാല്‍ ഈ രംഗത്ത് മുസ്ലിമേതര തൂലികകള്‍ക്ക് സാധിച്ച ഇടപെടലുകള്‍ പോലും മുസ്ലിം പശ്ചാത്തലങ്ങളില്‍ നിന്നുണ്ടായിട്ടില്ല എന്ന വസ്തുത അനിഷേധ്യമായി ്്്അവശേഷിക്കുന്നു.  അതുകൊണ്ടുതന്നെ ഇസ്ലാമിക പ്രബോധന രംഗത്ത് വിപുലവും വിശാലവുമായ സൗകര്യസാഹചര്യങ്ങള്‍ തുറന്ന് കിടക്കുന്ന മേഖലകൂടിയാണിത്. മുല്യച്യൂതികള്‍ക്കെതിരെ മൂല്യങ്ങള്‍കൊണ്ട് തിരുത്തെഴുതാന്‍ കഴിയുന്ന മതപശ്ചാത്തലത്തില്‍നിന്നാവുമ്പോള്‍ പ്രത്യേകിച്ചും.!

എന്നാല്‍ അതില്‍ നിന്നു മാറി സാധ്യതകളുടെ പുതിയ തിരുത്താണ് നാം ചികഞ്ഞു കൊണ്ടിരിക്കുന്നത്. പൊതുരംഗം കീഴടക്കാന്‍ പരിഷ്‌കരണ വാദികള്‍ കണ്ടെത്തിയ അതേ പ്രതിവിധികളിലേക്കു തന്നെയാണ് അടുത്തകാലത്തായി നമ്മു െട ചര്‍ച്ചകളും നീണ്ടു കൊണ്ടിരിക്കുന്നതെന്നത് ഒരേസമയം കൗതുകകരവും ആശങ്കാജനകവുമാണ്. യാഥാസ്ഥികതയുടെ അ്‌യഥാര്‍ത്ഥമായ കണ്ണാടിച്ചില്ലുകളിലൂടെ മുസ്ലിം സമുദായത്തെ വരച്ചിടാനുള്ള ശ്രമത്തിന്റെഭാഗമായി കുടുംബ വൃത്തങ്ങളും വൃത്താന്തങ്ങളും ടെലിഫിലീമുകള്‍ക്കും ചാനല്‍ പരംബരകള്‍ക്കും വിഷയമാക്കിയവര്‍ ആവര്‍ത്തിച്ചു ചെയ്ത് കൊണ്ടിരിക്കുന്നത് സ്വന്തം സമൂദായത്തെ പരിഹാസ പാത്രമാക്കുകയാണെന്ന് തിരിച്ചറിയാനുള്ള സാമാന്യവിവേക മെങ്കിലും നാം പ്രകടികപ്പിക്കേണ്ടതുണ്ട്. മുസ്ലിം രാഷ്ട്രങ്ങളെന്ന പേരില്‍ പ്രസിദ്ധിയാജ്ജിച്ച വഹാബി ശീഈ കേന്ദ്രങ്ങളില്‍ നിന്നു പുറത്തുവരുന്ന സിനിമകളെ ഇത്തരത്തില്‍ മാതൃകയായി എടുത്തുകാട്ടുന്നവര്‍ അവയ്ക്ക് മതപ്രബോധന രംഗത്ത് എന്തു ചെയ്യാന്‍ കഴിഞ്ഞുവെന്ന് അന്വേഷിക്കുന്നത് ഉചിതമായിരിക്കും. ലക്ഷ്യം മാര്‍ഗ്ഗത്തെ ന്യായീകരിക്കുന്നില്ലെന്നിരിക്കെ ഇസ്ലാമിന്റെ ഉള്ളടക്കം വികലമാക്കിയുള്ള അത്തരം ആവിഷ്‌ക്കാരങ്ങളെ എങ്ങനെ ഇസ്ലാമിക പ്രബോധനമെന്നു വിളിക്കാനാവും്!.

ഇസ്ലാമേതര മതങ്ങളുടെയും ചിന്താ സര്‍ണികളുടെയും ഉള്ളടക്ക്ങ്ങള്‍ എത്രമാത്രം ബുദ്ധിപരവും കാലാനുസൃതവുമാണെന്ന് വ്യാഖ്യാനിച്ച് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചാലും ഇസ്ലാമിന്റെ മുന്നില്‍ ദാര്‍ശനികമോ പ്രത്യയ ശാസ്ത്ര പരമോ ആയ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ അവക്കു സാധ്യമല്ലെന്നത് ചരിത്രപരമായി തെളിയിക്കപ്പെട്ടകാര്യമാണ്. പിടിച്ചുനില്‍ക്കാനെന്ന പേരില്‍ നടത്തുന്ന അത്തരം നൈതിക വൈകല്യങ്ങളില്‍ പിന്നെന്തിനു നാം വീണു പോവണം?

അനന്ത വിശാലമായ മാധ്യമസാധ്യതകളുടെ മേല്‍ മേധാവിത്വം പുലര്‍ത്താനല്ല നമ്മോട് കാലം ആവശ്യപ്പെടുന്നത്. മതപരമായ വിധിവിലക്കുകള്‍ മുഴുവന്‍ പാലിച്ചു കൊണ്ട് നമുക്കതിനു കഴിയുകയുമില്ല. ന്യായീകരിക്കപ്പെടുന്നതു പോലെ മൂല്യദായകമായ ഒരാശയത്തെ പ്രകാശിപ്പിക്കാന്‍ കഴിയുന്ന ഒരു ചിത്രീകരണ പരിപാടി സമൂഹത്തിന്റെ നല്ല പാതിയായ പെണ്ണിനെ ഒഴിവാക്കിക്കൊണ്ട് എങ്ങനെ ആവിഷ്‌കരിക്കുംമ ഇനി അതിനു സാധിച്ചാല്‍ തന്നെ അനുവാചകര്‍ക്ക് അരോചകമുണ്ടാക്കാതെയും അവയെ വിരസമാക്കാതെയും പ്രായോഗികമായി അതെത്രമാത്രം വിജയിപ്പിച്ചെടുക്കാന്‍ സാധിക്കും; അതും വഴുതിമാറാനുള്ള സാധ്യതകളെ പഴുതടച്ച് പ്രതിരോധിച്ചുകൊണ്ട് ? കാലത്തിന്റെ കൂടെ നടക്കാന്‍ പ്രേരിപ്പച്ചുകൊണ്ടുള്ള ഉത്തരവാദിത്വ പ്പെട്ടവരുടെ ആനുഷംഗികമായ പ്രസ്താവനകള്‍ പോലും ഏറ്റുപിടിച്ച് 'സിനിമ കണ്ടാലെന്താ കുഴപ്പം' എന്ന രീതിയില്‍ മത വിദ്യാര്‍ത്ഥികള്‍ പോലും ചിന്തിച്ചുതുടങ്ങിയിട്ടുണ്ടെന്നത് അനുഭവങ്ങളിലൂടെ ബോധ്യപ്പെടുന്ന ഒരു കാലത്ത് വിശേഷിച്ചും.!

ബഹുസ്വര സമൂഹത്തിലെ മത സാമുദായിക ജീവിതത്തെ അടയാളപ്പെടുത്തപ്പെടുന്നത് കലാ സാഹിത്യങ്ങളിലൂടെയാണ് എന്നത് നിഷേധക്കാനാവില്ല. അതേ സമയം മതാംഗീകാരമുള്ളതും അനിവാര്യതയുമുള്ളതുമായ ഒരു മേഖലയിലെ ശൂന്യതകള്‍ക്കു നേരെ കണ്ണടക്കുന്നത് അഭിലഷിണീയമാണെന്ന് കരുതുകയും വയ്യ. ഇടങ്ങളേറെയുണ്ടായിട്ടും വേണ്ടത്ര പിന്തുണ ലഭിക്കാത്തതിന്റെ പേരില്‍ പലപ്പോഴും ദരിദ്രമായി മാറുകയാണ് നമ്മുടെ സാഹിതീയ സംഭാവനകള്‍. ശൂന്യതയുടെ ശാപം പേറുന്ന ഈ പരിതസ്ഥിതിക്ക് മാറ്റം വരുത്താനുള്ള കൂട്ടായ ശ്രമങ്ങളാണ് നമ്മില്‍ നിന്ന്്് കാലം ആവശ്യപ്പെടുന്നത്.അല്ലാഹു തൗഫീഖ് ചെയ്യട്ടെ.........         
                                                                                                       

 മുആവിയ മുഹമ്മദ്. കെ.കെ
S/O മുഹമ്മദ്‌കെ.കെ
കരിയന്‍ കുന്നന്‍ (H)   
അമരമ്പലം(PO)
തോട്ടേക്കാട് ചോലയില്‍
നിലമ്പൂര്‍(VIA)
 മലപ്പുറം(D.T),679332
9526723230



| റാഷിദ് കമാലി താഴെക്കോട്‌ |
 
പ്രവാചകകാലത്തെ അന്വര്‍ത്തമാക്കും വിധമായിരുന്നു  പില്‍ക്കാലത്ത് പള്ളികള്‍ വിജ്ഞാനപ്രസരണ കേന്ദ്രങ്ങളായി വളര്‍ന്നുവന്നത്. മദ്ധ്യകാലത്തോടെ ഇതേറെ ശക്തിപ്പെടുകയും ചെയ്തു. പതിനാലാം നൂറ്റാണ്ടില്‍ അലക്‌സാണ്ട്രിയയില്‍ മാത്രം വൈജ്ഞാനിക കേന്ദ്രങ്ങളായ 12000 പള്ളികളുണ്ടായിരുന്നുവെേ്രത !
ഇഖ്‌റഅ്, വിജ്ഞാന വിസ്‌ഫോടനത്തിന്റെ പുതുയുഗപ്പിറവിക്കു തിരിതെളിയിച്ച വിശുദ്ധവാക്യം. അജ്ഞരെന്ന് സ്വയം തീറെഴുതിയ ഒരു കാട്ടാളക്കുട്ടത്തെയായിരുന്നു ഖുര്‍ആന്‍ അഭിസംബോധന ചെയ്തത്. പക്ഷേ എന്നിട്ടും ഇരുപതാണ്ടുനീണ്ട ക്രമശയായ അവതീര്‍ണ്ണത്തിലൂടെ നേട്ടങ്ങെമ്പാടുമുണ്ടായിരുന്നു വിശുദ്ധ വാക്യങ്ങള്‍ക്ക്. മഹാന്ധകാരത്തിന്റെ ഇരുള്‍ പ്രളയത്തില്‍ ദിക്കുതെറ്റിനിന്ന ഒരു ജനസമൂഹത്തെ വൈജ്ഞാനികവെട്ടം പകര്‍ന്ന് നവപുലരിയിലേക്ക് കൈപിടിച്ചാനയിച്ചതു തന്നെയായിരുന്നു ചരിത്രത്തില്‍ ഖുര്‍ആന്‍ കൈവരിച്ച നേട്ടങ്ങളില്‍ സുപ്രധാനമായത്. 

സര്‍വ്വ സമ്പന്നമായ വിശുദ്ധ ഖുര്‍ആന്‍ സ്വജീവിത്തിലൂടെ വരച്ചു കാട്ടുകയായിരുന്നു തിരുദൂതര്‍. സര്‍വ്വം തികഞ്ഞ അദ്ധ്യാപനം. അതിലൂടെ ജന്മമെടുത്തതാണെങ്കിലോ അന്വേഷണകുതുകികളായ ഒരു പുതുജനതയും. വിജ്ഞാനദാഹികളായി പരിണമിച്ച അവര്‍ക്കു ജ്ഞാനത്തിനുവേണ്ടി സര്‍വ്വവും ത്യജിക്കാന്‍ സന്നദ്ധരായിരുന്നു. അവിടുത്തെ അരികുപറ്റി വിജ്ഞാനസമ്പാദനത്തിന്റെ പുതിയ വര്‍ത്തമാനങ്ങള്‍ പഠിപ്പിച്ച 'അഹ്‌ലുസ്സുഫ് ' ഒരു ചരിത്രനീതിയെന്നപോലെ പില്‍ക്കാലങ്ങളിലും അനുധാവനം ചെയ്യപ്പെട്ടു. അതോടെ പള്ളിയകങ്ങള്‍ ഒരുവൈജ്ഞാനിക മലര്‍വനികൂടിയായി രൂപഭേദപ്പെട്ടു...

പ്രവാചകകാലത്തെ അന്വര്‍ത്തമാക്കും വിധമായിരുന്നു  പില്‍ക്കാലത്ത് പള്ളികള്‍ വിജ്ഞാനപ്രസരണ കേന്ദ്രങ്ങളായി വളര്‍ന്നുവന്നത്. മദ്ധ്യകാലത്തോടെ ഇതേറെ ശക്തിപ്പെടുകയും ചെയ്തു. പതിനാലാം നൂറ്റാണ്ടില്‍ അലക്‌സാണ്ട്രിയയില്‍ മാത്രം വൈജ്ഞാനിക കേന്ദ്രങ്ങളായ 12000 പള്ളികളുണ്ടായിരുന്നുവെേ്രത ! അഞ്ഞൂറിലേറെ പേര്‍ അണിനിരന്നുള്ള ബനൂഉമയ്യത്ത് മോസ്‌കിലെ വൈജ്ഞാനിക ഹല്‍ഖ കണ്ട് ഇബ്‌നു ബത്തുത്ത പോലും അത്ഭുതംകൂറിയിരുന്നു ! കയ്‌റോയിലെ ചീഫ് മോസ്‌കിലാണെങ്കിലോ 120 ലേറെ ഹല്‍ഖകളായിരുന്നുവെേ്രത ഉണ്ടായിരുന്നത്. പള്ളികളുടെ ഓരം ചേര്‍ന്നുള്ള ഈ അദ്ധ്യാപനരീതിയായിരുന്നു പിന്നീട് പലപേരെടുത്ത ഇസ്‌ലാമിക സര്‍വ്വകലാശാലകള്‍ക്കും ബീജവാപം നല്‍കിയത്. ടുനീഷ്യയിലെ അല്‍-ഖൈറുവാന്‍, അല്‍-സൈത്തൂന യുണിവേഴ്‌സിറ്റികളും ഈജിപ്‌ററിലെ അല്‍-അസ്ഹര്‍ മൊറോക്കോവിലെ അല്‍-ഖറാവിയ്യീന്‍ യൂണിവേഴ്‌സിറ്റികളും ഇതിനുദാഹരണങ്ങളാണ്. 

ഇസ്‌ലാമിക ലോകത്തിന്റെ വൈജ്ഞാനികമണ്ഡലങ്ങളില്‍ യശസ്സുയര്‍ത്തിനിന്ന ഒരായിരം പണ്ഡിതപ്രതിഭകള്‍ക്ക് ജന്മംനല്‍കിയത് ഈ കലാലയങ്ങള്‍ തന്നെയായിരുന്നു. ഇ്‌നു റുഷ്ദ്, ഇബ്‌നു അസായി, ഇബ്‌നു ബാജ തുടങ്ങിയവര്‍ സ്‌പെയിന്‍ ഗ്രാന്റ് മോസ്‌കിന്റെ സന്തതികളാണ്. ഇസ്‌ലാമിക ചരിത്രരചനക്ക് പുതിയ ശാസ്ത്രീയമാനങ്ങള്‍ സമ്മാനിച്ച ഇബ്‌നു ഖന്‍ദൂന്‍ മൊറാക്കോവിലെ അല്‍-ഖറാവിയ്യീന്‍ യൂണിവേഴ്‌സിറ്റിയുടെ സംഭാവനയായിരുന്നു. ബസ്വറയിലെ പ്രസിദ്ധപള്ളിയിലെ മുദര്‍റിസായിരുന്ന ഖലീലുബ്‌നു അഹമ്മദായിരുന്നു ഒരു കാലത്ത് അറബിഗ്രാമര്‍ വിജ്ഞാനത്തില്‍ പേരെടുത്ത ഇമാം സീവയ്ഹിയെന്ന അരുമ ശിഷ്യനെ ലോകത്തിനു സമ്മാനിച്ചത്. കേവലം ദീനിവിജ്ഞാനങ്ങള്‍ മാത്രമുള്‍ക്കൊണ്ടതായിരുന്നില്ല ഇവിടങ്ങളിലെ പാഠ്യപദുതി. ഹുഭാഷാവിജ്ഞാനീയങ്ങള്‍ക്കു പുറമെ ആസ്‌ട്രോണമിയും എഞ്ചിനീയറിങ്ങും ഇതരശാസ്ത്ര വിജ്ഞാനീയങ്ങളുമെല്ലാം ഇവിടങ്ങളില്‍ പഠിപ്പിക്കപ്പെട്ടിരുന്നു. എല്ലാ അര്‍ത്ഥത്തിലും മദ്ധ്യകാലത്തെ മുസ്‌ലിം പണ്ഡിതന്മാരെല്ലാം പോളിടമത്തുകളായി(ഹുജ്ഞാനികള്‍) അറിയപ്പെടാന്‍ പശ്ചാത്തലമൊരുക്കിയത് ഇത്തരം സര്‍വ്വകലാശാലകള്‍ തന്നെയായിരുന്നു.

സമര്‍ഖന്ദിലെ ഉലൂഗ്‌ബേഗ് മദ്‌റസ ഇക്കാര്യത്തില്‍ പ്രത്യേക പരാമര്‍ശം തന്നെ അര്‍ഹിക്കുന്നുണ്ട്. വാന നിരീക്ഷണത്തിന് പ്രത്യേകം സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട് ഈ മദ്‌റസയില്‍. ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ചുപഠിക്കാനാവുന്ന് മദ്രസയില്‍ അമ്പതു വിശാല പാഠമുറികളുണ്ട്. പ്രസിദ്ദ സൂഫിഗുരു ഖാജാ അഹ്‌റാറും മഹാകവി ജാമിഉം ഈ സ്ഥാപനത്തിന്റെ സന്തതികളാണ്. ഉലൂഗ്‌ബേഗില്‍ 1420ല്‍ നിര്‍മ്മിച്ച വാനനിരീക്ഷണകേന്ദ്രം കാണേണ്ടതു തന്നെ. മൂന്നു ശതാബ്്ദം ശാസ്ത്രലോകം വാനം നീരീക്ഷിച്ചതവിടെ നിന്നായിരുന്നു. റുമിയും ഗിയാസുദ്ദീന്‍ കാശിയും വാനവിശേഷങ്ങള്‍ പറഞ്ഞുതന്നതും അവിടെ നിന്നായിരുന്നു.  

പള്ളികളെ സര്‍സ്വമായി കണ്ട മുസ്‌ലിംകളക്കിടയില്‍ വായനയെ ചിട്ടപ്പെടുത്തിയെടുക്കാന്‍ പള്ളിഗ്രന്ഥശാല സംവിധാനങ്ങള്‍ രൂപപ്പെടുന്നതും ഇതേ പശ്ചാത്തലത്തില്‍ തന്നെയായിരുന്നു. ലൈ്രറി ഓഫ് അല്‍-അസ്ഹര്‍(ഈജിപ്്റ്റ്), ഗ്രാന്റ് മോസ്‌ക് ലൈ്രറി(കോര്‍ദോ) എന്നിവ അവയില്‍ പ്രധാനപ്പെട്ടവയാണ്. പള്ളികളോട് അരികുചേര്‍ന്നുള്ള വലിയ ലൈ്രറികളാണ് പിന്നീട് പലയിടങ്ങളിലും ഉപരിപഠന കേന്ദ്രങ്ങളായി പരിണമിച്ചത്. ഇത്തരം ലൈ്രറികളുടെ ഉപഭോക്താക്കള്‍ തദ്ദേശീയര്‍ മാത്രമായിരുന്നില്ല. അത്യപൂര്‍വ്വങ്ങളായ പലകയ്യെഴുത്തു പ്രതികളും തേടി ദൂരെദിക്കുകളില്‍ നിന്നെത്തുന്ന ഗവേഷകരും പഠിതാക്കളും ഇവിടങ്ങളില്‍ നിത്യസന്ദര്‍ശകരായിരുന്നു. സ്‌പെയിനിലും ഈജിപ്റ്റിലുമായിരുന്നു ആദ്യകാല പള്ളിഗ്രന്ഥശാലകള്‍ നാമ്പെടുത്തത്. മുസ്‌ലിം സാന്ദ്രതയുള്ള മൊറോക്കോ, ടൂനീഷ്യ മുതലായ സ്ഥലങ്ങളിലേക്ക് പിന്നീട് വ്യാപിക്കുകയായിരുന്നു. അല്‍-അസ്ഹറിനു മുമ്പ് അന്വേഷണത്തിന്റെ ഈറ്റില്ലമായി വാഴ്ത്തപ്പെട്ടിരുന്നത് പതിനായിരക്കണക്കിന് പുസ്തകശേഖരണങ്ങളുണ്ടായിരുന്ന ഖൈറുവാന്‍ പള്ളിയായിരുന്നു. ഈജിപ്റ്റിലെ അലക്‌സാണ്ട്രിയ പട്ടണത്തിലെ പള്ളിലൈ്രറിയായിരുന്ന ശൈഖ് പള്ളി അതിന്റെ വേറിട്ട ഘടകസൗന്ദര്യത്താല്‍ ശ്രദ്ദേയമായിരുന്നു. 

വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാതൃകയില്‍ നിര്‍മ്മിക്കപ്പെട്ട പള്ളിയില്‍ 600 വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനവും താമസസൗകര്യവും ഒരുക്കിക്കൊണ്ട് പുതിയൊരു മുന്നേറ്റമാണ് കാഴ്ചവെച്ചത്. പുതുതായി നിര്‍മ്മിക്കുന്ന പള്ളികളിലെല്ലാം ലൈ്രറി സംവിധാനമൊരുക്കി അള്‍ജീരിയയും അക്കാലത്ത് മാതൃക കാണിച്ചു. ഈ പള്ളികളിലെ പുസ്തകശേഖരങ്ങളും അപാരങ്ങളായിരുന്നു. ഹൈദരിയ, നജഫ് തുടങ്ങീ പള്ളിലൈ്രറികളില്‍ 40000 മുതല്‍ 400000 വരെ പുസ്തകങ്ങളുണ്ടായിരുന്നു. ടുനീഷ്യയിലെ അഹമ്മദിയ്യ പള്ളി ലൈ്രറി യില്‍ 36000 പുസ്തകങ്ങളാണുണ്ടായിരുന്നത്. ടുനീഷ്യയിലെ തന്നെ സൈത്തുള്ള പള്ളിയിലാണെങ്കിലോ ഉണ്ടായിരുന്നത് ഒരുലക്ഷത്തിലേറെ പുസ്തകങ്ങളും. അബൂ ഇനാന്‍ ഭരണാധിപന്റെ കാലത്തായിരുന്നു മാനേജ്‌മെന്റ് തത്വങ്ങള്‍ പാലിച്ചുകൊണ്ടുള്ള ആധുനിക സംവിധാനങ്ങളിലേക്ക് പള്ളിലൈ്രറികള്‍ പരിവര്‍ത്തനപ്പെടുന്നത്. ലൈ്രേറിയന്‍ എന്ന സംവിധാനവും അദ്ദേഹത്തിന്റെ തന്നെ സംവിധാനമായിരുന്നു. നാളിര്‍, സാഹിബ്, ഖാസിന്‍, മുഹാഫിള്, അമീന്‍ എന്നീപോരുകളിലാണ് ലൈ്രേറിയന്‍ അക്കാലത്ത് അറിയപ്പെട്ടിരുന്നത്. 1349 ല്‍ നിര്‍മ്മിക്കപ്പെട്ട അൂിഇനാന്‍ പള്ളിലൈ്രറിയാണ് വായനമുറി എന്ന സങ്കല്‍പ്പം ഇദംപ്രഥമമായി മുന്നോട്ടുവെച്ചത്.

പള്ളികള്‍ കേന്ദ്രീകൃതമായുള്ള ഈ വൈജ്ഞാനിക ദായക്രമം കേവലം മധ്യകാലത്തെ മാത്രം അവസ്ഥവിശേഷമായി നിലനിന്നതുമില്ല ഒരു ചാക്രിക പ്രതിഭാസം പോലെ അത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഒരു മുസ് ലിം പണ്ഡിതന്‍ ദേശത്തിന്റെ കീര്‍ത്തി അറബിക്കടലിനുമക്കരെയെത്തിച്ച കഥാവിശേഷമാണ് പൊന്നാണിക്കു പറയാനുള്ളത്. പൊന്നാണി വലിയ ജുമുഅത്ത് പള്ളി വിശ്വവിദ്യാലയമായി പരിണമിച്ച കാഴ്ചയാണ് നാം അവിടെ കണ്ടത്. അതോടെ ജ്ഞാനകുതുകികള്‍ ഒരു പ്രവാഹം പോലെ പൊന്നാണിയിലേക്കൊഴുകിയെത്തി. 1887ല്‍ 400 ലേറെ പേരാണെേ്രത പുറംനാടുകളില്‍ നിന്ന് വിദ്യഅഭ്യസിക്കാന്‍ പൊന്നാണീ തീരത്തെത്തിയത്. തിളക്കമറ്റ വൈജ്ഞാനിക വിഭവങ്ങളാല്‍ മഖ്ദൂം കുടംബം ശിഷ്യഗണങ്ങളെ വിരുന്നൂട്ടി. ഒരു കാവ്യനീതി പോലെ പട്ടിണിയും പൈദാഹവും നിത്യവും വിരുന്നെത്തിയപ്പോളും സ്വന്തം വിശപ്പ് മറന്ന് മുതഅല്ലിമീങ്ങളെ വിരുന്നൂട്ടി പൊന്നാണിക്കാര്‍ മാതൃക കാണിച്ചു. അതോടെ ഇസ്‌ലാമിക വൈജ്ഞാനി മലര്‍വനിയിലേക്ക് പൊന്നാണിയെന്ന നാമധേയം കൂടി ചരിത്രം ചേര്‍ത്തുവെച്ചു. 

മഖ്ദൂം കുടംബം തന്നെയായിരുന്നു പൊന്നാണിയിലേ വൈജ്ഞാനിക വിപ്ലവത്തിന് ചുക്കാന്‍ പിടിച്ചത്. സൈനുദ്ദീന്‍ മഖ്ദൂം അവര്‍കള്‍ രചിച്ച ഫത്ഹുല്‍ മുഈന്‍ പുറംലോകത്തും ഏറെ ശ്രദ്ധപിടുച്ചുപറ്റി. കെയ്‌റോ മുതല്‍ സുമാത്ര വരെ സഞ്ചരിച്ച ഈ ഗ്രന്ഥം ദക്ഷിണേന്ത്യയിലെ മുസ് ലിം ജീവിതങ്ങള്‍ ചിട്ടപ്പെടുത്തുന്നതില്‍ ഇന്നും ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്. ഈ പുസ്തകത്തിന്റെ രചയിതാവിനെ കാണാന്‍ പതിനാറാം നൂറ്റാണ്ടിലെ പ്രഗത്ഭ പണ്ഡിതന്‍ ഇബ്‌നു ഹജറുല്‍ ഹൈത്തമി പൊന്നാണി സന്ദര്‍ശിച്ചതായി ചരിത്രത്തില്‍ കാണാം.

ഇങ്ങനെ പറയാനേറെയുണ്ട് നമുക്ക്, ശോഭനമായ നമ്മുടെ ഇന്നലെകളെ കുറിച്ച്, അന്വേഷണത്തിന്റെ കുഞ്ഞന്‍ കണ്ണുകള്‍ പോലും ആത്മസായുജ്യമടഞ്ഞ് തിരികെയെത്തുന്ന ആ പോയകാലത്തെ കുറിച്ച്, അത് നാം നമ്മളായിരുന്ന കാലം.   പത്താം നൂറ്റാണ്ടിന്റെ അത്ഭുതം, വൈദ്യശാസ്ത്രത്തിന്റെ കുലപതി, ഇബ്‌നു റുഷ്ദ്, മറ്റാര്‍ക്കുമല്ല, നമുക്കുമാത്രമവകാശപ്പെട്ട നാമധേയം, ഇബ്‌നു സീന, ഗണിത ശാസ്ത്രത്തിലും ഊര്‍ജ്ജ തന്ത്രത്തിലും സ്ഥാനം പിടിച്ച പണ്ഡിതപ്രതിഭ, പ്രകാശശാസ്ത്രത്തിന്റെ അധിപന്‍ അല്‍-ഹസന്‍, ഭൗമകേന്ദ്രീകൃത ശാസ്ത്രസിദ്ധാന്തത്തെ ആദ്യമായി നിരാകരിച്ച ഖഗോള ശാസ്ത്രജ്ഞന്‍, അബൂ ബക്കര്‍, പൈതൃകമവകാശപ്പെടാനര്‍ഹര്‍ നമ്മള്‍ മാത്രം, നാം മുസ്‌ലിം മക്കള്‍. ബഗ്ദാദും ഖുര്‍ഥുബയും സമര്‍ഖന്ദും ബുഖാറയും ഇന്നും ലോകത്തോട് വിളിച്ച് പറയുന്നത് നമ്മുടെ ചരിത്രമാണ്. ജ്ഞാന വിഹായസ്സുകള്‍ക്ക് പുത്തന്‍ ചിറകുകള്‍ സമ്മാനിച്ച മണ്ണിടങ്ങള്‍. മുഹദ്ദിസുകള്‍, ഫുഖഹാക്കള്‍, സൂഫികള്‍, ചരിത്രകാരന്മാര്‍, പടയാളികള്‍, ഭരണാധികാരികള്‍, മനോനുകരങ്ങളില്‍ പറന്നെത്തുന്നത് ഒരായിരം നാമങ്ങള്‍....

പക്ഷേ ഇന്ന് അപചയത്തിന്റെ ആഴപ്പരപ്പുകളിലേക്ക് നാം കൂപ്പുകുത്തിയിരിക്കുന്നു. ഫിനിഷിങ്ങ് പോയിന്റുകള്‍ പോലും ഭേദിച്ച് ഏറെ ദൂരം നാം ഓടിയകന്നിരിക്കുന്നു. ദമസ്‌കസും ബഗ്ദാദും അന്‍ദുലുസും സമര്‍ഖന്ദും അറിവിന്റെ മണിവിളക്കുകള്‍ മോഷണം പോയതരിഞ്ഞ് ഇന്നും വിലാപത്തിലാണ്. ടൈഗ്രീസിനും നൈലിനും ഡാന്യൂബിനുമക്കരെ പുതിയ ഗോപുരങ്ങള്‍ ഉദയം ചെയ്തിരിക്കുന്നു. അറേബ്യ, പേരെടുത്ത ഒരൊറ്റ സര്‍വ്വകലാശാലക്കുപോലും പിതൃമവകാശപ്പെടാവാതെ കൂടുതല്‍ ഊഷരമായിപ്പോയിരിക്കുന്നു. പുതിയ മേച്ചില്‍ പുറങ്ങളിലേക്ക് നമ്മളും യാത്രയായിരിക്കുന്നു...

വൈതരണികളേറയുണ്ട് നമുക്ക് മുമ്പില്‍, എങ്ങും നാം അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്, പച്ചമാംസത്തില്‍ നിന്ന് കുതറി നീങ്ങുന്ന ജീവനുവേണ്ടിയുള്ള ആക്രന്ദനങ്ങളാണെങ്ങും. ഫലസ്തീന്‍ ഇന്നും നാം പ്രാര്‍ത്ഥനയിലല്ലേ..., ഫലസ്തീനിന്റെ തെരുവീഥികളില്‍ പിടഞ്ഞുവീണ പിഞ്ചുപൈതങ്ങളുടെ കബോലങ്ങളില്‍ ചാലിട്ടൊഴുകിയ നിണകണങ്ങള്‍ക്ക് കാരമക്കാരായവര്‍ക്ക് കാലം മാപ്പുനല്‍കാതിരിക്കട്ടെയെന്ന് പലവുറി നാം പ്രാര്‍ത്ഥിച്ചു കഴിഞ്ഞു, പക്ഷേ പ്രാര്‍ത്ഥനകള്‍ക്കിടയില്‍ പലപ്പോളും ഒരു കാര്യം ശ്രദ്ധയില്‍ പെടുത്താന്‍ നാം മറന്നുപോകുന്നു, ഉണങ്ങാത്ത മുറിവുകളോടെയാമെങ്കിലും ഫലസ്തീന്‍ മുസ്ലിം ലോകത്തിനു സമ്മാനിക്കുന്ന ഒരു വലിയ പാഠം...

ലോകത്ത് ഏറ്റവും കൂടിതല്‍ പീഢിപ്പിക്കപ്പെടുന്നത് ഫലസ്തീനികള്‍ തന്നെ, പക്ഷേ ഇസ്‌ലാമിക ലോകത്തെ ഏറ്റവും മികച്ച കലകാരന്മാരും ബുദ്ധിജീവികലും എഴുത്തുകാരും പത്രപ്രവര്‍ത്തകരും വളര്‍ന്നുവന്നത് ആ മണ്ണില്‍ നിന്നാണ്. മുസ്‌ലിം ലോകത്തെ മികച്ച പെയിന്റിങ്ങുകളും കവിതകളും ഫലസ്തീനിനുമാത്രമവകാശപ്പെട്ടതാണ്. എന്തിനേറെ ലോകത്തെ ഏറ്റവും സാക്ഷരത കുടിയവരും അവര്‍ തന്നെ. നോവോര്‍മ്മകള്‍ക്കപ്പുറം ഫലസ്തീന്‍ മുസ്ലിം ലോകത്തിനു നല്‍ക്കുന്ന വലിയൊരു പാഠമാണിത്, പ്രതിസന്ധികള്‍ക്കിടയിലും ജീവിച്ചുകാണിച്ചു തന്ന ഫലസ്തീന്‍ മക്കള്‍ക്കു തന്നെ കിടക്കട്ടെ ലേഖകന്റെ ഒരു ബിഗ് സല്യൂട്ട്....

adab media

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget